Widgets Magazine
16
Jan / 2019
Wednesday
Forex Rates:

1 aed = 19.34 inr 1 aud = 51.12 inr 1 eur = 81.04 inr 1 gbp = 91.32 inr 1 kwd = 234.40 inr 1 qar = 19.50 inr 1 sar = 18.93 inr 1 usd = 71.00 inr

EDITOR'S PICK


ശബരിമല ദര്‍ശനം നടത്തി വീട്ടിലെത്തിയ കനകദുർഗ കൈച്ചൂടറിയിച്ചത് അമ്മായിയമ്മയെ:- ഒടുക്കം ഭര്‍തൃമാതാവിനെ മർദ്ദിച്ച കനകദുർഗയ്ക്ക് പെരിന്തല്‍മണ്ണ പോലീസ് കൊടുത്തത് എട്ടിന്റെ പണി...


ആഡംബരക്കൊഴുപ്പില്‍ സെക്യൂരിറ്റിക്കാരനെ ക്രൂരമായി കൊലപ്പെടുത്തിയ കോടീശ്വരനായ ബീഡി മുതലാളി മുഹമ്മദ് നിഷാമിന് കര്‍ശന ഉപാധികളോടെ രോഗശയ്യയില്‍ കിടക്കുന്ന മാതാവിനെ കാണാന്‍ അനുമതി നല്‍കി ഹൈക്കോടതി


കവിതയും ഭര്‍ത്താവും ഒന്നിച്ചുള്ള ടിക് ടോക് വീഡിയോ കണ്ടപ്പോൾ മുതൽ പലർക്കും അങ്ങോട്ട് പിടിച്ചില്ല... ഭര്‍ത്താവിന് നിറം പോരെന്നും സൗന്ദര്യമില്ലെന്നും പരിഹസിച്ചവർക്ക് തക്ക മറുപടിയുമായി കവിത


കല്ല്യാണവേഷത്തില്‍ ആഭരണങ്ങളോടെ ഇരിക്കുന്ന പെണ്‍കുട്ടി ക്യാമറാമാനോട് പറഞ്ഞ വാക്കുകള്‍ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽമീഡിയ; വൈറലായി ഈ പാവം കല്യാണപെണ്ണ്


വർഷങ്ങൾ നീണ്ട പ്രണയബന്ധം മറ്റൊരുത്തനെ കണ്ടപ്പോൾ അവസാനിപ്പിച്ചതിലുള്ള ദേഷ്യത്തിൽ യുവാവിന്റെ കടുംകൈ; കാമുകിയെ ചുറ്റികകൊണ്ട് തലയ്ക്കടിച്ച് ക്രൂരമായി കൊലപ്പെടുത്തി

200 കുട്ടികളുടെ അമ്മയായ 23-കാരി; മാഗി ഡോയന്‍

06 NOVEMBER 2018 10:03 AM IST
മലയാളി വാര്‍ത്ത

More Stories...

കവിതയും ഭര്‍ത്താവും ഒന്നിച്ചുള്ള ടിക് ടോക് വീഡിയോ കണ്ടപ്പോൾ മുതൽ പലർക്കും അങ്ങോട്ട് പിടിച്ചില്ല... ഭര്‍ത്താവിന് നിറം പോരെന്നും സൗന്ദര്യമില്ലെന്നും പരിഹസിച്ചവർക്ക് തക്ക മറുപടിയുമായി കവിത

കല്ല്യാണവേഷത്തില്‍ ആഭരണങ്ങളോടെ ഇരിക്കുന്ന പെണ്‍കുട്ടി ക്യാമറാമാനോട് പറഞ്ഞ വാക്കുകള്‍ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽമീഡിയ; വൈറലായി ഈ പാവം കല്യാണപെണ്ണ്

അന്ധവിശ്വാസങ്ങളെ കയ്യിലെടുത്ത് ചെറിയൊരു 'എട്ടിന്റെ പണി'!! വൈറലായ ഈ ഫോട്ടോഗ്രാഫറെ ഏറ്റെടുത്ത് സോഷ്യൽ മീഡിയ... ഒന്നരമണിക്കൂര്‍ കൊണ്ട് സമ്പാദിച്ചത് 374 രൂപ; സംഭവം തൃശ്ശൂരിൽ

വധുവിനോടായാലും വരനോടായാലും കളി അധികം വേണ്ടാട്ടോ!!! ചങ്കുകളുടെ വിവാഹദിനത്തിൽ എന്നും ഓര്‍ത്തുവയ്ക്കുവാന്‍ അതിരുകടക്കുന്ന റാഗിംഗ് കാണിച്ചാൽ... പുതുജീവിതം തുടങ്ങുന്നവരുടെ മേല്‍ കരിനിഴല്‍ വീഴ്ത്തരുതെന്ന മുന്നറിയിപ്പുമായി കേരള പോലീസ്

ആറു വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ വിവാഹം; ഭര്‍ത്താവ് ഗള്‍ഫിലേയ്ക്ക് മടങ്ങിയപ്പോള്‍ യുവതി കാമുകനൊപ്പം പോയി: കേക്ക് മുറിച്ചാഘോഷിച്ച് ഭര്‍ത്താവ്

ജീവിതത്തില്‍ സന്തോഷം എന്നത് ആപേക്ഷികമാണ്. ചിലര്‍ക്ക് യാത്രകള്‍ നടത്തുന്നതായിരിക്കും സന്തോഷം, മറ്റു ചിലര്‍ക്ക് ബിസിനസ്, വേറെ ചിലര്‍ക്ക് എഴുത്ത്...എന്നാല്‍ നമ്മുടെ യഥാര്‍ത്ഥ സന്തോഷം നാം കരുതുന്നത് ഒന്നും ആയിരിക്കുകയില്ല, അനുഭവങ്ങളിലൂടെ നാം നമ്മുടെ യഥാര്‍ത്ഥ സന്തോഷം കണ്ടെത്തണം' പറയുന്നത് 23 വയസ്സില്‍ 200 അനാഥക്കുഞ്ഞുങ്ങളുടെ സംരക്ഷണച്ചുമതല ഏറ്റെടുത്ത്, അവര്‍ക്കായി കിടപ്പാടവും വിദ്യാലയവും ഉണ്ടാക്കിയ അമേരിക്കന്‍ സ്വദേശിനിയായ മാഗി ഡോയനാണ്.

അമേരിക്കയിലെ ന്യൂജേഴ്‌സിയിലുള്ള മാഗി എങ്ങനെ നേപ്പാള്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ബ്ലിങ്ക് നൗ എന്ന സ്ഥാപനത്തിലെ 200-ല്‍ പരം കുട്ടികളുടെ രക്ഷാകര്‍ത്താവായി എന്ന കഥ അറിയാതെ പോകരുത്. ഓരോ വ്യക്തിക്കും ജീവിക്കുവാനും സമൂഹത്തിനു വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യുവാനുമുള്ള പ്രചോദനമാണ് മാഗിയുടെ കഥ. വീടും പഠനവും കൂട്ടുകാരുമായി ഒതുങ്ങിക്കഴിഞ്ഞിരുന്ന മാഗി തന്റെ പതിനെട്ടാം വയസ്സില്‍ പെട്ടന്നൊരു തീരുമാനം എടുത്തു. യാത്രകള്‍ പോകാന്‍. എന്നാല്‍ എന്ത് എങ്ങോട്ട് , എന്ന ധാരണയൊന്നും മാഗിക്ക് ഉണ്ടായിരുന്നില്ല. കയ്യില്‍ കിട്ടിയ ഒരു ബാഗില്‍ ആവശ്യവസ്തുക്കള്‍ മാത്രം എടുത്തുകൊണ്ട് ആരംഭിച്ച ആ യാത്രയില്‍ അവള്‍ പല ഭാഷകളും സംസ്‌കാരങ്ങളും നേരിട്ട് കണ്ടും അനുഭവിച്ചും അറിഞ്ഞു. അമേരിക്കയിലെ വീടിന്റെയും ക്ലാസ് മുറിയുടെയും അപ്പുറത്ത് ഒരു ലോകമുണ്ടെന്നും അവിടെ ആരെയും ആകര്‍ഷിക്കുന്ന മനോഹരമായ കാഴ്ചകള്‍ ഉണ്ടെന്നും മാഗി തിരിച്ചറിഞ്ഞു.

എന്നാല്‍ ആ തിരിച്ചറിവിന് വലിയ ആയുസ്സുണ്ടായിരുന്നില്ല. മാഗിയുടെ യാത്ര നേപ്പാളില്‍ എത്തിയപ്പോഴാണ് പുഞ്ചിരിക്കുന്ന കാഴ്ചകള്‍ക്കപ്പുറത്ത് വേദനിക്കുന്ന, നന്നായി ജീവിക്കാന്‍ വേണ്ട സാഹചര്യങ്ങള്‍ ഇല്ലാത്ത ഒരു ലോകമുണ്ട് എന്ന് മാഗിക്ക് മനസിലായത്. ഒരു പതിനെട്ടുകാരിയുടെ എല്ലാ കൗതുകങ്ങളോടും കൂടി ലോകം ചുറ്റിക്കാണാന്‍ വീടുവിട്ടിറങ്ങിയ മാഗിയുടെ എല്ലാ ഉത്സാഹവും തല്ലിക്കെടുത്തുന്ന കാഴ്ചയായിരുന്നു നേപ്പാളില്‍ അവള്‍ പരിചയപ്പെട്ട ലാക്കോറ എന്ന പെണ്‍കുട്ടി. ഗ്രാമത്തിലെ ബസ്‌റ്റോപ്പില്‍ നിന്നും ഭാരമേറിയ ലോഡുകള്‍ താങ്ങി ഗ്രാമത്തില്‍ എത്തിക്കുക എന്നതായിരുന്നു അവളുടെ ജോലി. ഒരു ദിവസം മാഗി അവളുടെ ജോലി വീക്ഷിച്ചു. വളരെ കഷ്ടപ്പെട്ടാണ് ആ പെണ്‍കുട്ടി ഭാരമേറിയ ചുമടും താങ്ങി കുന്നുകള്‍ കയറുകയും ഇറങ്ങുകയും ചെയ്തിരുന്നത്. ഇത് ദിവസത്തില്‍ പലതവണ ആവര്‍ത്തിക്കപ്പെട്ടു. ജോലിക്കുള്ള പ്രതിഫലമായി വൈകുന്നേരം അവള്‍ക്ക് ലഭിക്കുന്നത് രണ്ടു രൂപ. ആ കാഴ്ച മാഗിയെ വല്ലതെ വേദനിപ്പിച്ചു.

കൂടുതല്‍ അന്വേഷിച്ചപ്പോള്‍ ലാക്കോറയെ പോലുള്ള നേപ്പാളിലെ ഓരോ അനാഥകുട്ടികളുടെയും അവസ്ഥ ഇത് തന്നെയാണെന്ന് മാഗിക്ക് മനസിലായി. ലോകമെമ്പാടും അനാഥരായി കഴിയുന്നത് 80 മില്യണ്‍ കുട്ടികളാണ് എന്ന തിരിച്ചറിവ് മാഗിക്ക് ഉണ്ടായി. മനുഷ്യക്കുഞ്ഞുങ്ങള്‍ ഇത്തരത്തില്‍ നരകയാതന അനുഭവിക്കുമ്പോള്‍ എങ്ങനെ സന്തോഷത്തോടെ ജീവിക്കാന്‍ തനിക്കാകും എന്ന ചിന്ത മാഗിയെ പിന്തുടര്‍ന്നു. അടുത്ത ദിവസം അഞ്ചു വയസ്സ് പ്രായമുള്ള ഹേമ എന്ന അനാഥകുട്ടിയെ മാഗി കണ്ടുമുട്ടി. പുഞ്ചിരി തൂകി നമസ്‌തേ പറയുന്ന ഹേമയുടെ മുഖം മാഗിയെ വിടാതെ പിന്തുടര്‍ന്നു.

80 മില്യണ്‍ അനാഥകുട്ടികളെ രക്ഷിക്കാന്‍ ഒരുപക്ഷെ തനിക്ക് കഴിഞ്ഞേക്കില്ല. എന്നാല്‍ ഒരാളെ എങ്കിലും രക്ഷിക്കാനായാല്‍ അത് വലിയ നേട്ടമാണ് എന്ന തിരിച്ചറിവ് മാഗിക്കുണ്ടായി. അങ്ങനെ അടുത്ത ദിവസം മാഗി ഹേമയെ സ്‌കൂളില്‍ ചേര്‍ത്തു. അവളുടെ പഠനത്തിന് വേണ്ട കാര്യങ്ങള്‍ ചെയ്തു. വിദ്യാഭ്യാസമില്ലാത്ത പെണ്‍കുട്ടികളാണ് സമൂഹത്തിലെ ഏറ്റവും വലിയ വിടവ് എന്ന് മാഗി വിശ്വസിച്ചു. എന്നാല്‍ ഹേമയുടെ ഉത്തരവാദിത്വം ഏറ്റെടുത്തതോടെ കൂടുതല്‍ അനാഥക്കുഞ്ഞുങ്ങളെ ഏറ്റെടുക്കണം എന്നായി ആ പതിനെട്ടുകാരിയുടെ ചിന്ത.

അങ്ങനെ നേപ്പാളില്‍ തന്നെ തന്റെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാന്‍ മാഗി തീരുമാനിച്ചു. പഠനം നിര്‍ത്തി നേപ്പാളിന്റെ മണ്ണിലേക്ക് മടങ്ങി. അവിടെ ഹേമയ്ക്ക് പുറമെ മറ്റു ധാരാളം അനാഥക്കുഞ്ഞുങ്ങളുടെ സംരക്ഷണ ചുമതല ആ 18-കാരി ഏറ്റെടുത്തു. കുട്ടികളെ താമസിപ്പിക്കുന്നതിനായി കെട്ടിടം പണിയാന്‍ നേപ്പാളില്‍ കുറച്ചു സ്ഥലം വാങ്ങി. ഇതിനായി വേണ്ടിവന്ന 5000 ഡോളര്‍ മാഗിയുടെ ചെറുപ്പം മുതലുള്ള സമ്പാദ്യത്തില്‍ നിന്നുമെടുത്ത് മാതാപിതാക്കള്‍ അയച്ചുകൊടുത്തു. കെട്ടിടം പണിത ശേഷം കൂടുതല്‍ കുട്ടികളെ മാഗി ഏറ്റെടുത്തു.

പിന്നീട് മാഗിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയുമായി വന്നവര്‍ നല്‍കിയ സംഭവനയില്‍ നിന്നും ഒരു വിഹിതമെടുത്ത് കുട്ടികളുടെ തുടര്‍പഠനം ഉറപ്പാക്കുന്നതിനായി ഒരു സ്‌കൂള്‍ പണിതു. ഇന്ന് രോഗം ബാധിച്ചവരും അനാഥരും ആഭ്യന്തര യുദ്ധത്തില്‍ ഒറ്റപ്പെട്ടവരുമായ 200-ല്‍ പരം കുഞ്ഞുങ്ങളുടെ വളര്‍ത്തമ്മയാണ് മാഗി. അവരോടൊപ്പം ജീവിക്കുമ്പോള്‍, സമയം ചെലവിടുമ്പോള്‍ ലഭിക്കുന്ന സന്തോഷം വേറെ എവിടെനിന്നും ലഭിക്കില്ല എന്ന് മാഗി പറയുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രതിശ്രുത വരന്റെ നല്ലഗുണങ്ങൾ അക്കമിട്ട് പറയാൻ മാത്രമല്ല നല്ലവഴിക്ക് നടത്താനും പേളിക്ക് അറിയാം...  (9 minutes ago)

കുറഞ്ഞ വിലക്ക് ശുദ്ധമായ കുപ്പിവെള്ളവുമായി ജലഅതോറിറ്റി വിപണിയിലേക്ക്  (14 minutes ago)

ടൊവിനോയും പിഷാരടിയും അപമാനിച്ചു?: വിനയ് ഫോര്‍ട്ട് തുറന്നു പറയുന്നു  (22 minutes ago)

ബ്രെക്സിറ്റ് കരാർ പാർലമെന്റ് തള്ളി; ബ്രിട്ടനിൽ രാഷ്ട്രീയ പ്രതിസന്ധി.  (26 minutes ago)

ഒരു സ്ത്രീയുടെ സ്വകാര്യഭാഗങ്ങൾ പ്രദർശിപ്പിക്കുന്നത് ശരിയായ നടപടിയല്ല ഇങ്ങനെ പ്രദർശിപ്പിക്കുന്നത് ഇന്ത്യൻഭരണഘടനയുടെ നിയമലംഘനമാണ്; ആർത്തവ അയിത്തത്തിനെതിരായി കൊച്ചിയിൽ നടത്തിയ ആർപ്പോ ആർത്തവം പരിപാടിക്കെത  (37 minutes ago)

അഫ്ഗാൻ തലസ്ഥാനം കാബൂളിൽ വൻസ്ഫോടനം; ഇന്ത്യക്കാരനുള്‍പ്പെടെയുള്ള നാലുപേർ കൊല്ലപ്പെട്ടു; ആക്രമണത്തിന് പിന്നിൽ താലിബാന്‍  (43 minutes ago)

സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കാന്‍ സംസ്ഥാന മന്ത്രിസഭാ യോഗ തീരുമാനം  (44 minutes ago)

നാട്ടുകാരെ കാണിക്കാനാണോ പണിമുടക്ക് ;ഒന്നാം തീയതി പണിമുടക്ക് നോട്ടീസ് കിട്ടിയിട്ട് ഇന്നാണോ ചര്‍ച്ച നടത്തുന്നത്; ഇന്ന് അര്‍ധരാത്രി മുതല്‍ നടത്താനിരുന്ന കെഎസ്‌ആര്‍ടിസി ജീവനക്കാരുടെ അനിശ്ചിതകാലപണിമുടക്ക്  (46 minutes ago)

ശബരിമല ദര്‍ശനം നടത്തി വീട്ടിലെത്തിയ കനകദുർഗ കൈച്ചൂടറിയിച്ചത് അമ്മായിയമ്മയെ:- ഒടുക്കം ഭര്‍തൃമാതാവിനെ മർദ്ദിച്ച കനകദുർഗയ്ക്ക് പെരിന്തല്‍മണ്ണ പോലീസ് കൊടുത്തത് എട്ടിന്റെ പണി...  (55 minutes ago)

മ​മ​ത ബാ​ന​ര്‍​ജി​യു​ടെ മൂന്നാംമുന്നണി നീ​ക്ക​ങ്ങ​ള്‍​ക്ക് തിരിച്ചടി; ​മെ​ഗാ പ്ര​തി​പ​ക്ഷ റാ​ലി​യി​ല്‍ രാ​ഹു​ല്‍ ഗാ​ന്ധി​യും സോ​ണി​യ ഗാ​ന്ധി​യും പങ്കെടുക്കില്ല  (1 hour ago)

മ​മ​ത ബാ​ന​ര്‍​ജി​യു​ടെ മൂന്നാംമുന്നണി നീ​ക്ക​ങ്ങ​ള്‍​ക്ക് തിരിച്ചടി; ​മെ​ഗാ പ്ര​തി​പ​ക്ഷ റാ​ലി​യി​ല്‍ രാ​ഹു​ല്‍ ഗാ​ന്ധി​യും സോ​ണി​യ ഗാ​ന്ധി​യും പങ്കെടുക്കില്ല  (1 hour ago)

മയക്കുമരുന്ന് കേസിൽ വധശിക്ഷ; ചൈനയിലേയ്ക്ക് യാത്ര ചെയ്യാനൊരുങ്ങുന്ന കാനേഡിയൻ പൗരന്മാർക്ക് സർക്കാരിന്റെ ജാഗ്രതാ നിർദ്ദേശം  (1 hour ago)

വയനാട്ടില്‍ ജനങ്ങളെ ഭീതിലാഴ്ത്തിയ കടുവ വനംവകുപ്പ് സ്ഥാപിച്ച കൂട്ടില്‍ കുടുങ്ങി  (1 hour ago)

സ്വര്‍ണവിലയില്‍ നേരിയ കുറവ്, പവന് 24,040 രൂപ  (1 hour ago)

ഇന്ത്യ അമിത് ഷായുടെ അച്ഛന്റെ സ്വത്തല്ല: തുറന്നടിച്ച് പോരാട്ടത്തിനറങ്ങി പ്രകാശ് രാജ്  (1 hour ago)

Malayali Vartha Recommends