Widgets Magazine
20
Jul / 2019
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ചൊവ്വയില്‍ ജീവന്‍; പക്ഷേ നാസ തീയിട്ടു നശിപ്പിച്ചു എന്ന് പറഞ്ഞാല്‍ മതിയല്ലോ...?

15 AUGUST 2018 12:26 PM IST
മലയാളി വാര്‍ത്ത

More Stories...

രാഷ്ട്രീയത്തിലിറങ്ങാൻ ആവശ്യപ്പെട്ടത് നെൽസൺ മണ്ടേല: പ്രിയങ്ക ഗാന്ധിയുടെ ട്വീറ്റ് ശ്രദ്ധേയം

കോടതിയിലെ കണ്ണീര്‍കാഴ്ചയായി അഞ്ചല്‍ പെണ്‍കുട്ടിയുടെ അമ്മ, ആ അമ്മ കാലില്‍ വീണപ്പോള്‍ ഞാനും കരഞ്ഞു; എന്റെ കുഞ്ഞിനും ഏഴു വയസ്സ്: ആ സിഐ പറയുന്നു...

രാത്രി തോറും നീ ചെയ്തു കുട്ടുന്നതൊക്കെ മോശം കാര്യങ്ങളാണ്; നാട്ടുകാർ നോക്കി നിൽക്കെ യുവാവിന്റെ മുഖത്ത് പരസ്യമായി കരണക്കുറ്റിക്ക് അടിച്ച പെൺകുട്ടിയെ ഏറ്റെടുത്ത് സോഷ്യൽമീഡിയ; ഇവളാണ് ചങ്കുറ്റമുള്ള പെൺകുട്ടി

കടലക്കച്ചവടം എന്ന ഹോട്ട് ജോബ്! മാസം 72,000 രൂപ വരെ വരുമാനം

തേച്ചിട്ടു പോയ കാമുകിമാര്‍ പ്രണയബന്ധത്തില്‍ ട്രെന്‍ഡ് ആണ്!! പെണ്ണിന് തേപ്പുകാരി പട്ടം ചാര്‍ത്തുന്നവരോട്,യുവതിയുടെ തുറന്നെഴുത്ത്...

ഭൂമിയില്‍ ജീവന്‍ നിലനില്‍ക്കുന്നതിനു സഹായിക്കുന്ന ജൈവ തന്മാത്രകള്‍ അങ്ങു ദൂരെ ചൊവ്വയിലുമുണ്ടെന്ന് കഴിഞ്ഞ മാസമാണ് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ കണ്ടുപിടിച്ചത്. മീഥെയ്‌ന്റെ സാന്നിധ്യവും ചൊവ്വയില്‍ കണ്ടെത്തി. ക്യൂരിയോസിറ്റി എന്ന പേടകമായിരുന്നു കണ്ടെത്തലിനു പിന്നില്‍.

1976-ല്‍ ഇതിനു വേണ്ടി മാത്രമായി ഒരു പേടകം നാസ ചൊവ്വയിലേക്ക് അയച്ചതാണ്. വൈക്കിങ് ലാന്‍ഡര്‍ എന്നായിരുന്നു അതിന്റെ പേര്. ഈ പേടകം ചൊവ്വയിലെത്തി പല പരീക്ഷണങ്ങളും നടത്തി. പക്ഷേ ജൈവ തന്മാത്രകളെ മാത്രം കണ്ടെത്താനായില്ല. സത്യം പറഞ്ഞാല്‍ അതിനു ശേഷം കഴിഞ്ഞ നാല്‍പതിലേറെ വര്‍ഷമായി ഈ ജൈവ തന്മാത്രകളെ തേടി ചൊവ്വയില്‍ നാസയുടെ പേടകങ്ങള്‍ തലങ്ങും വിലങ്ങും അലയുകയായിരുന്നു. തങ്ങളുടെ സകല പ്രതീക്ഷകളും തെറ്റിക്കുന്നതായിരുന്നു വൈക്കിങ്ങ് പേടകത്തിന്റെ റിപ്പോര്‍ട്ടുകളെന്നായിരുന്നു ഇതിനെപ്പറ്റി ഗവേഷകര്‍ പറഞ്ഞത്.

എന്നാല്‍ വൈക്കിങ്ങിനു പറ്റിയ ഒരു കൈയ്യബദ്ധമായിരുന്നു പ്രശ്‌നം ഉണ്ടാക്കിയത്. നാസയുടെ ശ്രദ്ധയില്ലായ്മയെന്നും പറയാം. അതിനു കൊടുക്കേണ്ടി വന്നതോ, വീണ്ടും ഒരു നാല്‍പതു വര്‍ഷത്തെ അധ്വാനം. ചൊവ്വയിലെത്തിയ വൈക്കിങ് അവിടത്തെ മണ്ണെടുത്ത് ചൂടാക്കിയായിരുന്നു ജൈവ തന്മാത്രകളുടെ സാന്നിധ്യമുണ്ടോയെന്ന് പരിശോധിച്ചത്. ഗ്യാസ് ക്രോമറ്റോഗ്രാഫി മാസ് സ്‌പെക്ട്രോമീറ്റര്‍ എന്നായിരുന്നു ഇത്തരത്തില്‍ മണ്ണു പരിശോധിക്കുന്ന പ്രത്യേക ഉപകരണത്തിന്റെ പേര്. സത്യത്തില്‍ ആ മണ്ണിലെല്ലാം നാസ തേടിയ തന്മാത്രകളുണ്ടായിരുന്നു. എന്നാല്‍ പരീക്ഷണ ഉപകരണം തന്നെ അതെല്ലാം 'കത്തിച്ചു' കളയുകയായിരുന്നെന്നു മാത്രം. അറിയാതെ സംഭവിച്ചതാണ് കേട്ടോ...!

മണ്ണ് ചൂടാക്കിയപ്പോള്‍ തെളിവെല്ലാം നശിച്ചു പോയതാണെന്ന് മനസ്സിലാക്കാന്‍ പിന്നെയും കാലമെടുത്തു. 2007-ല്‍ ചൊവ്വയിലെത്തിയ നാസയുടെ ഫീനിക്‌സ് ലാന്‍ഡറാണ് ഇക്കാര്യത്തില്‍ സഹായമായത്. അത് നടത്തിയ മണ്ണു പരിശോധനയില്‍ ചൊവ്വയിലെ മണ്ണില്‍ പെര്‍ക്ലോറേറ്റിന്റെ സാന്നിധ്യം കണ്ടെത്തി. ചില്ലറക്കാരനൊന്നുമല്ല ഈ പെര്‍ക്ലോറേറ്റ്. പൊട്ടിത്തെറിക്കുന്ന സ്വഭാവക്കാരനാണ്.

ചൊവ്വയില്‍ പക്ഷേ അത്രയേറെ പെര്‍ക്ലോറേറ്റൊന്നുമുണ്ടായിരുന്നില്ല. എന്നാലും മണ്ണെടുത്ത് ചൂടാക്കിക്കഴിഞ്ഞാല്‍ അതിലുള്ള പെര്‍ക്ലോറേറ്റ് പിന്നെ കത്തിപ്പിടിക്കാതെ എന്തു ചെയ്യാനാണ്? അങ്ങനെ മണ്ണിലെ സകല ജൈവ തന്മാത്രകളെയും അതു നശിപ്പിച്ചു കളഞ്ഞു. ഇവനായിരുന്നു ചൊവ്വയില്‍ ജീവന്‍ ഉണ്ടെന്നത് തിരിച്ചറിയാന്‍ തടസ്സം നിന്ന 'വില്ലന്‍'. ഭൂമിയിലും ഇവയുടെ സാന്നിധ്യമുണ്ട്. സ്‌ഫോടക വസ്തുക്കളിലും റോക്കറ്റിന്റെ ഖര ഇന്ധനത്തിലുമൊക്കെയാണ് ഉപയോഗിക്കുന്നതെന്ന് മാത്രം.

അതുവരെ നാസ നടത്തിയ പരീക്ഷണങ്ങളെല്ലാം അതോടെ ചീറ്റിയും പോയി. ജിയോഫിസിക്കല്‍ റിസര്‍ച് പ്ലാനറ്റ്‌സ് എന്ന ജേണലിലാണ് ഇതു സംബന്ധിച്ച പഠനമിപ്പോള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇതോടെ നാസ ഒരു കാര്യം പഠിച്ചു. മേലാല്‍ മണ്ണു ചൂടാക്കിയുള്ള പരീക്ഷണം ചൊവ്വയില്‍ നടത്തില്ല. പകരം മണ്ണിലേക്ക് ആസിഡ് ചേര്‍ത്തുള്ള പരീക്ഷണത്തിനാണ് അടുത്ത ലക്ഷ്യം. നമുക്കും പ്രാര്‍ഥിക്കാം ലക്ഷ്യം വിജയം കാണട്ടേയെന്ന്!!

         

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സെക്‌സ് എപ്പോള്‍ എങ്ങനെ എത്രതവണ എന്നുണ്ടോ?  (8 hours ago)

പഴയ എന്നെ ഇപ്പോള്‍ ഓര്‍ക്കാനേ കഴിയുന്നില്ല...   (8 hours ago)

അമ്മയുടെ ആരാധകരെ കൈവീശി കാണിച്ച് സണ്ണിയുടെ മകള്‍ നിഷ  (8 hours ago)

സാനിയയുടെ പതിനെട്ടാം പടിയിലെ തകര്‍പ്പന്‍ സോങ്  (8 hours ago)

സുപ്രീംകോടതി വിധി മലയാളത്തിലും ലഭ്യമാക്കണമെന്ന് ചീഫ് ജസ്റ്റിസിനും നിയമ മന്ത്രിക്കും മുഖ്യമന്ത്രിയുടെ കത്ത്  (10 hours ago)

യൂണിവേഴ്‌സിറ്റി കോളേജ് സംഘര്‍ഷം; പിഎസ്‌സി പരീക്ഷാക്രമക്കേട് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ആലത്തൂര്‍ എംപി  (11 hours ago)

പമ്പ അണക്കെട്ടിന്റെ ഷട്ടര്‍ ഉയര്‍ത്തി.. തെക്കന്‍ ജില്ലകള്‍ പ്രളയ ഭീതിയില്‍  (11 hours ago)

കേരളത്തില്‍ വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച് അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചു  (11 hours ago)

സി.പി.എം രാജ്യസഭാംഗം ജര്‍ണാ ദാസിനെ അമിത് ഷാ ബി.ജെ.പിയിലേക്ക് ക്ഷണിച്ച സംഭവത്തില്‍ എം.പിക്ക് അഭിവാദ്യമര്‍പ്പിച്ച് എം. ബി രാജേഷ്  (12 hours ago)

ആലിംഗനം ചെയ്യൂ ആത്മവിശ്വാസം കൂട്ടൂ; അറിയാം ആലിംഗനത്തിന്റെ ഗുണങ്ങൾ  (12 hours ago)

എസ്എഫ്‌ഐയിലേക്ക് സാമൂഹ്യ വിരുദ്ധ ശക്തികള്‍ കടന്നുകയറുന്നത് ബോധപൂര്‍വ്വമായ ഇടപെടലിന്റെ ഭാഗമായാണെന്ന് സെക്രട്ടേറിയേറ്റ് വിലയിരുത്തി  (12 hours ago)

ഒരു വശത്ത് പാർട്ടി ഗുണ്ടകളുടെ നേതൃത്വത്തിൽ സമൂഹത്തിൽ ചോര ചീന്തി രക്തസാക്ഷികളെ സിപിഎം സൃഷ്ടിക്കുമ്പോൾ, മറുവശത്ത് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ നേരിട്ട് ചോര പൊടിയാതെ ശിക്ഷാ നടപടികളിലൂടെ സത്യസന്ധരായ ഉ  (12 hours ago)

പെങ്ങളെ തൊട്ടപ്പോൾ രാഹുലിന് പൊള്ളി; പ്രിയങ്കയെ അനധികൃതമായി അറസ്റ്റ് ചെയ്തത് അസ്വസ്ഥതയുണ്ടാക്കുന്നു ; കസ്റ്റഡിയില്‍ എടുത്തത് യോഗി സര്‍ക്കാരിന്റെ അധികാര ദുര്‍വിനിയോഗമെന്ന് രാഹുല്‍ഗാന്ധി  (12 hours ago)

ഒറ്റദിവസം പെയ്ത മഴയില്‍ കോഴിക്കോട് വെള്ളത്തിനടിയില്‍.. കക്കൂസ് മാലിന്യമടക്കം റോഡിലൊഴുകി ..  (12 hours ago)

കേരളാ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ വി.പി മഹാദേവന്‍ പിള്ളയെ രാജ്ഭവനിലേക്ക് ഗവര്‍ണര്‍ വിളിച്ചുവരുത്തി  (12 hours ago)

Malayali Vartha Recommends