സാത്താന്‍സേവ: കാമുകിയെ കൊന്ന് തലച്ചോര്‍ വറുത്തുകഴിച്ചു, രക്തം കുടിച്ചു, പിന്നെ സാത്താന് പ്രത്യക്ഷപ്പെടാന്‍ വൈകിയതിനാല്‍ അവരുടെ വയര്‍ കീറുകയും ചെയ്തു!
റഷ്യയിലെ ഡിമിട്രി ലുഞ്ചിനെന്ന 23- കാരനായ യുവാവ് കാട്ടിക്കൂട്ടിയ ക്രൂരതയെ കുറിച്ചറിഞ്ഞാല്‍ ആരുടേയും രക്തം ഉറഞ്ഞുപോകും. സാത്താന്സേവയ്ക്കായി അയാള്‍ തന്റെ കാമുകിയെ കൊന്ന് തലച്ചോര്‍ വറുത്തുകഴിക്കുകയും രക്തം ഊറ്റിക്കുടിക്കുകയും ചെയ്തു. സാത്താന്റെ പ്രതീക്കായി കൊന്നൊടുക്കിയ കാമുകി ഓള്‍ഗ ബുഡനോവ നാല്പത്തിയഞ്ചുകാരിയാണ്.
ഒരു അവധിദിവസം അത്താഴവിരുന്നിന് ബുഡനോവയുടെ വീട്ടില്‍ എത്തിയശേഷമായിരുന്നു കൊലപാതകം. അത്താഴശേഷം വൈന്‍കുപ്പി കൊണ്ട് കാമുകിയുടെ തലപൊട്ടിച്ചു. മരണം ഉറപ്പായ ഉടന്‍ രക്തം കൊണ്ട് ശരീരത്തില്‍ സാത്താന്റെ ചിഹ്നം വരച്ചു. അതിനുശേഷമായിരുന്നു കൊടുംക്രൂരത. ബുഡനോവയുടെ തലച്ചോര്‍ തകര്‍ത്ത് മാംസം വറുത്തു തിന്നു കൂട്ടത്തില്‍ രക്തവും കുടിച്ചു. ഒരു കഷ്ണം മാംസം കഴിച്ചതോടെ തനിക്കത് ഇഷ്ടപ്പെട്ടെന്നും പിന്നെയും പിന്നെയും കഴിക്കാന്‍ പ്രേരണ ഉണ്ടായെന്നും ഇയാള്‍ കോടതിയില്‍ പറഞ്ഞു.
സാത്താന് പ്രത്യക്ഷപ്പെടാന്‍ കാത്തിരിക്കവേ സമയം വൈകിയതിനാല്‍ താന്‍ അവരുടെ വയര്‍ കീറുകയും ചെവികള്‍ മുറിച്ചെടുക്കുകയും ചെയ്തുവത്രേ. ഒരു ചെവി കാമുകിയുടെ വായില്‍ വെച്ചു. മറ്റൊന്ന് പൂച്ചയ്ക്കും നല്‍കിയെന്ന് ഇയാള്‍ വെളിപ്പെടുത്തി.
ഓണ്‍ലൈനിലൂടെയാണ് ഇയാള്‍ സാത്താന്‍സേവ പഠിച്ചതെന്നും അറിയിച്ചു. കോടതി ലുഞ്ചിന് 19 വര്‍ഷത്തെ തടവ് ശിക്ഷയ്ക്ക് വിധിച്ചു. കൊടുംകുറ്റവാളികളെ പാര്‍പ്പിക്കുന്ന സെല്ലിലാണ് നരഭോജിയായ കാമുകനെയും പാര്‍പ്പിക്കുന്നത്.
https://www.facebook.com/Malayalivartha