ഒരു നേരത്തെ ഭക്ഷണം കിട്ടി; കൂടെക്കൂടി... സാഹസിക മത്സരത്തിനൊടുവില്‍ ധീരനായി നായ
സാഹസികരായ മനുഷ്യരുടെ കഥകള്‍ പഴങ്കഥയാക്കും വിധം സാഹസികനായ ഒരു നായയുടെ കഥ. ആര്‍തര്‍ എന്നാണ് അവന്റെ പേര്. ഇറച്ചിക്കഷണം നല്കി തന്റെ വിശപ്പകറ്റിയ സാഹസികമത്സര ഓട്ടക്കാരോടൊപ്പം സാഹസിക യാത്ര പൂര്‍ത്തിയാക്കിയ തെരുവുനായയാണ് കക്ഷി.
ഇടയ്ക്കെങ്ങും നിര്‍ത്താതെയുള്ള ദീര്‍ഘദൂര കാല്‍നട യാത്ര, മലകയറ്റം, മലകളിലൂടെയുള്ള ബൈക്ക് യാത്രകള്‍, ദിവസങ്ങളോളം നീളുന്ന തോണി തുഴയല്‍ അഥവാ കയാക്കിംഗ് എന്നിവ ഉള്‍പ്പെടുന്ന അതിസാഹസികത ആവശ്യമുള്ള ഒരു മത്സര ഇനമായ അഡ്വെഞ്ചര്‍ റേസിംഗിന്റെ ലോക ചാമ്പ്യന്‍ ഷിപ്പ്-ന്റെ അവസാന രണ്ടു ഘട്ടങ്ങള്‍ കൂടി ബാക്കിയുണ്ടായിരുന്നപ്പോഴാണ് സ്വീഡിഷ് ടീമംഗങ്ങള്‍ തെരുവില്‍ ഉപേക്ഷിക്കപ്പെട്ടിട്ടുള്ള ഒരു നായയെ കണ്ടത്. അതിന്റെ അവസ്ഥ കണ്ട് വിഷമം തോന്നിയ ടീമംഗങ്ങളിലൊരാള്‍ തന്റെ ആഹാരപ്പൊതിയില് നിന്നും ഒന്നുരണ്ട് മീറ്റ് ബോളുകള്‍ (ഇറച്ചി ചേര്‍ത്ത ഒരു ഭക്ഷണം) അതിനു നല്കി . മല്‍സരം പൂര്‍ത്തിയാക്കാന്‍ മലകയറ്റവും , തോണി തുഴയലും ഒക്കെ ചേര്‍ന്ന 60 മൈല്‍ ദൂരം കൂടി പിന്നിടേണ്ടതുള്ളപ്പോഴാണ് ഇതിനെ കണ്ടത്. നായയ്ക്ക് ആഹാരം കൊടുത്തതിനുശേഷം മല്‍സരം തുടര്ന്നപ്പോഴാകട്ടെ, നായയും കൂടെ വരുന്നു.
കാട്ടിലൂടെയുള്ള ചെളി നിറഞ്ഞ വഴിയിലൂടെ അവരോടൊപ്പം 24 മൈല്‍ ദൂരം ആ നായയും നടന്നു. ഇനിയുള്ളത് 36 മൈല്‍ ദൂരമുള്ള കയാക്കിംഗ് ആണ്. ഒന്നോ രണ്ടോ പേര്‍ക്കു മാത്രം കയറാവുന്ന ചെറുതോണിയാണ് കയാക്കിംഗിന് ഉപയോഗിക്കുന്നത്. ഈ ഘട്ടത്തില്‍ നായയെ കൂടെ കൊണ്ടുപോകുന്നത്, അതിന്റെ ജീവനു തന്നെ ഭീഷണിയാകുമെന്നതിനാല്‍ അതിനെ വിട്ടിട്ട് പോകാന്‍ മല്‍സരത്തിന്റെ സംഘാടകര്‍ ടീമിനെ ഉപദേശിച്ചു.
അതനുസരിച്ച് ആര്‍തറിനെ കയറ്റാതെ അവര്‍ തോണിയിറക്കിയതേയുള്ളൂ.അവന് വെള്ളത്തിലേയ്ക്കു ചാടി അവരുടെ അടുക്കലേയ്ക്ക് നീന്തിയെത്താന്‍ ശ്രമം തുടങ്ങി. അതോടെ അവനെ ഉപേക്ഷിച്ചു പോകാന്‍ കഴിയില്ലെന്നു മനസ്സിലായി.
ഒരു തോണിയില്‍ അവനെയും കയറ്റി. ആര്‍തറിനെയും മടിയിലിരുത്തി തോണി തുഴയുന്നത് വളരെ ശ്രമകരമായിരുന്നെങ്കിലും അവര്‍ അവനെ വിട്ടില്ല. ഇടയ്ക്കിടെ മീന്‍ പിടിക്കാന്‍ അവന് വെള്ളത്തിലേയ്ക്കു ചാടും. അവര്‍ തടുത്തില്ല. അവന് വല്ലാതെ തണുത്തു വിറച്ചപ്പോള്‍ അവരിലൊരാളുടെ പുതപ്പ് അവനു നല്കി.
അങ്ങനെ ആന്‍ഡീസ്, പസഫിക്, ആമസോണ്‍ മഴക്കാടുകള്‍ എന്നിങ്ങനെയുള്ള മൂന്നു ഭൂമിശാസ്ത്ര മേഖലകളില്‍ കൂടി കടന്ന് മല്‍സരം പൂര്‍ത്തിയായപ്പോള്‍ ആര്‍തറും അവരോടൊപ്പമുണ്ടായിരുന്നു. ഫിനിഷ് ലൈന്‍ കടന്നയുടനെ ആര്‍തറിനെ ഒപ്പം കൂട്ടാനുള്ള അനുമതിയും വാങ്ങി. സ്വീഡനിലെ, സ്റ്റോക്ഹോമിലുള്ള അര്ലാന്ഡാ വിമാനത്താവളത്തില്‍ വീരോചിത സ്വീകരണമാണ് ആര്‍തറിന് നല്‍കിയത്. ഒരു നേരത്തെ വിശപ്പകറ്റിയതിന് സകല ദുര്‍ഘടങ്ങളിലും കൂടെയുണ്ടാവുമെന്ന് ആര്‍തര്‍ വാക്കു കൊടുത്തിട്ടുണ്ടായിരുന്നിരിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha