500 ഗ്രാം മാത്രം ഭാരമുണ്ടായിരുന്ന ബാലന് വീണ്ടും ലോകത്തെ അത്ഭുതപ്പെടുത്തുന്നു, 24 ആഴ്ച വരെ വളര്‍ച്ചയുള്ള ഗര്‍ഭം അലസിപ്പിക്കാന്‍ നിയമം അനുവദിക്കുന്ന നാട്ടില്‍ ആ കാലയളവ് കുറയ്ക്കണമെന്ന വാദത്തിന് ഊര്‍ജ്ജമേകുന്നു വില്യം എന്ന ബാലന്
ഇംഗ്ലണ്ടിലെ സസക്സില് കൊച്ചു വില്യം പിറന്നു വീഴുമ്പോള്‍ ദയനീയമായിരുന്നു അവന്റെ രൂപം. 23 ആഴ്ചയും അഞ്ച് ദിവസം മാത്രം വളര്‍ച്ചയുളളപ്പോളാണ് അമ്മ അനിത ഹൈമസ് കുഞ്ഞു വില്യമിനു ജന്മം നല്‍കിയത്.
വെറും 500 ഗ്രാം മാത്രമായിരുന്നു വില്യമിന്റെ ഭാരം. മാസംഎത്തുന്നതിനു മുമ്പേയുള്ള പ്രസവം ലോകമെമ്പാടും ചര്‍ച്ചയായി.
കുഞ്ഞു വില്യമിന് ഇപ്പോള്‍ 16 മാസമാണ് പ്രായം. കുഞ്ഞിവിരലുകളും കുഞ്ഞിക്കാലുകളും കാഴ്ചയില്‍ പോലും ഭയപ്പെടുത്തുന്നതായിരുന്നു.
അതീവ ശ്രദ്ധയുളള പരിചരണമാണ് വില്യമിന് വേണ്ടിയിരുന്നത്. അരക്കിലോ ഭാരം മാത്രമുള്ള വില്യമിന് കാഴ്ചയില്‍ തന്നെ ശ്വാസം നിലപ്പിക്കുന്ന രൂപമായിരുന്നു.
45 ദിവസത്തോളം ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു കുട്ടി വില്യം.
വില്യമിന്റെ ജനനം നിലവിലുളള അബോര്ഷന് കാലയളവിനെ സംബന്ധിച്ചുള്ള നിയമത്തിന് മാറ്റം വരുത്തണമെന്ന ചര്‍ച്ചകള്‍ക്കാണ് വഴിമരുന്നിട്ടത്. 24-ാമത്തെ ആഴ്ചയിലും അബോര്ഷന് ആളുകള്‍ വിധേയരാകുന്നു.
എന്നാല്‍ 23 ആഴ്ചയും 5 ദിവസവും പ്രായമുളളപ്പോള്‍ ജനിച്ച വില്യമിന് യാതൊരു തരത്തിലുളള ആരോഗ്യപ്രശ്നങ്ങളും ഇപ്പോള്‍ ഇല്ലെന്നും ഇത്രത്തോളം മാത്രം വളര്‍ന്ന ഗര്‍ഭത്തില്‍ നിന്നും ജനിച്ച അനേക ശിശുക്കള്‍ വില്യമിനെപ്പോലെ ജീവിതത്തിലേക്ക് കടക്കുന്നുണ്ടെന്നും പറയുന്നു. തന്മൂലം 23 ആഴ്ചയോളം വളര്‍ന്ന ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി നല്‍കരുതെന്നാണ് വാദം.
https://www.facebook.com/Malayalivartha