ഇതൊരു സാധാരണ മത്സ്യമെന്ന് തോന്നിയെങ്കില്‍ തെറ്റി, ആക്രമിക്കാന്‍ പോകുന്ന ജീവിയുടെ വലുപ്പമോ കരുത്തോ ഒന്നും ഈ ഭീകരന് പ്രശ്നമേയല്ല! ഇതാണ് പസഫിക് സമുദ്രത്തിനടിയിലെ രാക്ഷസന്...
നിശ്ചിത പരിധിയ്ക്കുള്ളില്‍ ഏതുജീവിയെത്തിയാലും ചാടിവീണ് ആക്രമിക്കും. ആക്രമിക്കാന്‍ പോകുന്ന ജീവിയുടെ വലുപ്പമോ കരുത്തോ ഒന്നും കക്ഷിയ്ക്കൊരു പ്രശ്നമേയല്ല. പസഫിക് സമുദ്രത്തിനടിയിലുള്ള സര്‍ക്കാസ്റ്റിക് ഫ്രിഞ്ച് ഹെഡ് എന്ന സമുദ്രജീവിയാണ് കാഴ്ചയില്‍ തന്നെ പേടിയുളവാക്കുന്ന ഈ രാക്ഷസന് ജീവി. യുഎസിലെ സാന്‍ഫ്രാന്‍സിസ്കോ മുതല്‍ മെക്സികോയിലെ ബെജാ കലിഫോര്‍ണിയ വരെയുള്ള പ്രദേശത്ത് തീരത്തു നിന്ന് അധികം അകലയല്ലാതെയാണ് ഇവ കാണപ്പെടുന്നത്.
നല്ല വേട്ടക്കാര്കൂടിയാണ് സര്‍ക്കാസ്റ്റിക് ഫ്രിഞ്ച് ഹെഡ്. ആക്രമണകാരികളാകുമ്പോഴാണ് ഇവയുടെ രൂപത്തില്‍ പ്രകടമായ മാറ്റംവരുന്നത്. വായയുടെ ഇരു വശവും വിടരുകയും കൂര്‍ത്ത പല്ലുകളും പേടിപ്പെടുത്തുന്ന മുഖവുമായിമാറും. പേടിപ്പിക്കുക മാത്രമല്ല കൂര്‍ത്ത പല്ലുകള്‍ ഉപയോഗിച്ച് ശത്രുവിന്റെ ശരീരത്തില്‍ ആഞ്ഞു കടിക്കുകയും ചെയ്യും.
https://www.facebook.com/Malayalivartha