ചൊവ്വയില്‍ മനുഷ്യനെകണ്ടുവെന്ന് അമേരിക്കന്‍ ബഹിരാകാശ യാത്രികയുടെ വെളിപ്പെടുത്തല്‍
താന്‍ ചൊവ്വയില്‍ മനുഷ്യനെകണ്ടുവെന്ന് അമേരിക്കന്‍ ബഹിരാകാശ യാത്രികയുടെ വെളിപ്പെടുത്തല്‍. ജാക്കി എന്ന നാസയിലെ മുന്‍ ഉദ്യോഗസ്ഥയയാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായി രംഗത്ത് വന്നത്. 1979 ല്‍ ചൊവ്വയില്‍ ചുറ്റുകയായിരുന്ന നാസയുടെ വൈക്കിംഗ് പേടകത്തിനടുത്തേക്ക് രണ്ട് മനുഷ്യര്‍ നടന്നടുക്കുന്നത് കണ്ടുവെന്നാണ് ജാക്കിയുടെ വെളിപ്പെടുത്തല്‍. ഇവര്‍ സ്പേസ് സ്യൂട്ടാണ് ധരിച്ചിരുന്നത്. എന്നാലത് സാധാരണ കാണുന്ന തരത്തിലുളള വലുപ്പമുളള സ്യൂട്ടായിരുന്നില്ലെന്നും ജാക്കി പറഞ്ഞു. \'കോസ്റ്റ് ടു കോസ്റ്റ് റേഡിയോ\' ഷോയിലാണ് ജാക്കി ഈ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.
വൈക്കിംഗില്‍ നിന്നുളള ഡൗണ്‍ലിങ്ക് ടെലിമെട്രി സംവിധാനം പ്രവര്‍ത്തിപ്പിച്ചുകൊണ്ടിരിക്കെയാണ് ഞെട്ടിപ്പിക്കുന്ന വീഡിയോ ഫീഡ് ശ്രദ്ധയില്‍പ്പെട്ടത്. തനിക്കൊപ്പം ഈ ദൃശ്യത്തിന് സാക്ഷ്യംവഹിക്കാന്‍ അര ഡസന്‍ സഹപ്രവര്‍ത്തകരും ഉണ്ടായിരുന്നുവെന്നും ഏറെ താമസിയാതെ വീഡിയോ ലിങ്ക് കട്ടോഫ് ആയതായും ജാക്കി വിശദീകരിക്കുന്നു.
കഴിഞ്ഞ 27 വര്‍ഷമായി തന്നെ ഇതിനെ കുറിച്ച് ചിന്തിക്കുകയാണെന്നും ഈ ദൂരൂഹത തന്നെ കുഴക്കുകയാണെന്നും ജാക്കി പറയുന്നു. എന്നാല്‍, ജാക്കിയുടെ വെളിപ്പെടുത്തലിനെ കുറിച്ച് നാസ ഇതുവരെ പ്രതികരിച്ചിട്ടില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha