Widgets Magazine
19
Mar / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മാറ്റത്തിനായി ലീഗും സിപിഎമ്മും... ജാമ്യം ലഭിക്കുന്ന എല്ലാ സിഎഎ പ്രതിഷേധ കേസുകളും പിന്‍വലിക്കാന്‍ സര്‍ക്കാര്‍; നടപടികള്‍ വേഗത്തിലാക്കാന്‍ ഉത്തരവിട്ടു; പൗരത്വ നിയമ ഭേദഗതിയില്‍ നിര്‍ണായകം, ലീഗും സിപിഎമ്മും നല്‍കിയതടക്കം 236 ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതിയില്‍


പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വീണ്ടും കേരളത്തില്‍.....രാവിലെ പാലക്കാട് മേഴ്‌സി കോളേജിലെ ഹെലിപാഡിലിറങ്ങുന്ന പ്രധാനമന്ത്രി, റോഡ് മാര്‍ഗം റോഡ് ഷോ തുടങ്ങുന്ന അഞ്ചുവിളക്കിലെത്തി ഹെഡ് പോസ്റ്റ് ഓഫീസ് വരെയുള്ള ഒരു കിലോമീറ്റര്‍ ദൂരത്തിലാണ് റോഡ് ഷോ,സന്ദര്‍ശനത്തിന് മുന്നോടിയായി പാലക്കാട് നഗരത്തില്‍ കനത്ത സുരക്ഷ


സംസ്ഥാനത്ത് നാല് ജില്ലകളില്‍ മഴ മുന്നറിയിപ്പ്.... ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യത


പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത കൂടുതല്‍ കേസുകള്‍ പിന്‍വലിക്കാന്‍ ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി സര്‍ക്കാര്‍...


മുജീബ് റഹ്‌മാനെ പൊലീസ് സാഹസികമായി പിടികൂടുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്... ‘ഒരു പാര എടുക്ക്’ എന്നുൾപ്പെടെ ഉദ്യോഗസ്ഥർ പറയുന്നത് വിഡിയോ ദൃശ്യങ്ങളിൽ കേൾക്കാം...

കണ്ണൂരില്‍ കിയാല്‍-ന്റെ ജലാഭിവാദ്യത്തിലേക്ക് വലിയ സ്വപ്‌നം പറന്നിറങ്ങി!

21 SEPTEMBER 2018 03:20 PM IST
മലയാളി വാര്‍ത്ത

More Stories...

ഗുണാ കേവിലൊളിഞ്ഞിരുന്ന മരണം!!! 'ചെകുത്താന്റെ അടുക്കളയിൽ' വർഷങ്ങൾക്ക് മുന്നേ സംഭവിച്ചത്!!!! ‘മനിതര്‍ ഉണര്‍ന്തു കൊള്ള ഇത് മനിതർ കാതലല്ല...അതെയും താണ്ടി പുനിതാനത്...! ഇത് മഞ്ഞുമ്മലിന്റെ കഥ

ലോക നന്മയ്ക്കായി കാളകൂട വിഷം ഏറ്റുവാങ്ങിയ പരമശിവൻ ..ഇന്ന് മഹാ ശിവരാത്രി

SFIO പേടിയില്‍ ഇച്ചിമുള്ളി മുഖ്യന്‍! 'മരപ്പട്ടി'യെ ഡയപ്പറിടീച്ച് ഗോവിന്ദന്‍, ക്ലിഫ് ഹൗസ് പൊളിക്കണം

രാംലല്ലയുടെ വസ്ത്രം രൂപകൽപന ഭഗവൻ കാട്ടിത്തന്ന പോലെഎന്ന് മനീഷ് ത്രിപാഠി; കാശിയിൽ നിർമ്മിച്ച വസ്ത്രത്തിൽ ഉപയോഗിച്ചിരിക്കുന്നത് സ്വർണം, വെള്ളി; ആദ്യ ഏഴ് ദിവസത്തെ വസ്ത്രങ്ങൾ തയ്യാറാക്കിയത് ദിവസങ്ങൾക്കനുസരിച്ചു

വിവാഹദിവസം തന്നെ അതും പുറത്തായി!!! കുഞ്ചാക്കോ ബോബൻ വിവാഹിതനായപ്പോൾ വാവിട്ട് കരഞ്ഞ പെൺകുട്ടിയാണ് ഇപ്പോൾ വിവാഹിതയായി നിൽക്കുന്നത്! ഭാ​ഗ്യയുടെ റിസപ്ഷനെത്തിയ കുഞ്ചാക്കോ ബോബനെയും കുടുംബത്തെയും ഞെട്ടിച്ച് സുരേഷ്‌ഗോപിയുടെ തുറന്നു പറച്ചിൽ...

വിമാനത്തിന്റെ ഇരമ്പം കേട്ടുതുടങ്ങിയപ്പോള്‍ മൊബൈല്‍ കണ്ണുകള്‍ ഉള്‍പ്പെടെ എല്ലാവരുടെ കണ്ണുകളും മാനത്തേക്കായിരുന്നു. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ വെളുപ്പും ചുവപ്പും ചാര്‍ത്തിയ വലിയ യാത്രാ വിമാനം ടെര്‍മിനലിനു മുകളിലൂടെ കിഴക്കുഭാഗത്തേക്ക്.. മേഘക്കീറുകള്‍ക്കിടയില്‍ മറഞ്ഞ വിമാനം റണ്‍വേയെ വലംവച്ചു പടിഞ്ഞാറുവശത്തേക്ക്.. 6 തവണ ആകാശത്തുവട്ടമിട്ടു പറന്നശേഷം 11.26-നാണ് കിഴക്കുവശത്തെ റണ്‍വേയില്‍ ലാന്‍ഡ് ചെയ്തത്. വിമാനത്താവളത്തില്‍ സജ്ജമാക്കിയ ഡോപ്ലര്‍ വെരിഹൈ ഫ്രീക്വന്‍സി ഓംനി റേഞ്ച് (ഡിവിഒആര്‍) എന്ന ഉപകരണത്തിന്റെ സഹായത്തോടെയായിരുന്നു ലാന്‍ഡിങ്.

ഡിവിഒആറാണ് വിമാനത്താവളത്തിന്റെ സ്ഥാനത്തെപ്പറ്റിയുള്ള കൃത്യമായ വിവരങ്ങള്‍ വിമാനത്തിനു കൈമാറുന്നത്. ടെര്‍മിനലിന് അഭിമുഖമായി നീങ്ങിയ വിമാനത്തിനു കണ്ണൂര്‍ വിമാനത്താവള കമ്പനിയുടെ (കിയാല്‍) ഫയര്‍ ആന്‍ഡ് റസ്‌ക്യു വിഭാഗം ജലാഭിവാദ്യം നല്‍കി.

കര്‍ണാട സ്വദേശിയായ കമാന്‍ഡര്‍ ക്യാപ്റ്റന്‍ എ.എസ്.റാവുവാണ് വിമാനം പറത്തിയത്. ഫസ്റ്റ് ഓഫിസര്‍ ക്യാപ്റ്റന്‍ അരവിന്ദ് കുമാര്‍, സീനിയര്‍ കാബിന്‍ ക്രൂ സൈന മോഹന്‍, 4 എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് എന്‍ജിനീയര്‍മാര്‍, 2 സുരക്ഷാ ഉദ്യോഗസ്ഥര്‍, കൊമേഴ്‌സ്യല്‍ വിഭാഗം ഉദ്യോഗസ്ഥന്‍ എന്നിവരാണ് വിമാനത്തിലുണ്ടായിരുന്നത്.

വിമാനത്തില്‍ നിന്ന് എയ്‌റോബ്രിജ് വഴി പുറത്തിറങ്ങിയ പൈലറ്റുമാരും എയര്‍ഇന്ത്യ എക്‌സ്പ്രസിന്റെ ഉദ്യോഗസ്ഥരും ഉള്‍പ്പെട്ട പത്തംഗ സംഘത്തെ കിയാല്‍ എംഡി വി.തുളസീദാസിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു. ചീഫ് ഓപറേറ്റിങ് ഓഫിസറുടെ ചുമതലയുള്ള എക്‌സിക്യുട്ടീവ് ഡയറക്ടര്‍ (എന്‍ജിനീയറിങ്) കെ.പി.ജോസ്, ചീഫ് പ്രൊജക്ട് എന്‍ജിനീയര്‍ ഇന്‍ ചാര്‍ജ് കെ.എസ്.ഷിബുകുമാര്‍, അഡ്മിനിസ്‌ട്രേഷന്‍ മാനേജര്‍ ടി.അജയകുമാര്‍, ചീഫ് സെക്യൂരിറ്റി ഓഫിസര്‍ മണിയറ വേലായുധന്‍, ഓപറേഷന്‍സ് വിഭാഗം സീനിയര്‍ മാനേജര്‍ ബിനു ഗോപാല്‍, ഡിജിഎം (എടിസി) ജി.പ്രദീപ് കുമാര്‍, ഡിജിഎം (സിഎന്‍എസ്) വി.എന്‍.മുരളീധരന്‍, എജിഎം (സിഎന്‍എസ്) ജാക്‌സണ്‍ പോള്‍, സീനിയര്‍ മാനേജര്‍ (സിഎന്‍എസ്) ടിജോ ജോസഫ്, ഡപ്യുട്ടി പ്രൊജക്ട് മാനേജര്‍ (എഇകോം) രാജേഷ് പൊതുവാള്‍, ഫയര്‍ ആന്‍ഡ് റസ്‌ക്യു വിഭാഗം മാനേജര്‍ ഇ.ഷൗക്കത്തലി, കിയാല്‍ പ്രൊജക്ട് എന്‍ജിനീയര്‍മാരായ എം.സി.ജയരാജ്(ഇലക്ട്രിക്കല്‍), ബിജു(സിവില്‍), തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.എയര്‍ ഇന്ത്യാ എയര്‍ട്രാന്‍സ്‌പോര്‍ട്ട് സര്‍വീസസ് ലിമിറ്റഡിന്റെ സതേണ്‍ റീജനല്‍ കോഓര്‍ഡിനേറ്റര്‍ എ.വി.മോഹനന്‍, എയര്‍ഇന്ത്യ എക്‌സ്പ്രസ് ജനറല്‍ മാനേജര്‍ (സതേണ്‍ റീജന്‍) മുരുകയ്യന്‍, ചീഫ് ഓഫ് എയര്‍പോര്‍ട്ട് സര്‍വീസസ് എബി ജോര്‍ജ്, കണ്ണൂര്‍ സ്‌റ്റേഷന്‍ കോഓര്‍ഡിനേറ്റര്‍ മുനീബ് തുടങ്ങിയവരും എത്തിയിരുന്നു.


കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയ ആദ്യ വനിതയെന്ന നേട്ടം ഇനി സൈനയ്ക്കു സ്വന്തം. ബാലരാമപുരം എന്നു പറയുമ്പോള്‍ തിരുവനന്തപുരത്തുകാര്‍ക്ക് ഓര്‍മ്മയിലെത്തുന്നത് കൈത്തറി ഗ്രാമമാണ്. എയര്‍ഇന്ത്യ എക്‌സ്പ്രസിന്റെ സീനിയര്‍ കാബിന്‍ ക്രൂവായ സൈന ബാലരാമപുരം സ്വദേശിനിയാണ്. 8 വര്‍ഷമായി എയര്‍ഇന്ത്യ എക്‌സ്പ്രസില്‍ ജോലി ചെയ്യുന്നു. കൈത്തറിയുടെ തറവാടായ കണ്ണൂരിലേക്കുള്ള പരീക്ഷണ പറക്കലിന്റെ ഭാഗമാവാന്‍ കഴിഞ്ഞത് ഭാഗ്യമായി കണക്കാക്കുന്നുവെന്നും ഏറെ സന്തോഷമുണ്ടെന്നും സൈന പറഞ്ഞു. പച്ചപ്പിനിടയില്‍ തെളിഞ്ഞ റണ്‍വേയുടെ കാഴ്ച മനംകവരുന്നതായിരുന്നുവെന്നു നിലത്തിറങ്ങിയശേഷം പറയുമ്പോള്‍ സൈന മോഹന്റെ മുഖത്ത് സന്തോഷത്തിളക്കം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് താപനിലയില്‍ വര്‍ദ്ധനവ്.... പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു  (22 minutes ago)

തൃശൂര്‍ കടുക്കും... ടൊവിനോയ്ക്ക് ഒപ്പമുള്ള ചിത്രം പങ്കുവച്ച സുനില്‍കുമാറിനെതിരെ പരാതി; സ്ഥാനാര്‍ത്ഥിയാകുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് എന്‍ഡിഎ; ആലത്തൂരിലെ ഇടത് സ്ഥാനാര്‍ത്ഥിക്കായി വോട്ടഭ്യര്‍ത്ഥിച്ച്  (29 minutes ago)

മാറ്റത്തിനായി ലീഗും സിപിഎമ്മും... ജാമ്യം ലഭിക്കുന്ന എല്ലാ സിഎഎ പ്രതിഷേധ കേസുകളും പിന്‍വലിക്കാന്‍ സര്‍ക്കാര്‍; നടപടികള്‍ വേഗത്തിലാക്കാന്‍ ഉത്തരവിട്ടു; പൗരത്വ നിയമ ഭേദഗതിയില്‍ നിര്‍ണായകം, ലീഗും സിപിഎമ്മ  (37 minutes ago)

ഈ വരവ് കേമമാക്കും... പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വീണ്ടും കേരളത്തില്‍, പാലക്കാട്ട് 50,000 പേരെ അണിനിരത്തി രാവിലെ റോഡ് ഷോ; 10.15ന് പാലക്കാട് മേഴ്‌സി കോളേജിലെ ഹെലിപാഡിലിറങ്ങുന്ന പ്രധാനമന്ത്രി റോഡ്  (49 minutes ago)

പൗരത്വ നിയമഭേദഗതിയെ ചോദ്യം ചെയ്തുള്ള കേസുകള്‍ ഇന്ന് സുപ്രീംകോടതി പരിഗണനയില്‍...  (59 minutes ago)

അടയ്ക്കാത്തോട് നാട്ടില്‍ ഇറങ്ങിയ കടുവയെ പിടികൂടാനായില്ല.... ജനസുരക്ഷ കണക്കിലെടുത്ത് പ്രദേശത്ത് നിരോധനാജ്ഞ  (1 hour ago)

സമ്പന്ന കുടുംബത്തിലെ ആര്‍മിക്കാരനുമായുള്ള വിവാഹത്തെ എതിര്‍ത്തതിനും പ്രണയത്തില്‍ നിന്ന് പിന്മാറാത്തതിനും സ്വകാര്യ തെളിവുകള്‍ പുറം ലോകം കാണാതിരിക്കാനും ജ്യൂസ് - കഷായ ട്രയല്‍ റണ്ണിലൂടെ കഷായത്തില്‍ തുരിശ്  (1 hour ago)

 കൊടുംക്രൂരതയ്‌ക്കൊടുവില്‍... ഭാര്യയെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി....  (2 hours ago)

മൂന്നാറില്‍ ജനവാസമേഖലയിലിറങ്ങി നാശമുണ്ടാക്കുന്ന കാട്ടുകൊമ്പന്‍ പടയപ്പയെ ഉള്‍കാട്ടിലേക്ക് തുരത്താനുള്ള ശ്രമം ഇന്ന് മുതല്‍ ആരംഭിക്കും....  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വീണ്ടും കേരളത്തില്‍.....രാവിലെ പാലക്കാട് മേഴ്‌സി കോളേജിലെ ഹെലിപാഡിലിറങ്ങുന്ന പ്രധാനമന്ത്രി, റോഡ് മാര്‍ഗം റോഡ് ഷോ തുടങ്ങുന്ന അഞ്ചുവിളക്കിലെത്തി ഹെഡ് പോസ്റ്റ് ഓ  (2 hours ago)

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സമ്മതിദാന അവകാശം വിനിയോഗിക്കുന്നതിന് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഇനിയും അവസരം...  (3 hours ago)

അത് സഹിക്കാനായില്ല.... കടം കൊടുത്ത പണവും സ്വര്‍ണവും തിരികെ ലഭിച്ചില്ല.... വീട്ടമ്മ സ്വയം തീ കൊളുത്തി മരിച്ചു....  (4 hours ago)

കല്‍പ്പറ്റയില്‍ പനമരം നടവയലില്‍ തേനീച്ചയുടെ കുത്തേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു  (4 hours ago)

സംസ്ഥാനത്ത് നാല് ജില്ലകളില്‍ മഴ മുന്നറിയിപ്പ്.... ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യത  (4 hours ago)

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത കൂടുതല്‍ കേസുകള്‍ പിന്‍വലിക്കാന്‍ ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി സര്‍ക്കാര്‍...  (4 hours ago)

Malayali Vartha Recommends