ഭാര്യ മരിച്ചയുടനെ ഭര്‍ത്താവ് ഹൃദയം പൊട്ടി മരിച്ചു.
ഇന്നത്തെ കാലത്തും ഇങ്ങനത്തെ ആളുകളുണ്ടോ? സംശയിക്കേണ്ട, സത്യമാണ്. മരണത്തിലും വാക്കുപാലിച്ചയാള് എന്ന് ജോര്‍ജ്ജ് പിറ്റ്മാനെ വിശേഷിപ്പിക്കാം കൂടാതെ ഉത്തമനായ ഭര്‍ത്താവെന്നും. സുഖത്തിലും ദു:ഖത്തിലും സമ്പത്തിലും ദാരിദ്ര്യത്തിലും മരണം നമ്മെ വേര്‍പിരിക്കുന്നതു വരെ പരസ്പരം താങ്ങും തണലുമായിരിക്കും എന്ന് ക്രിസ്തീയ വിവാഹ വേളയില്‍ വരനും വധുവും പരസ്പരം വാക്കു കൊടുക്കാറുണ്ട്. എന്നാല്‍ അമേരിക്കയില്‍ ക്ലീവ് ലന്‍ഡിലെ ജോര്‍ജ്ജ് പിറ്റ്മാനിന് ഇതു മരണം വരെ പാലിച്ചാല്‍ മതി എന്നു തോന്നിയില്ലെന്നു പറഞ്ഞാല്‍ ഒട്ടും അതിശയോക്തി ആവില്ല.
ജോര്‍ജ്ജ് പിറ്റ്മാന്, പാറ്റിനെ തന്റെ ജീവിത സഖിയാക്കിയത്. 1959 ലെ വാലന്റൈന്‍സ് ദിനത്തിലാണ്. 55 വര്‍ഷം നീണ്ട അവരുടെ ദാമ്പത്യത്തില്‍ അവര്‍ക്ക് 5 മക്കളും, 14 കൊച്ചുമക്കളും കൊച്ചുമക്കള്‍ക്ക് 10 കുഞ്ഞുങ്ങളുമുണ്ട്. ശ്വാസ കോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഒരാഴ്ച മുമ്പാണ് പാറ്റിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അന്നു മുതല്‍ ഭാര്യയുടെ അടുത്തു നിന്നും മാറിയിട്ടേയില്ല ജോര്‍ജ്ജ്. വാര്‍ദ്ധക്യ സഹജമായ ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ള ജോര്‍ജ്ജിനോട് ചികിത്സയ്ക്കായി മറ്റൊരാശുപത്രിയിലേയ്ക്കു പോകാന്‍ അഭ്യര്‍ത്ഥിച്ചെങ്കിലും. അയാള്‍ അതൊന്നും ചെവികൊണ്ടില്ല. ഒടുവില്‍ ഭാര്യയുടെ അരികിലായി തന്നെ സമയം ചെലവിട്ടോട്ടെ എന്നു കരുതി ആശുപത്രി അധികൃതര്‍ ജോര്‍ജ്ജിനായി മറ്റൊരു കിടക്ക തയ്യാറാക്കി കൊടുത്തു. സ്വന്തം പാറ്റിന്റെ അന്ത്യനിമിഷങ്ങളടുത്തുവെന്ന് മനസ്സിലാക്കിയ ജോര്‍ജ്ജ് അവരുടെ കൈ തന്റെ കൈയ്യിലെടുത്ത് അവരോടു പറഞ്ഞു. ശാന്തമായി കണ്ണടച്ചോളൂ. ഞാനും ഒപ്പം വരുന്നുണ്ട്. അവര്‍ ശാന്തമായി കടന്നുപോയി.
55 വര്‍ഷം നീണ്ട ആത്മബന്ധത്തിന്റെ തീവ്രത അറിഞ്ഞ ജോര്‍ജ്ജിന്റെ ഹൃദയം പിന്നീട് 21 മണിക്കൂര്‍ കൂടിയേ സ്പന്ദിച്ചുള്ളൂ. രണ്ടുപേരുടെയും സംസ്കാരകര്‍മ്മങ്ങള്‍ ഒരുമിച്ചു നടത്താനുള്ള ഒരുക്കങ്ങള്‍ക്കായി മൃതദേഹങ്ങള്‍ വീട്ടിലെത്തിച്ചപ്പോഴാകട്ടെ, വീട്ടില്‍ ജോര്‍ജ്ജിന്റെ കിടക്കയില്‍ ഒരു ചെറിയ പെട്ടി എടുത്തു വച്ചിരിക്കുന്നു. എല്ലാ ജനന സര്‍ട്ടിഫിക്കറ്റുകളും,നിയമ രേഖകളും അതിനുള്ളിലുണ്ട്. ഇവയൊക്കെ തിരഞ്ഞു നടന്ന് മക്കള്‍ ബുദ്ധിമുട്ടേണ്ട എന്നു കരുതി ആശുപത്രിയിലേക്കു പോകും മുമ്പ് കിടക്കമേല്‍ വച്ചിട്ടു പോകാന്‍ ജോര്‍ജ്ജിനു തോന്നിയത്, തങ്ങള്‍ ഇനി ഇവിടേയ്ക്ക് തിരിച്ചു വരില്ലെന്ന് മനസ്സിലാക്കിയിരുന്നതുകൊണ്ടാവുമോ?...മെയ്ഡ് ഫോര്‍ ഈച്ച് അദര്‍ എന്ന് ഇവരെ ധൈര്യമായി വിശേഷിപ്പിക്കാം
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha