Widgets Magazine
17
Oct / 2018
Wednesday
Forex Rates:

1 aed = 20.05 inr 1 aud = 52.58 inr 1 eur = 85.21 inr 1 gbp = 97.06 inr 1 kwd = 243.04 inr 1 qar = 20.22 inr 1 sar = 19.62 inr 1 usd = 73.63 inr

EDITOR'S PICK


ഹോളിവുഡ് താരത്തിന്റെ പ്രതിഫലം കേട്ട് ഞെട്ടിയിരിക്കുകയാണ് സിനിമ പ്രേമികള്‍


സല്‍മാന്‍ ഖാനെതിരെ ലൈംഗിക ആരോപണവുമായി പൂജ


ഭീഷണി വേണ്ട... ഭീഷണിയുടെ സ്വരം അമ്മയില്‍ വിലപ്പോവില്ല; നടന്‍ സിദ്ദിഖിനെതിരെ ആഞ്ഞടിച്ച് ജഗദീഷും ബാബുരാജൂം


ദിവ്യ പറഞ്ഞതിലും കാര്യമുണ്ട്.... നടി ദിവ്യാ ഗോപിനാഥ് ഉന്നയിച്ച ആരോപണങ്ങളില്‍ പകുതിയില്‍ കൂടുതലും അസത്യമാണെന്ന് നടന്‍ അലന്‍സിയര്‍; ദിവ്യയോട് മാപ്പുപറഞ്ഞ് പ്രശ്‌നം അവസാനിപ്പിച്ചതാണ്


അലൻസിയർ പിച്ചിച്ചീന്താൻ ശ്രമിച്ചത് എന്നെ; പെണ്‍കുട്ടികളെയെല്ലാം അയാള്‍ ഉപയോഗിച്ചെന്ന് മറ്റ് സെറ്റുകളിൽ പോയി സന്തോഷത്തോടെ പറഞ്ഞു; അയാളെ ഞാൻ ചീത്തവിളിച്ചപ്പോൾ പൊട്ടിക്കരഞ്ഞ് എന്റെ മുമ്പിൽ അഭിനയിച്ചു: ദിവ്യ ഗോപിനാഥ് വെളിപ്പെടുത്തുന്നു

ലോക അല്‍സ്‌ഹൈമേഴ്‌സ് ദിനത്തില്‍ 'ഷൂസിട്ട ത്രേസ്യാവല്ല്യമ്മച്ചിയെ' ഓര്‍ക്കാം, അത് ആ രോഗികളെ ശുശ്രൂഷിക്കുന്നവരെ ഒന്ന് ആശ്വസിപ്പിക്കാനും അവര്‍ ചെയ്യുന്ന ത്യാഗത്തെ അഭിനന്ദിക്കാനും പ്രചോദിപ്പിക്കട്ടെ!

21 SEPTEMBER 2018 01:40 PM IST
മലയാളി വാര്‍ത്ത

More Stories...

മരണപ്പെട്ട കുട്ടി മരണം പടര്‍ത്താതിരിക്കാന്‍ പത്തു വയസുള്ള കുട്ടിയുടെ മൃതദേഹത്തോട് 'അവര്‍' ചെയ്തത്...

500 ഗ്രാം മാത്രം ഭാരമുണ്ടായിരുന്ന ബാലന്‍ വീണ്ടും ലോകത്തെ അത്ഭുതപ്പെടുത്തുന്നു, 24 ആഴ്ച വരെ വളര്‍ച്ചയുള്ള ഗര്‍ഭം അലസിപ്പിക്കാന്‍ നിയമം അനുവദിക്കുന്ന നാട്ടില്‍ ആ കാലയളവ് കുറയ്ക്കണമെന്ന വാദത്തിന് ഊര്‍ജ്ജമേകുന്നു വില്യം എന്ന ബാലന്‍

102-ല്‍ എത്തിയ ഏലിക്കുട്ടിയമ്മയ്ക്ക് ഒരേ ഒരു നിര്‍ബന്ധമേയുള്ളൂ. എന്നും പത്രം വായിക്കണം!

പണ്ഡിറ്റ് രവിശങ്കറുടെ ആദ്യഭാര്യ അന്നപൂര്‍ണാദേവിയോട് അവരുടെ ശിഷ്യന്‍ പറഞ്ഞു, 'എനിക്ക് നിങ്ങളെ വിവാഹം കഴിക്കണം'! 91-ാം വയസ്സില്‍ ഇന്നലെ അന്തരിച്ച പ്രമുഖ ശാസ്ത്രീയ സംഗീതജ്ഞയുടെ ജീവിതത്തിന്റെ കാണാപ്പുറങ്ങള്‍

മെക്‌സിക്കന്‍ മയക്കുമരുന്ന് പുരുഷ സാമ്രാജ്യത്തിലെ പസഫിക് റാണി, മാധ്യമപഠനം ഉപേക്ഷിച്ച് അധോലോക റാണിയായ സാന്ദ്ര!

ഇന്ന് ലോകം അല്‍സ്‌ഹൈമേഴ്‌സ് ദിനം ആചരിക്കുന്നു. ഓര്‍മ്മയുടെ ലോകത്തു നിന്നും ഒരാളെ മറവിയുടെ മറ്റൊരു ലോകത്തേക്കു കൂട്ടിക്കൊണ്ടു പോകുന്ന, അല്‍സ്‌ഹൈമേഴ്‌സ് രോഗത്തിന്റെ ഗുരുതരാവസ്ഥയുടെ നേര്‍രൂപങ്ങളാണ് പല അല്‍സ്‌ഹൈമേഴ്‌സ് രോഗികളും.  അല്‍സ്‌ഹൈമേഴ്‌സില്‍ ഡോക്ടറേറ്റ് എടുക്കാന്‍ തന്റെ കൂട്ടുകാരന് പ്രചോദനം ഉണ്ടായതിനു പിന്നിലെ കഥ ഒരു ഡോക്ടര്‍ പറയുകയാണ്.


ഈ അല്‍സ്‌ഹൈമേഴ്‌സ് ദിനത്തില്‍ നാം ഓരോരുത്തരും ഓര്‍മ്മയില്‍ വയ്ക്കേണ്ട കാര്യങ്ങളും കൂടിയാണത്. ഡോ. സിന്‍സന്‍ ജോസഫിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പ്രസക്തഭാഗങ്ങള്‍ ചുവടെ.

സെപ്റ്റംബര്‍ 21 ആണ് ലോകഅല്‍സ്‌ഹൈമേഴ്‌സ് ദിനമായി ആചരിക്കുന്നത്. ഈ ദിവസം തന്നെയാണ് ലോക കൃതജ്ഞത ( Gratitude Day) ദിനാചരണവും. കൂടാതെ UN സമാധാന ദിനവും. നന്ദിയും സമാധാനവും മറവിയും എല്ലാം ഒരുമിച്ച് വന്നത് ഒരു നിമിത്തമാവാം.

ലോകത്ത് ഇന്ന് മറവി രോഗികളുടെ എണ്ണം വല്ലാതെ കൂടി വരുന്നുണ്ട് .ഏററവും കൂടുതല്‍ കാണുന്ന മറവി രോഗം അല്‍സ്‌ഹൈമേഴ്‌സ് രോഗമാണ്. റൊണാള്‍ഡ് റീഗന്‍, വാജ്‌പേയി തുടങ്ങിയ പല പ്രശസ്തരെയും ഈ രോഗം അലട്ടിയിരുന്നു. വര്‍ധിച്ച അളവില്‍ തലച്ചോറില്‍ ഉണ്ടാകുന്ന അമൈലോയിഡ് പ്രോട്ടീന്‍ (amyloid protein) നാഡീ കോശങ്ങളെ ബാധിക്കുകയും അതുവഴി തലച്ചോറിനുണ്ടാകുന്ന നാശവുമാണ് ( Neuro degeneration) ഇതിനു കാരണമായി പറയുന്നത്. ജനിതക ഘടന, പാരമ്പര്യം , അന്തരീക്ഷ / ജീവിത ശൈലി ( environmental/life style) ഇതെല്ലാം കാരണമാകുന്നു എന്ന് പറയപ്പെടുന്നു. പ്രായമാകുന്തോറും തലച്ചോര്‍ ക്രമേണ ചുരുങ്ങി വരാറുണ്ട്. എന്നാല്‍ അത് സാവധാനത്തില്‍ ആയിരിക്കും. എന്നാല്‍ അല്‍സ്‌ഹൈമേഴ്‌സ് ബാധിച്ചവരില്‍ മധ്യവയസ്സില്‍ തന്നെ ഇത് ആരംഭിക്കും. അത് വളരെ വേഗത്തില്‍ ആയിരിക്കുകയും ചെയ്യും. സ്ത്രീകളില്‍ നേരത്തെ തന്നെ ആര്‍ത്തവ വിരാമം (menopause) സംഭവിക്കുകയും അതോടൊപ്പം തന്നെ തലച്ചോറിന്റെ സങ്കോചം ( shrinking ) ആരംഭിക്കുകയും ചെയ്യുന്നു. പുരുഷ ഹോര്‍മോണ്‍ ആയ ടെസ്‌റ്റോസ്റ്റീറോണിന്റെ (testosterone) കുറഞ്ഞ അളവ് അല്‍സ്‌ഹൈമേഴ്‌സ് രോഗത്തെ ത്വരിതപ്പെടുത്തുന്നതായി പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

രോഗലക്ഷണങ്ങള്‍ പ്രധാനമായും ഓര്‍മകള്‍, ചിന്താശക്തി, കാര്യഗ്രഹണ ശേഷി ഇവയില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ അനുസരിച്ചിരിക്കും.2005 -ല്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രം തന്മാത്ര, രമേശന്‍ എന്ന കഥാപാത്രത്തിലൂടെ രോഗലക്ഷണങ്ങള്‍ കാണിച്ചു തരുന്നുണ്ട് . താക്കോല്‍, പഴ്‌സ് മുതലായവ മറന്നു പോകുന്നതു മുതല്‍ തൊട്ടു മുമ്പു ചെയ്ത കാര്യം വരെ മറക്കുന്നതും ഇതിന്റെ ചില ലക്ഷങ്ങളാണ്.

ശരീരത്തിനും മനസ്സിനുമുള്ള വ്യായാമം, പുകവലി ഉപേക്ഷിക്കല്‍, 6 മണിക്കൂര്‍ എങ്കിലും ഉള്ള ഉറക്കം, ആഴ്ചയില്‍ ഒരിക്കല്‍ ഉപവാസം, വെളിച്ചെണ്ണ, സംഭാരം ഇവയുടെ ഉപയോഗം ഇതൊക്കെ വഴി മറവി രോഗം നിയന്ത്രിക്കാന്‍ ഒരുപരിധിവരെ കഴിയും എന്നാണ് ഡോ. ജോബി എന്ന തന്റെ സുഹൃത്ത് തന്റെ ചികിത്സാ പരിചയത്തില്‍ നിന്നു പറയുന്നത് എന്ന് ഡോക്ടര്‍ സിന്‍സന്‍ പറയുന്നു. നേരത്തെ തിരിച്ചറിഞ്ഞാല്‍ ഹോമിയോ ചികിത്സവഴി രോഗം മൂര്‍ച്ഛിക്കുന്നത് നിയന്ത്രിക്കാന്‍ കഴിയുമെന്ന് ഡോക്ടര്‍ സിന്‍സനും അഭിപ്രായപ്പെടുന്നു.

അല്‍സ്‌ഹൈമേഴ്‌സില്‍ ഡോക്ടറേറ്റ് എടുക്കാന്‍ ജോബിയ്ക്ക് തോന്നലുണ്ടാക്കിയ വല്യമ്മച്ചി ത്രേസ്യയുടെ കഥ എന്തെന്നറിയണ്ടേ? ഡോക്ടര്‍ സിന്‍സന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ പറയുന്നു.

ജോബിയും ഞാനും അയല്‍ക്കാര്‍ ആണ്. ഒരേ സ്‌കൂളില്‍ ആണ് പഠിച്ചത്. പല്ലില്ലാത്ത മോണ കാട്ടി ചിരിക്കുന്ന നന്നായി വെറ്റില മുറുക്കുന്ന നല്ല ആഢ്യത്തമുള്ള സ്ത്രീ ആയിരുന്നു അവന്റെ വല്യമ്മച്ചി ത്രേസ്യ. 1982-85 ആണ് കാലഘട്ടം. അന്നൊക്കെ ക്യാന്‍വാസ് / സ്‌പോര്‍ട്ട് ഷൂസ് എന്നൊക്കെ പറഞ്ഞാല്‍ ഞങ്ങളുടെ ഗ്രാമത്തില്‍ ഒരു ആഡംബരമാണ്. ജോബിക്ക് അമേരിക്കയിലുള്ള അവന്റെ ബന്ധു കൊടുത്തുവിട്ട വെള്ളനിറത്തിലുള്ള ഒരു ജോഡി ഷൂസ് ഉണ്ടായിരുന്നു. ഷൂസ്‌ജോബി ഞങ്ങള്‍ ആണ്‍കുട്ടികള്‍ക്ക് അസൂയയും പെണ്‍കുട്ടികള്‍ക്ക് ആരാധനപാത്രവും ആയിരുന്നു. ത്രേസ്യ വല്യമ്മച്ചി ഒറ്റയ്ക്ക് ബസില്‍ യാത്ര ചെയ്ത് അവരുടെ തറവാട്ടിലും ബന്ധു വീടുകളിലും പോകുമായിരുന്നു. കുറച്ച് ഓര്‍മക്കുറവും ലേശം സ്ഥലകാല ബോധക്കുറവും അല്ലാതെ മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല.

അങ്ങനെയിരിക്കെ ഒരു ദിവസം വൈകിട്ട് ഞങ്ങള്‍ സ്‌കൂള്‍ വിട്ട് വന്നപ്പോള്‍ ജോബിയുടെ വല്യമ്മച്ചിയെ കാണാനില്ല. ഞങ്ങള്‍ എല്ലാവരും കൂടി അവിടെയെല്ലാം അന്വേഷിച്ചു. അപ്പോളാണ് അറിഞ്ഞത്, 3 കിലോമീറ്റര്‍ അകലെ ഉള്ള ഒരു ബസ്‌റ്റോപ്പില്‍ വല്യമ്മച്ചി ഇരിപ്പുണ്ടെന്ന്. ഉടനെ ഞങ്ങള്‍ രണ്ടാളും കൂടി ഒരു ഓട്ടോയില്‍ അങ്ങോട്ട് ചെന്നു. അവിടെ ചെന്നപ്പോള്‍ കണ്ട കാഴ്ച എന്റെ ചിരി ഞരമ്പുകളുടെ നിയന്ത്രണം കളഞ്ഞു. ചട്ടയും മുണ്ടും ഉടുത്തു ജോബി മോന്റെ ഷൂസും ധരിച്ചു പല്ലില്ലാത്ത മോണകാട്ടി വല്യമ്മച്ചി ചിരിച്ചു നില്‍ക്കുന്നു .നാണം കൊണ്ട് അവന്റെ തൊലി ഉരിഞ്ഞു. ഇത്രനാള്‍ അവന്‍ അഭിമാനത്തോടെ തെല്ല് അഹങ്കാരത്തോടെ ധരിച്ചിരുന്ന ഷൂസ് അവനെ നോക്കി പൊട്ടിക്കരഞ്ഞു. എനിക്കാണെങ്കില്‍ ഈ വിവരം സ്‌കൂള്‍ മുഴുവന്‍ പാടി നടക്കാന്‍ വെമ്പലായി. വല്യമ്മച്ചിയെ ഓട്ടോയില്‍ കയറ്റിയപ്പോള്‍ അവനെന്നെ ഒന്ന് ദയനീയമായി നോക്കി. അങ്കത്തില്‍ തോറ്റ് രാജ്യം നഷ്ടപ്പെട്ട് വിവസ്ത്രനായ രാജാവിനെപ്പോലെ. നീ ഇത് ആരോടും പറയരുത്, ഞാന്‍ എന്തുവേണമെങ്കിലും തരാം . ഒരു പരാജിതനെ വീണ്ടും തോല്‍പ്പിക്കാന്‍ പാടില്ലല്ലോ. എങ്കിലും ഇത് നാളെ സ്‌കൂളില്‍ പറയാതെ ഞാന്‍ എങ്ങനെ പിടിച്ചു നില്‍ക്കും?

അസംബ്ലി ഉള്ള ബുധനാഴ്ചകളിലാണ് ജോബി തന്റെ ഷൂസ് ധരിച്ചു സ്‌കൂളില്‍ വരാറുള്ളത്. പിറ്റേ ബുധനാഴ്ച അസംബ്ലി ഉണ്ടായിരുന്നു. ഞാന്‍ ജോബി വരുന്നതും, അല്ല അവന്റെ കാല് വരുന്നതും കാത്ത് അസംബ്ലിക്ക് വേണ്ടി സ്‌കൂള്‍ മുറ്റത്തു നിന്നു. അവന്‍ ഒരു സാദാ ചെരുപ്പും ധരിച്ചു വന്നു, പ്രതിജ്ഞ ചൊല്ലി തന്നു.

മിനിയാന്ന് ഡോ.ജോബിയെ വിളിച്ചപ്പോള്‍ അവനാണ് അല്‍സ്‌ഹൈമേഴ്‌സ് ദിനാചരണത്തെക്കുറിച്ചു പറഞ്ഞത്. അവന്‍ ജോലിചെയ്യുന്ന ടെക്‌സസിലെ ജെറിയാട്രിക് സെന്ററില്‍ നിന്നും അവിടുത്തെ അന്തേവാസികളെയും കൂട്ടി ഒരു വണ്‍ഡേ ടൂര്‍ പോകുന്ന കാര്യം അവന്‍ സൂചിപ്പിച്ചു. അവിടെ അവന്റെ വല്യമ്മച്ചിയുടെ പേരില്‍ ഒരു റൂമും പണികഴിപ്പിച്ചിട്ടുണ്ട്. അല്‍സ്‌ഹൈമേഴ്‌സ് രോഗത്തില്‍ ഡോക്ടറേറ്റ് നേടാന്‍ പ്രചോദനം ഷൂസിട്ട ത്രേസ്യ ആയിരുന്നല്ലോ. എന്നോടും ഈ ദിവസത്തില്‍ എന്തെങ്കിലും ചെയ്യാന്‍ അവന്‍ ആവശ്യപ്പെടുകയും ചെയ്തു.

ഇത്രയും ഒക്കെ അറിഞ്ഞാല്‍ മതിയല്ലോ. അപ്പോള്‍ ഡോ.ജോബി എന്നെ ഏല്‍പിച്ച പണി ഞാന്‍ നിങ്ങളെയും ഏല്‍പ്പിക്കുന്നു. ഇന്ന് നിങ്ങളും എന്തെങ്കിലും ചെയ്യണം. ഒന്നുകില്‍ ഒരു രോഗിയെ സന്ദര്‍ശിക്കുക, അവരോടൊത്തു കുറച്ചു സമയം ചിലവഴിക്കുക. അല്ലെങ്കില്‍ അവരെ ശുശ്രൂഷിക്കുന്നവരെ ഒന്ന് ആശ്വസിപ്പിക്കുക, അവര്‍ ചെയ്യുന്ന ത്യാഗത്തെ ഒന്ന് അഭിനന്ദിക്കുക. ഒരു കൃതജ്ഞത ദിനാചരണം എങ്കിലും ആകട്ടെ. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ന് നെഞ്ചിടിപ്പോടെ കേരളം; ശബരിമല വിഷയം കുടുതൽ വഷളാകുന്നു യുവതികളെ പ്രവേശിപ്പിക്കാതിരിക്കാൻ ഭക്തർ നിരവധിപേർ നിലയ്ക്കലിൽ; ഇവരെ ചെറുക്കാനായി സേനയും; യുദ്ധ ഭൂമിയാകാൻ നിലയ്ക്കൽ  (2 hours ago)

ലോകത്തെ ഏറ്റവും സുന്ദരിയായ മാലാഖക്ക് പിറന്നാള്‍... മകളുടെ പിറന്നാള്‍ പങ്കു വച്ചു സണ്ണി  (5 hours ago)

ഹോളിവുഡ് താരത്തിന്റെ പ്രതിഫലം കേട്ട് ഞെട്ടിയിരിക്കുകയാണ് സിനിമ പ്രേമികള്‍  (5 hours ago)

സല്‍മാന്‍ ഖാനെതിരെ ലൈംഗിക ആരോപണവുമായി പൂജ  (6 hours ago)

ഭീഷണി വേണ്ട... ഭീഷണിയുടെ സ്വരം അമ്മയില്‍ വിലപ്പോവില്ല; നടന്‍ സിദ്ദിഖിനെതിരെ ആഞ്ഞടിച്ച് ജഗദീഷും ബാബുരാജൂം  (6 hours ago)

ദിവ്യ പറഞ്ഞതിലും കാര്യമുണ്ട്.... നടി ദിവ്യാ ഗോപിനാഥ് ഉന്നയിച്ച ആരോപണങ്ങളില്‍ പകുതിയില്‍ കൂടുതലും അസത്യമാണെന്ന് നടന്‍ അലന്‍സിയര്‍; ദിവ്യയോട് മാപ്പുപറഞ്ഞ് പ്രശ്‌നം അവസാനിപ്പിച്ചതാണ്  (6 hours ago)

കനത്ത മഴയിലും നിലയ്ക്കലിൽ സംഘർഷം; തമിഴ് സ്ത്രീയെയും ബന്ധുവിനെയും ക്രൂര മർദ്ദനത്തിനിരയാക്കി; കാഴ്ചക്കാരായി പോലീസ്  (6 hours ago)

ഒരു ജനതയുടെ ജീവനല്ല ഇപ്പോള്‍ വലുത്; ശബരിമലയിലേക്കത്താന്‍ വരുന്ന യുവതികളോട് ചെറുതായൊന്ന് അരുതെന്ന് പറയാന്‍ ക്രമസമാധാന പ്രശ്‌നം മാത്രം പോരെ !  (7 hours ago)

അന്ന് പുലർച്ചെ വാഹനമോടിച്ചത് ബാലഭാസ്കർ, ലക്ഷ്മിയും മകളും മുൻവശത്തെ ഇടതു സീറ്റിലായിരുന്നു; അപകടത്തിൽ ഒപ്പമുണ്ടായിരുന്ന ഡ്രൈവർ അർജ്ജുന്റെ മൊഴി  (7 hours ago)

ദിലീപിനെതിരായ ആരോപണം സ്ഥിരീകരിച്ച്‌ സിദ്ദിഖിന്റെ മൊഴി ; ദിലീപ് അവസരങ്ങള്‍ തട്ടിമാറ്റിയിട്ടുണ്ടെന്ന് നടി തന്നോട് പരാതി പറഞ്ഞിട്ടുണ്ടെന്നും ഇക്കാര്യം താന്‍ ദിലീപിനോട് ചോദിച്ചിട്ടുമുണ്ടെന്നും സിദ്ദിഖ്  (7 hours ago)

"മദ്യലഹരിയില്‍ ദ്വയാര്‍ത്ഥപ്രയോഗങ്ങള്‍ നടത്തിയിട്ടുണ്ട്, എന്നാല്‍ ദിവ്യ പറയുന്നത് പൂര്‍ണമായും സത്യമല്ല"; മീ ടൂ ആരോപണം ഉന്നയിച്ച ദിവ്യ ഗോപിനാഥനോട് നടന്‍ അലന്‍സിയറിന്റെ കുറ്റസമ്മതം  (7 hours ago)

ശബരിമല സ്ത്രീ പ്രവേശന വിവാദത്തില്‍ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍; സംസ്‌കാരഹീനരായ ഒരു സംഘം സമരത്തിന്റെ ഭാഗമായി വന്നു; കോണ്‍ഗ്രസും ആ സംഘത്തിന്റെ കൂടെ നിന്നു; എസ്എന്‍ഡിപിയും കെപിഎംഎസും ശെരിക്കൊ  (8 hours ago)

നിലയ്ക്കല്‍ കത്തുമ്പോള്‍ വീണ വായിക്കരുത്  (8 hours ago)

വൈകാരിക വിസ്‌ഫോടനങ്ങളും, പ്രക്ഷോഭങ്ങളും കേരളം നിറയുമ്പോള്‍ അക്ഷോഭ്യനായി ഒരു മുഖ്യമന്ത്രിയും എതിര്‍സ്വരങ്ങളില്ലാത്ത മന്ത്രിസഭയും കൂടെ കരുത്തോടെ എല്‍.ഡി.എഫും  (8 hours ago)

ഇനി പമ്പയിൽ കാണാം ; ഒക്ടോബർ 17 രാവിലെ എട്ടുമണിമുതൽ എല്ലാവരും അവിടെ ഉണ്ടാകണം; ഞങ്ങളെല്ലാം ഇന്ന് രാത്രിമുതൽ അവിടെ ഉണ്ടാകും; വെല്ലുവിളിയുമായി രാഹുൽ ഈശ്വർ  (8 hours ago)

Malayali Vartha Recommends