Widgets Magazine
16
Jan / 2019
Wednesday
Forex Rates:

1 aed = 19.34 inr 1 aud = 51.12 inr 1 eur = 81.04 inr 1 gbp = 91.32 inr 1 kwd = 234.40 inr 1 qar = 19.50 inr 1 sar = 18.93 inr 1 usd = 71.00 inr

EDITOR'S PICK


ശബരിമല ദര്‍ശനം നടത്തി വീട്ടിലെത്തിയ കനകദുർഗ കൈച്ചൂടറിയിച്ചത് അമ്മായിയമ്മയെ:- ഒടുക്കം ഭര്‍തൃമാതാവിനെ മർദ്ദിച്ച കനകദുർഗയ്ക്ക് പെരിന്തല്‍മണ്ണ പോലീസ് കൊടുത്തത് എട്ടിന്റെ പണി...


ആഡംബരക്കൊഴുപ്പില്‍ സെക്യൂരിറ്റിക്കാരനെ ക്രൂരമായി കൊലപ്പെടുത്തിയ കോടീശ്വരനായ ബീഡി മുതലാളി മുഹമ്മദ് നിഷാമിന് കര്‍ശന ഉപാധികളോടെ രോഗശയ്യയില്‍ കിടക്കുന്ന മാതാവിനെ കാണാന്‍ അനുമതി നല്‍കി ഹൈക്കോടതി


കവിതയും ഭര്‍ത്താവും ഒന്നിച്ചുള്ള ടിക് ടോക് വീഡിയോ കണ്ടപ്പോൾ മുതൽ പലർക്കും അങ്ങോട്ട് പിടിച്ചില്ല... ഭര്‍ത്താവിന് നിറം പോരെന്നും സൗന്ദര്യമില്ലെന്നും പരിഹസിച്ചവർക്ക് തക്ക മറുപടിയുമായി കവിത


കല്ല്യാണവേഷത്തില്‍ ആഭരണങ്ങളോടെ ഇരിക്കുന്ന പെണ്‍കുട്ടി ക്യാമറാമാനോട് പറഞ്ഞ വാക്കുകള്‍ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽമീഡിയ; വൈറലായി ഈ പാവം കല്യാണപെണ്ണ്


വർഷങ്ങൾ നീണ്ട പ്രണയബന്ധം മറ്റൊരുത്തനെ കണ്ടപ്പോൾ അവസാനിപ്പിച്ചതിലുള്ള ദേഷ്യത്തിൽ യുവാവിന്റെ കടുംകൈ; കാമുകിയെ ചുറ്റികകൊണ്ട് തലയ്ക്കടിച്ച് ക്രൂരമായി കൊലപ്പെടുത്തി

 ബസ് കണ്ടക്ടര്‍, വ്യാജ ഐ.പി.എസുകാരനായി തട്ടിപ്പ് നടത്തുന്നതിനിടെ പിടിയില്‍

07 NOVEMBER 2018 03:27 PM IST
മലയാളി വാര്‍ത്ത

More Stories...

കവിതയും ഭര്‍ത്താവും ഒന്നിച്ചുള്ള ടിക് ടോക് വീഡിയോ കണ്ടപ്പോൾ മുതൽ പലർക്കും അങ്ങോട്ട് പിടിച്ചില്ല... ഭര്‍ത്താവിന് നിറം പോരെന്നും സൗന്ദര്യമില്ലെന്നും പരിഹസിച്ചവർക്ക് തക്ക മറുപടിയുമായി കവിത

കല്ല്യാണവേഷത്തില്‍ ആഭരണങ്ങളോടെ ഇരിക്കുന്ന പെണ്‍കുട്ടി ക്യാമറാമാനോട് പറഞ്ഞ വാക്കുകള്‍ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽമീഡിയ; വൈറലായി ഈ പാവം കല്യാണപെണ്ണ്

അന്ധവിശ്വാസങ്ങളെ കയ്യിലെടുത്ത് ചെറിയൊരു 'എട്ടിന്റെ പണി'!! വൈറലായ ഈ ഫോട്ടോഗ്രാഫറെ ഏറ്റെടുത്ത് സോഷ്യൽ മീഡിയ... ഒന്നരമണിക്കൂര്‍ കൊണ്ട് സമ്പാദിച്ചത് 374 രൂപ; സംഭവം തൃശ്ശൂരിൽ

വധുവിനോടായാലും വരനോടായാലും കളി അധികം വേണ്ടാട്ടോ!!! ചങ്കുകളുടെ വിവാഹദിനത്തിൽ എന്നും ഓര്‍ത്തുവയ്ക്കുവാന്‍ അതിരുകടക്കുന്ന റാഗിംഗ് കാണിച്ചാൽ... പുതുജീവിതം തുടങ്ങുന്നവരുടെ മേല്‍ കരിനിഴല്‍ വീഴ്ത്തരുതെന്ന മുന്നറിയിപ്പുമായി കേരള പോലീസ്

ആറു വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ വിവാഹം; ഭര്‍ത്താവ് ഗള്‍ഫിലേയ്ക്ക് മടങ്ങിയപ്പോള്‍ യുവതി കാമുകനൊപ്പം പോയി: കേക്ക് മുറിച്ചാഘോഷിച്ച് ഭര്‍ത്താവ്

തൃശൂര്‍ മെഡിക്കല്‍ കോളജ് പരിസരത്ത് നിന്നാണ് കഥയുടെ തുടക്കം. അതിന് അടുത്തുള്ള ലോഡ്ജിലേക്ക് ഭാര്യയും കൈക്കുഞ്ഞുമായി ഒരു യുവാവ് താമസിക്കാന്‍ എത്തി. ലോഡ്ജ് ഉടമയെ പിന്നെ വിശദമായി പരിചയപ്പെട്ടപ്പോള്‍ യുവാവ് പറഞ്ഞു. ''പൊലീസ് ഉദ്യോഗസ്ഥനാകണമെന്നാണ് മോഹം. ടെസ്റ്റ് എഴുതിയിട്ടുണ്ട്. അതൊരു സര്‍പ്രൈസ് ആയി ഇരിക്കട്ടെ''. പിന്നെ ഒരു ദിവസം സന്തോഷവാനായി ലോഡ്ജില്‍ എത്തിയ യുവാവ് ആ സര്‍പ്രൈസ് പൊട്ടിച്ചു. ''ഐ.പി.എസ്. സെലക്ഷന്‍ കിട്ടി. തിരുവനന്തപുരത്താണ് പരിശീലനം''. ഏറെ കഷ്ടപ്പെട്ടു പഠിച്ച യുവാവ്. നിര്‍ധന കുടുംബാംഗം. ലോഡ്ജില്‍ വാടകയ്ക്കു താമസിക്കാന്‍ വന്ന യുവാവ് ഐ.പി.എസുകാരനായി മാറിയതോടെ ലോഡ്ജ് ഉടമ സന്തോഷിച്ചു. റിട്ടയേര്‍ഡ് ട്രഷറി ഉദ്യോഗസ്ഥന്‍ കൂടിയാണ് ഈ ലോഡ്ജ് ഉടമ.

തിരുവനന്തപുരത്ത് പരിശീലന കാലയളവില്‍ വണ്ടി കിട്ടില്ല. ഒരു ജീപ്പ് വേണം. ബൊലേറെ ആയിക്കോട്ടെ. ലോഡ്ജ് ഉടമയോട് ആവശ്യം പറഞ്ഞു. ഐ.പി.എസ്. ലഭിച്ച ഒരു യുവാവിനെ സഹായിക്കുന്നത് നല്ല കാര്യമല്ലേയെന്ന് ലോഡ്ജ് ഉടമയും കരുതി. തൃശൂരില്‍ നിന്ന് സെക്കന്‍ഡ് ഹാന്‍ഡ് ജീപ്പ് വാങ്ങി നല്‍കി. മൂന്നര ലക്ഷമായിരുന്നു വില. പിന്നെ, ലാപ്‌ടോപ്പ്. തോക്കു വാങ്ങാന്‍ ഒന്നര ലക്ഷം രൂപ. കാരണം, ഐ.പി.എസ്. പരിശീലനത്തിനിടെ വെടിവയ്പ് പരിശീലനമുണ്ടാകും. അതിന് കഴിവ് തെളിയിക്കണമെങ്കില്‍ സ്വന്തമായി തോക്കു വേണമെന്ന് ലോഡ്ജ് ഉടമയെ ധരിപ്പിച്ചു. അങ്ങനെ, അഞ്ചു ലക്ഷത്തോളം രൂപ ലോഡ്ജ് ഉടമ ചെലവഴിച്ചു.

മെഡിക്കല്‍ കോളജ് പരിസരത്ത് വച്ച് പരിചയപ്പെട്ട മറ്റൊരു യുവാവുമായും അയാള്‍ സൗഹൃദം സ്ഥാപിച്ചു. ഈ യുവാവിന്റെ വീട്ടില്‍ നിത്യസന്ദര്‍ശകനായി. അയാളോട് വിവാഹിതനാണെന്ന കാര്യം മറച്ചുവച്ചു. അയാളുടെ സഹോദരിയെ വിവാഹം കഴിക്കാന്‍ താല്‍പര്യമുണ്ടെന്ന് അറിയിച്ചു. ആ യുവാവിനോട് പറഞ്ഞ കഥകള്‍ ഇങ്ങനെ; ഡി.ഐ.ജിയാണ്. ഇപ്പോള്‍ സസ്‌പെന്‍ഷനിലും. ഇക്കാര്യം പുറത്താരും അറിയരുത്. മാത്രവുമല്ല, സഹോദരന് പൊലീസില്‍ ജോലി വാങ്ങിത്തരാം. അഞ്ചു ലക്ഷം രൂപ ചെലവുണ്ടെന്ന് മാത്രം! അളിയനാകാന്‍ പോകുന്ന ഡി.ഐ.ജിയല്ലേ പറയുന്നത്. ആ യുവാവ് അഞ്ചു ലക്ഷം രൂപ കടം വാങ്ങി കൊടുത്തു. പൊലീസ് കോണ്‍സ്റ്റബിളാകാന്‍ മോഹിച്ച സഹോദരന്‍ കാത്തിരുന്നു. ഇതിനിടെ, സഹോദരിയുമായി ഒന്നിച്ച് യാത്രയും നടത്തി.

ശബരിമലയില്‍ ഡ്യൂട്ടിക്കായി തൃശൂര്‍ ഐ.ജി: എം.ആര്‍.അജിത്കുമാര്‍ പോയ വിവരം മാധ്യമങ്ങളിലൂടെ അറിഞ്ഞ തട്ടിപ്പുകാരന്‍ പുതിയ അടവ് പുറത്തെടുത്തു. ഡി.ഐ.ജിയായി തൃശൂരില്‍ താല്‍ക്കാലിക ചുമതല കിട്ടി. ഉടനെ ജോയിന്‍ ചെയ്യണം. വിവരമറിഞ്ഞ ലോഡ്ജ് ഉടമ ആഹ്ലാദിച്ചു. നമ്മുടെ സ്വന്തം പയ്യന്‍ തൃശൂരില്‍ ഡി.ഐ.ജിയായി വരികയല്ലേ. വീട്ടില്‍ വിളിച്ച് സുഭിക്ഷമായ ഭക്ഷണം, ആദരം അര്‍പ്പിക്കല്‍ എല്ലാം നല്‍കി. ലോഡ്ജ് ഉടമയുടെ വീട്ടില്‍ നിന്ന് 'രണ്ടാമത്തെ ഭാര്യ'യുടെ വീട്ടില്‍ എത്തി. ബീക്കണ്‍ ലൈറ്റുമായി പൊലീസ് എന്നെഴുതിയ വാഹനം ഭാര്യ വീടിനു സമീപം നിര്‍ത്തിയിട്ടിരുന്നു. നാട്ടുകാര്‍ അന്വേഷിച്ചു. ആരാ ഈ സന്ദര്‍ശകനെന്ന്. തൃശൂരില്‍ പുതിയതായി ചുമതലയേറ്റെടുത്ത ഡി.ഐ.ജിയാണെന്ന് നാട്ടുകാര്‍ അറിഞ്ഞു. ഈ വിവരം ഉടനെ, സിറ്റി പൊലീസ് കമ്മിഷണര്‍ ജി.എച്ച്.യതീഷ്ചന്ദ്രയുടെ അടുത്തെത്തി.

ആര്‍.ബാനുകൃഷ്ണ ഐ.പി.എസ്. തൃശൂരില്‍ പുതിയ ഡി.ഐ.ജിയുണ്ടോയെന്നാണ് നാട്ടുകാര്‍ കമ്മിഷണറോട് ചോദിച്ചത്. പന്തികേടു തോന്നിയ കമ്മിഷണര്‍ ഉടനെ ജില്ലാ ക്രൈംബ്രാഞ്ച് പ്രത്യേക സംഘത്തെ സ്ഥലത്തേയ്ക്കു വിട്ടു. ഇനി മറുനാട്ടില്‍ നിന്ന് വന്ന ഏതെങ്കിലും ഐ.പി.എസ്. ഉദ്യോഗസ്ഥനാണോ ഇയാളെന്ന് െ്രെകംബ്രാഞ്ച് സംഘവും സംശയിച്ചു. ഒറ്റനോട്ടത്തില്‍ തന്നെ പന്തികേടു തോന്നിയ പൊലീസ് ആദ്യം കാണുമ്പോഴുള്ള ആ സല്യൂട്ട് ഒഴിവാക്കി. കയ്യോടെ തിരിച്ചറിയല്‍ കാര്‍ഡ് ചോദിച്ചു. കളി കൈവിട്ടെന്ന് ബോധ്യമായതോടെ വ്യാജ ഐ.പി.എസുകാരന്റെ പൊയ്മുഖം അഴിഞ്ഞു.

തൃശൂര്‍ ചേര്‍പ്പ് സ്വകാര്യ ബസില്‍ കണ്ടക്ടറായിരുന്നു മിഥുന്‍. പത്താം ക്ലാസ് പാസായ ശേഷം പിന്നെ പഠിച്ചില്ല. ചെറുപ്പം തൊട്ടേ, സുരേഷ്‌ഗോപി സിനിമകള്‍ കണ്ട് പൊലീസാകണമെന്നായിരുന്നു മോഹം. ബസ് കണ്ടക്ടര്‍ ജോലി അവസാനിപ്പിച്ചു. പിന്നെ, എസ്.ഐയുടെ യൂണിഫോം വാങ്ങി. ചേര്‍പ്പിലെതന്നെ പരിചയപ്പെട്ട ഒരു കുടുംബവുമായി ചങ്ങാത്തം സ്ഥാപിച്ചു. എസ്.ഐ ആണെന്ന വ്യാജേന ഈ കുടുംബത്തില്‍ നിന്ന് പണം വാങ്ങാന്‍ ശ്രമിച്ചു. ജോലി ശരിയാക്കാമെന്നായിരുന്നു വാഗ്ദാനം. സംശയം തോന്നിയ വീട്ടുകാര്‍ ഉടനെ ചേര്‍പ്പ് എസ്.ഐയെ വിളിച്ചു വരുത്തി കൈമാറി. അങ്ങനെ, വ്യാജ ഉദ്യോഗസ്ഥന്‍ ചമഞ്ഞതിന് അകത്തായി. പിന്നെ, എസ്.ഐ വേഷത്തില്‍ നിന്ന് നേരെ ഡി.ഐ.ജിയായി 'സെല്‍ഫ് പ്രമോഷന്‍' നടത്തിയ മിഥുന്‍ വീണ്ടും തട്ടിപ്പിനിറങ്ങിയപ്പോഴാണ് കുടുങ്ങിയത്.

ലോഡ്ജ് ഉടമയെ കബളിപ്പിച്ച് പണം തട്ടിയതിന് കേസ്. വിവാഹം വാഗ്ദാനം നല്‍കി ലൈംഗികമായി ദുരുപയോഗം ചെയ്തതിന് രണ്ടാം ഭാര്യയുടെ പരാതിയില്‍ കേസ്. ജോലി വാഗ്ദാനം ചെയ്ത് അഞ്ചു ലക്ഷം രൂപ തട്ടിയതിനും കേസ്. കേസുകളുടെ കണക്കുകളെല്ലാം അറിഞ്ഞതോടെ ശാരീരികമായി തളര്‍ന്നു. പിന്നാലെ, ആശുപത്രിയിലാക്കി. തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിരീക്ഷണത്തിലാണ് ഇപ്പോള്‍. ഡി.ഐ.ജിയുടെ യൂണിഫോം, ബീക്കണ്‍ ലൈറ്റ്, പൊലീസ് സ്റ്റിക്കര്‍, തോക്ക് തുടങ്ങി എല്ലാം വാങ്ങിയത് ചെന്നൈയില്‍ നിന്നാണെന്ന് മിഥുന്‍ മൊഴിനല്‍കി.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒരു സ്ത്രീയുടെ സ്വകാര്യഭാഗങ്ങൾ പ്രദർശിപ്പിക്കുന്നത് ശരിയായ നടപടിയല്ല ഇങ്ങനെ പ്രദർശിപ്പിക്കുന്നത് ഇന്ത്യൻഭരണഘടനയുടെ നിയമലംഘനമാണ്; ആർത്തവ അയിത്തത്തിനെതിരായി കൊച്ചിയിൽ നടത്തിയ ആർപ്പോ ആർത്തവം പരിപാടിക്കെത  (6 minutes ago)

അഫ്ഗാൻ തലസ്ഥാനം കാബൂളിൽ വൻസ്ഫോടനം; ഇന്ത്യക്കാരനുള്‍പ്പെടെയുള്ള നാലുപേർ കൊല്ലപ്പെട്ടു; ആക്രമണത്തിന് പിന്നിൽ താലിബാന്‍  (12 minutes ago)

സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കാന്‍ സംസ്ഥാന മന്ത്രിസഭാ യോഗ തീരുമാനം  (13 minutes ago)

നാട്ടുകാരെ കാണിക്കാനാണോ പണിമുടക്ക് ;ഒന്നാം തീയതി പണിമുടക്ക് നോട്ടീസ് കിട്ടിയിട്ട് ഇന്നാണോ ചര്‍ച്ച നടത്തുന്നത്; ഇന്ന് അര്‍ധരാത്രി മുതല്‍ നടത്താനിരുന്ന കെഎസ്‌ആര്‍ടിസി ജീവനക്കാരുടെ അനിശ്ചിതകാലപണിമുടക്ക്  (15 minutes ago)

ശബരിമല ദര്‍ശനം നടത്തി വീട്ടിലെത്തിയ കനകദുർഗ കൈച്ചൂടറിയിച്ചത് അമ്മായിയമ്മയെ:- ഒടുക്കം ഭര്‍തൃമാതാവിനെ മർദ്ദിച്ച കനകദുർഗയ്ക്ക് പെരിന്തല്‍മണ്ണ പോലീസ് കൊടുത്തത് എട്ടിന്റെ പണി...  (24 minutes ago)

മ​മ​ത ബാ​ന​ര്‍​ജി​യു​ടെ മൂന്നാംമുന്നണി നീ​ക്ക​ങ്ങ​ള്‍​ക്ക് തിരിച്ചടി; ​മെ​ഗാ പ്ര​തി​പ​ക്ഷ റാ​ലി​യി​ല്‍ രാ​ഹു​ല്‍ ഗാ​ന്ധി​യും സോ​ണി​യ ഗാ​ന്ധി​യും പങ്കെടുക്കില്ല  (31 minutes ago)

മ​മ​ത ബാ​ന​ര്‍​ജി​യു​ടെ മൂന്നാംമുന്നണി നീ​ക്ക​ങ്ങ​ള്‍​ക്ക് തിരിച്ചടി; ​മെ​ഗാ പ്ര​തി​പ​ക്ഷ റാ​ലി​യി​ല്‍ രാ​ഹു​ല്‍ ഗാ​ന്ധി​യും സോ​ണി​യ ഗാ​ന്ധി​യും പങ്കെടുക്കില്ല  (37 minutes ago)

മയക്കുമരുന്ന് കേസിൽ വധശിക്ഷ; ചൈനയിലേയ്ക്ക് യാത്ര ചെയ്യാനൊരുങ്ങുന്ന കാനേഡിയൻ പൗരന്മാർക്ക് സർക്കാരിന്റെ ജാഗ്രതാ നിർദ്ദേശം  (45 minutes ago)

വയനാട്ടില്‍ ജനങ്ങളെ ഭീതിലാഴ്ത്തിയ കടുവ വനംവകുപ്പ് സ്ഥാപിച്ച കൂട്ടില്‍ കുടുങ്ങി  (46 minutes ago)

സ്വര്‍ണവിലയില്‍ നേരിയ കുറവ്, പവന് 24,040 രൂപ  (49 minutes ago)

ഇന്ത്യ അമിത് ഷായുടെ അച്ഛന്റെ സ്വത്തല്ല: തുറന്നടിച്ച് പോരാട്ടത്തിനറങ്ങി പ്രകാശ് രാജ്  (53 minutes ago)

ആഡംബരക്കൊഴുപ്പില്‍ സെക്യൂരിറ്റിക്കാരനെ ക്രൂരമായി കൊലപ്പെടുത്തിയ കോടീശ്വരനായ ബീഡി മുതലാളി മുഹമ്മദ് നിഷാമിന് കര്‍ശന ഉപാധികളോടെ രോഗശയ്യയില്‍ കിടക്കുന്ന മാതാവിനെ കാണാന്‍ അനുമതി നല്‍കി ഹൈക്കോടതി  (1 hour ago)

രാജ്യത്തെ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും ഏഴാം ശമ്പളക്കമ്മീഷന്‍ ശിപാര്‍ശ നടപ്പാക്കാന്‍ തീരുമാനം  (1 hour ago)

അ​നി​ശ്ചി​ത​കാ​ല ബസ് സമരം; തൊ​ഴി​ലാ​ളി​ക​ള്‍ക്ക് അന്ത്യശാസനവുമായി ബോം​ബെ ഹൈ​ക്കോ​ട​തി  (1 hour ago)

സി പി എമ്മിനെ പാഠം പഠിപ്പിക്കാൻ ഇനി പ്ലാൻ ബി ; ശബരിമല തീര്‍ഥാടനത്തിനു ശേഷവും യുവതി പ്രവേശന വിഷയം കൂടുതല്‍ രൂക്ഷമായി നിലനിര്‍ത്താന്‍ സംഘപരിവാര്‍ സംഘടനകള്‍ പദ്ധതി തയ്യാറാക്കി  (1 hour ago)

Malayali Vartha Recommends