തരൂർ മോദിയെ ഫ്ലോക്സിനോസിനിഹിലിപിലിഫിക്കേഷൻ ചെയ്യും... തരൂരിന്റെ പ്രയോഗം സമൂഹ മാധ്യമങ്ങളിൽ സൂപ്പര്‍ ഹിറ്റ്; 29 അക്ഷരങ്ങളുള്ള വാക്കിന് പിന്നാലെ സോഷ്യൽ മീഡിയ

പുതിയ, കടിച്ചാൽ പൊട്ടാത്ത 29 അക്ഷരങ്ങളുള്ള വാക്ക് ട്വിറ്ററില്‍ കുറിച്ച് കോൺഗ്രസ് നേതാവും എം.പിയുമായ ശശി തരൂർ . തരൂർ ട്വിറ്ററിൽ ഏഴുതിയ പുതിയ ഈ വാക്കാണ് ഇപ്പോൾ ചർച്ചാവിഷയം. പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കുറിച്ചുള്ള തന്റെ പുതിയ പുസ്തകം "ദ പാരഡോക്സിക്കൽ പ്രൈംമിനിസ്റ്റർ' പുറത്തിറക്കുന്നത് സംബന്ധിച്ച ട്വീറ്റിലാണ് വായനക്കാർക്കു നാക്കുളുക്കുന്ന പ്രയോഗം തരൂർ നടത്തിയത്. floccinaucinihilipilification (ഫ്ളോക്സിനോസിനിഹിലിപിലിഫിക്കേഷൻ) എന്ന 29 അക്ഷരങ്ങളുള്ള വാക്കാണ് അദ്ദേഹത്തിന്റെ പ്രയോഗം.
ഇതോടെ വാക്കിന്റെ അർഥം തേടി പരക്കംപായലായി. അദ്ദേഹത്തിന്റെ വാക്കിന്റെ അർഥമറിയാൻ പലരും ഗൂഗിള്‍ തപ്പി. തരൂരിന്റെ പ്രയോഗം സമൂഹ മാധ്യമങ്ങളിൽ സൂപ്പര്‍ ഹിറ്റായി എന്ന് തന്നെ പറയാം. ഇന്നലെ ആളുകള്‍ ഏറ്റവും കൂടുതല്‍ ചികഞ്ഞ വാക്കും ഇതാണ്. 'വിലയില്ലാത്തതെന്നു പറഞ്ഞ് ഒന്നിനെ തള്ളിക്കളയുക' എന്നാണ് ഈ വാക്കിന്റെ അർഥം. മൂല്യം കാണാതെ തള്ളിക്കളയാവുന്ന 400-ൽ അധികം പേജുകളുടെ വ്യായാമമാണ് എന്റെ പുതിയ പുസ്തകമായ ദ പാരഡോക്സിക്കൽ പ്രൈം മിനിസ്റ്റർ. പുസ്തകത്തിന്റെ പ്രീ ഓർഡർ ആരംഭിച്ചിട്ടുണ്ട്- എന്നായിരുന്നു തരൂരിന്റെ ട്വീറ്റ്.
ലളിതമായ കാര്യങ്ങൾ പറയാൻ പോലും അദ്ദേഹം കടുകട്ടി ഇംഗ്ലീഷ് വാക്കുകൾ പ്രയോഗിക്കാറുണ്ട്. തരൂരിന്റെ ഇംഗ്ലീഷ് തനിക്ക് ഒട്ടും പിടികിട്ടുന്നില്ലെന്നു പരിഹാസമായാണെങ്കിലും കേന്ദ്രമന്ത്രി വിജയ് ഗോയൽ പാർലമെന്റിൽ പറഞ്ഞിരുന്നു. പുസ്തകത്തിന്റെ മുൻകൂർ ഒാർഡർ ആരംഭിച്ചിട്ടുണ്ടെന്നുമാണ് തരൂർ ബുധനാഴ്ച ട്വീറ്റ് ചെയ്തത്. 2012 ഫെബ്രുവരി 24ന് ബ്രിട്ടീഷ് പാര്‍ലമന്റിലെ പ്രസംഗത്തിനിടെ ജേക്കബ് റീസ് മോഗ് എം.പി ആണ് ‘floccinaucinihilipilification’ എന്ന് പ്രയോഗിച്ച് ശ്രദ്ധ നേടിയത്.
https://www.facebook.com/Malayalivartha