Widgets Magazine
29
Mar / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ അരവിന്ദ് കെജ്‌രിവാളിനെ, ഡൽഹി മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് നീക്കണമെന്ന ഹർജി ഡൽഹി ഹൈക്കോടതി തള്ളി...


കങ്കണയ്‌ക്കെതിരെ വിവാദ പോസ്റ്റിട്ട, സുപ്രിയ ഷ്രിനേതിന്റെ സ്ഥാനാർത്ഥിത്വം പിൻവലിച്ച് കോൺഗ്രസ്... അശ്ലീല പരാമർശത്തിനെതിരെ പ്രതിഷേധം വ്യാപകമായിരുന്നു...


ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ബിജെപിയുടെ നിർദ്ദേശം... കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ നിരസിച്ചു....'കയ്യിൽ പണമില്ല'...ആന്ധ്രാപ്രദേശിൽ നിന്നോ തമിഴ്നാട്ടിൽ നിന്നോ മത്സരിക്കുന്നതിൽ തനിക്ക് ആശയക്കുഴപ്പങ്ങൾ ഉള്ളതായും ധനമന്ത്രി... ടൈംസ് നൗ ഉച്ചകോടി 2024 ലാണ് ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്...


മക്കളെ കൊന്ന് അച്ഛൻ ആത്മഹത്യ ചെയ്ത സംഭവം...ഞെട്ടലോടെ നാട്ടുകാർ...ഭാര്യ മരിച്ചിട്ട് രണ്ടു വർഷം...വീട്ടിൽ മൂന്നു പേർ മാത്രമാണ് താമസം...എന്താണ് സംഭവിച്ചത് എന്നറിയാതെ അയൽവാസികൾ...


ഹമാസിന്റെ തടവിലായിരിക്കെ നേരിടേണ്ടിവന്ന ലൈംഗികാതിക്രമം... വെളിപ്പെടുത്തി യുവതി... ഇയാൾ തന്റെ ഷർട്ട് പൊക്കി നോക്കുന്നത് പതിവായിരുന്നുവെന്നും, വീട്ടിലേക്ക് കൊണ്ടുവന്നത് മുതൽ ഉപദ്രവിക്കാൻ തുടങ്ങിയെന്നും ഇവർ...

ഇത് സാനിയ..ആൺ കുട്ടിയായി ജനിച്ച് സൗന്ദര്യമത്സരത്തിൽ ഫസ്റ്റ് റണ്ണര്‍ അപ്പ് ആയ സുന്ദരിക്കുട്ടി ...

09 NOVEMBER 2018 06:01 PM IST
മലയാളി വാര്‍ത്ത

More Stories...

ഗുണാ കേവിലൊളിഞ്ഞിരുന്ന മരണം!!! 'ചെകുത്താന്റെ അടുക്കളയിൽ' വർഷങ്ങൾക്ക് മുന്നേ സംഭവിച്ചത്!!!! ‘മനിതര്‍ ഉണര്‍ന്തു കൊള്ള ഇത് മനിതർ കാതലല്ല...അതെയും താണ്ടി പുനിതാനത്...! ഇത് മഞ്ഞുമ്മലിന്റെ കഥ

ലോക നന്മയ്ക്കായി കാളകൂട വിഷം ഏറ്റുവാങ്ങിയ പരമശിവൻ ..ഇന്ന് മഹാ ശിവരാത്രി

SFIO പേടിയില്‍ ഇച്ചിമുള്ളി മുഖ്യന്‍! 'മരപ്പട്ടി'യെ ഡയപ്പറിടീച്ച് ഗോവിന്ദന്‍, ക്ലിഫ് ഹൗസ് പൊളിക്കണം

രാംലല്ലയുടെ വസ്ത്രം രൂപകൽപന ഭഗവൻ കാട്ടിത്തന്ന പോലെഎന്ന് മനീഷ് ത്രിപാഠി; കാശിയിൽ നിർമ്മിച്ച വസ്ത്രത്തിൽ ഉപയോഗിച്ചിരിക്കുന്നത് സ്വർണം, വെള്ളി; ആദ്യ ഏഴ് ദിവസത്തെ വസ്ത്രങ്ങൾ തയ്യാറാക്കിയത് ദിവസങ്ങൾക്കനുസരിച്ചു

വിവാഹദിവസം തന്നെ അതും പുറത്തായി!!! കുഞ്ചാക്കോ ബോബൻ വിവാഹിതനായപ്പോൾ വാവിട്ട് കരഞ്ഞ പെൺകുട്ടിയാണ് ഇപ്പോൾ വിവാഹിതയായി നിൽക്കുന്നത്! ഭാ​ഗ്യയുടെ റിസപ്ഷനെത്തിയ കുഞ്ചാക്കോ ബോബനെയും കുടുംബത്തെയും ഞെട്ടിച്ച് സുരേഷ്‌ഗോപിയുടെ തുറന്നു പറച്ചിൽ...

ദേശീയ സൌന്ദര്യമത്സരത്തില്‍ ഹിമാചല്‍ പ്രദേശിനെ പ്രതിനിധീകരിച്ച് ഫസ്റ്റ് റണ്ണര്‍ അപ്പ് ആയ സാനിയ ഏറെ വ്യത്യസ്തയാണ്. സംഗീതവും ഫാഷനും ഭക്ഷണവും യാത്രയും ഇഷ്ടപ്പെട്ട ഈ കൊച്ചു സുന്ദരി ജനിച്ചത് ആണ്‍കുട്ടി ആയിട്ടാണ്.

ഷിംലയിലെ നല്ല സാമ്പത്തികശേഷിയുള്ള കുടുംബത്തിൽ ജനനം .കാണാൻ നല്ല ചന്തമുള്ള മിടുക്കൻ ..പക്ഷെ അഞ്ചാമത്തെ വയസുമുതലെ എന്തോ പന്തികേടുകൾ ഉണ്ടോ എന്ന സംശയം തുടങ്ങി. സംസാരിക്കുമ്പോഴും പെരുമാറുമ്പോഴും എല്ലാം പെണ്‍കുട്ടികളുടേതുപോലെ. അവന് ആഗ്രഹവും പെണ്‍കുട്ടിയായി നടക്കാനായിരുന്നു. വളരുംതോറും അവനിലെ പെണ്ണും വളർന്നു. പിന്നെ കുറ്റപ്പെടുത്തലുകളും പരിഹാസവും.. 'നിനക്ക് എന്തോ കുഴപ്പമുണ്ട്' എന്ന വിലയിരുത്തലിൽ എല്ലാം തികഞ്ഞവരായി ചുറ്റുമുള്ളവർ. അവന്റെ മാതാപിതാക്കളെയും വെറുതെവിട്ടില്ല. കുറച്ച് കഴിയുമ്പോള്‍ മകന്‍ ആണ്‍കുട്ടിയെ പോലെ പെരുമാറും എന്ന് കരുതിയിരിക്കുകയായിരുന്നു അവന്‍റെ മാതാപിതാക്കള്‍. പക്ഷെ കുറ്റപ്പെടുത്തലികളും പരിഹാസവും ഏറിയപ്പോൾ അവരും മകനോട് കലഹിച്ചു തുടങ്ങി. ആൺകുട്ടികളെപ്പോലെ പെരുമാറാൻ ഉപദേശിച്ചു.

ഒരുവേള ദൈവത്തിനോടുപോലും വെറുപ്പ് തോന്നി എന്ന് സാനിയ ഓർത്തെടുക്കുന്നു. ഒരിക്കലും ആൺകുട്ടിയായി മാറാനുള്ള മനസ്സ് അവനില്ലായിരുന്നു. ആ കൊച്ചു മനസ്സിൽ പെൺകുട്ടികളുടെ സങ്കല്പങ്ങൾ മാത്രമാണുണ്ടായിരുന്നത് ... 25 വയസായത്തോടെ ആ സത്യം തിരിച്ചറിഞ്ഞു. താനൊരു ട്രാന്‍സ്ജെന്‍ഡറാണ്

പക്ഷെ അത് മാതാപിതാക്കളെപോലും പറഞ്ഞു മനസ്സിലാക്കാൻ ബുദ്ധിമുട്ടായിരുന്നു. കല്യാണം കഴിക്കാനാണ് അവർ ഉപദേശിച്ചത്.
ഉപരിപഠനത്തിനായി സനിയ ബംഗളൂരുവിലേക്ക് പോയി. അവിടെയും കുറ്റപ്പെടുത്തലുകളും ഒറ്റപ്പെടലുകളും മാത്രം ..പതുക്കെ പതുക്കെ വിഷാദം സനിയയെ കീഴടക്കി. ആരുമില്ലാത്ത അവസ്ഥ. തിരികെ വീട്ടിലെത്തിയപ്പോള്‍, അമ്മയോട് ഇക്കാര്യം തുറന്നു പറഞ്ഞു. തനിക്ക് ആണായി ജീവിക്കാനല്ല ഇഷ്ടം. വിവാഹം കഴിച്ചാല്‍ സനിയയുടെ എല്ലാ പ്രശ്നങ്ങളും മാറുമെന്നും അവര്‍ ആവര്‍ത്തിച്ചു. അതിനിടയില്‍ ഗസല്‍ ദലിവാല്‍ എന്നയാളിന്‍റെ ജീവിതത്തെ കുറിച്ച് സനിയ അറിഞ്ഞു. അത് സനിയക്ക് പ്രതീക്ഷയേകി. തന്നെ കുറിച്ച് ഒരു വിശദമായ വീഡിയോ മാതാപിതാക്കള്‍ക്ക് അയച്ചു. ഇത്തവണ അവര്‍ ശകാരിച്ചില്ല, ദേഷ്യപ്പെട്ടില്ല. പകരം, ആ കേള്‍ക്കാന്‍ കാത്തിരുന്ന വാക്കുകള്‍ തന്നെ പറഞ്ഞു, 'നീ എന്ത് തീരുമാനമെടുത്താലും ഞങ്ങള്‍ കൂടെയുണ്ട്.' അപ്പോഴേക്കും സനിയക്ക് വയസ് 30.

പിന്നെ താമസിച്ചില്ല. ആൺരൂപത്തിൽനിന്നു അവനിലെ സ്ത്രീയിലേക്കുള്ള കൂടുമാറ്റം.. ശസ്ത്രക്രിയകൾ, വേദനകൾ..എല്ലാറ്റിനും കൂട്ടായി അമ്മയും സഹോദരനും നിന്നു.ശസ്ത്രക്രിയക്ക് ശേഷം ബാങ്കോങ്കിൽ നിന്ന് തിരിച്ചെത്തിയത് ഒരു ഫീനിക്സ് പക്ഷി ആയിട്ടായിരുന്നു

ഹിമാചല്‍ പ്രദേശിനെ പ്രതിനിധീകരിച്ച് ദേശീയമത്സരത്തില്‍ പങ്കെടുത്തു. ഫസ്റ്റ് റണ്ണര്‍ അപ്പും ആയി. മോഡലിങ് രംഗത്ത് തന്നെ തുടരാനാണ് ആഗ്രഹം..അഭിനയിക്കാനും ഇഷ്ടമാണ്..സാനിയ പറയുന്നു

ട്രാന്‍സ്ജെന്‍ഡര്‍ എന്നത് പരിമിതി ആണെന്ന് തനിക്കറിയാം ..എന്നാൽ എല്ലാറ്റിനെയും നേരിടാനുള്ള കരുത്തുണ്ട് ആ പെൺ മനസ്സിന്. കൂട്ടായി അമ്മയും സഹോദരനും അടങ്ങുന്ന കുടുംബമുണ്ട് ...

ഒരിക്കല്‍ തള്ളിപ്പറഞ്ഞവര്‍ പലരും അംഗീകരിച്ചു തുടങ്ങി എന്ന സന്തോഷം മറച്ചു വെക്കുന്നില്ല സാനിയ.. ഇനിയും ഉയരങ്ങളിലേക്കെത്താൻ സാനിയയ്ക്ക് കഴിയട്ടെ എന്ന് നമുക്കും ആശംസിക്കാം

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരള ഹിന്ദിപ്രചാരസഭയില്‍ അവധിക്കാല ഹിന്ദിക്‌ളാസുകള്‍ സംഘടിപ്പിക്കുന്നു... പ്രായപരിധിയില്ലാതെ ആര്‍ക്കും ചേരാം  (14 hours ago)

ചികിത്സ പിഴവ് മൂലം കുവൈറ്റില്‍ രോഗി മരിച്ച സംഭവം... കുവൈറ്റില്‍ ഡോക്ടര്‍മാര്‍ക്ക് വന്‍തുക പിഴ  (15 hours ago)

സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ജുഡിഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു  (15 hours ago)

നെയ്യാറ്റികര ഊരുട്ടുകാല യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... വാഹനത്തിന്റെ ഫൈനാന്‍സ് ഇടപാടിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ നാല് പേര്‍ പിടിയില്‍  (16 hours ago)

ലോക്‌സഭാ തെരഞ്ഞെടുപ്പ്... നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള ആദ്യ ദിവസം സംസ്ഥാനത്ത് വിവിധ ലോക്‌സഭ മണ്ഡലങ്ങളിലായി 14 പേര്‍ നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു  (16 hours ago)

രാജു നിനക്ക് കെട്ടിപിടിച്ചൊരുമ്മ... വിധിയുടെയും പടച്ചോന്റെയും നടുവിലൂടെയുള്ള നജീബിന്റെ യാത്രയാണ് ആടുജീവിതമെന്ന് നടന്‍ ജയസൂര്യ  (16 hours ago)

ബംഗളൂരുവിലെ രാമേശ്വരം കഫേയിലുണ്ടായ സ്ഫോടനത്തിലെ മുഖ്യപ്രതിയെ എന്‍ഐഎ അറസ്റ്റ് ചെയ്തു...  (16 hours ago)

സാമ്പത്തിക തട്ടിപ്പ് കേസില്‍ മോന്‍സണ മാവുങ്കലിന്റെ മുന്‍ മാനേജര്‍ അറസ്റ്റില്‍  (17 hours ago)

കെജ്‌രിവാളിന് മുഖ്യമന്ത്രിയായി തുടരാം  (21 hours ago)

കങ്കണയ്‌ക്കെതിരെ അധിക്ഷേപം  (21 hours ago)

ആസ്തി ഇങ്ങനെ  (21 hours ago)

ഞെട്ടലോടെ നാട്ടുകാർ...!  (22 hours ago)

നരേന്ദ്രമോദിയുടെ ഭരണത്തിൽ അഴിമതി കാട്ടിയവർ കണക്ക് പറയേണ്ടി വരും; മാസപ്പടി ആരോപണത്തിൽ ഉപ്പ് തിന്നുന്നവർ വെള്ളം കുടിക്കുമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ  (22 hours ago)

ആദ്യമായാണ് ബന്ദിയുടെ വെളിപ്പെടുത്തൽ  (22 hours ago)

വെറ്ററിനറി സർവകലാശാലാ വിദ്യാർഥി ജെ.എസ്.സിദ്ധാർഥന്റെ മരണം; മുൻ ഹൈക്കോടതി ജഡ്ജി എ.ഹരിപ്രസാദ് ചാൻസലർ കൂടിയായ ഗവർണറെ കാണും; അന്വേഷണത്തിന്റെ വിഷയങ്ങൾ അടങ്ങുന്ന വിജ്ഞാപനം ഇറക്കും  (22 hours ago)

Malayali Vartha Recommends