ഇതൊക്കെ എപ്പം സംഭവിച്ചു... ഭക്ഷ്യവിഷബാധയെന്നു സംശയിച്ചു ടോയ്ലറ്റില് പോയ 19കാരി തിരിച്ചു വന്നത് കൈക്കുഞ്ഞുമായി
ഇതൊക്കെ എപ്പോ, എങ്ങനെ സംഭവിച്ചതെന്ന് യുവതിക്ക് ഒരു പിടിയുമില്ല. പറഞ്ഞിട്ടെന്താ. സംഭവിക്കേണ്ടത് സംഭവിച്ചു. സ്കോട്ലന്ഡില് നിന്നാണ് ഈ കൗതുകകരമായ വാര്‍ത്ത വന്നത്.
വൈകുന്നേരം ജോലി കഴിഞ്ഞെത്തിയപ്പോള്‍ മുതല്‍ ജെമ്മാ ആംസ്ട്രോങ്ങെന്ന പത്തൊമ്പതു വയസുകാരിക്ക് വല്ലാത്ത അസ്വസ്ഥത. ശര്‍ദ്ദിക്കണമെന്നു തോന്നി ഓടി ടോയ്ലറ്റിലെത്തി. എന്നാല്‍ ശര്‍ദ്ദിയോ വയറിളക്കമോ ഒന്നുമല്ല സംഭവിച്ചത്. താന്‍ പ്രസവിക്കാന്‍ തുടങ്ങുകയാണെന്ന് മനസ്സിലായപ്പോള്‍ അന്ധാളിച്ചു പോയി.
തന്റെ പങ്കാളിയുമൊത്ത് വിവാഹം കഴിക്കാതെ ഒന്നിച്ചു ജീവിച്ചു കൊണ്ടിരിക്കുകയായിരുന്നെങ്കിലും, ഇതൊക്കെ എപ്പോള്‍ സംഭവിച്ചു എന്നു ചിന്തിച്ചു പോയി ജെമ്മ. ഉടനെ കൂടെ താമസിക്കുന്ന അമ്മായിഅമ്മയേയും നാത്തുനേയും സഹായത്തിനു വിളിച്ചു. അവര്‍ പാരാമെഡിക്കലുകളെ വിവരം അറിയിച്ചെങ്കിലും അവരെത്തുമ്പോഴേക്കും നാത്തൂന് കുഞ്ഞിന്റെ പൊക്കിള്‍ക്കൊടി സുരക്ഷിതമായി മുറിച്ചുമാറ്റിക്കഴിഞ്ഞിരുന്നു.
കുഞ്ഞിന്റെ ഓമനത്വം എല്ലാവര്ക്കും ഇഷ്ടപ്പെട്ടു. ഓര്‍ല എന്നവള്‍ക്കു പേരുമിട്ടു.
അതേസമയം ഈ സംഭവം പങ്കാളിയോടും സുഹൃത്തുക്കളോടും എങ്ങനെ പറയുമെന്ന് ജെമ്മക്ക് ആശങ്കയായി. ഏതായാലും ജെമ്മാ ഗര്‍ഭണി ആയിരുന്നു എന്നറിഞ്ഞിരുന്നില്ലെങ്കിലും താന്‍ അച്ഛനായി എന്നറിഞ്ഞ ഡിഗന്‍ വിദേശത്തു നിന്ന് മകളെ കാണാന്‍ ഉടനെതന്നെ പറന്നെത്തി.
അതേസമയം താന്‍ ഗര്ഭണിയായിരുന്നുവെന്ന് എങ്ങനെ അറിയാതെ പോയി എന്ന അതിശയത്തിലാണ് ജെമ്മാ. ഗര്‍ഭാവസ്ഥയിലുളള സ്ത്രീകള്‍ ചെയ്യാന്‍ പാടില്ലാത്തവയെല്ലാം കഴിഞ്ഞ ദിവസം വരെയും താന്‍ ചെയ്തിട്ടുണ്ടല്ലോ എന്നവളോര്‍ത്തു. ഒരു മാസം മുമ്പു മാത്രമാണ് ഡീഗന് ജോലി ചെയ്യുന്ന മാള്‍ട്ടയിലെ ബീച്ചില്‍ ബിക്കിനിയിട്ടു നടന്നതെന്നും ജെമ്മ അനുസ്മരിക്കുന്നു.
ജെമ്മയുടെ കാര്യത്തില്‍ സംഭവിച്ചത് അതിസാധാരണമായ കാര്യമല്ലെങ്കിലും, ഒരിക്കലും സംഭവിക്കാനിടയില്ലാത്തതാണ് എന്നു പറയാനാവില്ല എന്നാണ് റോയല്‍ കോളേജ് ഓഫ് മിഡ്വൈഫിലെ ജാനറ്റ് ഫൈല്‍ പറയുന്നത്. ഉറച്ചപേശികളും കൊഴുപ്പും നിറഞ്ഞ വയര്‍ ഉളള സ്ത്രീകളില്‍ കുഞ്ഞ് തിരശ്ചീനമായാണ് വയറിനുളളില്‍ കിടക്കുന്നതെങ്കില്‍ അവര്‍ക്ക് ഗര്‍ഭാവസ്ഥയില്‍ വയറിന് വലിയ വികാസം ഉണ്ടാകില്ലത്രേ. സ്വന്തം ശരീരത്തേക്കുറിച്ച് അത്ര ബോധവതികളല്ലാത്തവര്ക്ക് വയറ്റിലെ കുഞ്ഞിന്റെ ചലനങ്ങളും അനുഭവപ്പെടില്ലെന്നുമാണ് പറയുന്നത്. ഓര്‍ക്കാപുറത്ത് മാതാപിതാക്കളായ അവര്‍ക്ക് ഈ സത്യവുമായി പൊരുത്തപ്പെടുന്നതിനും അതിനനുസരണമായി സ്വന്തം ജീവിതരീതികള്‍ ക്രമപ്പെടുത്തുന്നതിനും ഇപ്പോള്‍ കൗണ്‍സിലിംഗ് നല്‍കുകയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha