Widgets Magazine
26
Mar / 2019
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭര്‍ത്താവ് അഭിഷേകിനൊപ്പം അവധി ആഘോഷിക്കുന്ന ഐശ്വര്യ റായിയുടെ പുതിയ വിശേഷം


ഞാന്‍ ജീവിച്ചിരുന്നത് ഇവളെ സ്‌നേഹിക്കാന്‍ വേണ്ടി മാത്രമാണെന്ന് ഉദയ് ചോപ്ര


മുംബൈ ഇന്ത്യന്‍സ് കോടീശ്വരനായ മുകേഷ് അംബാനിയുടെ വീട്ടിലെത്തിയപ്പോള്‍...


വിദ്യാര്‍ത്ഥിനികളുമായി സ്വവര്‍ഗ രതിയില്‍ ഏര്‍പ്പെട്ട അധ്യാപികയ്ക്ക് 20 വര്‍ഷം തടവ്


അവന്റെ ശരീരത്തിലേക്ക് ഒരിക്കലേ നോക്കിയുള്ളൂ... പിന്നീട് ഞാൻ ബോധം മറഞ്ഞ് വീഴുകയായിരുന്നു.. ഒരു മോനെ ഒരച്ഛൻ എങ്ങനെ കാണരുതെന്ന് ആഗ്രഹിക്കുന്നുവോ അങ്ങനെയാണ് ഞാനെന്റെ മകനെ കണ്ടത്; അവൻമാരെ നിങ്ങൾക്ക് കല്ലെറിഞ്ഞ് കൊല്ലാമോ? എന്നിട്ട് എന്റെ മുന്നിൽ വാ.. ഒരമ്മയോട് ചെയ്യുന്ന ഏറ്റവും വലിയ കാര്യം അതായിരിക്കും.. നെഞ്ചുപൊട്ടി അനന്തുവിന്റെ അച്ഛനും അമ്മയും...

തന്റെ കൈപ്പത്തി വെട്ടിയ പ്രതികളെ രക്ഷിക്കാന്‍ തൊണ്ടിമുതലായ സ്വന്തം കൈപ്പത്തിയെ തള്ളിപ്പറഞ്ഞ ഇരയുടെ കഥ

11 JANUARY 2019 09:28 AM IST
മലയാളി വാര്‍ത്ത

More Stories...

സലൈന്‍ സൊല്യൂഷനെന്ന ചാവുകടലില്‍ മുക്കിക്കൊല്ലാന്‍ ശ്രമിച്ചിട്ടും താഴാതെ പോയവരുടെ കഥ

തീ പൊള്ളലേറ്റ ആന്റിയെ പരിചരിച്ചതിന്റെ വിങ്ങുന്ന ഓര്‍മകള്‍ പങ്കു വച്ചുകൊണ്ട് ഷൈനി ജോണ്‍ എന്ന മാധ്യമ പ്രവര്‍ത്തക എഴുതിയ കുറിപ്പ് ആരുടേയും ഉള്ളു പൊള്ളിക്കും!

അതിശയിപ്പിക്കുന്ന മെയ് വഴക്കത്തിലൂടെയും ചുവടുകളിലൂടെയും പ്രഭുദേവയെ കടത്തിവെട്ടി മെട്രോ ജീവനക്കാരൻ... സോഷ്യൽ മീഡിയ ഏറ്റെടുത്തതോടെ യുവാവിന് അഭിനന്ദന പ്രവാഹം

പൊരിവെയിലിലും തളരാതെ, ഒറ്റക്കാലില്‍ നിന്നുകൊണ്ട്  പണിയെടുക്കുന്നു സുബ്രഹ്മണ്യന്‍

യുവാക്കളെ ഫെയ്സ് ബുക്കിലൂടെ കറക്കി വീഴ്‌ത്തുകയായിരുന്നു ഷമീനയുടെ സ്ഥിരം ജോലി; ഷമീനയ്‌ക്കൊപ്പം നിന്നത് അതിലും വലിയ കേമത്തി നസീമയും... നസീമ ചൂണ്ടിക്കാട്ടിയ വഴിയെ സ്വന്തം സൗന്ദര്യത്തിന്റെ ചൂണ്ടയില്‍ കുടുക്കിയാണ് ഷമീന ഇരകളെ വശീകരിക്കുന്നത്.. പണച്ചാക്ക് മുതലാളിമാരെ കണ്ടാൽ ഒപ്പം കൂടി ഒരുമിച്ചിരുന്നു മദ്യപിച്ചു ലഹരി പിടിപ്പിക്കും; അവസരം കിട്ടിയാൽ ഹോട്ടല്‍ മുറിയില്‍ എത്തിച്ച്‌ നഗ്നയാക്കി അശ്ലീല ചിത്രങ്ങള്‍ പകര്‍ത്തും... സെക്സ്റാക്കറ്റ് റാണിമാരുടെ കൂട്ടാളിയായ അനീഷ് മോഹനെ തപ്പി അന്വേഷണ സംഘം

മധ്യകേരളത്തിലെ അപ്പര്‍ കുട്ടനാട് പ്രദേശത്തെ രാഷ്ട്രീയ കേരളം, 25 വര്‍ഷം മുന്‍പും ഇന്നത്തെപ്പോലെ നല്ല ചൂടിലായിരുന്നു. രണ്ടു പ്രത്യേക രാഷ്ട്രീയ കക്ഷികളുടെ ആള്‍ക്കാര്‍ തമ്മില്‍ കണ്ടാല്‍ വെട്ടും കുത്തും കൊലവിളിയും. ബി. സോമശേഖരന്‍ ഉണ്ണിത്താനായിരുന്നു സ്ഥലത്തെ സബ് ഇന്‍സ്‌പെക്ടര്‍. അവിടെ ഒരു തണുത്ത വെളുപ്പാന്‍കാലത്ത് കരിയിലകളില്‍ പുതഞ്ഞ് കിടക്കുന്ന നിലയില്‍ ആരുടെയോ വലതു കൈപ്പത്തി കണ്ടെത്തിയെന്ന് പോലീസിന് വിവരം ലഭിച്ചു.

വിവരം അറിഞ്ഞ നിമിഷം സ്ഥലം എസ്സ്.ഐ. സ്ഥലത്തേക്കു കുതിച്ചു. തലേന്നു രാത്രി പൊലീസ് നിര്‍ത്താതെ റോന്തു ചുറ്റിയിരുന്നതാണ്. പറയത്തക്ക സംഘര്‍ഷം ഒരിടത്തും ഉണ്ടായില്ല. എന്നിട്ടും രാവിലെ സ്ഥിതി മാറി. ആ കൈപ്പത്തിയുടെ ഉടമയെ തിരിച്ചറിഞ്ഞു. അയാളുടെ പേരു കേട്ടാല്‍ പ്രദേശം കിടുങ്ങുന്നയാളുടെ കൈപ്പത്തിയാണ് അറ്റുവീണത്. എതിരാളികള്‍ ഒരുപാടു ചൂടറിഞ്ഞതാണ് ഈ കയ്യുടെ. രാഷ്ട്രീയ സംഘര്‍ഷങ്ങളില്‍ സ്ഥിരം കക്ഷിയാണയാള്‍.

വെട്ടേറ്റ വിവരം പുറത്തു പറയാന്‍ പോലും അയാളുടെ ദുരഭിമാനം സമ്മതിച്ചില്ല. കൊടുത്തേ പരിചയമുള്ളു, ഇതുവരെ കൊണ്ടിട്ടില്ല. വലിയ മടിയായിരുന്നു മൊഴി പറയാന്‍. ഒടുവില്‍ പൊലീസ് പ്രതികളെ തിരിച്ചറിഞ്ഞു. അന്നു തന്നെ 4 പേരെ കസ്റ്റഡിയിലെടുത്തു. തങ്ങളെ തിരിച്ചറിഞ്ഞ നിലയ്ക്കു പുറത്തു കഴിയുന്നതിനേക്കാള്‍ സുരക്ഷിതം ജയിലാണെന്ന ബോധ്യം പ്രതികള്‍ക്കുണ്ടായിരുന്നു. കുറ്റസമ്മതമൊഴി രേഖപ്പെടുത്തി പ്രതികളെ റിമാന്‍ഡ് ചെയ്തു.

തൊണ്ടി മുതലായ കൈപ്പത്തി പൊലീസ്, കെമിക്കല്‍ ലാബില്‍ ഏല്‍പിച്ചു. അവരതു വൃത്തിയാക്കി ഫോര്‍മലിന്‍ ലായനിയില്‍ സൂക്ഷിച്ചു. (അറ്റുപോയ കൈപ്പത്തി വീണ്ടും ശരീരത്തില്‍ കൂട്ടിയോജിപ്പിക്കാന്‍ 25 വര്‍ഷം മുന്‍പു കേരളത്തിലെ ആശുപത്രികളില്‍ വേണ്ടത്ര സൗകര്യമുണ്ടായിരുന്നില്ല.)

വെട്ടേറ്റയാളുടെ കൃത്യമായ മൊഴി, ദൃക്‌സാക്ഷികള്‍, പ്രതികളുടെ കുറ്റസമ്മതം, വെട്ടാന്‍ ഉപയോഗിച്ച ആയുധം, മുറിഞ്ഞ കൈപ്പത്തി... പൊലീസ് അന്വേഷണം പഴുതില്ലാത്തതായിരുന്നു. പാര്‍ട്ടിയും കേസിന്റെ പിന്നാലെ നില്‍ക്കുന്നുണ്ട്. പ്രത്യാക്രമണം ഭയന്നു പൊലീസിനു പിടികൊടുത്തു. കുറ്റം ഏറ്റുപറഞ്ഞതോടെ പ്രതികളെ അവരുടെ പാര്‍ട്ടിയും കയ്യൊഴിഞ്ഞു.

ഏതായാലും സ്ഥലത്തെ പ്രധാനിക്കു തന്നെ വെട്ടേറ്റതോടെ നാടാകെ കിടുങ്ങി. പൊലീസ് ആശങ്കപ്പെട്ട പോലെ പ്രത്യാക്രമണമൊന്നും ഉണ്ടായില്ല. ഒന്നും രണ്ടും ദിവസത്തേക്കല്ല, കുറച്ചു കാലത്തേക്ക് അപ്പര്‍ കുട്ടനാട് ശാന്തമായി. പിന്നീടിതു വരെ വലിയ രാഷ്ട്രീയ സംഘര്‍ഷമൊന്നും അവിടെ ഉണ്ടായിട്ടില്ല. എല്ലാം മറന്നു തുടങ്ങിയപ്പോഴാണ് കേസ് വിചാരണയ്ക്കു വിളിച്ചത്. വിഷയം വീണ്ടും നാട്ടില്‍ ചര്‍ച്ചയായി.

പ്രതികളുടെ ബന്ധുക്കളും ഭയന്നു, വൈകിയാണെങ്കിലും തിരിച്ചടിയുണ്ടാകുമോ? സാക്ഷി വിസ്താരം ഒന്നാം ദിവസം, തൊണ്ടി മുതലുകളുടെ കൂട്ടത്തില്‍ ഫോര്‍മലിനില്‍ സൂക്ഷിച്ച കൈപ്പത്തി കോടതിയുടെ മേശപ്പുറത്തുണ്ട്. തന്റെ അറ്റുവീണ അവയവത്തിലേക്കു നോക്കി മുഖ്യസാക്ഷി വിസ്താരത്തിനു തയാറായി നില്‍ക്കുന്നു. കുറച്ചു ദിവസങ്ങളായി പൊലീസും പ്രോസിക്യൂഷനും സാക്ഷിയെ കേസ് പഠിപ്പിച്ച് ഒരുക്കുന്നുണ്ട്.

അയാളുടെ കൃത്യമായ മൊഴികള്‍ മാത്രം മതി പ്രതികള്‍ക്കു ശിക്ഷ ഉറപ്പുള്ള കേസാണ്. പൊലീസും പ്രോസിക്യൂഷനും ഉത്സാഹത്തിലാണ്. ചീഫ് വിസ്താരം തുടങ്ങി. പേരും വിവരങ്ങളും സംഭവങ്ങളും രേഖപ്പെടുത്തി നിര്‍ണായക ചോദ്യം: '' ഈ ചില്ലു കൂട്ടില്‍ സൂക്ഷിച്ച കൈപ്പത്തി താങ്കളുടേതല്ലേ?'' ആവശ്യത്തേക്കാള്‍ ശബ്ദത്തിലായിരുന്നു സാക്ഷിയുടെ മറുപടി: '' അല്ല''

കോടതിയും പൊലീസും പ്രോസിക്യൂഷനും വിസ്താരം കേള്‍ക്കാനെത്തിയവരും ഞെട്ടി. എതിരാളികള്‍ വെട്ടിയെടുത്ത സ്വന്തം കൈപ്പത്തിയെ തള്ളിപ്പറയാന്‍ എന്തുണ്ടായി, അതിനയാളെ പ്രേരിപ്പിച്ച വൈകാരിക ഘടകം?

വെട്ടേറ്റു കൈപോയ ശേഷം നേരിട്ട പ്രശ്‌നങ്ങള്‍ അയാളെ ദുര്‍ബലനാക്കിയിരുന്നു. തിരിച്ചടിക്കാന്‍ പോയിട്ടു സ്വന്തം നിലനില്‍പ്പു തന്നെ പരുങ്ങലില്‍. കടം കയറി, ബാങ്കുകള്‍ ജപ്തിക്കു തയ്യാറെടുക്കുന്നു. ഈ അവസരത്തില്‍ പ്രതികള്‍ക്കു ലഭിക്കുന്ന ശിക്ഷയേക്കാള്‍, കൈ പോയ അയാള്‍ക്ക് ഉപകാരപ്പെട്ടത,് പ്രതികള്‍ വച്ചുനീട്ടിയ പണം തന്നെയായിരുന്നു.

കോടതിമുറിയില്‍ അടക്കിപ്പിടിച്ച ചര്‍ച്ച തുടങ്ങി, ഇതു കള്ളസാക്ഷ്യമാണ് (പെര്‍ജുറി). ഏതെങ്കിലും സാക്ഷി കോടതിയില്‍ കള്ളസാക്ഷ്യം പറഞ്ഞാല്‍ ക്രിമിനല്‍ നടപടി ക്രമം (സിആര്‍പിസി) 340 അനുസരിച്ചു അയാള്‍ക്കെതിരെ നിയമനടപടി ആരംഭിക്കാന്‍ പ്രോസിക്യൂഷനു കഴിയും.

കള്ളസാക്ഷ്യം 2 തരമുണ്ട്. കുറ്റക്കാരായ പ്രതികളെ സംരക്ഷിക്കാന്‍ ഉദ്ദേശിച്ചു പറയുന്നത് (സ്വന്തം കൈപ്പത്തിയെ കോടതി മുറിയില്‍ തള്ളിപ്പറഞ്ഞ സംഭവം ഇത്തരത്തിലുള്ളതാണ്.) കുറ്റംതെളിഞ്ഞാല്‍ ഇന്ത്യന്‍ ശിക്ഷാ നിയമം (ഐപിസി) 201 വകുപ്പു പ്രകാരം കള്ളസാക്ഷിക്കും കടുത്ത ശിക്ഷ ലഭിക്കും.

പ്രതിക്കു വധശിക്ഷ വിധിക്കുന്ന സന്ദര്‍ഭങ്ങളില്‍ അയാളെ രക്ഷിക്കാന്‍ ശ്രമിച്ചതിനു 7 വര്‍ഷം തടവും. ജീവപര്യന്തം ലഭിച്ചാല്‍ 3 വര്‍ഷം. 10 വര്‍ഷമോ അതില്‍ കുറവോ തടവു പ്രതിക്കു ലഭിക്കുന്ന കേസുകളില്‍ കള്ളസാക്ഷിക്ക് ആ ശിക്ഷയുടെ നാലില്‍ ഒന്നു ശിക്ഷ ലഭിക്കും.

രണ്ടാമത്തെ കള്ളസാക്ഷ്യം നിരപരാധിയായ ഒരാള്‍ക്കു ശിക്ഷ ലഭിക്കാന്‍ വേണ്ടി ബോധപൂര്‍വം കോടതിയില്‍ പറയുന്നതാണ്. വിചാരണ നേരിടുന്നയാള്‍ക്കു ലഭിച്ചേക്കാവുന്ന ശിക്ഷയ്ക്ക് ആനുപാതികമായി (ഐപിസി 211–ാം വകുപ്പ്) 7 മുതല്‍ 3 വര്‍ഷം വരെ തടവും കോടതി നിശ്ചയിക്കുന്ന പിഴയും കള്ളസാക്ഷിക്കും ലഭിക്കും.

ഏതായാലും കൈപ്പത്തി നഷ്ടപ്പെട്ടയാള്‍ കോടതി മുറിയില്‍ കള്ളസാക്ഷ്യം പറഞ്ഞിട്ടും പൊലീസ് കണ്ടെത്തിയ മറ്റു ശക്തമായ തെളിവുകളുടെ വെളിച്ചത്തില്‍ കോടതിയ്ക്ക് പ്രതികളെ ശിക്ഷിക്കാന്‍ കഴിഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തെരഞ്ഞെടുപ്പ് കാലത്ത് അനധികൃത ഫ്‌ലക്‌സുകളും ബാനറുകളും ബോര്‍ഡുകളും കൊടിതോരണങ്ങളും സ്ഥാപിക്കുന്ന രാഷ്്ട്രീയപാര്‍ട്ടികള്‍ക്കും സംഘടനകള്‍ക്കുമെതിരെ കര്‍ശന നടപടി വേണമെന്ന് ഹൈക്കോടതി  (7 minutes ago)

ഭര്‍ത്താവ് അഭിഷേകിനൊപ്പം അവധി ആഘോഷിക്കുന്ന ഐശ്വര്യ റായിയുടെ പുതിയ വിശേഷം  (9 hours ago)

ഞാന്‍ ജീവിച്ചിരുന്നത് ഇവളെ സ്‌നേഹിക്കാന്‍ വേണ്ടി മാത്രമാണെന്ന് ഉദയ് ചോപ്ര  (9 hours ago)

മുംബൈ ഇന്ത്യന്‍സ് കോടീശ്വരനായ മുകേഷ് അംബാനിയുടെ വീട്ടിലെത്തിയപ്പോള്‍...  (9 hours ago)

വിദ്യാര്‍ത്ഥിനികളുമായി സ്വവര്‍ഗ രതിയില്‍ ഏര്‍പ്പെട്ട അധ്യാപികയ്ക്ക് 20 വര്‍ഷം തടവ്  (10 hours ago)

മുന്നറിയിപ്പുമായി മാവോയിസ്റ്റുകള്‍; പൊലീസ് വെടിവയ്പില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് സി പി ജലീലിന്റെ ചോരയ്ക്ക് പകരം വീട്ടുമെന്ന മുന്നറിയിപ്പുമായി മാവോയിസ്റ്റുകള്‍  (10 hours ago)

രാ​ഹു​ലി​ന്റേത് വെ​റും വാ​ഗ്ദാ​ന​ങ്ങ​ള്‍ മാത്രം; കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി മു​ന്നോ​ട്ട് വ​ച്ച മി​നി​മം വ​രു​മാ​നം വാ​ഗ്ദാ​ന​ത്തെ പ​രി​ഹ​സി​ച്ച്‌ കേ​ന്ദ്ര​മ​ന്ത്രി ര​വി​ശ​ങ്ക​ര്‍ പ്  (10 hours ago)

കോഴിക്കോട് ലോ കോളേജിൽ എസ്‌എഫ്‌ഐ-എഐഎസ്‌എഫ് സംഘർഷം; രണ്ട് പേര്‍ക്ക് പരിക്ക്  (10 hours ago)

ഈ തിരഞ്ഞെടുപ്പില്‍ ഒരു ദേശീയ പാര്‍ട്ടിയ്ക്കും ഭൂരിപക്ഷം ലഭിക്കില്ലെന്ന് നവീന്‍ പട്‌നായിക്  (11 hours ago)

വിജയ സാധ്യതയുള്ള മണ്ഡലങ്ങളിൽ ബി.ജെപിക്ക് വോട്ട് ചെയ്യണമെന്ന് സുകുമാരൻ നായരുടെ രഹസ്യ നിർദ്ദേശം; താലൂക്ക് യൂണിയൻ പ്രസിഡന്റിന്റെ പുറത്താക്കലിൽ ചുരുളഴിയുന്നത് സമദൂരത്തിലെ കള്ളക്കളികൾ  (11 hours ago)

ഐഎസിന്റെ അടുത്ത ലക്ഷ്യം ഇന്ത്യ; ഇന്ത്യയിലെ ജൂതകേന്ദ്രങ്ങൾ ഭീകര സംഘടനകൾ ലക്ഷ്യമിടുന്നതായി ഇന്റലിജൻസ് റിപ്പോർട്ട്  (12 hours ago)

എൽഡിഎഫ് സ്ഥാനാർത്ഥിയെ സ്വീകരിച്ചതിന് എൻ എസ് എസ് താലൂക്ക് യൂണിയൻ പ്രസിഡൻറിനെ പുറത്താക്കി; സുകുമാരൻ നായർ ഏകാധിപതിയെന്ന് യൂണിയൻ പ്രസിഡന്റ് അഡ്വ. പി.കെ പ്രസാദ്  (12 hours ago)

ചിത്രത്തിന് വേണ്ടത്ര മികവില്ലെങ്കിൽ ആദ്യ മണിക്കൂറിൽ തന്നെ ജനം തള്ളികളയും; ജനം തള്ളിയാൽ പിന്നെ സിനിമയുടെ കാര്യം പറയുകയേ വേണ്ട; ലൂസിഫർ വരാനിരിക്കെ ടെൻഷന്റെ കൊടുമുടിയിൽ മോഹൻലാലും പൃഥ്വിരാജും  (12 hours ago)

മഹാനായ എ.കെ.ജിയെ ബാലപീഢനം നടത്തിയവൻ എന്നാക്ഷേപിച്ചവർക്ക് എന്നെ അഴുകിയ ചാണകമായി കാണാം; എത്ര അഴുകിയാലും ചാണകം വളമല്ലാതാകുന്നില്ല; വി.ടി ബല്‍റാമിനെതിരെ രൂക്ഷ പരിഹാസവുമായി കെ.ടി ജലീല്‍  (12 hours ago)

എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുടെ പത്നി അന്തരിച്ചു  (13 hours ago)

Malayali Vartha Recommends