Widgets Magazine
16
Jun / 2019
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അമേരിക്കയെയും ലോകത്തെയും ഞെട്ടിച്ച കൂട്ടക്കൊലപാതകങ്ങളിലെ പങ്കാളിയ്ക്ക് 50 വര്‍ഷത്തിനു ശേഷം പരോള്‍

11 JANUARY 2019 12:05 PM IST
മലയാളി വാര്‍ത്ത

More Stories...

നഴ്സായിരുന്ന നിബിയ വിവാഹസാമഗ്രികള്‍ വാങ്ങാനായി എറണാകുളത്തേക്കുള്ള യാത്രയിൽ അപകടത്തില്‍പ്പെട്ടു... ആഗ്രഹങ്ങളും സ്വപ്നങ്ങളും ബാക്കിയാക്കി നിബിയ യാത്രയായെങ്കിലും അഞ്ചുപേര്‍ക്ക് പുതുജീവന്‍ നല്‍കി യുവതി

പ്രണയം, മനസ്സിന്റെ സൗന്ദര്യത്തോടാണെന്ന് ജിനിലും ഏയ്ഞ്ചലും ഒരേ സ്വരത്തില്‍ പറയുന്നു!

ഞാൻ മോനോട് സ്‌നേഹം കാണിക്കുന്നത് താല്പര്യം ഇല്ല .. ആ പേരില്‍ ഞാന്‍ പൊട്ടിത്തെറിക്കുമ്ബോള്‍ , വെറുതെ അല്ല , ആദ്യത്തെ കെട്ട്യോന്‍ ഇട്ടേച്ചു പോയത് എന്ന് പറയും .. അതോടെ ഞാന്‍ മരവിച്ചു പോകും ..യുവതിയുടെ അനുഭവം പങ്ക് വച്ച് കല ഷിബു

ഇതൽപം കടന്ന് പോയി... സെല്‍ഫി പ്രേമികളായ കുരങ്ങന്‍മാര്‍ ഇത്തവണ കാട്ടിയത് ഫോട്ടോയ്ക്കിടെ നടുവിരല്‍ നസ്കാരം; കണ്ണ് തള്ളി സോഷ്യൽമീഡിയ....

25കാരി ടീച്ചര്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടു; അവസാനം പിടിയിലായി 

1969 ഓഗസ്റ്റ് 9-ാം തീയതിയുടേയും 10-ാം തീയതിയുടേയും രാത്രികള്‍ അമേരിക്കയും അവിടത്തെ ഒരു സംസ്ഥാനമായ കലിഫോര്‍ണിയയും ഞെട്ടിത്തരിച്ച് വിറങ്ങലിച്ച രാത്രികളാണ്. ഗര്‍ഭിണിയായിരുന്ന പ്രസിദ്ധ നടി ഷാരോണ്‍ ടെറ്റ്, അവരുടെ കുടുംബത്തിലെ അബിഗെയില്‍ ഫോല്‍ഗര്‍, ജേ സെബ്രിങ്, വോയിക് ഫ്രികോവിസ്‌കി, സ്റ്റീവന്‍ പേരന്റ് എന്നിവര്‍ ഓഗസ്റ്റ് 9-ാം തീയതി കൊല്ലപ്പെട്ടു. ഓഗസ്റ്റ് 10-ന് രാത്രിയില്‍ അടുത്ത കൊലകള്‍ അരങ്ങേറി. സമ്പന്ന വ്യാപാരി ലെനോ ലാബ്രിയാന്‍ക, ഭാര്യ റോസ്‌മേരി എന്നിവരായിരുന്നു ഇരകള്‍. ഏതാനും ദിവസങ്ങള്‍ക്കകം 'മാന്‍സണ്‍ ഫാമിലി'യുമായി അടുപ്പമുള്ള സംഗീതജ്ഞന്‍ ഗാരി ഹിന്‍മാനും കൊല്ലപ്പെട്ടു.1950-കളില്‍ അമേരിക്കയില്‍ പ്രചാരത്തിലിരുന്ന ഹിപ്പി സംസ്‌കാരത്തിന്റെ നേതാവായിരുന്ന ചാള്‍സ് മാന്‍സണ്‍ രൂപീകരിച്ച കൂട്ടായ്മയാണ് മാന്‍സണ്‍ ഫാമിലി.

കറുത്തവരും വെളുത്തവരും തമ്മിലുള്ള വംശീയ യുദ്ധം ഇതായിരുന്നു 'മാന്‍സണ്‍ കുടുംബത്തിന്റെ' ഉള്‍പ്രേരണ. 1950-കളില്‍ അമേരിക്കയില്‍ പ്രചാരത്തിലിരുന്ന ഹിപ്പി സംസ്‌കാരത്തിന്റെ നേതാവായാണ് ചാള്‍സിന്റെ രംഗപ്രവേശം. പിതാവാരാണെന്ന് അറിയാത്ത ചാള്‍സിന്റെ കുട്ടിക്കാലം യാതനാപൂര്‍ണമായിരുന്നു. കൂടുതല്‍ സമയവും ജയിലിലായിരുന്നു. മദ്യമാണ് ആദ്യം മോഷ്ടിച്ചത്. പിന്നെ കാറുള്‍പ്പെടെയുള്ള വാഹനങ്ങളായി. ചെറിയ മോഷണ കേസുകളില്‍ പ്രതിയായി ജയില്‍വാസം അനുഭവിച്ച മാന്‍സണ്‍ ക്രമേണ കൊടുംകുറ്റവാളിയായി മാറി. മോഷണവും ജയിലുമായി കഴിയുമ്പോഴും തന്നിലെ സംഗീതജ്ഞനെ ചാള്‍സ് പരിപോഷിപ്പിച്ചു. ചാള്‍സിന്റെ പാട്ടുകള്‍ക്കും ആരാധകരുണ്ടായി. ഗായകനും ഗിറ്റാര്‍ വാദകനുമായിരുന്ന ചാള്‍സ് മാന്‍സണ്‍ 1970- ല്‍ സ്വന്തം ആല്‍ബം ഇറക്കി. ബീറ്റില്‍സ് സംഗീതത്തിന്റെ ആരാധകനും പ്രചാരകനുമായിരുന്ന ചാള്‍സ്, തന്നിലേക്കു യുവാക്കളെയും യുവതികളെയും ആകര്‍ഷിച്ചു.

1968-ല്‍ ബീറ്റില്‍സ് പുറത്തിറക്കിയ ആല്‍ബത്തിലെ ഹെല്‍ട്ടര്‍ സ്‌കെല്‍റ്റര്‍, പിഗ്ഗീസ് എന്നീ പാട്ടുകള്‍ ചാള്‍സിനെ ഭ്രാന്തമായി ആവേശിച്ചു. ഭൂമിയില്‍ അന്തിമ യുദ്ധത്തിനു സമയമാണെന്നാണ് ഹെല്‍ട്ടല്‍ സ്‌കെല്‍റ്ററിന്റെ വ്യാഖ്യാനമെന്ന് ചാള്‍സ് അനുയായികളെ പഠിപ്പിച്ചു. കറുത്തവര്‍ വെളുത്ത വര്‍ഗക്കാരെ തകര്‍ത്തു പറന്നുയരുമെന്ന് വിശ്വസിപ്പിച്ചു. നിലവിലെ വ്യവസ്ഥിതിയെ നശിപ്പിക്കണമെന്ന് ആഹ്വാനം ചെയ്തു.

ടെറി മെല്‍ച്ചര്‍ എന്ന പ്രൊഡ്യൂസറിനൊപ്പം ചേര്‍ന്നു സംഗീത ആല്‍ബങ്ങള്‍ ഇറക്കാന്‍ ചാള്‍സ് മാന്‍സണ്‍ ശ്രമിച്ചിരുന്നു. പല കാരണങ്ങളാല്‍ മെര്‍ച്ചര്‍ പിന്മാറിയതോടെ ആല്‍ബം നടന്നില്ല.അതില്‍ ചാള്‍സ് കുപിതനായിരുന്നു. മാന്‍സണെ പേടിച്ചു മെര്‍ച്ചര്‍ വീട് ഒഴിഞ്ഞുപോയി. മെര്‍ച്ചര്‍ ഒഴിഞ്ഞുപോയ വീട്ടിലേക്കാണ് സംവിധായകനും നടനുമായ റൊമാന്‍ പൊളാന്‍സ്‌കിയും ഭാര്യ ഷാരോണ്‍ ടെറ്റും താമസിക്കാനെത്തിയത്.
കോപാകുലനായ ചാള്‍സ് കൊലപാതകങ്ങള്‍ ആസൂത്രണം ചെയ്തു.

ആരാധകരും അനുയായികളും ഉള്‍പ്പെടെ ഹിപ്പി ജീവിതം നയിച്ചിരുന്ന ചെറുപ്പക്കാരെ കൊലപാതക സംഘമാക്കുകയായിരുന്നു ചാള്‍സ്. ബീറ്റില്‍സ് പ്രവാചക സംഘമാണെന്നാണ് മാന്‍സണ്‍ കുടുംബത്തെ ഇയാള്‍ വിശേഷിപ്പിച്ചിരുന്നത്.സംഗീതത്തിന്റെ മാന്ത്രിക ലഹരിയില്‍ വംശീയാക്രമണവും ക്രൂരതയും ചാള്‍സ് ആസൂത്രണം ചെയ്തപ്പോള്‍, എന്തിനും തയാറായ ഭ്രാന്തരെപ്പോലെ അനുയായികള്‍ അനുസരിച്ചു. വെള്ളക്കാരെ കൊല്ലുന്നത് ആഫ്രോ അമേരിക്കന്‍ വംശജരാണെന്ന് വരുത്തിത്തീര്‍ത്ത് കലാപത്തിന് അരങ്ങൊരുക്കാനും ചാള്‍സ് ലക്ഷ്യമിട്ടു.

മാന്‍സണ്‍ ഫാമിലിയുടെ കൊലപാതകങ്ങള്‍ മെര്‍ച്ചര്‍ താമസിച്ചിരുന്ന വീട്ടില്‍നിന്നാരംഭിക്കാമെന്ന് ചാള്‍സ് പദ്ധതിയിട്ടു.ആക്രമിക്കാന്‍ ഉദ്ദേശിക്കുന്നവരെ 'പിഗ്‌സ്' (പന്നികള്‍), ഹീല്‍റ്റര്‍ സ്‌കെല്‍റ്റര്‍ എന്നിങ്ങനെയാണു ചാള്‍സ് പറഞ്ഞിരുന്നത്. മദ്യവും മയക്കുമരുന്നും അരാജകത്വവും നിറഞ്ഞ 'മാന്‍സണ്‍ കുടുംബ'ത്തിലെ സ്ത്രീകള്‍ അപകടകാരികളായിരുന്നു. സ്ത്രീകളെയും കൊലപാതകങ്ങള്‍ക്ക് ഉപയോഗിച്ചു.

1969 ഓഗസ്റ്റ് ഒമ്പതിന് രാത്രിയിലാണ് ചാള്‍സ് മാന്‍സണ്‍ കൂട്ടക്കൊല തുടങ്ങിയത്. ബെവര്‍ലി ഹില്‍സിലെ പൊളാന്‍സ്‌കിയുടെയും ഷാരോണ്‍ ടെറ്റയുടെയും വസതിയായിരുന്നു ആദ്യ ലക്ഷ്യം. ഗര്‍ഭിണിയായ നടി ഷാരോണ്‍ ടെറ്റ്, അബിഗെയില്‍ ഫോല്‍ഗര്‍, ജേ സെബ്രിങ്, വോയിക് ഫ്രികോവിസ്‌കി, സ്റ്റീവന്‍ പേരന്റ് എന്നിവരാണ് അന്ന് കൊല്ലപ്പെട്ടത്.

ചാള്‍സ് മാന്‍സന്റെ നിര്‍ദേശപ്രകാരം ചാള്‍സ് വാട്‌സണ്‍, സൂസന്‍ അറ്റ്കിന്‍സ്, ലിന്‍ഡ കസാബിയന്‍, പട്രീഷ്യ ക്രെന്‍വിന്‍കല്‍ എന്നിവരാണ്്് കൊല നടത്തിയത്. പൊളാന്‍സ്‌കിയുടെ വീട്ടിലേക്കു അതിക്രമിച്ചു കയറിയ സംഘം ആദ്യം കണ്ടതു വീടിന്റെ കെയര്‍ടേക്കറുടെ സുഹൃത്ത് സ്റ്റീവന്‍ പേരന്റിനെയാണ്. കത്തി കൊണ്ടു കുത്തിയശേഷം ഇയാളുടെ നെഞ്ചിലും വയറ്റിലും നിറയൊഴിച്ചു. നടി ടെറ്റെയെയും സെബ്രിങ്ങിനെയും കഴുത്തില്‍ കയറിട്ടു കൂട്ടിക്കെട്ടി കിടപ്പുമുറിയിലേക്കു കൊണ്ടുപോയി. സെബ്രിങ്ങിനെ ഇടിച്ചും വെടിവച്ചും കൊലപ്പെടുത്തി. ടവല്‍ കൊണ്ടു കെട്ടിയിടപ്പെട്ട ഫ്രികോവിസ്‌കി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും വാട്‌സന്റെ മുന്നില്‍പ്പെട്ട് വെടിയേറ്റു മരിച്ചു. മുറിയില്‍നിന്നു രക്ഷപ്പെടാന്‍ ശ്രമിച്ച ഫോല്‍ഗറും തോക്കിനു മുന്നില്‍ കീഴടങ്ങി.

താന്‍ ഗര്‍ഭിണിയാണെന്നും മാനുഷിക പരിഗണന കണക്കിലെടുത്തു വെറുതെ വിടണമെന്നും ഷാരോണ്‍ ടെറ്റെ കേണപേക്ഷിച്ചു. വീട്ടിലെ ക്രൂരമായ കൊലപാതകങ്ങളും അക്രമങ്ങളും കണ്ട് ടെറ്റെ ഭയന്നിരുന്നു. പക്ഷേ ടെറ്റെയുടെ വിലാപത്തിനും സംഘത്തിന്റെ മനസ്സലിയിക്കാനായില്ല. അറ്റ്കിന്‍സ് ഇടിച്ചും തൊഴിച്ചും ടെറ്റെയെ വകവരുത്തി. ഗുരുതര പരുക്കേറ്റതിനാല്‍, ടെറ്റെയുടെ എട്ടു മാസമായ ഗര്‍ഭസ്ഥ ശിശുവിനെയും രക്ഷിക്കാനായില്ല.

ഓഗസ്റ്റ് 10-ന് രാത്രിയില്‍ അടുത്ത കൊലകള്‍ അരങ്ങേറി. നടി ടെറ്റെയുടെ കൊലയില്‍ നേരിട്ടു പങ്കെടുക്കാതിരുന്ന ചാള്‍സ് മാന്‍സന്‍ കൂട്ടാളികള്‍ക്കൊപ്പം പിറ്റേദിവസം ഇറങ്ങി. സമ്പന്ന വ്യാപാരി ലെനോ ലാബ്രിയാന്‍ക, ഭാര്യ റോസ്‌മേരി എന്നിവരായിരുന്നു ഇരകള്‍. ലെനോ ലാബ്രിയാന്‍കയുടെ വീട്ടില്‍നിന്നു പണവും ആഭരണങ്ങളും മോഷ്ടിച്ചാണു സംഘം മടങ്ങിയത്. ലെനോയുടെ രക്തം കൊണ്ടു ലിവിങ് റൂമില്‍ 'പന്നികളുടെ മരണം', 'ഉയര്‍ച്ച', 'ഹെല്‍റ്റര്‍ സ്‌കെല്‍റ്റര്‍' എന്നിങ്ങനെയും എഴുതി.

ഏതാനും ദിവസങ്ങള്‍ക്കകം 'മാന്‍സണ്‍ ഫാമിലി'യുമായി അടുപ്പമുള്ള സംഗീതജ്ഞന്‍ ഗാരി ഹിന്‍മാനും കൊല്ലപ്പെട്ടു. മൂന്നു വര്‍ഷത്തോളം ഹിന്‍മാനെ, ചാള്‍സ് മാന്‍സണ്‍ നിരന്തരം ഉപ്രദവിച്ചിരുന്നു. വാള്‍ കൊണ്ടു മുഖത്തു മുറിവേല്‍പ്പിച്ചു. പിന്നീടാണ് ചാള്‍സിന്റെ അനുയായി ബോബി ബോസ്ലൈ ഇയാളെ കൊലപ്പെടുത്തിയത്. സംഗീതജ്ഞനായും നടനായും വളരവേയാണ് കൊലക്കുറ്റത്തില്‍ ബോബിയും പങ്കാളിയായത്.

ദിവസങ്ങള്‍ക്കിടെ നടന്ന കൊലപാതകങ്ങള്‍ അമേരിക്കയെ ഞെട്ടിച്ചു. കേസ് അന്വേഷണം ആരംഭിച്ചു. നടി ടെറ്റെ, സമ്പന്ന വ്യാപാരി ലാബിയാന്‍ക, ഹിന്‍മാന്‍ കേസുകള്‍ വ്യത്യസ്തമായാണ് പോലീസ് ആദ്യം അന്വേഷിച്ചത്. ഇതിനിടെയാണ് നടി ടെറ്റെ, സംഗീതജ്ഞന്‍ ഹിന്‍മാന്‍ എന്നിവരുടെ കൊലകളിലെ ചില സാമ്യങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടത്. അപ്പോഴാണ് മാന്‍സണ്‍ ഫാമിലിയുടെ നിഗൂഢതകള്‍ അന്വേഷിക്കാന്‍ പൊലീസ് തീരുമാനിച്ചത്. ഡെത്ത് വാലിയിലെ മാന്‍സണ്‍ ഫാമിലി കേന്ദ്രത്തില്‍ റെയ്ഡ് നടത്തി. മോഷ്ടിക്കപ്പെട്ട വാഹനങ്ങളും ആയുധങ്ങളും കസ്റ്റഡിയിലെടുത്തു. നിരവധി പേര്‍ അറസ്റ്റിലായി.

ബോബി -യുടെ പെണ്‍സുഹൃത്ത് കിറ്റി ലൂറ്റ്‌സിങര്‍ ഉള്‍പ്പെടെയുള്ളവരാണു പിടിയിലായത്. കിറ്റിയെ ചോദ്യം ചെയ്തതില്‍ നിന്നാണു മാന്‍സണ്‍ ഫാമിലിയുടെ കൂട്ടക്കൊലയെക്കുറിച്ചു തുമ്പ് കിട്ടുന്നത്. പിന്നീട് വിരലടയാളം ഉള്‍പ്പെടെയുള്ള ശാസ്ത്രീയ തെളിവുകളുടെ പിന്‍ബലത്താല്‍ ചാള്‍സ് ഉള്‍പ്പെടെയുള്ള പ്രതികള്‍ പിടിയിലായി.

ചാള്‍സ് മാന്‍സണ്‍, വാട്‌സണ്‍, അറ്റ്കിന്‍സ്, ക്രെവിന്‍കല്‍, വാന്‍ ഹൂട്ടന്‍, കസാബിയന്‍ തുടങ്ങിയവരെ ജയിലിലടച്ചു. ചാള്‍സും, സംഗീതജ്ഞന്‍ ഹിന്‍മാന്‍ കൊലക്കേസില്‍ പ്രതിയായിരുന്ന ബോബിയും ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കെല്ലാം കോടതി വധശിക്ഷ വിധിച്ചു. പിന്നീട് 1972-ല്‍ വധശിക്ഷ ജീവപര്യന്തമാക്കി ഇളവ് ചെയ്തു.

ടെറ്റെ കൊലക്കേസില്‍ കെയര്‍ടേക്കര്‍ ഗാരത്‌സണും അറസ്റ്റിലായി. സംഭവങ്ങള്‍ക്ക് സാക്ഷിയായിരുന്നു ഇയാള്‍. നുണപരിശോധനയ്ക്കുശേഷം പിന്നീടു ഗാരത്‌സണ്‍ വിട്ടയക്കപ്പെട്ടു.

ജയിലിലായിരിക്കേ 12 തവണയും ചാള്‍സിന് പരോള്‍ നിഷേധിക്കപ്പെട്ടു. ഇതില്‍ പ്രകോപിതനായ ചാള്‍സ് നെറ്റിയില്‍ ഗുണനചിഹ്നം വരച്ചാണു പ്രതിഷേധിച്ചത്. ഗുണനചിഹ്നം പിന്നീട് സ്വസ്തി ചിഹ്നമാക്കി മാറ്റി. കുടലില്‍ അണുബാധയെ തുടര്‍ന്ന് 2017 ജനുവരി ഒന്നിന് ചാള്‍സിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നവംബര്‍ 15-ന് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു. നാലുദിവസത്തിനു ശേഷം തന്റെ 83-ാം വയസ്സില്‍ വര്‍ഷങ്ങളോളം പുറംലോകം കാണാതെ കഴിഞ്ഞ ചാള്‍സ് മാന്‍സണ്‍ എന്ന കൊടുംകുറ്റവാളി ലോകത്തോടു വിട പറഞ്ഞു.

ദൈവത്തിന്റെ പുനരവതാരമാണെന്നും ദൈവമാണെന്നും പ്രഖ്യാപിച്ചു ചാള്‍സ്. 'ജയില്‍മുറിയാണ് എന്റെ പിതാവ്, നിങ്ങളുടെ സംവിധാനമാണ് എന്റെ പിതാവ്, നിങ്ങളുടെ സൃഷ്ടിയാണ് ഞാന്‍, നിങ്ങളുടെ പ്രതിഛായ മാത്രമാണു ഞാന്‍' കൂട്ടക്കൊലകളിലെ പ്രതിയായി ജയിലില്‍ കഴിയുമ്പോഴും നേരിയ പശ്ചാത്താപം പോലുമില്ലാതെ മാന്‍സണ്‍ പറഞ്ഞത് ഇങ്ങനെയാണ്.

വിചാരണ വേളയില്‍ താന്‍ നിരപരാധിയാണെന്നും സമൂഹമാണ് കുറ്റവാളിയെന്നുമാണ് ചാള്‍സ് വാദിച്ചത്. 'അയാളൊരു പിശാചായിരുന്നു. മാനുഷിക മൂല്യങ്ങളെ വികൃതമാക്കിയ മനുഷ്യന്‍' ചാള്‍സ് മാന്‍സന്റെ മരണം, കേസിലെ പ്രോസിക്യൂട്ടര്‍ ആയിരുന്ന വിന്‍സെന്റ് ബയോസി മാധ്യമങ്ങളെ അറിയിച്ചതിങ്ങനെയാണ്.

അമേരിക്കയെയും ലോകത്തെയും ഞെട്ടിച്ച കൂട്ടക്കൊലപാതകങ്ങളുടെ സൂത്രധാരന്‍ ചാള്‍സ് മാന്‍സണിന്റെ അനുയായി ബോബിക്ക് 50 വര്‍ഷത്തിനു ശേഷം പരോള്‍ അനുവദിച്ചു. മുന്‍പ് 18 തവണ നിഷേധിക്കപ്പെട്ട ശേഷമാണ് ബോബിക്ക് ഇപ്പോള്‍ പരോള്‍ നല്‍കുന്നത്. കലിഫോര്‍ണിയയിലെ പരോള്‍ പാനലാണ് 71-കാരനായ ബോബിക്കു പരോളിനു ശുപാര്‍ശ ചെയ്തത്.

കൂട്ടക്കൊലക്കേസില്‍ അറസ്റ്റിലായ ചാള്‍സ് മാന്‍സണ്‍ 2017-ല്‍ ജയിലിലാണു മരിച്ചത്. ബോബി ബോസലൈ ഭാഗ്യവാനാണെന്നും 1973-ല്‍ വധശിക്ഷ ജീവപര്യന്തമാക്കപ്പെട്ടെന്നും പരോള്‍ വിചാരണയ്ക്കിടെ, ഗാരി ഹിന്‍മാന്റെ ബന്ധു ഹിന്‍മാന്‍ മാര്‍ട്ട്‌ലി അഭിപ്രായപ്പെട്ടിരുന്നു.ഇത്തരം അക്രമികളെ ജയിലില്‍നിന്നു പുറത്തുവിടരുത്. ഗവര്‍ണര്‍ തന്നെ കൈവിടില്ലെന്നാണ് പ്രതീക്ഷയെന്നും മാര്‍ട്ട്‌ലി പറഞ്ഞു.

തന്റെ കക്ഷി ഇപ്പോള്‍ അപകടകാരിയല്ല. വൈകിവന്ന നീതിയാണിത്. 1969-ലെ ആളല്ല ഇപ്പോഴത്തെ ബോബി. ഉള്‍ക്കാഴ്ചയും ചിന്താശേഷിയും ആര്‍ദ്രതയുമുള്ള വ്യക്തിയാണെന്നും ബോബിയുടെ അഭിഭാഷകന്‍ ജേസണ്‍ കാംപല്‍ ചൂണ്ടിക്കാട്ടി.

പരോളിനെതിരെ സമൂഹമാധ്യമ പെറ്റീഷനുമായി മുന്നോട്ടു പോകുമെന്നു ഷാരോണ്‍ ടെറ്റിന്റെ സഹോദരി ദെബ്ര ടെറ്റ് പറഞ്ഞു.

മാന്‍സണ്‍ കുടുംബം വിപുലമായിരുന്നു, നിഗൂഢവും. ചാള്‍സിന്റെ അറസ്റ്റിനും പതിറ്റാണ്ടുകള്‍ക്കു ശേഷമുള്ള മരണത്തിനും ശേഷവും അമേരിക്കയുടെ ഭീതിമുഖമായി മാന്‍സണ്‍ ഫാമിലി മായാതെ നില്‍ക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലൈംഗീക ജീവിതത്തെക്കുറിച്ച് ബോളിവുഡ് താരങ്ങള്‍ പറയുന്നത്  (4 hours ago)

അമീഷ പട്ടേലിന്റെ ഫോട്ടോകള്‍ വൈറലാകുന്നു...  (4 hours ago)

ജാസ് ടിവിക്ക് പൂനം പാണ്ഡെയുടെ കിടിലന്‍ മറുപടി  (5 hours ago)

15 വര്‍ഷത്തിന് ശേഷം മാധവന്‍ സിമ്രാന്‍ താരജോഡികള്‍ വീണ്ടും ഒന്നിക്കുന്നു  (5 hours ago)

കേരള കോണ്‍ഗ്രസ് ചെയര്‍മാനെ നാളെ അറിയാമെന്ന് ജോസ് കെ മാണി  (5 hours ago)

ബാലികമാരെ പീഡിപ്പിച്ച 70 കാരനെ പോലീസ് പിടികൂടി  (6 hours ago)

സമരം നിര്‍ത്തൂ..ഡോക്ടര്‍മാരോട് മമതയുടെ അഭ്യര്‍ഥന; ഡോക്ടര്‍മാരുടെ പ്രധാന ആവശ്യങ്ങള്‍ അംഗീകരിക്കാം, സമരം നടത്തിയ ഡോക്ടര്‍മാര്‍ക്കെതിരേ യാതൊരു തരത്തിലുള്ള നടപടിയും സ്വീകരിക്കില്ല  (7 hours ago)

ദിലീപ് ചിത്രം ശുഭരാത്രിയുടെ രണ്ടാമത്തെ ടീസറും പുറത്ത് വന്നു  (7 hours ago)

സമരം ചെയ്യുന്ന ഡോക്ടര്‍മാരെ വിമര്‍ശിച്ച് കാഫില്‍ ഖാന്‍; എന്നെ ജയിലിലടച്ചപ്പോള്‍ എന്തുകൊണ്ട് നിങ്ങള്‍ പ്രതിഷേധിച്ചില്ല  (8 hours ago)

ഈ രണ്ട് പോസ്റ്റുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം  (8 hours ago)

ജീവിച്ചിരിക്കുന്ന മകളുടെ സംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കാൻ നാട്ടുകാരെ ക്ഷണിച്ച് പിതാവ്  (8 hours ago)

ഡോക്ടര്‍മാരുടെ സമരം; മാപ്പ് പറഞ്ഞതിന് ശേഷം കൂടിക്കാഴ്ച... ഇതുവരെ രാജിവെച്ചത് 700ല്‍ അധികം ഡോക്ടര്‍മാര്‍; ഡോക്ടര്‍മാര്‍ക്കെതിരേ നടത്തിയ പ്രസ്താവനയില്‍ മമതാ ബാനര്‍ജി മാപ്പ് പറയണം  (8 hours ago)

മാവേലിക്കരയില്‍ വനിതാ പോലീസ് ഉദ്യോഗസ്ഥയെ ആക്രമിച്ച് പെട്രോളൊഴിച്ചു കത്തിച്ചു  (8 hours ago)

കൊട്ടാരക്കര വാഹനാപകടത്തില്‍ പൊള്ളലേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച നാല് പേരുടെ നില ഗുരുതരം  (9 hours ago)

പട്ടാപകൽ നടുറോഡില്‍ വെച്ച് വനിതാ പൊലീസ് ഉദ്യോഗസ്ഥയെ ചുട്ടുകൊന്നു  (9 hours ago)

Malayali Vartha Recommends