ഏകാന്തതയ്ക്കുളള മരുന്നല്ല സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകള്‍
ഏകാന്തത അനുഭവിക്കുന്നവര്‍ക്ക് ഒരു ആശ്വാസമാണ് ഫേസ് ബുക്കും ട്വിറ്ററും ഓര്‍ക്കുട്ടും പോലുളള സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകള്‍ എന്ന ധാരണ തെറ്റാണത്രേ. ഓസ്ട്രേലിയ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പഠനത്തിലാണ് പുതിയ കണ്ടെത്തല്‍. ഏകാന്തതയ്ക്ക് വിരാമം തേടി ഇത്തരം സൈറ്റുകളെ അഭയം പ്രാപിക്കുന്നവര്‍ വളരെ കുറച്ച് പേരെ മാത്രമേ സുഹൃത്തുകളുടെ ഗണത്തില്‍ പെടുത്തൂവെന്ന് ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ ഡേവിഡ് ബേക്കര്‍ പറയുന്നു. ഏകാന്തതയ്ക്കുളള മരുന്നായി ഇവയെ കാണാനാവില്ല. സമൂഹവുമായി ബന്ധമില്ലാത്ത അവസ്ഥയെ മറച്ച് പിടിക്കാനേ ഇത്തരം സൈറ്റുകള്‍ക്ക് കഴിയൂ. വിശ്വാസത്തിലെടുക്കാന്‍ പറ്റാത്തവയാണ് സോഷ്യല്‍ മീഡിയ എന്ന ബോധം എല്ലാവരിലും എപ്പോഴും ഉണ്ടാകണം.
https://www.facebook.com/Malayalivartha