Widgets Magazine
25
Apr / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിധിയുടെ വിളയാട്ടം... വധശിക്ഷക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലില്‍ കഴിയുന്ന മകള്‍ നിമിഷ പ്രിയയെ കണ്ട് അമ്മ പ്രേമകുമാരി; മകളെ കണ്ടപ്പോള്‍ പൊട്ടിക്കരഞ്ഞു, എല്ലാം ശരിയാകുമെന്നും സന്തോഷമായിരിക്കാനും നിമിഷപ്രിയ പറഞ്ഞു; ഇനി മോചനത്തിനായുള്ള കാത്തിരിപ്പ്


ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം നാളെ വിധിയെഴുതും... അവസാന മണിക്കൂറിലും പരമാവധി വോട്ട് സ്വന്തമാക്കാനുള്ള കരുനീക്കങ്ങളുമായി മുന്നണികളും സ്ഥാനാര്‍ത്ഥികളും, തെരഞ്ഞെടുപ്പിനുള്ള പോളിങ് സാമഗ്രികളുടെ വിതരണം രാവിലെ എട്ട് മണി മുതല്‍ ആരംഭിക്കും


വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി സ്‌പേസ് പാര്‍ക്കിലെ ജോലി നേടിയെന്ന കേസില്‍ സ്വപ്ന സുരേഷ്  കോടതിയില്‍ ഹാജരാകും... സ്‌പേസ് പാര്‍ക്കിലെ നിയമനത്തിനായി വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്നാരോപിച്ച് കണ്ടോന്‍മെന്റ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് സ്വപ്‌ന ഹാജരാകുന്നത്


സംസ്ഥാനത്ത് ആവേശത്തിരയിളക്കി പരസ്യ പ്രചാരണത്തിന് സമാപനം കുറിച്ച് കൊട്ടിക്കലാശം...ഇനിയുള്ള മണിക്കൂറുകള്‍ നിശബ്ദ പ്രചാരണം , കൊട്ടിക്കലാശത്തിനിടെ പ്രവര്‍ത്തകരുടെ ആവേശം അതിരുവിട്ടതോടെ പലയിടത്തും സംഘര്‍ഷമുണ്ടായി , തിരുവനന്തപുരത്ത് ഉള്‍പ്പെടെ മഴയ്ക്കിടെയായിരുന്നു കൊട്ടിക്കലാശം, വോട്ടെടുപ്പ് നാളെ


സുഹൃത്തിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ...

ഫേസ് റെക്കഗ്‌നീഷനു പകരം ഇനി ഗെയ്റ്റ് റെക്കഗ്നിഷന്‍ !

10 NOVEMBER 2018 01:38 PM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

ഫേസ് റെക്കഗ്‌നീഷന്‍ ടെക്‌നോളജി ഇപ്പോള്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ഇതെന്തെന്ന് എല്ലാവര്‍ക്കുമറിയാമെങ്കിലും ആളെ തിരിച്ചറിയാന്‍ നിരീക്ഷണകാമറകളില്‍ ഗെയ്റ്റ് റെക്കഗ്‌നീഷന്‍ എന്നറിയപ്പെടുന്ന പുതിയ സാങ്കേതിക വിദ്യ ഉപയോഗിക്കാനുള്ള തയ്യാറെടുപ്പിലാണ് ചൈനീസ് സര്‍ക്കാര്‍.

ഒരാളുടെ നടത്തത്തിലെ സവിശേഷ താളമളന്ന് അയാളെ തിരിച്ചറിയാനുള്ള വിദ്യയാണിത്. നടക്കുന്നയാളുടെ മുഖം ക്യാമറയ്ക്ക് എതിരെയാണെങ്കില്‍ പോലും, അല്ലെങ്കില്‍ മുഖം മറച്ചു നടന്നാല്‍ പോലും അയാളെ തിരിച്ചറിയാമെന്നതാണ് ഇതിന്റെ ഗുണം. ഫേസ് റെക്കഗ്‌നിഷന്‍ ശരിയായി പ്രവര്‍ത്തിക്കണമെങ്കില്‍ ഒരാളുടെ മുഖത്തിന്റെ, ക്ലോസ് അപിലുള്ള, ഹൈ റെസലൂഷന്‍ ഫോട്ടോ ലഭിക്കണം. എന്നാല്‍, 50 മീറ്റര്‍, അല്ലെങ്കില്‍ 165 അടി അകലെ നടക്കുന്ന ഒരാളെപ്പോലും അയാളുടെ നടത്ത രീതിയില്‍ നിന്നു തിരിച്ചറിയാമെന്നാണ് പറയുന്നത്. ചൈനീസ് പൊലീസ്, ഗെയ്റ്റ് റെക്കഗ്‌നിഷന്‍ സോഫ്‌റ്റ്വെയര്‍ അടങ്ങുന്ന ക്യാമറകള്‍ ബെയ്ജിംഗിലും ഷാങ്ഹായിലുമുള്ള പല സ്ഥലത്തും സ്ഥാപിച്ചു തുടങ്ങിയിരിക്കുകയാണ്.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെയും ഡേറ്റയുടെയും സഹായത്തോടെ രാജ്യത്തെമ്പാടും ഇത്തരത്തില്‍ ആളെ തിരിച്ചറിയാനുള്ള സാങ്കേതിക വിദ്യ കൊണ്ടു വരാനാണ് ചൈനയുടെ തീരുമാനം. ലോകമെമ്പാടുമുള്ള മനുഷ്യാവകാശ പ്രവര്‍ത്തകരെ ഉല്‍കണ്ഠാകുലരാക്കുകയാണ് ഈ നടപടി. ഗെയ്റ്റ് റെക്കഗ്‌നിഷന്‍ ഫേസ് റെക്കഗ്‌നിഷനുമായി ഒത്തു പ്രവര്‍ത്തിപ്പിച്ച് തെറ്റുവരാത്ത രീതിയില്‍ ആളുകളെ തിരിച്ചറിയാനാണ് ചൈനയുടെ ശ്രമം.

വോട്രിക്‌സ് എന്ന കമ്പനിയാണ് ഈ സോഫ്‌റ്റ്വെയര്‍ നല്‍കുന്നത്. ഒരാളെ തിരിച്ചറിയാന്‍ അയാളുടെ സഹകരണമൊന്നും വേണ്ടെന്നാണ് വോട്രിക്‌സിന്റെ മേധാവി പറയുന്നത് . ക്യാമറയെ പറ്റിക്കാനായി മുടന്തി മുടന്തി നടന്നാലോ, പാദം അകത്തി വച്ചു നടന്നാലോ, കൂനിക്കൂനി നടന്നാലോ ഒന്നും ഒരു കബളിപ്പിക്കലും നടക്കില്ലത്രേ. കാരണം തങ്ങള്‍ ഒരു ശരീരത്തിന്റെ മുഴുവന്‍ സവിശേഷ ലക്ഷണങ്ങളും വച്ചാണ് ഒരാളെ തിരിച്ചറിയുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു.

ട്രാഫിക് നിയമങ്ങള്‍ തെറ്റിക്കുന്നവരെയും മറ്റും കണ്ടുപിടിക്കാന്‍ ചൈനീസ് പൊലീസ് ഫേസ് റെക്കഗ്‌നീഷനാണ് ഉപയോഗിക്കുന്നത്. എന്നാല്‍, പരമാവധി ഡേറ്റ ഉള്‍ക്കൊള്ളിച്ച് ഒരു സുരക്ഷാ സിസ്റ്റം രാജ്യത്തിനൊരുക്കാനാണ് അവര്‍ ശ്രമിക്കുന്നത്. ഈ സാങ്കേതിക വിദ്യയുടെ വരവും കൂടുതല്‍ ആളുകളെ അസ്വസ്ഥരാക്കുന്നു. ചൈനയുടെ പടിഞ്ഞാറു ഭാഗത്തുള്ള ഷിന്‍ജിയാങ് പ്രവിശ്യയിലെ നിയമപാലകരും ഈ സാങ്കേതികവിദ്യയില്‍ താത്പര്യം കാണിച്ചിട്ടുണ്ട്.

ഷിന്‍ജിയാങിലെ മുസ്ലിങ്ങളെ ഇങ്ങനെയുള്ള പലവിധ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് നിരീക്ഷിച്ചു വരികയാണ്. ഷി സുഷി എന്ന ചൈനീസ് കോളമിസ്റ്റ് പറയുന്നത് ഈ സാങ്കേതികവിദ്യ ലോകത്ത് മറ്റൊരിടത്തും ഉപയോഗിക്കുന്നില്ലെങ്കില്‍ പോലും ചൈനയില്‍ വ്യപകമായി ഉപോഗിക്കപ്പെട്ടാല്‍ ഒരദ്ഭുതവുമില്ലെന്നാണ്. സമൂഹത്തിനുമേല്‍ അത്രയ്ക്ക് നിയന്ത്രണങ്ങള്‍ കൊണ്ടുവരാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറയുന്നു. ബയോമെട്രിക്‌സ് റെക്കഗ്‌നിഷന്‍ ഉപയോഗിച്ച് സാമൂഹ്യ സ്ഥിരത ഉറപ്പുവരുത്തുകയെന്നത് ചൈന കൊണ്ടുവന്നിട്ടുള്ള, തടയാനാകാത്ത ഒരു പ്രവണതയാണെന്നും അദ്ദേഹം പറയുന്നു.

ഈ സാങ്കേതിക വിദ്യ വ്യാവസായിക അടിസ്ഥാനത്തില്‍ ആദ്യമായി പരീക്ഷിക്കുന്നത് ചൈനയാണെങ്കിലും ജപ്പാനിലെയും ബ്രിട്ടനിലെയും ശാസ്ത്രജ്ഞര്‍ ഗെയ്റ്റ് റെക്കഗ്‌നീഷനില്‍ പത്തു വര്‍ഷം മുമ്പേതന്നെ ഗവേഷണം നടത്തി വരികയായിരുന്നു. ഗെയ്റ്റ് റെക്കഗ്‌നിഷന്‍ മറ്റു ബയോമെട്രിക്‌സുകളെക്കാള്‍ സങ്കീര്‍ണ്ണമാണെന്നാണ് യൂണിവേഴ്‌സിറ്റി ഓഫ് സതാംപ്റ്റണിലെ മുഖ്യ ഗവേഷകന്‍ മാര്‍ക് നിക്‌സണ്‍ പറയുന്നത്. ഇതിനു കൂടുതല്‍ ശക്തിയുള്ള കംപ്യൂട്ടറുകള്‍ വേണം. ഒരു ഫോട്ടോ പോരാ, മറിച്ച് ഒരേ ക്രമത്തിലുള്ള നിരവധി ഇമേജുകള്‍ വേണമെന്നും അദ്ദേഹം പറയുന്നു.

വോട്രിക്‌സിന്റെ സോഫ്‌റ്റ്വെയര്‍, ഒരാളുടെ വിഡിയോയില്‍ നിന്ന് അയാളുടെ നിഴല്‍ രൂപത്തിന്റെ ചലനരീതി വേര്‍തിരിച്ചെടുക്കുന്നു, അവലോകനം ചെയ്യുന്നു. ഇതില്‍ നിന്ന് ഒരാള്‍ എങ്ങനെയാണ് നടക്കുന്നത് എന്നതിന്റെ മാതൃകാരൂപം നിര്‍മിക്കുന്നു. എന്നാല്‍ തത്സമയം ഒരാളെ തിരിച്ചറിയാനുള്ള ശേഷി ഈ സിസ്റ്റത്തിന് ഇനിയും കൈവരിക്കാനായിട്ടില്ല. ആളുകള്‍ അവരുടെ വീഡിയോ സിസ്റ്റത്തിലേക്ക് അപ്ലോഡു ചെയ്തു നല്‍കിയാല്‍ മാത്രമാണ് ഇപ്പോള്‍ ഇത് വേര്‍തിരിച്ചെടുക്കാനാകൂ. ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള വിഡിയോ അവലോകനം ചെയ്യാന്‍ 10 മിനിറ്റ് എടുക്കും. എന്നാല്‍, ഇതിന് പ്രത്യേക കാമറകളൊന്നും വേണ്ട. സര്‍വൈലന്‍സ് ക്യാമറകളില്‍ നിന്നുള്ള ഫൂട്ടേജ് എടുത്തും അവലോകനം ചെയ്യാനാകും.

എന്നാല്‍, ഇത് നിരീക്ഷണത്തിനു മാത്രമല്ല ഉപകരിക്കുക എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഒരാള്‍ വിഷമത്തിലാണെങ്കില്‍, ഉദാഹരണത്തിന് പ്രായമായ ഒരാള്‍ വഴിയില്‍ വീഴുകയാണെങ്കില്‍ വേണ്ടപ്പെട്ടവരെ അറിയിക്കുകയും സഹായമെത്തിക്കുകയും ചെയ്യാം. ഇതിലൂടെ ടെക്‌നോളജിക്ക് ജീവിതം കൂടുതല്‍ സുരക്ഷിതമാക്കാന്‍ കൂട്ടു നില്‍ക്കുകയും ചെയ്യാമെന്നു വാദിക്കുന്നവരും ഉണ്ട്. വരും ദിവസങ്ങളില്‍ ഇതു സംബന്ധിച്ച് വാദപ്രതിവാദങ്ങള്‍ ഉണ്ടാവുമെന്നുറപ്പാണ്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രിയങ്ക ഗാന്ധിയും പെട്ടു... പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്രയെ കാരണം കോണ്‍ഗ്രസിന് തലവേദന; സ്വയം സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയതിന് പിന്നാലെ വദ്രയുടെ ഫ്‌ളക്‌സുകളും പോസ്റ്ററുകളുമൊക്ക അമ  (15 minutes ago)

രക്തം മരവിപ്പിച്ച കളി... അവസാന പന്തുവരെ ആവേശം നിറഞ്ഞ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് 4 റണ്‍സിന്റെ ജയം; സായ് സുദര്‍ശനും ഡേവിഡ് മില്ലറും അര്‍ധ സെഞ്ചറി നേടിയെങ്കിലും ഗുജറാ  (52 minutes ago)

വിധിയുടെ വിളയാട്ടം... വധശിക്ഷക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലില്‍ കഴിയുന്ന മകള്‍ നിമിഷ പ്രിയയെ കണ്ട് അമ്മ പ്രേമകുമാരി; മകളെ കണ്ടപ്പോള്‍ പൊട്ടിക്കരഞ്ഞു, എല്ലാം ശരിയാകുമെന്നും സന്തോഷമായിരിക്കാനും നിമിഷ  (1 hour ago)

ആര്‍എല്‍വി രാമകൃഷ്ണനെ യൂട്യൂബ് ചാനലിലൂടെ ജാതീയമായി അധിക്ഷേപിച്ച കേസില്‍ നര്‍ത്തകി സത്യഭാമ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണനയില്‍  (1 hour ago)

പാലക്കാട്ട് താപനില 41 ഡിഗ്രി പിന്നിട്ടതോടെ 27 വരെ ജില്ലയിലെ വിവിധയിടങ്ങളില്‍ ഉഷ്ണതരംഗ സാഹചര്യമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (1 hour ago)

കെഎസ്ആര്‍ടിസിക്ക് 30 കോടി രൂപ കൂടി സര്‍ക്കാര്‍ സഹായമായി അനുവദിച്ചു....  (1 hour ago)

പോളിംഗ് ഡ്യൂട്ടിക്ക് ഹാജരാകാത്ത ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്ത് ജോലിക്കു നിയോഗിക്കും  (2 hours ago)

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി എംഎം വര്‍ഗീസിന് നോട്ടീസ് അയച്ച് എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ്.. അടുത്ത തിങ്കളാഴ്ച കൊച്ചി ഓഫീസില  (2 hours ago)

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം നാളെ വിധിയെഴുതും... അവസാന മണിക്കൂറിലും പരമാവധി വോട്ട് സ്വന്തമാക്കാനുള്ള കരുനീക്കങ്ങളുമായി മുന്നണികളും സ്ഥാനാര്‍ത്ഥികളും, തെരഞ്ഞെടുപ്പിനുള്ള പോളിങ് സാമഗ്രികളുടെ വിതരണം ര  (3 hours ago)

ഐപിഎല്ലിലെ ആവേശപ്പോരാട്ടത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ നാല് റണ്‍സിന് തകര്‍ത്ത് ഡല്‍ഹി ക്യാപിറ്റല്‍സ് വീണ്ടും വിജയത്തില്‍...  (3 hours ago)

വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി സ്‌പേസ് പാര്‍ക്കിലെ ജോലി നേടിയെന്ന കേസില്‍ സ്വപ്ന സുരേഷ്  കോടതിയില്‍ ഹാജരാകും... സ്‌പേസ് പാര്‍ക്കിലെ നിയമനത്തിനായി വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്നാരോപിച്ച്  (4 hours ago)

സംസ്ഥാനത്ത് നാളെ നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സുരക്ഷാക്രമീകരണങ്ങള്‍ പൂര്‍ത്തിയായി.... സംസ്ഥാനത്ത് 41,976 പൊലീസ് ഉദ്യോഗസ്ഥരെയാണ് തെരഞ്ഞെടുപ്പ് ജോലികള്‍ക്കായി നിയോഗിച്ചു  (4 hours ago)

തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണത്തിന്റെ കലാശക്കൊട്ട് കഴിഞ്ഞുമടങ്ങിയ സിപിഎം പ്രവര്‍ത്തകന്‍ ജീപ്പില്‍ നിന്ന് വീണു മരിച്ചു  (5 hours ago)

സംസ്ഥാനത്ത് ആവേശത്തിരയിളക്കി പരസ്യ പ്രചാരണത്തിന് സമാപനം കുറിച്ച് കൊട്ടിക്കലാശം...ഇനിയുള്ള മണിക്കൂറുകള്‍ നിശബ്ദ പ്രചാരണം , കൊട്ടിക്കലാശത്തിനിടെ പ്രവര്‍ത്തകരുടെ ആവേശം അതിരുവിട്ടതോടെ പലയിടത്തും സംഘര്‍ഷമ  (5 hours ago)

കരുവന്നൂര്‍ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എംഎം വര്‍ഗീസിന് വീണ്ടും നോട്ടീസ് അയച്ച് ഇഡി  (10 hours ago)

Malayali Vartha Recommends