Widgets Magazine
16
Jun / 2019
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എന്റെ പിള്ളേരൊക്കെ എന്നാ കിടുവാന്നേ! യാതൊരു സമ്മർദ്ദവും ഇല്ലാതെ, കോഫിയൊക്കെ കുടിച്ച് കുട്ടികൾ റിലാക്സായി പരീക്ഷയെഴുതുന്നതാണ് എന്റെ സ്വപ്നം; ഡിംബിള്‍ റോസ് എന്ന അധ്യാപികയുടെ കുറിപ്പ് ഏറ്റെടുത്ത് സോഷ്യൽ മീഡിയ

13 JANUARY 2019 09:50 AM IST
മലയാളി വാര്‍ത്ത

More Stories...

നഴ്സായിരുന്ന നിബിയ വിവാഹസാമഗ്രികള്‍ വാങ്ങാനായി എറണാകുളത്തേക്കുള്ള യാത്രയിൽ അപകടത്തില്‍പ്പെട്ടു... ആഗ്രഹങ്ങളും സ്വപ്നങ്ങളും ബാക്കിയാക്കി നിബിയ യാത്രയായെങ്കിലും അഞ്ചുപേര്‍ക്ക് പുതുജീവന്‍ നല്‍കി യുവതി

പ്രണയം, മനസ്സിന്റെ സൗന്ദര്യത്തോടാണെന്ന് ജിനിലും ഏയ്ഞ്ചലും ഒരേ സ്വരത്തില്‍ പറയുന്നു!

ഞാൻ മോനോട് സ്‌നേഹം കാണിക്കുന്നത് താല്പര്യം ഇല്ല .. ആ പേരില്‍ ഞാന്‍ പൊട്ടിത്തെറിക്കുമ്ബോള്‍ , വെറുതെ അല്ല , ആദ്യത്തെ കെട്ട്യോന്‍ ഇട്ടേച്ചു പോയത് എന്ന് പറയും .. അതോടെ ഞാന്‍ മരവിച്ചു പോകും ..യുവതിയുടെ അനുഭവം പങ്ക് വച്ച് കല ഷിബു

ഇതൽപം കടന്ന് പോയി... സെല്‍ഫി പ്രേമികളായ കുരങ്ങന്‍മാര്‍ ഇത്തവണ കാട്ടിയത് ഫോട്ടോയ്ക്കിടെ നടുവിരല്‍ നസ്കാരം; കണ്ണ് തള്ളി സോഷ്യൽമീഡിയ....

25കാരി ടീച്ചര്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടു; അവസാനം പിടിയിലായി 

കുട്ടികൾക്ക് പരീക്ഷാപ്പേടിയെന്ന് പറയുന്നത് അത്ര ചെറുതൊന്നുമല്ല. പാഠ്യവിഷയങ്ങൾ എത്രയൊക്കെ അരച്ച് കലക്കി സ്വായത്തമാക്കിയാലും ടെൻഷൻ അങ്ങനെയൊന്നും മാറില്ല. എന്നാൽ കുറച്ച് റിലാക്‌സായി യാതൊരു സമ്മർദ്ദവും ഇല്ലാതെ, കോഫിയൊക്കെ കുടിച്ച് കുട്ടികൾ റിലാക്സായി പരീക്ഷയെഴുതിയാൽ അതല്ലേ നല്ലത്. ഇപ്പോഴിതാ ഡിംബിള്‍ റോസ് എന്ന അധ്യാപികയുടെ കുറിപ്പ് ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ.

അധ്യാപികയുടെ കുറിപ്പ് ഇങ്ങനെ...

എന്റെ പിള്ളേരൊക്കെ എന്നാ കിടുവാന്നേ!
എക്സാം ഹോളിൽ ചായ കൊണ്ട് വരുമ്പോൾ എനിക്കാകെ വിഷമമാണ് കുട്ടികളുടെ മുന്നിൽ വച്ച് കുടിക്കാൻ. ചായ കുടിക്കാതിരിക്കാനും പറ്റില്ല.ഞാൻ അപ്പോൾ കുട്ടികളോട് ചോദിക്കും ആർക്കേലും ചായ വേണോ എന്ന്. രണ്ട് കാരണങ്ങൾ കൊണ്ടാണ് ചോദിക്കുക.

1) കഴിക്കാതെ വന്ന ആരേലുമുണ്ടെങ്കിലോ ,ചായ കിട്ടിയിരുന്നെങ്കിൽ എന്ന് തീവ്രമായി ആഗ്രഹിക്കുന്ന ആരേലുമുണ്ടെങ്കിലോ കൊടുക്കാം.
2) കുട്ടികൾക്ക് കൊടുക്കാതെ കുടിക്കുന്നതിലുള്ള കുറ്റബോധം ഒഴിവാക്കാം.
സാധാരണയായി കുട്ടികൾ വേണമെന്ന് പറയില്ല.എന്നാൽ കഴിഞ്ഞ ദിവസം ചായവേണോ എന്ന് ചോദിച്ചപ്പോൾ ടീച്ചറിന് വേണ്ടെങ്കിൽ തന്നേക്ക് എന്ന് ഒരു കുട്ടി. എനിക്ക് വേണ്ടാത്തത് കൊണ്ടല്ല നിങ്ങൾക്ക് വേണോ എന്ന് ചോദിച്ചത് എന്ന് പറഞ്ഞേപ്പോൾ അവൻ വേണമെന്ന് പറഞ്ഞു. അന്ന് ഞാൻ ശരിക്കും മടുത്ത് ക്ഷീണിച്ചിരിക്കുവായിരുന്നെങ്കിലും ചായ അവന് കൊടുത്തു.അടുത്തടുത്തിരുന്ന മൂന്നാല് പേർ ഓരോ സിപ്പെങ്കിലും കുടിച്ചു. ചായ കുടിക്കാതെ തന്നെ എന്റെ ക്ഷീണം മാറുന്ന മാജിക് ഞാൻ അനുഭവിച്ചറിഞ്ഞു. (അല്ലെങ്കിലും ഒരു കപ്പ് കോഫിയിലെ സ്നേഹവും സ്നേഹ നിരാസവും എനിക്ക് പണ്ടേ അറിയാം.)

പിറ്റേ ദിവസവും മറ്റൊരു ഹോളിൽ ചായ ഒരു കുട്ടി ആവശ്യപ്പെട്ടു. അത് കണ്ട് വന്ന ടീച്ചർ ആഹാ ഇവനാണോ ചായ കുടിച്ചത് എന്ന് ചോദിച്ചപോൾ മടുത്ത് പോയാരുന്നു ടീച്ചറേ എന്നവൻ മറുപടി പറഞ്ഞു. ഇതിന് മുൻപ് ഇതേപോലെ അനുഭവമുണ്ടായത് ഇടുക്കി മുരിക്കാട്ട് കുടി സ്ക്കൂളിൽ വച്ചാണ്. വളരെ ദൂരം ഭക്ഷണം പോലും കഴിക്കാതെ വന്ന അവന് ചായ അത്രക്ക് അത്യാവശ്യമായിരുന്നു. യാതൊരു സമ്മർദ്ദവും ഇല്ലാതെ, കോഫിയൊക്കെ കുടിച്ച് കുട്ടികൾ റിലാക്സായി പരീക്ഷയെഴുതുന്ന കിനാശ്ശേരിയാണ് ഞാൻ സ്വപ്നം കാണുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലൈംഗീക ജീവിതത്തെക്കുറിച്ച് ബോളിവുഡ് താരങ്ങള്‍ പറയുന്നത്  (4 hours ago)

അമീഷ പട്ടേലിന്റെ ഫോട്ടോകള്‍ വൈറലാകുന്നു...  (4 hours ago)

ജാസ് ടിവിക്ക് പൂനം പാണ്ഡെയുടെ കിടിലന്‍ മറുപടി  (5 hours ago)

15 വര്‍ഷത്തിന് ശേഷം മാധവന്‍ സിമ്രാന്‍ താരജോഡികള്‍ വീണ്ടും ഒന്നിക്കുന്നു  (5 hours ago)

കേരള കോണ്‍ഗ്രസ് ചെയര്‍മാനെ നാളെ അറിയാമെന്ന് ജോസ് കെ മാണി  (5 hours ago)

ബാലികമാരെ പീഡിപ്പിച്ച 70 കാരനെ പോലീസ് പിടികൂടി  (6 hours ago)

സമരം നിര്‍ത്തൂ..ഡോക്ടര്‍മാരോട് മമതയുടെ അഭ്യര്‍ഥന; ഡോക്ടര്‍മാരുടെ പ്രധാന ആവശ്യങ്ങള്‍ അംഗീകരിക്കാം, സമരം നടത്തിയ ഡോക്ടര്‍മാര്‍ക്കെതിരേ യാതൊരു തരത്തിലുള്ള നടപടിയും സ്വീകരിക്കില്ല  (6 hours ago)

ദിലീപ് ചിത്രം ശുഭരാത്രിയുടെ രണ്ടാമത്തെ ടീസറും പുറത്ത് വന്നു  (7 hours ago)

സമരം ചെയ്യുന്ന ഡോക്ടര്‍മാരെ വിമര്‍ശിച്ച് കാഫില്‍ ഖാന്‍; എന്നെ ജയിലിലടച്ചപ്പോള്‍ എന്തുകൊണ്ട് നിങ്ങള്‍ പ്രതിഷേധിച്ചില്ല  (7 hours ago)

ഈ രണ്ട് പോസ്റ്റുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം  (8 hours ago)

ജീവിച്ചിരിക്കുന്ന മകളുടെ സംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കാൻ നാട്ടുകാരെ ക്ഷണിച്ച് പിതാവ്  (8 hours ago)

ഡോക്ടര്‍മാരുടെ സമരം; മാപ്പ് പറഞ്ഞതിന് ശേഷം കൂടിക്കാഴ്ച... ഇതുവരെ രാജിവെച്ചത് 700ല്‍ അധികം ഡോക്ടര്‍മാര്‍; ഡോക്ടര്‍മാര്‍ക്കെതിരേ നടത്തിയ പ്രസ്താവനയില്‍ മമതാ ബാനര്‍ജി മാപ്പ് പറയണം  (8 hours ago)

മാവേലിക്കരയില്‍ വനിതാ പോലീസ് ഉദ്യോഗസ്ഥയെ ആക്രമിച്ച് പെട്രോളൊഴിച്ചു കത്തിച്ചു  (8 hours ago)

കൊട്ടാരക്കര വാഹനാപകടത്തില്‍ പൊള്ളലേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച നാല് പേരുടെ നില ഗുരുതരം  (8 hours ago)

പട്ടാപകൽ നടുറോഡില്‍ വെച്ച് വനിതാ പൊലീസ് ഉദ്യോഗസ്ഥയെ ചുട്ടുകൊന്നു  (9 hours ago)

Malayali Vartha Recommends