Widgets Magazine
25
Apr / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പുണ്യപാപ ചുമടുകളുടെ ഇരുമുടിക്കെട്ട്

12 NOVEMBER 2018 08:27 PM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

ശരണം വിളിയുടെ ശംഖൊലിയുമായി ഒരു മണ്ഡലകാലം കൂടി. ഇരുമുടിക്കെട്ടും തലയിൽ വച്ചു കറുപ്പു വസ്ത്രമുടുത്തു ശരണം വിളികളുമായി വ്രതശുദ്ധിയോടെ (ദേഹശുദ്ധിയും മനശ്ശുദ്ധിയും) ആണ് ഓരോ വിശ്വാസിയും മല ചവിട്ടുന്നത്. ജീവിതത്തില്‍ അന്നു വരെ ചെയ്ത സകല പാപപുണ്യങ്ങളുമാണ് നമ്മള്‍ ഇരിമുടികെട്ടായി , ശിരസ്സിലേറ്റി കൊണ്ടു പോകുന്നത്. ഇരുമുടിയില്‍ വെക്കുന്ന മുദ്ര അഥവാ നെയ് തേങ്ങ നമ്മള്‍ തന്നെയാണ് എന്നാണ് സങ്കല്‍പ്പം. അങ്ങിനെ നോക്കുമ്പോൾ ശബരിമല തീർത്ഥാടനത്തിൽ ഏറ്റവും പ്രാധാന്യം ഇരുമുടിക്കെട്ടിനു തന്നെ. 

നാളികേരം നമ്മുടെ ശരീരവും, നെയ് ആത്മാവും ആണെന്ന ഉദാത്തമായ ഒരു സങ്കല്‍പ്പമാണിത്..നെയ്യഭിഷേകം ചെയ്യുമ്പോള്‍ ആത്മാവ് ഭഗവാനില്‍ അര്‍പ്പിക്കപ്പെടുകയാണ് ചെയ്യുന്നത് . ശരീരമാകുന്ന നെയ്തേങ്ങ ഹോമകുണ്ഡത്തിലെ അഗ്നിയിൽ സമര്‍പ്പിക്കുന്നു..ഓരോ അയ്യപ്പനും തത്വമസി എന്ന പൊരുളിന്റെ ഭാഗമാകുന്നു.
ഇരുമുടിക്കെട്ടില്‍ അയ്യപ്പനുള്ള വഴിപാട്‌ സാധനങ്ങളും യാത്രാമധ്യേ കഴിക്കാനുള്ള ഭക്ഷണവുമാണ് കരുതുന്നത്. മുൻമുടിയിൽ അയ്യപ്പനും മറ്റു ദേവന്മാർക്കുമുള്ള പൂജാദ്രവ്യങ്ങളും പിൻമുടിയിൽ ഭക്തന്റെ ആവശ്യത്തിനുള്ള ഭക്ഷണവും. ഒരു കെട്ടിന്റെ രണ്ടറ്റത്തു ഭഗവാനും തനിക്കും ഉള്ള സാധനങ്ങൾ വെക്കുമ്പോൾ തന്നെ തത്വമസി എന്ന ആശയം പൂർണമാകുന്നു. ഭഗവാനുംഭക്തനും ഒന്നെന്ന ഓർമ്മപ്പെടുത്തൽ ..

അയ്യപ്പൻപുലിപ്പാലിനായി കാട്ടിൽ പോയപ്പോൾ കഴിക്കാനുള്ള ഭക്ഷണം ഇരുമുടിക്കെട്ടായി തോളിൽ കൊണ്ടുപ്പോയെന്നാണ് സങ്കല്പം .അതിന്റെ ഓർമ്മപുതുക്കലാണ് ഇരുമുടിക്കെട്ടന്നുമുള്ള ഒരു വിശ്വാസം ഭക്തർക്കിടയിലുണ്ട്.
കെട്ട്‌ നിറയ്ക്കുന്നതിനും സവിശേഷതകൾ ഏറെയാണ് . വെറ്റില, അടയ്ക്ക, നാളീകേരം, നെയ്ത്തേങ്ങ എന്നിവയാണ്‌ ആദ്യം കെട്ടിൽ നിറയ്ക്കുന്നത് . നെയ്തേങ്ങക്ക്‌ ഉള്ളിലെ നെയ്യ്‌ അയ്യപ്പന്‌ അഭിഷേകത്തിന്‌ ഉള്ളതാണ്

കര്‍പ്പൂരം, മഞ്ഞള്‍പൊടി, അവില്‍, മലര്‍, കദളിപഴം, കല്‍ക്കണ്ടം, ഉണക്കമുന്തിരി, തേന്‍, പനിനീര്‌, വറപ്പൊടി, ഉണക്കലരി, കുരുമുളക്‌, പുകയില എന്നിവയും ഇരുമുടിയില്‍ നിറയ്ക്കും.കെട്ടില്‍ ഒന്നിലേറെ തേങ്ങ കരുതുന്നവരുണ്ട്‌.

ഇരുമുടിയില്‍ നിറയ്ക്കുന്ന ഉണക്കലരി, ശര്‍ക്കര, കദളി പഴം എന്നിവ അയ്യപ്പന്‌ നിവേദ്യത്തിനാണ്‌. പിന്‍മുടിയില്‍ നിറയ്ക്കുന്ന ഉണക്കലരി യാത്രയിൽ കഞ്ഞിവച്ച്‌ കുടിക്കാനുള്ളതാണ്‌. മഞ്ഞപ്പൊടി നാഗയക്ഷിക്കും നാഗരാജാവിനും തൂവാനുള്ളതാണ്‌.

ഇരുമുടിക്കെട്ട് തലയിലേറ്റിക്കഴിഞ്ഞാല്‍ തിരിച്ച് സ്വന്തം വീട്ടിൽ പോകാനോ വീട്ടുകാരുമായി സംസാരിച്ചു നിൽക്കാനോ പാടില്ല . സ്വയം കെട്ട് നിറച്ച് ശബരിമലയിലേക്ക് പോകരുതെന്നാണ് നിഷ്ഠ. ഓരോസംഘത്തിലും ഒരു ഗുരുസ്വാമി ഉണ്ടായിരിക്കണം. ഏറ്റവും കൂടുതല്‍ തവണ പതിനെട്ടാംപടി ചവിട്ടി ദര്‍ശനം നേടിയ അനുഭവസമ്പന്നനായിരിക്കണം ഗുരുസ്വാമി. ഗുരുസ്വാമിക്ക് എട്ടുതവണ ഗുരുദഷിണ നല്‍കണമെന്നാണ് ആചാരം. . മാലയിടുമ്പോള്‍, കെട്ടുതാങ്ങുന്നതിന് മുമ്പ്, എരുമേലിയില്‍ പേട്ടതുള്ളുന്നതിന് മുമ്പ്, കോട്ടപ്പടി കടക്കുന്നതിന് മുമ്പ്, അഴുതയില്‍ മുങ്ങിയെടുത്ത കല്ല് ഗുരുവിന് സമര്‍പ്പിച്ച് തിരികെ വരുന്നതിന് മുമ്പ്, പമ്പയില്‍ കെട്ടുതാങ്ങുന്നതിന് മുമ്പ്, ദര്‍ശനം കഴിഞ്ഞ് മലയിറങ്ങുന്നതിന് മുമ്പ്, വീട്ടിലെത്തി മുദ്ര അഴിച്ച് വക്കുന്നതിന് മുമ്പ് ഈ രീതിയിലാണ് ഗുരുദക്ഷിണ നല്‍കേണ്ടത്. ദക്ഷിണ കൊടുക്കുന്നത് ഭക്തിയോടെയും സ്വീകരിക്കുന്നത് നിറഞ്ഞ മനസ്സോടെയും ആയിരിക്കണം.

ശബരിമല ഒരു ജനതയുടെ വിശ്വാസമാണ്. ആ വിശ്വാസത്തിൽ ജാതിയോ മതമോ ഇല്ല. സ്ത്രീ എന്നോ പുരുഷൻ എന്നോ ഇല്ല . ഭൗതിക സുഖങ്ങള്‍ക്കു പിന്നാലെ ഓടുന്ന മനുഷ്യനു ആതമീയതയുടെ മധുരം നുകരാന്‍ കിട്ടുന്ന അപൂർവ്വ അവസരങ്ങളാണ് തീർത്ഥാടനങ്ങൾ .. ഇത്തരം വിശ്വാസങ്ങളും ആചാരങ്ങളും ഈ ആധുനിക യുഗത്തിലും മനുഷ്യന്റെ സങ്കൽപ്പമാണ് ,പ്രതീക്ഷയാണ്. പാപ പുണ്യങ്ങളുടെ ഇരുമുടിക്കെട്ട് ഭഗവാനിൽ അർപ്പിച്ചു തൊഴുതു മടങ്ങുന്ന ഓരോരുത്തരുടെ കണ്ണിലും കാണുന്നത് പ്രതീക്ഷയുടെ നെയ്ത്തിരി നാളങ്ങൾ തന്നെയാണ്. ഈ വിശ്വാസങ്ങൾ കെടാതിരിക്കട്ടെ ....സങ്കൽപ്പങ്ങൾക്ക് നിറം മങ്ങാതിരിക്കട്ടെ .

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കരുവന്നൂര്‍ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എംഎം വര്‍ഗീസിന് വീണ്ടും നോട്ടീസ് അയച്ച് ഇഡി  (1 hour ago)

കേരളത്തില്‍ കനത്ത ചൂട്... ഇന്ന് 12ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്  (1 hour ago)

മദ്യനയ അഴിമതിക്കേസില്‍ അരവിന്ദ് കെജ്രിവാള്‍ വന്‍ തോതില്‍ തെളിവ് നശിപ്പിച്ചുവെന്ന് എന്‍ഫോഴ്സ്മെന്റ്  (1 hour ago)

കൊട്ടിക്കലാശത്തിന് പിന്നാലെ അവശ്യസാധനങ്ങള്‍ അടങ്ങിയ ഭക്ഷ്യകിറ്റ് പിടിച്ചെടുത്തു....  (1 hour ago)

കൊട്ടിക്കൊലാശത്തിനിടെ വടകരയിലെ ഇടത് സ്ഥാനാര്‍ത്ഥി കെ കെ ശൈലജക്കെതിരെ വീണ്ടും അധിക്ഷേപം...  (1 hour ago)

ഡ്യൂട്ടിക്കിടെ കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ മദ്യപിച്ച് വാഹനമോടിക്കുന്നുണ്ടോയെന്ന പരിശോധന... അപകടങ്ങള്‍ 25 ശതമാനത്തോളം കുറഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍  (1 hour ago)

വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് വിവാഹിതരായി... ദുരഭിമാനക്കൊലയ്ക്കിരയായ യുവാവിന്റെ ഭാര്യ ആത്മഹത്യചെയ്തു  (1 hour ago)

തിരുവനന്തപുരം മണ്ഡലത്തില്‍ ശശി തരൂര്‍ തോല്‍ക്കുമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പന്ന്യന്‍ രവീന്ദ്രന്‍  (2 hours ago)

സഹോദരിക്ക് വിവാഹ സമ്മാനം നല്‍കിയതിന് യുവാവിനെ ഭാര്യയും സഹോദരന്മാരും ചേര്‍ന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (2 hours ago)

12 വര്‍ഷങ്ങള്‍ക്ക് ശേഷം മകളെ ഒരുനോക്ക് കണ്ട് അമ്മ...പ്രത്യേക മുറിയിലായിരുന്നു കൂടിക്കാഴ്ച  (2 hours ago)

ഇന്ത്യന്‍ മോഹങ്ങളുടെ കടക്കൽ കത്തി വെച്ച് ഖത്തർ ഇറാഖിലേക്ക്; ഇസ്രായേൽ ഇടപെടുന്നു!!!  (5 hours ago)

11 വര്‍ഷങ്ങള്‍ക്ക് ശേഷം ആ 'അമ്മ മകളെ കാണുന്നു; ജീവന്റെ വില ഒന്നര കോടി; കനിവുതേടി പ്രേമകുമാരി!!!  (5 hours ago)

പ്രവാസികൾ ശ്രദ്ധിക്കൂ; എമിറേറ്റ്‌സ് എയർലൈൻസ് ബാഗേജുകൾ തിരികെ ലഭിക്കാൻ ചെയ്യേണ്ടത്!!  (6 hours ago)

അവധിക്കാലത്ത് തിരക്ക് വര്‍ധിച്ചതോടെ വിനോദ സഞ്ചാരികള്‍ക്ക് സുരക്ഷിത ഭക്ഷണം ഉറപ്പാക്കാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ മിന്നല്‍ ഭക്ഷ്യ സുരക്ഷാ പരിശോധന; 17 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് അയച്ച്  (8 hours ago)

സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നില്ല; സപ്ലൈകോയിലും റേഷന്‍കടകളിലും സാധനങ്ങളില്ല; കാരുണ്യ പദ്ധതി നിലച്ചു; പോളിങ് ബൂത്തിലെത്തുന്ന വോട്ടര്‍മാര്‍ക്ക് മോദി സര്‍ക്കാരിന്റെയും പിണറായി സര്‍ക്കാരിന്റെയും ജനദ്ര  (8 hours ago)

Malayali Vartha Recommends