കാശെറിഞ്ഞ് ഒരു കല്യാണം... 200 കോടിയോളം രൂപയുടെ കാറുകള്‍, ഓരോ മേശയിലും ഒരുലക്ഷം രൂപയുടെ വിഭവങ്ങള്‍
വിവാഹം എത്ര സിംപിള്‍ ആക്കാമെന്ന് ചിന്തിക്കുന്നവര്‍ കുറവാണ്. എന്നാല്‍ മറിച്ച് പരമാവധി ആര്‍ഭാടമാക്കാനാണ് ഭൂരിപക്ഷവും ശ്രമിക്കുക. അതിന് പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ വ്യത്യാസമില്ല. പലിശയെക്കെടുത്തോ ലോണെടുത്തോ വിവാഹം ഗംഭീരമാക്കണെ എന്നത് നാട്ടുനടപ്പ്.
ഇപ്പോള്‍ ചര്‍ച്ചയാകുന്നത് ചൈനയില്‍ നിന്നുള്ള വിവാഹമാണ്. മകന്റെ വിവാഹത്തോടനുബന്ധിച്ച് ലിയു ബവോലി എന്ന ബിസിനസുകാരനാണ് കോടികള്‍കൊണ്ട് ലോകത്തെ ഞെട്ടിച്ചത്.
വിവാഹത്തിനെത്തിയ അതിഥികളെ സ്വീകരിച്ചു കൊണ്ടുവരാനായി 30 റോള്‍സ്റോയ്സ് ഫാന്റം കാറുകളാണു തയാറാക്കിവച്ചത്. ഓരോന്നിനും ആറുകോടിയിലേറെ രൂപ വിലവരും. മൊത്തം 200 കോടിയോളം രൂപയുടെ കാറുകളാണ് ബന്ധുക്കളെ സ്വീകരിച്ച് കൊണ്ടുവരാനായി ഉപയോഗിച്ചത്.
മകന് ലിയു ഹിയും നവവധുവും ഹിയുടെ ഇഷ്ട കാറായ ചുവന്ന ഫെറാരിയിലാണ് എത്തിയത്. പിന്നാലെ, ആഡംബര ബൈക്കുകളുടെ അകമ്പടി.
കല്യാണ വിഭവങ്ങള്‍ കണ്ട് ആള്ക്കാര് ഞെട്ടി. ഓരോ മേശയിലും ഒരുലക്ഷം രൂപയുടെ വിഭവങ്ങള്‍. ഏത് കഴിക്കണം എങ്ങനെ കഴിക്കണമെന്ന് പങ്കെടുത്തവര്‍ക്കും ഒരു ആശങ്ക.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha