Widgets Magazine
15
Dec / 2018
Saturday
Forex Rates:

1 aed = 19.58 inr 1 aud = 51.65 inr 1 eur = 81.34 inr 1 gbp = 90.53 inr 1 kwd = 236.24 inr 1 qar = 19.42 inr 1 sar = 19.17 inr 1 usd = 71.92 inr

EDITOR'S PICK


മോഷണം ആരോപിച്ച് ക്രൂരമായ മർദ്ദനം... നൃത്ത അധ്യാപികയെ അറസ്റ്റ് ചെയ്യാതെ പോലീസ്; മര്‍ദനത്തിനിരയായ വിദ്യാര്‍ഥിനിയും മാതാവും കുമളി പോലീസ്‌ സ്‌റ്റേഷന് മുൻപിൽ ഇന്നുമുതല്‍ സത്യഗ്രഹം


സന്നിധാനത്ത് തുടര്‍ച്ചയായി 15 ദിവസം ഡ്യൂട്ടി ചെയ്യുന്ന പോലീസുകാര്‍ക്കെല്ലാം 1000 രൂപ പ്രത്യേക അലവന്‍സ്


ലോക്കറിലെ സ്വർണം കണ്ട് അസിസ്‌റ്റന്റ്‌ മാനേജരുടെ കണ്ണ് തള്ളി; ഭർത്താവിനൊപ്പം കൂടെ കൂടി യൂണിയന്‍ ബാങ്ക്‌ ആലുവ ശാഖയിലെ ലോക്കറില്‍നിന്ന്‌ രണ്ടര കോടി രൂപയുടെ പണയസ്വര്‍ണം മോഷ്‌ടിച്ച് 916ന് പകരം മുക്കുപണ്ടം വച്ചു തട്ടിപ്പ്; ഒടുക്കം പോലീസ് പിടിയിലായപ്പോൾ പുറത്ത് വരുന്നത്...


ഇലക്ഷൻ ഫലം കണ്ണ് തുറപ്പിച്ചു... ചരിത്രത്തിലെ ഏറ്റവും ബൃഹത്തായ പ്രചാരണ പരിപാടികൾ സംഘടിപ്പിച്ചിട്ടും, വിജയിക്കാനാവാതെ പോയതിനാൽ ബിജെപിയിൽ തർക്കം രൂക്ഷമാകുന്നു


രജിഷ വിജയന്റെ പുതിയ ലുക്ക് കണ്ട് ആരാധകർ ഞെട്ടി; ചെയ്യണമെന്ന് ഒരുപാട് ആഗ്രഹിച്ച ചിത്രത്തിനായി നീളൻ മുടി മുറിച്ചത് വിജയ് ബാബുവിന്റെ നിർബന്ധത്തിന് മുന്നിൽ

മുമ്പ് കാശ് വാങ്ങാനായി കൈനീട്ടി, ഇന്ന് കാശ് എത്തിക്കാനായി കൈ നീട്ടുന്നു...സൗജന്യമായി കിട്ടുന്ന ഒന്നും ഇനി സ്വീകരിക്കില്ലെന്ന് തീരുമാനമെടുത്ത് ജീവിതത്തെ മാറ്റിയ ഭിക്ഷക്കാരന്‍!

06 DECEMBER 2018 10:55 AM IST
മലയാളി വാര്‍ത്ത

More Stories...

കോടികൾ മുടക്കി മുബൈ നഗരത്തെ വിസ്മയിച്ച് പ്രമുഖ വ്യവസായി മുകേഷ് അംബാനിയുടെ മകള്‍ ഇഷ അംബാനിയും വ്യവസായി ആനന്ദ് പിരാമലും വിവാഹിതരായി

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട പുരുഷന്മാര്‍ക്ക് 100 ചാട്ടവാറടിയും അഞ്ചുവര്‍ഷം തടവുശിക്ഷയും

വരന്റെ കൈയ്യിലെ വെള്ളത്തുണിയില്‍ തെളിയും വധുവിന്റെ ഭാവി!

ജാതിവെറിക്കെതിരെ കൗസല്യയ്‌ക്കൊപ്പം ഇനി 'ശക്തി'

30 ലക്ഷം സ്ത്രീകളെ അണി നിരത്തി സർക്കാരിന്റെ 'വനിത മതിൽ' പദ്ധതിയ്ക്കായി പൊടിയ്ക്കുന്നത് കോടികൾ; ശബരിമല യുവതി പ്രവേശനത്തിന്റെ പേരില്‍ കരുത്ത് തെളിയിക്കാന്‍ രണ്ടും കൽപ്പിച്ച് പിണറായി സര്‍ക്കാർ; നവ മാധ്യമങ്ങൾ കയ്യടക്കി 'സ്ത്രീ ആർത്തവം പൗരാവകാശം'

രാജന്, മറ്റുള്ളവരുടെ മുന്നിലേക്ക് കൈ നീട്ടിയാണ് ശീലം. ജീവിച്ചു തീര്‍ത്ത കാലം മുഴുവന്‍ അങ്ങനെയായിരുന്നു. പോളിയോ ബാധിച്ചു തളര്‍ന്ന കാലുകളിലേക്ക് നോക്കി ദയ തോന്നി മറ്റുള്ളവര്‍ വച്ചുനീട്ടിയിരുന്ന നാണയത്തുട്ടുകള്‍ ഉപയോഗിച്ചായിരുന്നു രാജന്റെ ജീവിതം മുന്നോട്ടുപോയിരുന്നത്.

എന്നാല്‍ ആരെന്തു വെറുതെ തന്നാലും വാങ്ങില്ലെന്നു തീരുമാനമെടുക്കണമെന്ന് ഒരുദിവസം രാജനങ്ങ് തോന്നി! അതു നടപ്പാക്കുകയും ചെയ്തു. അങ്ങനെ അധ്വാനിച്ചു ജീവിതം തുടങ്ങിയിട്ട് ഒന്‍പതു വര്‍ഷമാകുന്നു. എന്നാലും പക്ഷേ, മറ്റുള്ളവര്‍ക്കു മുമ്പില്‍ കൈ നീട്ടുന്നത് നിര്‍ത്താന്‍ രാജനാവുന്നില്ല! അതിനു കഴിയുകയുമില്ല. കാരണം രാജന് ഇപ്പോള്‍ ലോട്ടറി വില്‍പ്പനയാണ് ജോലി.

ഹൈദരാബാദിനടുത്ത് നിസാമാബാദിലെ ബോധന്‍മണ്ഡലിലാണ് ജി. രാജന്റെ (35) വീട്. അഞ്ചാം വയസ്സില്‍ പോളിയോ ബാധിച്ചു. രണ്ടു കാലുകളും അരയ്ക്കു താഴേക്കു ശോഷിച്ചു. രണ്ടു വട്ടം ശസ്ത്രക്രിയ നടത്തിയെങ്കിലും ഫലമുണ്ടായില്ല. രാജന് 16 വയസ്സ് തികയും മുന്‍പ് അച്ഛന്‍ അഞ്ചയ്യയും അമ്മ ലക്ഷ്മിയും മരിച്ചു. രാജന്‍ ഒറ്റയ്ക്കായി.

ഭക്ഷണം കഴിക്കാന്‍ മാര്‍ഗമില്ലാതായി. പട്ടിണി കിടന്നു മരിക്കുമെന്നായപ്പോള്‍ കോയമ്പത്തൂരിലേക്കു വണ്ടികയറി. ഗാന്ധിപുരം ബസ് സ്റ്റാന്‍ഡിലെത്തി യാത്രക്കാര്‍ക്കു മുന്നില്‍ കൈനീട്ടിത്തുടങ്ങി. പിച്ചയെടുത്തു കിട്ടുന്ന പണം കൊണ്ടു വല്ലതും വാങ്ങിക്കഴിക്കും. സ്റ്റാന്‍ഡിന്റെ മൂലയില്‍ കിടന്നുറങ്ങും. നിലത്തിഴഞ്ഞ് കാലുകളില്‍ വ്രണങ്ങളുണ്ടായി. പിന്നീട് യാചകരുടെ ചക്രവണ്ടി ഒരെണ്ണം സംഘടിപ്പിച്ച് അതിലായിരുന്നു ഭിക്ഷയെടുപ്പ്.

പിച്ചക്കാരനില്‍ നിന്നു തൊഴിലാളിയിലേക്കുള്ള പരിണാമത്തിനു കാരണം ചോദിച്ചാല്‍ രാജന്‍ പറയും, ഒരുദിവസം, ഒപ്പം പിച്ചയെടുക്കുന്ന കര്‍ണാടകക്കാരന്‍ രാജനോടു പറഞ്ഞു, കേരളത്തില്‍ പോയാല്‍ എന്തെങ്കിലും പണിയെടുത്തു കഴിയാം. ആരുടെയും മുന്നില്‍ കൈനീട്ടേണ്ട. ട്രെയിനില്‍ കയറി തൃശൂരിലെത്തിയത് 9 വര്‍ഷം മുന്‍പാണ്.

ആദ്യത്തെ കുറച്ചുനാള്‍ അലയേണ്ടിവന്നു. ചെട്ടിയങ്ങാടിയിലെ വികാസ് ലോട്ടറി ഏജന്‍സിയില്‍ നിന്നു ലോട്ടറി വാങ്ങി കച്ചവടം തുടങ്ങി. അന്നു മുതല്‍ ഇന്നുവരെ രാജന്‍ ആര്‍ക്കു മുന്നിലും യാചിച്ചിട്ടില്ല. സൗജന്യമായി ലഭിച്ചതൊന്നും സ്വീകരിച്ചിട്ടുമില്ല. ലോട്ടറി എടുക്കാന്‍ രാജനു മുന്നില്‍ വാഹനം നിര്‍ത്തുന്ന ചിലര്‍ അനുകമ്പ തോന്നി ഭിക്ഷയായി പണം നീട്ടും. സന്തോഷത്തോടെ പണം കൈനീട്ടി വാങ്ങിയശേഷം രാജന്‍ ലോട്ടറി ടിക്കറ്റുകള്‍ തിരികെ നല്‍കും. കച്ചവടത്തില്‍ നഷ്ടവും ലാഭവും മാറിമാറിവന്നാലും സൗജന്യം സ്വീകരിക്കില്ല.

രാവിലെ ആറുമണിക്കു കച്ചവടം തുടങ്ങും. ലോട്ടറി വിറ്റുതീരുന്നതു വരെ ചക്രവണ്ടി കൈകൊണ്ടു തള്ളി നഗരം മുഴുവന്‍ സഞ്ചരിക്കും. ഓരോദിവസവും വണ്ടിയുന്തി പുതുക്കാട്, മണ്ണുത്തി, മുതുവറ തുടങ്ങിയ സ്ഥലങ്ങള്‍ വരെ മാറിമാറി സഞ്ചരിക്കാറുണ്ട്. വിറ്റുതീര്‍ന്നാല്‍ തിരിച്ചെത്തും. ലോട്ടറി ഏജന്‍സിയുടെ തിണ്ണയില്‍ അന്തിയുറക്കം.

മാസത്തില്‍ 20 ദിവസമേ രാജന്‍ തൃശൂരിലുണ്ടാകൂ. ബാക്കി 10 ദിവസം നിസാമാബാദിലെ സ്വന്തം വീട്ടിലേക്കു പോകും. കാരണം, ഭാര്യയും 8 മാസം പ്രായമുള്ള മകന്‍ രാജ്യവര്‍ധനും രാജനെ കാത്തുവീട്ടിലിരിക്കുന്നുണ്ട്. ലോട്ടറി വിറ്റുകിട്ടുന്ന പണം ഓരോ ആഴ്ചയും വീട്ടിലേക്ക് ബാങ്ക് അക്കൗണ്ട് വഴി അയയ്ക്കും. രണ്ടുവര്‍ഷം മുന്‍പായിരുന്നു കല്യാണം. സ്വന്തം കാലില്‍ നില്‍ക്കാനാകുമെന്നു ബോധ്യപ്പെട്ടപ്പോള്‍ മാത്രമാണ് കല്യാണത്തിനു തുനിഞ്ഞത്.

ഓരോ തവണ വീട്ടിലേക്കു ട്രെയിന്‍ കയറുമ്പോഴും ഭാര്യയ്ക്കും മകനും എന്തെങ്കിലും സമ്മാനം കയ്യില്‍ കരുതും. ഇത്തവണ ഒരു കുട്ടിയുടുപ്പ് വാങ്ങിയിട്ടുണ്ട്. സ്ഥിരമായി വണ്ടിയുന്തി ഇടതുകൈക്ക് ശക്തമായ വേദന തുടങ്ങിയതു മാത്രമാണ് രാജന്റെ പേടി. ഭാര്യയ്ക്കും മകനും താന്‍ മാത്രമേയുള്ളൂ എന്നു രാജനറിയാം. ലോട്ടറി വില്‍ക്കുന്നതല്ലാതെ എപ്പോഴെങ്കിലും വലിയ തുകകള്‍ അടിച്ചിട്ടുണ്ടോ എന്നു ചോദിച്ചാല്‍ രാജന്‍ പറയും, 'ലോട്ടറിയടിച്ചാല്‍ ഞാനിവിടെ റോഡില്‍ ഇരിക്കുമോ, സ്വന്തമായി ഒരു ലോട്ടറിക്കട തുടങ്ങില്ലേ..

പോളിയോ ബാധിച്ചു തളര്‍ന്ന കാലുകളിലേക്കും ഉരുളുന്ന ചക്രവണ്ടിയിലേക്കും നോക്കി ദയയോടെ ആരെങ്കിലും നാണയത്തുട്ടുകള്‍ വച്ചുനീട്ടിയാല്‍, രാജന്‍ വൃത്തിയുള്ള മലയാളത്തില്‍ പറയും, 'ആ പൈസയ്ക്കു കൂടി ലോട്ടറിയെടുത്തോളൂ സാറേ..'! രാജന് തൃശ്ശൂരിനോട് ഒരു പ്രത്യേക സ്‌നേഹമുണ്ട്, 'ഈ നഗരമാണ് എനിക്കൊരു ജീവിതം തന്നത്, കുടുംബം തന്നത്, അധ്വാനത്തിനു കൂലി തന്നത്..'

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രതിപക്ഷ എം എൽ എ മാർ വെറുതെ ആരോപണങ്ങൾ ഉന്നയിക്കുന്നത് മാധ്യമന ശ്രദ്ധ ലഭിക്കാൻ വേണ്ടിമാത്രം;മുഖ്യമന്ത്രി നല്‍കിയത് ബില്ലുകള്‍ ശ്രദ്ധിക്കണമെന്ന നിർദേശം; കുറിപ്പിനെ കുറിച്ച് വിശദീകരണവുമായി സ്  (1 minute ago)

മോഷണം ആരോപിച്ച് ക്രൂരമായ മർദ്ദനം... നൃത്ത അധ്യാപികയെ അറസ്റ്റ് ചെയ്യാതെ പോലീസ്; മര്‍ദനത്തിനിരയായ വിദ്യാര്‍ഥിനിയും മാതാവും കുമളി പോലീസ്‌ സ്‌റ്റേഷന് മുൻപിൽ ഇന്നുമുതല്‍ സത്യഗ്രഹം  (18 minutes ago)

സൂര്യന് നേരെ ചെളിവാരിയെറിഞ്ഞാല്‍ എറിയുന്നവരുടെ മേലായിരിക്കും ചെളി വീഴുക ; റഫേല്‍ ഇടപാടില്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രീം കോടതി ക്ലീന്‍ ചിറ്റ് നല്‍കിയതിന് പിന്നാലെ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച്‌ ബിജെപി ദേ  (29 minutes ago)

സന്നിധാനത്ത് തുടര്‍ച്ചയായി 15 ദിവസം ഡ്യൂട്ടി ചെയ്യുന്ന പോലീസുകാര്‍ക്കെല്ലാം 1000 രൂപ പ്രത്യേക അലവന്‍സ്  (33 minutes ago)

ഇലക്ഷൻ ഫലം കണ്ണ് തുറപ്പിച്ചു... ചരിത്രത്തിലെ ഏറ്റവും ബൃഹത്തായ പ്രചാരണ പരിപാടികൾ സംഘടിപ്പിച്ചിട്ടും, വിജയിക്കാനാവാതെ പോയതിനാൽ ബിജെപിയിൽ തർക്കം രൂക്ഷമാകുന്നു  (40 minutes ago)

ക്രൈസ്തവ ആചാരങ്ങളുടെ അകമ്പടിയോടെ മിസോറാമില്‍ സോറാംതങ്കയുടെ നേതൃത്വത്തിലുള്ള എംഎന്‍എഫ് സര്‍ക്കാര്‍ ഇന്ന് അധികാരമേല്‍ക്കും  (1 hour ago)

തീയേറ്ററിൽ നിന്ന് ഒടിയൻ ലൈവ് സ്ട്രീം ചെയ്ത യുവാവിനെ പോലീസ് പിടികൂടി വെറുതെ വിട്ടു...  (1 hour ago)

സഹ പ്രവര്‍ത്തകനോ ചെയ്തത്? ന്യൂസ് റീഡര്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്നും വീണ് മരിച്ച സംഭവത്തില്‍ ദുരൂഹത  (1 hour ago)

ഐസ്‌ക്രീം നിര്‍മ്മാണത്തിനുള്ള പഴച്ചാറുകള്‍ നിറച്ച ടിന്നുകള്‍ കയറ്റി വന്ന വാഹനത്തിന്റെ ടയര്‍ പൊട്ടി വൈദ്യുത പോസ്റ്റിലിടിച്ച് മറിഞ്ഞു  (1 hour ago)

രജിഷ വിജയന്റെ പുതിയ ലുക്ക് കണ്ട് ആരാധകർ ഞെട്ടി; ചെയ്യണമെന്ന് ഒരുപാട് ആഗ്രഹിച്ച ചിത്രത്തിനായി നീളൻ മുടി മുറിച്ചത് വിജയ് ബാബുവിന്റെ നിർബന്ധത്തിന് മുന്നിൽ  (1 hour ago)

ലോക്കറിലെ സ്വർണം കണ്ട് അസിസ്‌റ്റന്റ്‌ മാനേജരുടെ കണ്ണ് തള്ളി; ഭർത്താവിനൊപ്പം കൂടെ കൂടി യൂണിയന്‍ ബാങ്ക്‌ ആലുവ ശാഖയിലെ ലോക്കറില്‍നിന്ന്‌ രണ്ടര കോടി രൂപയുടെ പണയസ്വര്‍ണം മോഷ്‌ടിച്ച് 916ന് പകരം മുക്കുപണ്ടം  (1 hour ago)

മേഘാലയയില്‍ ഖനിയില്‍ കുടുങ്ങിയ തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു  (1 hour ago)

മൂന്ന് സംസ്ഥാനങ്ങളിലെ കാർഷിക കടങ്ങൾ ഉടൻ എഴുതി തള്ളും; ഛത്തിസ്ഗഡ് മുഖ്യമന്ത്രിയെ ഇന്ന് തീരുമാനിക്കും ; രാഹുൽ ഗാന്ധി  (1 hour ago)

ഇനിയും കരയാന്‍ കണ്ണീരില്ല... ഹൈക്കോടതി കര്‍ശന ഉപാധികളോടെ രഹന ഫാത്തിമയ്ക്ക് ജാമ്യം അനുവദിച്ചതോടെ ആശ്വാസത്തോടെ ജനങ്ങള്‍; വീണ്ടും മലകയറാനുള്ള രഹനയുടെ മോഹങ്ങള്‍ക്ക് കനത്ത തിരിച്ചടി  (2 hours ago)

ശബരിമല സന്ദര്‍ശിക്കാനെത്തുന്ന യുവതികളെ കാലില്‍ പിടിച്ച് രണ്ടായി കീറി ഒരു ഭാഗം മുഖ്യമന്ത്രി പിണറായി വിജയനും മറ്റൊരു ഭാഗം സുപ്രീം കോടതി ജഡ്ജിക്കും അയച്ച് കൊടുക്കണമെന്ന കൊല്ലം തുളസിയുടെ പ്രസംഗം... മാപ്പ്  (2 hours ago)

Malayali Vartha Recommends