Widgets Magazine
19
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കർത്തായിൽ നിന്നും 14 കോടി വാങ്ങിയ ഉന്നതനാര്? സി.പി.ഐയിലെ ഉന്നതർക്കെതിരെ ഇ.ഡി. അന്വേഷണം ആരംഭിച്ചു... അടുത്ത കാലത്ത് മരിച്ച ഉന്നതൻ പണം വാങ്ങിയെന്നാണ് ഇ ഡിയുടെ സംശയം...


ഇറാനെതിരായ തിരിച്ചടി എങ്ങനെയെന്ന് അമേരിക്ക ഇനിയും വ്യക്തമാക്കിയിട്ടില്ല... ഇറാന് മേൽ കൂടുതൽ ഉപരോധം ഏർപ്പെടുത്തി വരിഞ്ഞ് മുറുകുകയെന്ന തന്ത്രമാണ് ഇസ്രയേൽ പരീക്ഷിക്കുന്നത്..ഉപരോധം കടുപ്പിക്കാൻ യൂറോപ്യൻ യൂനിയനും അമേരിക്കയും ബ്രിട്ടനും തീരുമാനിച്ചിട്ടുണ്ട്...


മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണക്കുമെതിരെ അന്വേഷണം... ആവശ്യപ്പെട്ട് മാത്യു കുഴല്‍നാടന്‍ എംഎല്‍എ നല്‍കിയ ഹര്‍ജിയില്‍ വിധി ഇന്ന്...തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് വിധി പ്രസ്താവിക്കുക..


ചെമ്മീൻ കറി കഴിച്ചതിന് പിന്നാലെ ശാരീരിക അസ്വസ്ഥത... യുവാവ് മരിച്ചു... ശ്വാസംമുട്ടൽ അനുഭവപ്പെട്ടതോടെ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെയായിരുന്നു മരണം...ആന്തരികാവയവങ്ങളുടെ സാംപിൾ പരിശോധനയ്‌ക്ക് അയച്ചതായി പൊലീസ്..


ഇത് വെറും ഗ്യാരണ്ടിയല്ല.... ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേല്‍ ബന്ധമുള്ള ചരക്കുകപ്പലിലെ എല്ലാ ഇന്ത്യക്കാര്‍ക്കും മടങ്ങാന്‍ അനുമതി നല്‍കിയതായി ഇറാന്‍ സ്ഥാനപതി; മലയാളിയായ ആന്‍ ടെസ ജോസഫ് നാട്ടിലെത്തി; മറ്റു മലയാളികള്‍ സുരക്ഷിതര്‍

ദീപാവലി ദീപങ്ങളുടെ ഉത്സവം: കുട്ടികള്‍ക്ക് പറഞ്ഞു കൊടുക്കാന്‍ ചില ഐതിഹ്യ കഥകള്‍

22 OCTOBER 2014 08:43 AM IST
മലയാളി വാര്‍ത്ത.

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

ഭാരതീയരെല്ലാം ദീപാവലി ആഘോഷത്തിലാണ്. വര്‍ണ്ണങ്ങളുടെ ഉത്സവമാണ് ദീപാവലി. പടക്കം പൊട്ടിച്ചും ദീപങ്ങള്‍ തെളിച്ചും ഓര്‍മ്മകളുടെ ഉത്സവമൊരുക്കി, കുടുംബാംഗങ്ങളൊരുമിക്കുന്ന സംഗമ വേദി കൂടിയാണ് ദീപാവലി. ഒരുമയുടെ മന്ത്രമുരുവിട്ട് സൗഹൃദങ്ങളും കുടുംബങ്ങളും നാടുമുണരുന്നു. ദീപാവലിക്കാഴ്ചകള്‍ വര്‍ണ്ണ സമൃദ്ധമാണ്. ചില ദീപാവലി കഥകള്‍ 
ദീപാവലിയുമായി ബന്ധപ്പെട്ട പ്രസിദ്ധമായ കഥ ഹിന്ദു പുരാണമായ രാമായണത്തില്‍ ഉള്ളതാണ്
ശ്രീരാമന്‍, അച്ഛനായ ദശരഥന്റെ ആജ്ഞപ്രകാരം പതിനാലു വര്‍ഷത്തെ വനവാസത്തിനായി കാട്ടിലേക്കു പോയി. സീതയും ലക്ഷ്മണനും രാമനെ പിന്‍തുടര്‍ന്നു. വനവാസത്തിനിടെ സീതയെ രാവണന്‍ കട്ടുകൊണ്ടുപോയി ലങ്കയില്‍ പാര്‍പ്പിച്ചു. രാമന്‍ രാവണനോട് യുദ്ധം ചെയ്ത് സീതയെ വീണ്ടെടുത്തു. അപ്പോഴേക്കും പതിനാലു വര്‍ഷങ്ങള്‍ കഴിഞ്ഞുപോയി. സീതാസമേതനായി രാമന്‍ അയോധ്യയില്‍ തിരിച്ചെത്തി. സന്തുഷ്ടരായ പ്രജകള്‍ മണ്‍ചരാതില്‍ ദീപം തെളിയിച്ച് അവരുടെ പ്രിയപ്പെട്ട രാജാവിനെ സ്വാഗതം ചെയ്തു. പടക്കം പൊട്ടിച്ചും ദീപാലങ്കാരം നടത്തിയും അവര്‍ ആഹ്ലാദം പങ്കിട്ടു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളായ ഉത്തര്‍പ്രദേശ്, ഹരിയാന, ബീഹാര്‍ എന്നിവിടങ്ങളില്‍ ഈ കഥക്കാണ് പ്രാധാന്യം.\"\"
മഹാഭാരതവുമായി ബന്ധപ്പെട്ട മറ്റൊരു കഥ ഇങ്ങനെയാണ്
പാണ്ഡവര്‍ കൗരവരുമായി ചൂതാട്ടത്തില്‍ തോറ്റ് വനവാസത്തിനു പോയി. 13 വര്‍ഷത്തെ വനവാസത്തിനുശേഷം ഒരു വര്‍ഷത്തെ അജ്ഞാതവാസവും പൂര്‍ത്തിയാക്കി, പാണ്ഡവരും, ഭാര്യ ദ്രൗപതിയും അമ്മ കുന്തിയും ഹസ്തനപുരിയില്‍ തിരിച്ചെത്തിയത് കാര്‍ത്തിക മാസത്തിലെ അമാവാസി ദിനത്തിലാണ്. നല്ലവരായ പാണ്ഡവരെ ഹസ്തിനപുര നിവാസികള്‍ക്ക് വളരെ ഇഷ്ടമായിരുന്നു. പാണ്ഡവരെ സ്വീകരിക്കാനായി അവര്‍ ദീപങ്ങള്‍ തെളിച്ച് കാത്തിരുന്നു. പാണ്ഡവരുടെ മടങ്ങിവരവ് ജനങ്ങള്‍ ആഘോഷമാക്കി.\"\"
നരകാസുരവധം 
ഭാഗവത പുരാണത്തില്‍ ഉള്ള ഒരു കഥയാണ് നരകാസുരവധം. നരകാസുരന്‍ ദുഷ്ടനായ അസുരരാജാവായിരുന്നു. ദുഷ്ടനായ നരകാസുരന്‍ ധാരാളം സ്ത്രീകളെ പിടിച്ച് തന്റെ അന്ത:പുരത്തില്‍ തടവിലാക്കിയിരുന്നു. ദീപാവലിയുടെ തലേദിവസം രാത്രി ശ്രീകൃഷ്ണന്‍ നരകാസുരനെ വധിച്ച് നരകാസുരന്‍ തടവിലാക്കിയ സ്ത്രീകളെ മോചിപ്പിച്ചു. പുലര്‍ച്ചെ തിരിച്ചെത്തിയ ശ്രീകൃഷ്ണന് കുളിക്കാന്‍ സ്ത്രീകള്‍ വാസനതൈലം നല്‍കിയെത്ര. ഇതിന്റെ ഓര്‍മ്മക്കായാണ് ദീപാവലി ദിവസം രാവിലെ എണ്ണ തേച്ചു കുളിക്കുന്നത്.\"\"
ലക്ഷ്മീപൂജ 
പണ്ട് പണ്ട് ദേവന്‍മാര്‍ക്ക് അമരത്വം ഉണ്ടായിരുന്നില്ല. പക്ഷേ ദേവന്‍മാരും അസുരന്‍മാരും അമരന്‍മാരാകാന്‍ ആഗ്രഹിച്ചു. അതിനായി അവര്‍ പാലാഴി കടഞ്ഞ് അമൃതെടുക്കാന്‍ തീരുമാനിച്ചു. പാലാഴി മഥന സമയത്ത് സമുദ്രത്തില്‍ നിന്ന് ഉയര്‍ന്നു വന്നതാണ്, ഐശ്വര്യത്തിന്റെ പ്രതീകമായ ലക്ഷ്മീദേവി. ഇത് കാര്‍ത്തിക മാസത്തിലെ അമാവാസിനാളിലായിരുന്നു. അന്നു തന്നെ മഹാവിഷ്ണു ദേവിയെ വിവാഹം കഴിച്ചു. ഈ പാവന മുഹൂര്‍ത്തിനു മിഴിവേകാന്‍, ദേവന്‍മാരും അസുരന്മാരും മഹാലക്ഷ്മിയുടെ ജനനവും വിവാഹവും ആഘോഷിക്കാന്‍ ദീപങ്ങളൊരുക്കി. ഭൂമിയില്‍ മനുഷ്യരും ദീപകാഴ്ചയൊരുക്കി. അന്നേദിവസം വീടുകളില്‍ ഐശ്വര്യത്തിനായി ലക്ഷ്മീ പൂജ നടത്തുകയും വിഭവ സമൃദ്ധമായ സദ്യ ഒരുക്കുകയും ചെയ്യുന്നു.
ഇന്ത്യയില്‍ പലയിടത്തും ദീപാവലി നാളില്‍ കാളീപൂജയും നടത്തുന്നുണ്ട്. അസുരനിഗ്രഹം കഴിഞ്ഞ കാളിയെ ശാന്തയാക്കാന്‍ ശിവന്‍ അവതരിച്ച ദിവസമാണ് കാര്‍ത്തിക മാസത്തിലെ അമാവാസി
വിളവെടുപ്പുത്സവം 
ഇന്ത്യയില്‍ ദീപാവലി വിളവെടുപ്പുത്സവവുമാണ്. കാര്‍ത്തിക മാസത്തില്‍ സൂര്യന്‍ തുലാരാശിയിലാണുള്ളത്. തുലാംരാശി വ്യാപാരത്തെ സൂചിപ്പിക്കുന്നു. കൃഷി, വ്യാപാരം, സമ്പത്ത്, ഐശ്വര്യം എന്നിവയുടെ നിറക്കാഴ്ചയാണ് ദീപാവലി.
ഐതീഹ്യങ്ങള്‍ പലതാണ്. എന്നാല്‍ ദീപാവലി സന്ദേശം ഒന്നു തന്നെ. തിന്മക്കുമേല്‍ നന്മയുടെ വിജയം. വെളിച്ചം അന്ധകാരത്തെ മാറ്റുന്നു. അറിവ് അജ്ഞത ഇല്ലായ്മ ചെയ്യുന്നു.
പ്രസിദ്ധമായ ഉപനിഷദ്മന്ത്രം സ്മരിക്കാം “തമസോമാ ജ്യോതിര്‍ഗമയാ”

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തോടനുബന്ധിച്ചുള്ള പള്ളിവേട്ട നാളെ നടക്കും....  (48 minutes ago)

കാണാതായ അസിസ്റ്റന്റ് പോസ്റ്റ് മാസ്റ്ററെ മരിച്ച നിലയില്‍ കണ്ടെത്തി...ആലുവയിലെ പോസ്റ്റല്‍ സൂപ്രണ്ട് ഓഫീസിലാണ് മൃതദേഹം കണ്ടെത്തിയത്  (1 hour ago)

പതിനെട്ടാം ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പില്‍ ബംഗാളില്‍ ഉയര്‍ന്ന പോളിങ്.... 102 മണ്ഡലങ്ങളിലായി 1625 സ്ഥാനാര്‍ത്ഥികളാണ് ഒന്നാം ഘട്ടത്തില്‍ ജനവിധി തേടുന്നത്  (1 hour ago)

ഗോദയിൽ കാനം ഒറ്റക്കായി.  (2 hours ago)

ഇനി തുറന്ന യുദ്ധമോ?  (2 hours ago)

കണ്ണൂരില്‍ നിര്‍ത്തിയിട്ട ടൂറിസ്റ്റ് ബസിന് പിറകില്‍ സ്‌കൂട്ടറിടിച്ച് യുവാവിന് ദാരുണാന്ത്യം  (2 hours ago)

കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പില്‍ നിന്നും രാജിവെച്ച സജി മഞ്ഞക്കടമ്പില്‍ എന്‍ഡിഎയിലേക്ക്...സജിയുടെ നേതൃത്വത്തില്‍ പുതിയ കേരള കോണ്‍ഗ്രസ് പാര്‍ട്ടി രൂപീകരിക്കും  (2 hours ago)

മാസപ്പടി കേസ് ഹര്‍ജിയില്‍ ഇന്ന് വിധി  (2 hours ago)

ആശുപത്രിയിൽ എത്തുന്നതിന് മുൻപേ...  (2 hours ago)

സ്വര്‍ണ്ണവില വീണ്ടും റെക്കോഡില്‍... പവന്റെ വില 400 രൂപ വര്‍ധിച്ച് 54,520 രൂപയായി  (2 hours ago)

കണ്ണൂര്‍ സര്‍വ്വകലാശാല അസ്സോസിയേറ്റ് പ്രൊഫസര്‍ തസ്തികകയില്‍ പ്രിയ വര്‍ഗീസിന്റെ നിയമനം ശരിവച്ച ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജി അടിയന്തരമായി കേള്‍ക്കണമെന്ന ആവശ്യം വീണ്ടും തള്ളി സുപ്രീംകോടതി  (2 hours ago)

തിരിച്ചടി പ്രതീക്ഷിച്ചില്ല... അറസ്റ്റിലായ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ വിചാരണ കോടതിയില്‍ ശക്തമായ വാദവുമായി ഇഡി; പ്രമേഹം കൂട്ടാന്‍ ജയിലിലിരുന്ന് മാമ്പഴവും മറ്റ് മധുരങ്ങളും കഴിക്കുന്നു;  (3 hours ago)

രൂപക്ക് തിരിച്ചടി.... റെക്കോഡ് തകര്‍ച്ചയില്‍ വ്യാപാരം ആരംഭിച്ച് രൂപ...  (3 hours ago)

യൂറോപ്പ ലീഗ് ക്വാര്‍ട്ടര്‍ ഫൈനലില്‍ അറ്റ്‌ലാന്റയെ വീഴ്ത്തിയിട്ടും സെമി കാണാതെ ലിവര്‍പൂള്‍ പുറത്ത്...  (4 hours ago)

കണ്ണീര്‍ക്കാഴ്ചയായി.... വേങ്ങര കടലുണ്ടി പുഴയില്‍ കുളിക്കാനിറങ്ങിയ സഹോദരിമാര്‍ മുങ്ങി മരിച്ചു  (4 hours ago)

Malayali Vartha Recommends