Widgets Magazine
17
Oct / 2018
Wednesday
Forex Rates:

1 aed = 20.05 inr 1 aud = 52.58 inr 1 eur = 85.21 inr 1 gbp = 97.06 inr 1 kwd = 243.04 inr 1 qar = 20.22 inr 1 sar = 19.62 inr 1 usd = 73.63 inr

EDITOR'S PICK


ഹോളിവുഡ് താരത്തിന്റെ പ്രതിഫലം കേട്ട് ഞെട്ടിയിരിക്കുകയാണ് സിനിമ പ്രേമികള്‍


സല്‍മാന്‍ ഖാനെതിരെ ലൈംഗിക ആരോപണവുമായി പൂജ


ഭീഷണി വേണ്ട... ഭീഷണിയുടെ സ്വരം അമ്മയില്‍ വിലപ്പോവില്ല; നടന്‍ സിദ്ദിഖിനെതിരെ ആഞ്ഞടിച്ച് ജഗദീഷും ബാബുരാജൂം


ദിവ്യ പറഞ്ഞതിലും കാര്യമുണ്ട്.... നടി ദിവ്യാ ഗോപിനാഥ് ഉന്നയിച്ച ആരോപണങ്ങളില്‍ പകുതിയില്‍ കൂടുതലും അസത്യമാണെന്ന് നടന്‍ അലന്‍സിയര്‍; ദിവ്യയോട് മാപ്പുപറഞ്ഞ് പ്രശ്‌നം അവസാനിപ്പിച്ചതാണ്


അലൻസിയർ പിച്ചിച്ചീന്താൻ ശ്രമിച്ചത് എന്നെ; പെണ്‍കുട്ടികളെയെല്ലാം അയാള്‍ ഉപയോഗിച്ചെന്ന് മറ്റ് സെറ്റുകളിൽ പോയി സന്തോഷത്തോടെ പറഞ്ഞു; അയാളെ ഞാൻ ചീത്തവിളിച്ചപ്പോൾ പൊട്ടിക്കരഞ്ഞ് എന്റെ മുമ്പിൽ അഭിനയിച്ചു: ദിവ്യ ഗോപിനാഥ് വെളിപ്പെടുത്തുന്നു

ഹൃദയം നിറഞ്ഞു കവിഞ്ഞ പ്രണയം വിരഹമുണര്‍ത്തിയപ്പോള്‍, മനസ്സിലുള്ളത് എഴുതി കുപ്പിയിലാക്കി സമുദ്രത്തില്‍ ഒഴുക്കി...ഒടുവില്‍ ആ പ്രണയം നോവായി മാറി...

11 OCTOBER 2018 03:20 PM IST
മലയാളി വാര്‍ത്ത

More Stories...

മരണപ്പെട്ട കുട്ടി മരണം പടര്‍ത്താതിരിക്കാന്‍ പത്തു വയസുള്ള കുട്ടിയുടെ മൃതദേഹത്തോട് 'അവര്‍' ചെയ്തത്...

500 ഗ്രാം മാത്രം ഭാരമുണ്ടായിരുന്ന ബാലന്‍ വീണ്ടും ലോകത്തെ അത്ഭുതപ്പെടുത്തുന്നു, 24 ആഴ്ച വരെ വളര്‍ച്ചയുള്ള ഗര്‍ഭം അലസിപ്പിക്കാന്‍ നിയമം അനുവദിക്കുന്ന നാട്ടില്‍ ആ കാലയളവ് കുറയ്ക്കണമെന്ന വാദത്തിന് ഊര്‍ജ്ജമേകുന്നു വില്യം എന്ന ബാലന്‍

102-ല്‍ എത്തിയ ഏലിക്കുട്ടിയമ്മയ്ക്ക് ഒരേ ഒരു നിര്‍ബന്ധമേയുള്ളൂ. എന്നും പത്രം വായിക്കണം!

പണ്ഡിറ്റ് രവിശങ്കറുടെ ആദ്യഭാര്യ അന്നപൂര്‍ണാദേവിയോട് അവരുടെ ശിഷ്യന്‍ പറഞ്ഞു, 'എനിക്ക് നിങ്ങളെ വിവാഹം കഴിക്കണം'! 91-ാം വയസ്സില്‍ ഇന്നലെ അന്തരിച്ച പ്രമുഖ ശാസ്ത്രീയ സംഗീതജ്ഞയുടെ ജീവിതത്തിന്റെ കാണാപ്പുറങ്ങള്‍

മെക്‌സിക്കന്‍ മയക്കുമരുന്ന് പുരുഷ സാമ്രാജ്യത്തിലെ പസഫിക് റാണി, മാധ്യമപഠനം ഉപേക്ഷിച്ച് അധോലോക റാണിയായ സാന്ദ്ര!

കൗതുകവും പ്രണയവുമുള്ളിലൊളിപ്പിച്ച് ഒരു കുപ്പി മഹാസമുദ്രത്തിലൂടെ ഒഴുകി നടന്നു.

ഒടുവില്‍ കോടാനുകോടി വസ്തുക്കള്‍ ഒഴുകി നടക്കുന്ന കടലില്‍ ഓളങ്ങള്‍ക്കൊപ്പം തത്തിക്കളിച്ച ആ കുപ്പിയിലെ പ്രണയസന്ദേശം ഓസ്‌ട്രേലിയയില്‍ വച്ച് പുറംലോകത്തെത്തി.

വിരഹവും പ്രണയവും നിരാശയും നിറഞ്ഞ ആ കുപ്പിക്കഥ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.

കെയ്റ്റ് ചാലഞ്ചറിനും പങ്കാളി ഡാനിയല്‍ മക്‌നലിക്കും ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് ഓസ്‌ട്രേലിയയിലെ ക്വീന്‍സ്‌ലന്‍ഡ് തീരത്തുനിന്നും കക്കകള്‍ പറ്റിപ്പിടിച്ച, ഭദ്രമായി അടച്ച ഒരു കുപ്പി കിട്ടിയത്.

കുപ്പിയില്‍ ചൈനീസ് ഭാഷയില്‍ എഴുതിയ ഒരു കുറിപ്പായിരുന്നു. അതില്‍ എന്താണ് എഴുതിയതെന്ന് അറിയണമെന്ന് രണ്ടാള്‍ക്കും നിര്‍ബന്ധമായി.

ഡാനിയല്‍ ഒരു പ്രാദേശിക ടൂര്‍ കമ്പനി ഉടമയാണ്. തന്റെ കമ്പനിയുടെ ഫെയ്‌സ്ബുക് പേജില്‍ കുറിപ്പ് പോസ്റ്റ് ചെയ്ത് ഇത് തര്‍ജമ ചെയ്തു കൊടുക്കാന്‍ സഹായം തേടി. ഒട്ടേറെപ്പേര്‍ തര്‍ജമയുമായി എത്തി.

ആ കുറിപ്പില്‍ ഇങ്ങനെ പറയുന്നു. ഞാനൊരു നാവികനാണ്. ഇപ്പോള്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലൂടെ യാത്രയിലാണ്. വിവാഹമുറപ്പിച്ച ശേഷമുള്ള യാത്രയാണ്. എനിക്ക് അവളെ വല്ലാതെ മിസ് ചെയ്യുന്നു. വിരഹഭാരം താങ്ങാനാകുന്നില്ല. വിവാഹമുറപ്പിച്ച ഉടനെ പിരിയേണ്ടി വന്നത് എന്റെ ഹൃദയത്തെ നുറുക്കുന്നു. എന്റെ മനസ്സിലുള്ളത് ഇങ്ങനെ കുപ്പിയിലാക്കി ഒഴുക്കാനേ ഇപ്പോള്‍ തോന്നുന്നുള്ളൂ. എത്രയും പെട്ടന്നു വീട്ടിലെത്തി നിന്നെക്കാണണം. നിന്നോടൊത്തു ജീവിക്കണം. എനിക്കറിയാം ഈ കുപ്പി ആരും കാണാനും വായിക്കാനും പോകുന്നില്ല, എങ്കിലും എനിക്കൊരു ആശ്വാസത്തിനായി ഇതു കടലില്‍ കിടക്കട്ടേ.. ഐ ലവ് യു പറഞ്ഞ് കുറിപ്പ് അവസാനിക്കുന്നു.

കുറിപ്പിന്റെ ഉള്ളടക്കം അറിഞ്ഞു കഴിഞ്ഞപ്പോള്‍ കെയ്റ്റിന് ആവേശമായി. എഴുതിയയാളെ കണ്ടു പിടിക്കാന്‍ തന്നെ ഉറച്ചു. ആ കെട്ടാന്‍ പോകുന്ന പെണ്‍കുട്ടി എത്ര ഭാഗ്യവതിയാണെന്ന് അവള്‍ അറിയുക തന്നെ വേണമെന്ന് കെയ്റ്റ് തീരുമാനിച്ചു. അപ്പോഴേക്കും കുറിപ്പ് ചൈനീസ് സമൂഹ മാധ്യമങ്ങളില്‍ വന്‍ പ്രചാരം നേടിക്കഴിഞ്ഞിരുന്നു. എന്നാല്‍ കഥയുടെ അന്ത്യം കെയ്റ്റ് പ്രതീക്ഷിച്ചപോലെയായില്ല എന്നു മാത്രം.

കുറിപ്പെഴുതിയ ആളിന്റെ സുഹൃത്ത് അണെന്ന് പരിചയപ്പെടുത്തിക്കൊണ്ട് ഒരാള്‍ കെയ്റ്റിനെ ബന്ധപ്പെട്ടു. കത്തില്‍ പറയുന്ന ആളും പെണ്‍കുട്ടിയും തമ്മിലുള്ള ബന്ധം വിവാഹത്തിലെത്തിയില്ലെന്ന കാര്യം അയാള്‍ അവരെ അറിയിച്ചു. പെണ്‍കുട്ടി ഇപ്പോള്‍ മറ്റൊരാളുടെ ഭാര്യയാണ്. രണ്ടുപേരില്‍ ആരെയെങ്കിലും തിരിച്ചറിഞ്ഞാല്‍ അതു കുടുംബങ്ങളെ ബാധിക്കുമെന്നതിനാലാണ് കുറിപ്പിനുടമ ആളെ വിട്ടത്. തന്റെ ആഗ്രഹം പോലെ ആയില്ലെങ്കിലും കഥ കേട്ടുകഴിഞ്ഞപ്പോള്‍ കെയ്റ്റ് ചാലഞ്ചര്‍ക്ക് കുറിപ്പെഴുതിയ ആളോടുള്ള ബഹുമാനം കൂടുകയാണ് ചെയ്തത്.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ന് നെഞ്ചിടിപ്പോടെ കേരളം; ശബരിമല വിഷയം കുടുതൽ വഷളാകുന്നു യുവതികളെ പ്രവേശിപ്പിക്കാതിരിക്കാൻ ഭക്തർ നിരവധിപേർ നിലയ്ക്കലിൽ; ഇവരെ ചെറുക്കാനായി സേനയും; യുദ്ധ ഭൂമിയാകാൻ നിലയ്ക്കൽ  (2 hours ago)

ലോകത്തെ ഏറ്റവും സുന്ദരിയായ മാലാഖക്ക് പിറന്നാള്‍... മകളുടെ പിറന്നാള്‍ പങ്കു വച്ചു സണ്ണി  (5 hours ago)

ഹോളിവുഡ് താരത്തിന്റെ പ്രതിഫലം കേട്ട് ഞെട്ടിയിരിക്കുകയാണ് സിനിമ പ്രേമികള്‍  (5 hours ago)

സല്‍മാന്‍ ഖാനെതിരെ ലൈംഗിക ആരോപണവുമായി പൂജ  (6 hours ago)

ഭീഷണി വേണ്ട... ഭീഷണിയുടെ സ്വരം അമ്മയില്‍ വിലപ്പോവില്ല; നടന്‍ സിദ്ദിഖിനെതിരെ ആഞ്ഞടിച്ച് ജഗദീഷും ബാബുരാജൂം  (6 hours ago)

ദിവ്യ പറഞ്ഞതിലും കാര്യമുണ്ട്.... നടി ദിവ്യാ ഗോപിനാഥ് ഉന്നയിച്ച ആരോപണങ്ങളില്‍ പകുതിയില്‍ കൂടുതലും അസത്യമാണെന്ന് നടന്‍ അലന്‍സിയര്‍; ദിവ്യയോട് മാപ്പുപറഞ്ഞ് പ്രശ്‌നം അവസാനിപ്പിച്ചതാണ്  (6 hours ago)

കനത്ത മഴയിലും നിലയ്ക്കലിൽ സംഘർഷം; തമിഴ് സ്ത്രീയെയും ബന്ധുവിനെയും ക്രൂര മർദ്ദനത്തിനിരയാക്കി; കാഴ്ചക്കാരായി പോലീസ്  (6 hours ago)

ഒരു ജനതയുടെ ജീവനല്ല ഇപ്പോള്‍ വലുത്; ശബരിമലയിലേക്കത്താന്‍ വരുന്ന യുവതികളോട് ചെറുതായൊന്ന് അരുതെന്ന് പറയാന്‍ ക്രമസമാധാന പ്രശ്‌നം മാത്രം പോരെ !  (7 hours ago)

അന്ന് പുലർച്ചെ വാഹനമോടിച്ചത് ബാലഭാസ്കർ, ലക്ഷ്മിയും മകളും മുൻവശത്തെ ഇടതു സീറ്റിലായിരുന്നു; അപകടത്തിൽ ഒപ്പമുണ്ടായിരുന്ന ഡ്രൈവർ അർജ്ജുന്റെ മൊഴി  (7 hours ago)

ദിലീപിനെതിരായ ആരോപണം സ്ഥിരീകരിച്ച്‌ സിദ്ദിഖിന്റെ മൊഴി ; ദിലീപ് അവസരങ്ങള്‍ തട്ടിമാറ്റിയിട്ടുണ്ടെന്ന് നടി തന്നോട് പരാതി പറഞ്ഞിട്ടുണ്ടെന്നും ഇക്കാര്യം താന്‍ ദിലീപിനോട് ചോദിച്ചിട്ടുമുണ്ടെന്നും സിദ്ദിഖ്  (7 hours ago)

"മദ്യലഹരിയില്‍ ദ്വയാര്‍ത്ഥപ്രയോഗങ്ങള്‍ നടത്തിയിട്ടുണ്ട്, എന്നാല്‍ ദിവ്യ പറയുന്നത് പൂര്‍ണമായും സത്യമല്ല"; മീ ടൂ ആരോപണം ഉന്നയിച്ച ദിവ്യ ഗോപിനാഥനോട് നടന്‍ അലന്‍സിയറിന്റെ കുറ്റസമ്മതം  (7 hours ago)

ശബരിമല സ്ത്രീ പ്രവേശന വിവാദത്തില്‍ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍; സംസ്‌കാരഹീനരായ ഒരു സംഘം സമരത്തിന്റെ ഭാഗമായി വന്നു; കോണ്‍ഗ്രസും ആ സംഘത്തിന്റെ കൂടെ നിന്നു; എസ്എന്‍ഡിപിയും കെപിഎംഎസും ശെരിക്കൊ  (8 hours ago)

നിലയ്ക്കല്‍ കത്തുമ്പോള്‍ വീണ വായിക്കരുത്  (8 hours ago)

വൈകാരിക വിസ്‌ഫോടനങ്ങളും, പ്രക്ഷോഭങ്ങളും കേരളം നിറയുമ്പോള്‍ അക്ഷോഭ്യനായി ഒരു മുഖ്യമന്ത്രിയും എതിര്‍സ്വരങ്ങളില്ലാത്ത മന്ത്രിസഭയും കൂടെ കരുത്തോടെ എല്‍.ഡി.എഫും  (8 hours ago)

ഇനി പമ്പയിൽ കാണാം ; ഒക്ടോബർ 17 രാവിലെ എട്ടുമണിമുതൽ എല്ലാവരും അവിടെ ഉണ്ടാകണം; ഞങ്ങളെല്ലാം ഇന്ന് രാത്രിമുതൽ അവിടെ ഉണ്ടാകും; വെല്ലുവിളിയുമായി രാഹുൽ ഈശ്വർ  (8 hours ago)

Malayali Vartha Recommends