കുവൈത്തില്‍ പ്രളയത്തില്‍പ്പെട്ട മലയാളി കണ്ട കുവൈത്തി പൗരന്റെ നന്മ
കുവൈത്തിലെ പ്രളയത്തിനിടെ രക്ഷകനായി ദൈവം തങ്ങളുടെ മുന്നില്‍ എത്തിയെന്നു തന്നെ വിശ്വസിക്കാനാണ് ചങ്ങനാശേരി തൃക്കൊടിത്താനം സ്വദേശി ടെറന്‍സ് മാത്തുപ്പുറത്തിനും കുടുംബത്തിനും ഇഷ്ടം.
ഒരു കുവൈത്തി പൗരന്റെ രൂപത്തില്‍ സഹായം എത്തിച്ചത് സര്വ്വശക്തനാണെന്നാണ് ടെറന്‍സ് കരുതുന്നത്. ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ഷോപ്പിങ് പൂര്‍ത്തിയാക്കി താമസസ്ഥലമായ ഫഹാഹീലിലെ സൂഖ് സബാഹിലേക്കു പുറപ്പെട്ട, സ്വകാര്യ ക്ലിനിക്കിലെ പാരാമെഡിക്കല്‍ ജീവനക്കാരനായ ടെറന്‍സും ഭാര്യ പ്രിയയും മകള്‍ ഒരുവയസുകാരി ഹെയ്സലും വെള്ളപ്പൊക്കത്തില്‍ വഴിയില്‍ കുടുങ്ങുകയായിരുന്നു.
സ്വദേശികള്‍ താമസിക്കുന്ന മേഖലയില്‍ ചെളിയില്‍ പുതഞ്ഞ ടാക്സി ഒരിഞ്ച് മുന്നോട്ട് നീങ്ങാനാവാത്ത അവസ്ഥയിലായി. സഹായം തേടി കടന്നുപോകുന്ന വാഹനങ്ങള്‍ക്കെല്ലാം കൈനീട്ടിയെങ്കിലും വെറുതെയായി. സ്വദേശികള്‍ താമസിക്കുന്ന മേഖലയിലാണു വാഹനം കുടുങ്ങിക്കിടക്കുന്നത്. വാഹനങ്ങള്‍ക്ക് കൈനീട്ടിയെങ്കിലും ആരും നിര്‍ത്തിയില്ല. ഒരാളാകട്ടെ, വാഹനം നിര്‍ത്തി കാര്യം തിരക്കിയിട്ട് സഹായാഭ്യര്‍ഥന നിഷ്കരുണം നിരസിച്ചു.
പിഞ്ചുകുഞ്ഞുള്ളതുകൊണ്ടാണെന്നു കെഞ്ചിയപ്പോഴും അവഗണിച്ച് ആള് മുന്നോട്ട് പോയി. എന്നാല്‍ പിന്നീട് ഇദ്ദേഹം തിരിച്ചുവന്നു. ഉപേക്ഷിച്ചു പോയതു ശരിയായില്ലെന്നു തോന്നി രക്ഷിക്കാനായി തിരിച്ചെത്തിയതാണ് സ്വദേശി. താമസസ്ഥലത്ത് എത്താന്‍ കഴിഞ്ഞില്ലെങ്കില്‍ സ്വന്തം വീട്ടില്‍ താമസിക്കാന്‍ സൗകര്യം ഏര്‍പ്പെടുത്താമെന്ന് ഉറപ്പും നല്കി. ദുരിത വഴികളിലൂടെ അദ്ദേഹം അവരെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചു. കുഞ്ഞിന് സ്നേഹമുത്തവും നല്കി അയാള്‍ തിരികെ പോയി. പേരറിയാത്ത രക്ഷകനെ നേരില്‍ കണ്ട് നന്ദിപറയണമെന്നുണ്ട് ടെറന്‍സിനും കുടുംബത്തിനും.
https://www.facebook.com/Malayalivartha