Widgets Magazine
25
Apr / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കോടതി കനിഞ്ഞില്ല... രഞ്ജിനി ക്യൂ തെറ്റിച്ചെന്ന കേസ് തുടരും; രണ്ടുമാസത്തിനകം തീര്‍പ്പ് കല്‍പ്പിക്കും

26 NOVEMBER 2014 09:32 AM IST
മലയാളി വാര്‍ത്ത.

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

കേരളം സജീവമായി ചര്‍ച്ച ചെയ്ത വിമാനത്താവളത്തിലെ ക്യൂ പ്രശ്‌നത്തില്‍ രഞ്ജിനിയുടെ അപേക്ഷ കോടതി നിരസിച്ചു. നെടുമ്പാശേരി വിമാനത്താവളത്തില്‍ സഹയാത്രികരോട് അസഭ്യം പറഞ്ഞെന്ന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് രഞ്ജിനി ഹരിദാസ് സമര്‍പ്പിച്ച ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്. കേസിന്റെ വിചാരണ നാലുമാസത്തിനകം പൂര്‍ത്തിയാക്കാന്‍ ആലുവ മജിസ്‌ട്രേട്ട് കോടതിക്ക് ബി കമാല്‍പാഷ നിര്‍ദ്ദേശം നല്‍കി.

2013 മെയ് 16ന് വിമാനത്താവളത്തിലെ എമിഗ്രേഷന്‍ പരിശോധനയ്ക്കിടെ ക്യൂ തെറ്റിച്ചത് ചോദ്യംചെയ്ത കോട്ടയം ചെങ്ങളം സ്വദേശി കൊച്ചുറാണിയെയും ഭര്‍ത്താവിനെയും അസഭ്യം പറഞ്ഞുവെന്നാണ് കേസ്.
രഞ്ജിനി മോശമായി പെരുമാറിയെന്നാരോപിച്ച് കോട്ടയം ചെങ്ങളം സ്വദേശിനി കൊച്ചുറാണി ജോര്‍ജ് നല്‍കിയ പരാതിയില്‍ നെടുമ്പാശേരി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസും തന്നെ തടഞ്ഞവര്‍ക്കെതിരെ രഞ്ജിനി നല്‍കിയ കേസും കോടതിയുടെ പരിഗണനയിലുണ്ട്. വിദേശത്തുള്ള സാക്ഷികളെ ഒഴിവാക്കി രണ്ടു കേസുകളിലും നാല് മാസത്തിനകം തീര്‍പ്പുണ്ടാക്കണം.
എമിഗ്രേഷന്‍പരിശോധന കഴിഞ്ഞ് കസ്റ്റംസ് പരിശോധനയ്ക്കായുള്ള ക്യൂവില്‍ ബിനോയ് നില്‍ക്കുന്നതിനിടെ ഇദ്ദേഹത്തെ മറികടന്ന് രഞ്ജിനി ഹരിദാസ് ക്യൂവിന്റെ മുന്‍ നിരയിലേക്ക് കയറി നിന്നതിനെ ബിനോയ് ചോദ്യം ചെയ്തു. ഇതില്‍ കുപിതയായ രഞ്ജിനി തന്റെ കൂടെയുണ്ടായിരുന്ന മറ്റ് രണ്ട് പേരെ കൂടി ക്യൂവിന്റെ മുന്‍ നിരയിലേക്ക് കൊണ്ടുവന്നു. ഇതേ ചൊല്ലിയാണ് വാക്കുതര്‍ക്കം മുറുകിയത്. തുടര്‍ന്നാണ് കയ്യേറ്റ ശ്രമമുണ്ടായതെന്നാണ് ആക്ഷേപം. ഉടന്‍ തന്നെ രഞ്ജിനി മൊബൈല്‍ ഫോണിലൂടെ ഉന്നത പൊലീസുദ്യോഗസ്ഥരുമായി ബന്ധപ്പെട്ടു. തുടര്‍ന്ന് നെടുമ്പാശേരി പൊലീസ് വിമാനത്താവളത്തിന്റെ അകത്തെത്തിയാണ് രഞ്‌നിയില്‍ നിന്നും പരാതി സ്വീകരിച്ച ശേഷം ബിനോയിയെ അറസ്റ്റ് ചെയ്തത്. അമേരിക്കയില്‍ നിന്നും ഭാര്യയ്ക്കും രണ്ട് കുട്ടികള്‍ക്കുമൊപ്പം നാട്ടിലേക്ക് വരികയായിരുന്ന കോട്ടയം പൊന്‍കുന്നം സ്വദേശി ബിനോയിയെയാണ് അറസ്റ്റ് ചെയ്തത്.

എന്നാല്‍ സിസിടിവി പരിശോധനയെ തുടര്‍ന്ന് ബിനോയുടെ നിരപരാധിത്വം പോലീസിന് ബോധ്യമായി. തുടര്‍ന്ന് രഞ്ജിനിക്ക് എതിരേയും കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
തനിക്കെതിരായ കേസ് വ്യാജമാണെന്ന് രഞ്ജിനിയുടെ ഹര്‍ജിയില്‍ പറയുന്നു. അതേസമയം സാക്ഷികളുടെയും സി.സി കാമറ ദൃശ്യങ്ങളുടെയും സഹായത്തോടെയാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പറഞ്ഞു. സിസിടിവി ദൃശ്യങ്ങളില്‍നിന്ന് കുറ്റകൃത്യം നടന്നതായി വ്യക്തമാണെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ ജിബു പി തോമസ് കോടതിയില്‍ ബോധിപ്പിച്ചു

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കരുവന്നൂര്‍ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എംഎം വര്‍ഗീസിന് വീണ്ടും നോട്ടീസ് അയച്ച് ഇഡി  (1 hour ago)

കേരളത്തില്‍ കനത്ത ചൂട്... ഇന്ന് 12ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്  (1 hour ago)

മദ്യനയ അഴിമതിക്കേസില്‍ അരവിന്ദ് കെജ്രിവാള്‍ വന്‍ തോതില്‍ തെളിവ് നശിപ്പിച്ചുവെന്ന് എന്‍ഫോഴ്സ്മെന്റ്  (1 hour ago)

കൊട്ടിക്കലാശത്തിന് പിന്നാലെ അവശ്യസാധനങ്ങള്‍ അടങ്ങിയ ഭക്ഷ്യകിറ്റ് പിടിച്ചെടുത്തു....  (1 hour ago)

കൊട്ടിക്കൊലാശത്തിനിടെ വടകരയിലെ ഇടത് സ്ഥാനാര്‍ത്ഥി കെ കെ ശൈലജക്കെതിരെ വീണ്ടും അധിക്ഷേപം...  (1 hour ago)

ഡ്യൂട്ടിക്കിടെ കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ മദ്യപിച്ച് വാഹനമോടിക്കുന്നുണ്ടോയെന്ന പരിശോധന... അപകടങ്ങള്‍ 25 ശതമാനത്തോളം കുറഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍  (1 hour ago)

വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് വിവാഹിതരായി... ദുരഭിമാനക്കൊലയ്ക്കിരയായ യുവാവിന്റെ ഭാര്യ ആത്മഹത്യചെയ്തു  (1 hour ago)

തിരുവനന്തപുരം മണ്ഡലത്തില്‍ ശശി തരൂര്‍ തോല്‍ക്കുമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പന്ന്യന്‍ രവീന്ദ്രന്‍  (2 hours ago)

സഹോദരിക്ക് വിവാഹ സമ്മാനം നല്‍കിയതിന് യുവാവിനെ ഭാര്യയും സഹോദരന്മാരും ചേര്‍ന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (2 hours ago)

12 വര്‍ഷങ്ങള്‍ക്ക് ശേഷം മകളെ ഒരുനോക്ക് കണ്ട് അമ്മ...പ്രത്യേക മുറിയിലായിരുന്നു കൂടിക്കാഴ്ച  (2 hours ago)

ഇന്ത്യന്‍ മോഹങ്ങളുടെ കടക്കൽ കത്തി വെച്ച് ഖത്തർ ഇറാഖിലേക്ക്; ഇസ്രായേൽ ഇടപെടുന്നു!!!  (5 hours ago)

11 വര്‍ഷങ്ങള്‍ക്ക് ശേഷം ആ 'അമ്മ മകളെ കാണുന്നു; ജീവന്റെ വില ഒന്നര കോടി; കനിവുതേടി പ്രേമകുമാരി!!!  (5 hours ago)

പ്രവാസികൾ ശ്രദ്ധിക്കൂ; എമിറേറ്റ്‌സ് എയർലൈൻസ് ബാഗേജുകൾ തിരികെ ലഭിക്കാൻ ചെയ്യേണ്ടത്!!  (6 hours ago)

അവധിക്കാലത്ത് തിരക്ക് വര്‍ധിച്ചതോടെ വിനോദ സഞ്ചാരികള്‍ക്ക് സുരക്ഷിത ഭക്ഷണം ഉറപ്പാക്കാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ മിന്നല്‍ ഭക്ഷ്യ സുരക്ഷാ പരിശോധന; 17 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് അയച്ച്  (8 hours ago)

സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നില്ല; സപ്ലൈകോയിലും റേഷന്‍കടകളിലും സാധനങ്ങളില്ല; കാരുണ്യ പദ്ധതി നിലച്ചു; പോളിങ് ബൂത്തിലെത്തുന്ന വോട്ടര്‍മാര്‍ക്ക് മോദി സര്‍ക്കാരിന്റെയും പിണറായി സര്‍ക്കാരിന്റെയും ജനദ്ര  (8 hours ago)

Malayali Vartha Recommends