മൂര്‍ഖന്‍ പാമ്പിനെ വായിലാക്കി പ്രകടനം; ഒരു പാമ്പാട്ടിയുടെ ഉപജീവന മാര്‍ഗം
ത്രിപുരയിലെ സജല്‍ ബിശ്വാസ് എന്ന പാമ്പാട്ടിയാണ് ജീവനുള്ള മൂര്‍ഖന്‍ പാമ്പിനെ വായിലാക്കി ഉപജീവനം നടത്തുന്നത്. ജീവന് പണയം വെച്ചുള്ള ഈ പ്രകടനത്തില്‍ നിന്ന് ദിവസേന അയാള്‍ സ്വന്തമാക്കുന്നത് അഞ്ഞൂറു രൂപ വരെയാണ്. ആള്‍ക്കൂട്ടത്തിനു നടുവില്‍ വെച്ച് മൂര്‍ഖന്‍ പാമ്പിന്റെ തല വായിലാക്കുക, പാമ്പുകളുടെ പത്തിയില്‍ ഉമ്മ വെയ്ക്കുക തുടങ്ങിയ ഇനങ്ങളാണ് വഴിയോര പ്രകടനത്തില്‍ നാല്പതുകാരനായ സജല്‍ ബിശ്വാസ് ചെയ്യുന്നത്.
നാഗങ്ങളെ ആരാധിക്കുന്ന ഇന്ത്യ പോലെ ഒരു സംസ്ഥാനത്ത് ഇത്തരം പ്രകടനങ്ങള്‍ നടത്തുന്നത് ശരിയല്ല എന്ന വാദം ഉയരുമ്പോള്‍ മൃഗസംരക്ഷണ പ്രവര്‍ത്തകര്‍ മുറവിളി കൂട്ടുന്നത് മൂര്‍ഖന്‍ പാമ്പിന്റെ ജീവനെയോര്‍ത്താണ്. സജലിന്റെ പ്രകടനം മനുഷ്യരുടെയും പാമ്പുകളുടെയും ജീവന് ഒരു പോലെ ഹാനികരമാണെന്നാണ് അവരുടെ അഭിപ്രായം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha