Widgets Magazine
26
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്...


സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...


പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...


ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി... സി.പി.എം. നേതാവുമായ കെ. രാധാകൃഷ്ണന്റെ പ്രചാരണ വാഹനത്തില്‍ നിന്ന് ആയുധങ്ങള്‍ മാറ്റുന്ന ദൃശ്യം...പുറത്തുവിട്ട് യു.ഡി.എഫ്. സ്ഥാനാര്‍ഥി രമ്യ ഹരിദാസ്....


വയനാട്ടില്‍ വോട്ടർമാർക്ക് വിതരണം ചെയ്യാൻ വ്യാപകമായി കിറ്റുകൾ... ബിജെപിയെ കുറ്റപ്പെടുത്തി ഇടത് - വലത് മുന്നണികൾ... വെറ്റിലയും മുറുക്കും പുകയിലയുമടക്കം ഉൾപ്പെട്ട കിറ്റാണ് പിടിച്ചെടുത്തതെന്നാണ് ആരോപണം...

മാലിന്യം വീര്‍പ്പുമുട്ടിച്ച നഗരത്തെ, മാലിന്യം കൊണ്ട് സുന്ദരമാക്കിയതിന് പിന്നില്‍ ഐഎഎസ് ബുദ്ധി

12 NOVEMBER 2018 04:04 PM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

മാലിന്യം ഇല്ലാതാക്കുന്നതിനെക്കുറിച്ചും പരിസ്ഥിതി സൗഹൃദ നിര്‍മ്മിതിയെക്കുറിച്ചും എല്ലാവരും പറയുമെങ്കിലും ആര്‍ക്കും എവിടെനിന്നു തുടങ്ങണമെന്നോ ആരെ സമീപിക്കണമെന്നോ അറിയില്ല. ഈ അജ്ഞതയ്ക്ക് പരിഹാരമാവുകയാണ് ഹരി ചന്ദന ദസരി എന്ന യുവ സിവില്‍സര്‍വീസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തിലുള്ള പ്രവര്‍ത്തനങ്ങള്‍. ഹൈദരാബാദ് നഗരത്തിലെ പാര്‍ക്കുകളെല്ലാം ഇപ്പോള്‍ ഏവരെയും ആകര്‍ഷിക്കുകയാണ്. നഗര പ്രദേശത്ത് ഉപേക്ഷിക്കപ്പെട്ട് കിടക്കുന്ന ടയറുകളും വീപ്പകളും പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യവും ഉപയോഗിച്ചാണ് പാര്‍ക്കുകള്‍ അലങ്കരിച്ചിരിക്കുന്നത്.

ഫ്‌ലവര്‍ പോട്ടുകളും ചവറുകുട്ടകളും പോലും ഇത്തരത്തിലാണു നിര്‍മിച്ചിരിക്കുന്നത്. പ്ലാസ്റ്റിക് മാലിന്യം റീ സൈക്കിള്‍ ചെയ്താണ് നടപ്പാതകളെ വര്‍ണമനോഹരമാക്കുന്ന ടൈലുകള്‍ നിര്‍മിച്ചിരിക്കുന്നത്. നഗരങ്ങളെയും ഗ്രാമങ്ങളെയും ഒരുപോലെ വിഴുങ്ങിക്കൊണ്ടിരിക്കുന്ന മാലിന്യത്തെ ഇല്ലാതാക്കുന്നതും അവയെ അതിശയകരമായി രൂപമാറ്റം വരുത്തുകയും ചെയ്യുന്ന ഹരിത വിപ്ലവമാണ് ഇതിന്റെ സ്രഷ്ടാവും പ്രചാരകയുമായ ഈ ഐഎഎസ് ഓഫിസര്‍ നിര്‍വ്വഹിക്കുന്നത്.

ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പറേഷന്റെ (വെസ്റ്റ് സോണ്‍) സോണല്‍ കമ്മിഷണറാണ് ഇപ്പോള്‍ ദസരി. കഴിഞ്ഞ രണ്ടുവര്‍ഷമായി തന്റെ അധികാരപരിധിയിലുള്ള സ്ഥലങ്ങളില്‍ മാലിന്യം പുനരുപയോഗിച്ച് പ്രയോജനപ്രദമാക്കുന്ന അനേകം പദ്ധതികള്‍ നടപ്പാക്കി മാതൃകയായിക്കൊണ്ടിരിക്കുകയാണ് ദസരി. മുനിസിപ്പല്‍ പ്രദേശത്തു കൂടി സഞ്ചരിക്കുമ്പോള്‍ വഴിയരികിലും മറ്റും കൂടിക്കിടക്കുന്ന ടയറുകളും മറ്റു മാലിന്യങ്ങളും കണ്ടപ്പോള്‍ രണ്ടുവര്‍ഷം മുമ്പാണ് ദസരിയുടെ മനസ്സില്‍ പുതിയൊരു ആശയത്തിന്റെ വിത്തു മുളയ്ക്കുന്നത്. പിന്നീടിങ്ങോട്ട് ഇവ പ്രായോഗികതലത്തില്‍ എത്തിക്കാനുള്ള തീവ്രശ്രമമായിരുന്നു. മാലിന്യത്തില്‍ നിന്നു വേര്‍തിരിച്ചെടുത്ത വസ്തുക്കളാല്‍ നിര്‍മിക്കുന്ന ഫര്‍ണിച്ചറുകള്‍ക്ക് ഇപ്പോള്‍ നഗരത്തില്‍ ആവശ്യക്കാരേറെയാണെന്നും ദസരി പറയുന്നു. റീസൈക്കിള്‍ ചെയ്ത പ്ലാസ്റ്റിക്ക് ഉപയോഗിച്ചുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കുറച്ചു ചെലവു കൂടുതലാണ്. പക്ഷേ, നഗരങ്ങള്‍ ഇന്നു നേരിടുന്ന ഏറ്റവും വലിയ വിപത്തില്‍നിന്നുള്ള മോചനം കൂടിയാണ് ഈ പ്രവര്‍ത്തനങ്ങള്‍ എന്നു മറക്കരുത്.

നഗരത്തിന്റെ വിവിധ സ്ഥലങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന ' ഗിവ് ആന്‍ഡ് ടേക്ക്' കേന്ദ്രങ്ങളാണ് ദസരിയുടെ ശ്രദ്ധിക്കപ്പെട്ട മറ്റൊരു പ്രവര്‍ത്തനം. ആര്‍ക്കും ഈ കേന്ദ്രങ്ങളില്‍ എന്തും സംഭാവനയായി നിക്ഷേപിക്കാം. സമൂഹത്തിലെ പാവപ്പെട്ടവര്‍ക്ക് ഇവിടെ നിക്ഷേപിക്കപ്പെടുന്നതെന്തും എടുക്കാം. മൂന്നു ചുമരുകള്‍ മാത്രമുള്ള ഗിവ് ആന്‍ഡ് ടേക് സെന്ററുകള്‍ നിര്‍മിച്ചിരിക്കുന്നതും പ്ലാസ്റ്റിക് മാലിന്യത്തില്‍ നിന്നു വേര്‍തിരിച്ചെടുത്ത സാധനങ്ങള്‍ പുനരുപയോഗിച്ചാണ്.

പാര്‍ക്കുകളിലെയും സര്‍ക്കാര്‍ ഓഫിസുകളിലെയും ബദല്‍ നിര്‍മാണരീതികള്‍ മനസ്സിലാക്കിയതോടെ നഗരപ്രദേശത്തു താമസിക്കുന്നവരില്‍ നിന്നും ഓര്‍ഡറുകള്‍ വന്നു. അതുകഴിഞ്ഞപ്പോള്‍ മുംബൈ, പുണെ എന്നിങ്ങനെ മാലിന്യത്താല്‍ വീര്‍പ്പുമുട്ടുന്ന നഗരങ്ങളിലെ അധികൃതരും ദസരിയെ സമീപിച്ചു തുടങ്ങി. കഴിഞ്ഞ മൂന്നു വര്‍ഷമായി താന്‍ താമസിക്കുന്ന സ്ഥലത്തു നിന്ന് ഒരുതരത്തിലുള്ള മാലിന്യവും പുറത്തു പോകുന്നില്ല എന്നതും ദസരി ഉറപ്പാക്കിയിട്ടുണ്ട്. കോംപാക്റ്റ് ബയോഗ്യാസ് പ്ലാന്റ് സ്ഥാപിച്ചാണ് വീട്ടില്‍ നിന്നുള്ള മാലിന്യത്തെ പടികടത്തുന്നത്.

വ്യക്തിജീവിതത്തിലായാലും പൊതുജീവിതത്തിലായായും ഹരി ചന്ദന ദസരി മാതൃകയാണ്. ഒരു ദശകത്തിലധികമായി സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കും സാധാരണക്കാര്‍ക്കുമായി ചെലവു കുറഞ്ഞ വീടുകള്‍ നിര്‍മിച്ചു കൊടുക്കുന്ന ബാംബു ഹൗസ് ഇന്ത്യ എന്ന സ്ഥാപനവുമായും ദസരി സഹകരിച്ചുപ്രവര്‍ത്തിക്കുന്നുണ്ട്. 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവതിയെ ഭര്‍ത്താവിന്റെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (7 hours ago)

കേരളം മുഴുവന്‍ തൃശൂരിലെ വിജയം ആഗ്രഹിക്കുന്നു... ജനങ്ങള്‍ നല്‍കുന്ന ഊര്‍ജം പറഞ്ഞറിയിക്കാനാവില്ലെന്ന് സുരേഷ് ഗോപി  (9 hours ago)

റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്..  (11 hours ago)

സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...  (11 hours ago)

ഒക്ടോബർ ഏഴിന് പിടികൂടി ബന്ദിയാക്കിയ ഇസ്രായേലി യുവാവിന്റെ വിഡിയോ പുറത്തുവിട്ട് ഹമാസ്. ഹെർഷ് ഗോൾഡ്ബെർഗ് പോളിന്റെ വിഡിയോയാണ് പുറത്തുവിട്ടത്.... ഒക്ടോബർ ഏഴിന് ശേഷം ആദ്യമായിട്ടാണ് ഇയാളെക്കുറിച്ചുള്ള വിവരം  (11 hours ago)

ഇന്നത്തെ വോട്ട് ചരിത്രപരമായ കടമ: രമേശ് ചെന്നിത്തല- മോദി- പിണറായി ഭരണ കൂടങ്ങൾക്കെതിരേ നൽകുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി...  (12 hours ago)

ദൃശ്യങ്ങൾ പുറത്ത്  (12 hours ago)

പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...  (12 hours ago)

പരസ്പരം പഴിചാരി പാർട്ടികൾ..!  (12 hours ago)

മാതാപിതാക്കളെ ആക്രമിച്ച കേസിൽ മകൻ അറസ്റ്റിൽ...  (12 hours ago)

ഇന്ത്യയെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കുന്നതിനുള്ള തെരഞ്ഞെടുപ്പാണിത്...നരേന്ദ്ര മോദി മൂന്നാമതും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ...  (14 hours ago)

കേരളത്തിൽ ബി.ജെ.പിയിലേക്ക് പോകുന്നത് സി.പി.എം നേതാവും എൽ.ഡി.എഫ് കൺവീനറുമായ ഇ.പി. ജയരാജൻ ആയിരിക്കുമെന്ന് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ. സുധാകരൻ. ...  (14 hours ago)

പോളിംഗ് സാമഗ്രികള്‍ നല്‍കുന്ന കേന്ദ്രങ്ങളില്‍ രാവിലെ മുതല്‍ വന്‍ തിരക്ക്... പോളിംഗ് സാമഗ്രികളുടെ വിതരണം തുടങ്ങി  (15 hours ago)

യെമനിൽ നിന്ന് സന്തോഷ വാർത്ത വരുമോ...?  (15 hours ago)

യാത്രക്കാർക്കും പരിക്കേറ്റു...!  (15 hours ago)

Malayali Vartha Recommends