കണ്ണില്‍ തറച്ച 15 ഇഞ്ച് നീളമുള്ള തടിക്കഷണം നീക്കം ചെയ്തു
പോളണ്ടിലാണ് സംഭവം. വീട് പതുക്കി പണിയുന്നതിനിടെ ഒന്നു വീണതു മാത്രമേ കമില്ന് പൊഡിവിന്സ്കിക്ക് ഓര്‍മ്മയുള്ളു. മുഖമടിച്ചാണ് വീണത്. എന്തോ ഒന്ന് കണ്ണില്‍ തുളച്ചുകയറി എന്ന് വ്യക്തം തപ്പിനോക്കിയപ്പോളല്ലെ കാര്യം നിസാരമല്ലെന്ന് മനസ്സിലായത്. കണ്ണില്‍ കയറിയത് കുന്തം പോലുള്ള 15 ഇഞ്ച് നീളമുള്ള തടിക്കഷണം. അത് കണ്ണു തുളച്ച ശരീരത്തിന്റെ മറുവശം എത്തിയിരിക്കുന്നു. ആത്മധൈര്യം വീണ്ടെടുത്ത് നേരെ വീടിന് പുറത്തിറങ്ങി മെഡിക്കല്‍ സെന്റര്‍ ലക്ഷ്യമാക്കി നടന്നു. കമില്‍ പൊഡിവിന്സ്കി നടന്നടുത്തപ്പോള്‍ ആശുപത്രിയിലെ എല്ലാ സ്റ്റാഫും പകച്ചു പോയി. തടികഷണം അയാളുടെ കണ്ണിനു താഴെ കൂടി കയറി കഴുത്തിനു താഴെയായി, ശരീരത്തിന്റെ പുറകുവശത്ത് കൂടി പുറത്തു വന്നിരിക്കുന്നു.
അത് നീക്കം ചെയ്യുമ്പോള്‍ എന്തെങ്കിലും ഗുരുതര പ്രശ്നങ്ങളുണ്ടാകുകയാണെങ്കില്‍ നേരിടുന്നതിനായി ആശുപത്രി അധികൃതര്‍ ഫയര്‍ സര്‍വ്വീസുകാരെ കൂടി വിളിച്ചു വരുത്തി. എക്സ്റേ മെഷീനില്‍ കെള്ളാത്ത വിധത്തില്‍ വലുതായിരുന്നു ആ തടികഷണം. ഫയര്‍ സര്‍വീസുകാര്‍ സസൂക്ഷ്മം അതിന്റെ നീളം കുറച്ചു. തുടര്‍ന്ന് വലിയ ബുദ്ധിമുട്ടൊന്നുമില്ലാതെ ആശുപത്രി അധികൃതര്‍ അത് നീക്കം ചെയ്തു. അത്യന്തം ശ്രമകരായ ഈ ദൗത്യം പുര്‍ത്തിയാകുന്നതുവരെ യാതൊരു പ്രശ്നവും ഉണ്ടാക്കാതെ കമില്‍ മുഴുവന്‍ സമയവും ശാന്തമായിരിക്കുകയായിരുന്നു എന്നത് എല്ലാവരേയും അതിശയിപ്പിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha