ആക്രമിക്കപ്പെട്ട നടി തന്റെ ചങ്ക്; ഡബ്ള്യുസിസി ഓലപ്പാമ്പ്: മറുപടിയുമായി ബാബുരാജ്
ആക്രമിക്കപ്പെട്ട നടിയെ എന്നും പിന്തുണയ്ക്കുന്ന ആളാണ് താനെന്നു നടന് ബാബുരാജ്. എന്നും പിന്തുണച്ചിട്ടേ ഉള്ളൂ ..ഡബ്ള്യുസിസിയുടെ ഉദ്ദേശം വേറെയാണ്. ആക്രമിക്കപ്പെട്ട നടിക്കുവേണ്ടിയല്ല ആ സംഘടന നിലകൊള്ളുന്നത് . സംഘടനയുടെ കയ്പും മധുരവും അനുഭവിച്ചറിഞ്ഞവനാണു താനും. തിലകനു മുൻപു തന്നേയും പുറത്താക്കിയിരുന്നു
ഡബ്ള്യുസിസിക്കു പിന്നില്‍ അജണ്ടയുണ്ട്. ഞങ്ങളെ ഇരയായ ആ കുട്ടിയില്‍നിന്ന് അകറ്റുകയാണ്. പ്രസിഡന്റായ ലാലേട്ടന്റെ മേക്കിട്ട് കേറുകയാണ്. നടിമാര്‍ എന്നു വിശേഷിപ്പിച്ചതിൽ എന്താണു പ്രശ്നം.? എന്റെ ഭാര്യ ഒരു നടിയാണ് . ഡോക്ടറെ ഡോക്ടർ എന്നല്ലേ വിളിക്കുന്നത്?
ചൂടുവെളളത്തില്‍ വീണ പൂച്ച പച്ചവെളളം കണ്ടാലും പേടിക്കും എന്നു പറഞ്ഞത് ഒരു പഴഞ്ചൊല്ലാണ്. പാര്‍വതിക്ക് അതിന്റെ അർഥം അറിയില്ലായിരിക്കും. അതാണ് ഇങ്ങനെ പ്രതികരിച്ചത് .എന്തോ ഒരു ഫ്രസ്ട്രേഷന്‍ ആണിത്. അയാള്‍, അദ്ദേഹം, അങ്ങേര് എന്നൊക്കെയാണ് അവര്‍ ലാലേട്ടനെ വിശേഷിപ്പിച്ചത്. .
.ആക്രമിക്കപ്പെട്ട കുട്ടി എന്റെ ചങ്കാണ്. ആ കുട്ടിക്ക് നീതി കിട്ടാന്‍ ഏതറ്റം വരെയും പോകാന്‍ തയാറാണ്.
ഇവരുടെ ഓലപ്പാമ്പ് കണ്ടിട്ട് ബൈലോ തിരുത്താന്‍ പാടില്ല.
അടുത്ത ജനറല്‍ ബോഡിക്കേ ദിലീപിന്റെ കാര്യത്തില്‍ തീരുമാനം ടുക്കേണ്ടതുള്ളൂ ..ആരോപണങ്ങളോട് അമ്മ പ്രതികരിക്കുമെന്നും 24ന് എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചേരുമെന്നും ബാബുരാജ് പറഞ്ഞു.
https://www.facebook.com/Malayalivartha