Widgets Magazine
17
Feb / 2019
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പരിസരം മറന്ന് രണ്‍വീറും ദീപികയും....


ഡബ്ല്യുസിസിയെ അഭിനന്ദിച്ചും പിന്തുണച്ചും താന്‍ ഫേസ്ബുക്ക് പോസ്റ്റിട്ടതിന് പിന്നിൽ അഞ്ജലി മേനോന്റെ പ്രേരണ- പൃഥ്വിരാജ്


ടൊവിനോ തോമസിന്റെ ഹെയര്‍ സ്റ്റൈലുണ്ടോ? ദുല്‍ഖര്‍ സല്‍മാനെ പോലെ ശരീരഘടനയുണ്ടോ? ഫഹദ് ഫാസിലിന്റെ ചിരിയാണോ? എങ്കിൽ പ്രിയാവാര്യരുടെ ഹൃദയം കീഴടക്കുന്ന കാമുകനാകാം...


പ്രവാസിയായ സഹോദരൻ ഗൾഫിലായിരിക്കെ കുടുംബവഴക്കിനെത്തുടർന്ന് ഭാര്യയുടെ മുഖത്ത് മുളകുപൊടി വിതറി ആക്രമിച്ച ശേഷം കണ്മുന്നിലിട്ട് മക്കളെ വെട്ടിക്കൊലപ്പെടുത്തി:- മനഃസാക്ഷിയെ മരവിപ്പിച്ച അരുംകൊലയിൽ വർഷങ്ങൾക്ക് ശേഷം പിതൃസഹോദരന്‌ വധശിക്ഷ വിധിച്ച് പത്തനംതിട്ട അഡീഷണല്‍ ജില്ലാസെഷന്‍സ് കോടതി


എന്റെ പൊന്നണ്ണാ... ഇതൊക്കെ എന്റെ ഒരു നമ്പറല്ലേ" പക്ഷേ, ഒരിക്കലും സഹിക്കാൻ ആവാത്ത 'നമ്പർ ' ആയിപ്പോയി അവന്റെ മരണം:- സീരിയല്‍ നടന്‍ ശരത് കുമാര്‍ വാഹനാപകടത്തില്‍ മരിച്ച് നാലുവർഷം തികയുമ്പോൾ തന്റെ പ്രിയപ്പെട്ട സുഹൃത്തിന്റെ ഓർമ്മയിൽ രഞ്ജിത്ത് രാജ്

നീ എന്താടാ ചെയ്യുന്നെന്നു ആക്രോശിച്ചപ്പോ എന്നെ തെറിവിളിച്ചുകൊണ്ടു അവൻ എനിക്ക് നേരെ വന്നു... ഞാൻ അവന്റെ കരണത്തടിച്ചു... അവൻ ബർത്തിൽ നിന്നും എന്നെ വലിച്ചു താഴെയിടാൻ തുനിഞ്ഞു; അവനെ ഒതുക്കാൻ കഴിഞ്ഞില്ലെങ്കിൽ ഞാൻ കൊല്ലപ്പെടുകയോ, അവനെ കൊല്ലുകയോ ചെയ്യേണ്ടി വന്നേനെ... തൃശ്ശൂര്‍ക്കുള്ള യാത്രയില്‍ കേരള എക്സ്പ്രസ്സ് ട്രെയിനില്‍ നിന്നും ഉണ്ടായ ദുരനുഭവം വെളിപ്പെടുത്തി യുവതി രംഗത്ത്

11 FEBRUARY 2019 12:44 PM IST
മലയാളി വാര്‍ത്ത

More Stories...

ആക്രമണത്തില്‍ കൊല്ലപ്പെട്ട സിആര്‍പിഎഫ് ജവാന്റെ കുടുംബത്തിന് രേഖകൾ പോലും ആവശ്യപ്പെടാതെ 48 മണിക്കൂറിനകം ഇൻഷുറൻസ് തുക നൽകി എല്‍ഐസി; അകമഴിഞ്ഞ നന്മയെ പ്രശംസിച്ച് സോഷ്യൽ മീഡിയ

മുഖ്യമന്ത്രിയേക്കുറിച്ച് കൗതുകമുണര്‍ത്തുന്ന കുറിപ്പുമായി റേഡിയോ മാംഗോയിലെ മുന്‍ പ്രോഗ്രാം പ്രൊഡ്യൂസര്‍

വിവാഹചടങ്ങില്‍ വാദ്യോപകരണങ്ങള്‍ ഉപയോഗിച്ചതും കുട്ടികള്‍ നൃത്തംചെയ്തതും മഹല്ല് കമ്മിറ്റിയുടെ കാഴ്ചപ്പാടില്‍ പൊറുക്കാനാവാത്ത തെറ്റായി... തൃത്താലയിലെ വിവാദ സംഭവം ഇങ്ങനെ

ഇന്ത്യന്‍ വെള്ളിത്തിരയുടെ സ്വപ്‌ന സുന്ദരി മധുബാലയ്ക്ക് ഗൂഗിളിന്റെ ആദരം

പ്രണയദിനത്തില്‍ ഇവിടെ വന്ന് മുന്‍ കാമുകിയുടെ ഫോട്ടോ കത്തിച്ചാല്‍ ഭക്ഷണം സൗജന്യം; പോകുന്നോ?

പട്ടാപ്പകൽ ആൾക്കൂട്ടത്തിൽപ്പോലും ഏതു ക്രിമിനലിന് പോലും എന്തും ചെയ്യാൻ ധൈര്യപ്പെടും വിധം അത്രമാത്രം ഭീരുക്കളും നിഷ്ക്രിയരുമാണ് നമ്മുടെ ആണുങ്ങൾ. സ്വന്തം ശരീരത്തിൽ ഒരുവൻ കയറിപ്പിടിച്ചാൽ മരവിച്ചു നിന്നുപോകുന്ന വിധം ഒതുക്കത്തിലാണ് നമ്മുടെ പെണ്കുട്ടികളെ വളർത്തിഎടുക്കുന്നതും. ഇതാണ് നമ്മുടെ നാട്. ഇവിടെ സൗമ്യമാരും, ജിഷമാരും നിർഭയമാരും നിറഞ്ഞുകൊണ്ടിരിക്കും. കൊല്ലപ്പെടുമ്പോൾ ഫേസ്ബുക്കിൽ രോക്ഷങ്ങൾ പൊട്ടിയൊഴുകുകയും കവലകളിൽ പ്രസംഗങ്ങൾ ഘോരഘോരം മുഴക്കുകയും ചെയ്യുന്ന ഭീരുക്കൾ. അങ്ങനെയല്ലാത്തവർ ചിലർ മാത്രം. ഇവിടെയും ഒരു കൊലപാതകം നടക്കുമായിരുന്നു. അവനെ ഒതുക്കാൻ കഴിഞ്ഞില്ലെങ്കിൽ ഞാൻ കൊല്ലപ്പെടുകയോ, അവനെ കൊല്ലുകയോ ചെയ്യേണ്ടി വന്നേനെ. അതല്ലെങ്കിൽ മറ്റൊരു പെണ്കുട്ടി. തൃശ്ശൂര്‍ക്കുള്ള യാത്രയില്‍ കേരള എക്സ്പ്രസ്സ് ട്രെയിനില്‍ നിന്നും ഉണ്ടായ ദുരനുഭവം വെളിപ്പെടുത്തി യുവതി രംഗത്ത്

യുവതിയുടെ ഫേസ്ബുക് കുറിപ്പിലൂടെ...

ഇന്ന് നമ്മുടെ നാട്ടിലെ ആണുങ്ങളോട് വെറുപ്പും പുച്ഛവും ഏറ്റവും അധികം തോന്നിയ ദിവസമാണ്. ( എല്ലാവരും ഇങ്ങനെയാവില്ല എന്നുതന്നെ വിശ്വസിക്കാനാണ് ഇപ്പോഴും ആഗ്രഹിക്കുന്നത്)

ഇന്ന് തൃശ്ശൂർക്കുള്ള യാത്രയിൽ കേരള എക്‌സ്‌പ്രസ്സ് ട്രെയിനിൽ അപ്പർ ബർത്തിൽ കിടക്കുകയായിരുന്നു ഞാൻ. താഴെ എന്തോ ഒച്ച കേട്ട് നോക്കിയപ്പോ ഒരുത്തൻ ഒരു പെണ്കുട്ടിയെ ഉപദ്രവിക്കാൻ ശ്രമിക്കുന്നു. ചുറ്റും യാത്രക്കാരുണ്ട്. എന്നിട്ടും!!! നി എന്താടാ ചെയ്യുന്നെന്നു ആക്രോശിച്ചപ്പോ എന്നെ തെറിവിളിച്ചുകൊണ്ടു അവൻ എനിക്ക് നേരെ വന്നു. ഞാൻ അവന്റെ കരണത്തടിച്ചു. അവൻ ബർത്തിൽ നിന്നും എന്നെ വലിച്ചു താഴെയിടാൻ ശ്രമിച്ചു. അപ്പോഴേയ്ക്കും അവന്റെ കരണത്ത് ഞാൻ വീണ്ടും ഒന്നുകൂടിക്കൊടുത്തു. അവൻ എന്റെ മുണ്ട് വലിച്ചഴിക്കാൻ ശ്രമിച്ചു. അവന്റെ നെഞ്ചത്ത് ആഞ്ഞൊരു ചവിട്ടു കൊടുത്തു. അവൻ അടിതെറ്റി വീഴുന്നതിനിടയിൽ അരുകിലിരുന്ന മറ്റൊരു സ്ത്രീയുടെ ദേഹത്ത് അവന്റെ ചവിട്ടുകൊണ്ടു. ഈ ബഹളങ്ങളെല്ലാം കണ്ടുകൊണ്ട് 3, 4 പെണ്കുട്ടികൾ ഭയന്നുകൊകൊണ്ടും കംപാർട്ട്‌മെന്റിൽ ഉണ്ടായിരുന്നതും, ഓടിക്കൂടിയതുമായ പത്തൻപത് ആണുങ്ങളും (ചെറുപ്പക്കാരടക്കം) അന്തം വിട്ടു നിഷ്ക്രിയരായി നിൽക്കുന്നു. ആരോ ഓടി TTR നെ വിളിച്ചുകൊണ്ടു വന്നു. ആ ഉദോഗസ്ഥനെയും അവൻ തല്ലാൻ ശ്രമിച്ചു. പൂരത്തെറിയും. അവൻ ലഹരിക്ക് adict ആയിരുന്നു. ഏതാണ്ട് ഒരു മണിക്കൂറോളം ഭീകര ബഹളമായി. എന്നിട്ടും ഒരു പോലീസും അവിടെ എത്തിയില്ല. അതായത് നമ്മുടെ ട്രെയിനിൽ ഉള്ള സുരക്ഷ ഇത്രയൊക്കെയാണ് എന്ന്. അപ്പൊ ഇവിടെ നിന്നോ ഓടി വന്ന ഒരു പ്രായമുള്ള ആൾ അവനെ അടിച്ചു വീഴ്ത്തി. അവൻ വീണു കഴിഞ്ഞപ്പോ മറ്റ് ആണുങ്ങൾ അവരുടെ വീരസ്യം അവന്റെ പുറത്തു തീർത്തു. പുച്ഛമാണ് തോന്നിയത്.

പട്ടാപ്പകൽ ആൾക്കൂട്ടത്തിൽപ്പോലും ഏതു ക്രിമിനലിന് പോലും എന്തും ചെയ്യാൻ ധൈര്യപ്പെടും വിധം അത്രമാത്രം ഭീരുക്കളും നിഷ്ക്രിയരുമാണ് നമ്മുടെ ആണുങ്ങൾ. സ്വന്തം ശരീരത്തിൽ ഒരുവൻ കയറിപ്പിടിച്ചാൽ മരവിച്ചു നിന്നുപോകുന്ന വിധം ഒതുക്കത്തിലാണ് നമ്മുടെ പെണ്കുട്ടികളെ വളർത്തിഎടുക്കുന്നതും. ഇതാണ് നമ്മുടെ നാട്. ഇവിടെ സൗമ്യമാരും, ജിഷമാരും നിർഭയമാരും നിറഞ്ഞുകൊണ്ടിരിക്കും. കൊല്ലപ്പെടുമ്പോൾ ഫേസ്ബുക്കിൽ രോക്ഷങ്ങൾ പൊട്ടിയൊഴുകുകയും കവലകളിൽ പ്രസംഗങ്ങൾ ഘോരഘോരം മുഴക്കുകയും ചെയ്യുന്ന ഭീരുക്കൾ. അങ്ങനെയല്ലാത്തവർ ചിലർ മാത്രം. ഇവിടെയും ഒരു കൊലപാതകം നടക്കുമായിരുന്നു. അവനെ ഒതുക്കാൻ കഴിഞ്ഞില്ലെങ്കിൽ ഞാൻ കൊല്ലപ്പെടുകയോ, അവനെ കൊല്ലുകയോ ചെയ്യേണ്ടി വന്നേനെ. അതല്ലെങ്കിൽ മറ്റൊരു പെണ്കുട്ടി.

തൃശൂർ എത്തിയപ്പോ police എത്തി. അവനെതിരെ ഞാൻ മൊഴി കൊടുത്തു. സാക്ഷികളായി മറ്റു പെണ്കുട്ടികളും വന്നു.341, 323, 294, 354 എന്നീ വകുപ്പുകൾ ചാർത്തി FIR രജിസ്റ്റർ ചെയ്തു, ലോക്കപ്പിലാക്കി.

NB: ,"നിന്റെ മുണ്ട് ആരെങ്കിലും വലിച്ചഴിച്ചാൽ എന്തു ചെയ്യും"? എന്ന് പല സുഹൃത്തുക്കളും കളിയായി എന്നോട് ചോദിച്ചിട്ടുണ്ട്. ഒരു ചുക്കുമില്ല. അടിയിൽ നീളം കുറഞ്ഞ ഒരു നിക്കർ ഇടാറുണ്ട്. അതൊക്കെത്തന്നെ ധാരാളം. ഇനീപ്പോ തുണി മൊതതോം ഇവനൊക്കെ പറിച്ചാലും വിറച്ചു പോകില്ല. നാണവും മാനവുമൊന്നും ഇല്ലാത്തൊരാൾ എന്ന് സ്വയം പറയാനാണ് ഇഷ്ട്ടം. ഇത്തരം ഊളകൾക്ക് ഒരു തോന്നലുണ്ട്, തുണി പറിച്ചാൽ സ്ത്രീകൾ പേടിക്കുമെന്ന്. തോന്നാലാ.. ഒരു പുല്ലുമില്ലാ.......

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

 ഫിറ്റ്‌നെസ് മോഡലിന് കിട്ടിയത് എട്ടിന്റെ പണി  (6 hours ago)

 സണ്ണിക്ക് പുറകെ മിയയും എത്തുന്നു  (6 hours ago)

പ്രിയങ്ക ചോപ്രയുടെ പുതിയ വിശേഷം പുറത്ത് വിട്ട് പാപ്പരാസികള്‍  (7 hours ago)

താരദമ്പതികളുടെ ചിത്രത്തിന് വന്‍ വരവേല്പ് നല്‍കി ആരാധകര്‍  (7 hours ago)

സോനം കപൂര്‍ ഇനി മുതല്‍ സോയ സിങ് സോളങ്കി...  (7 hours ago)

സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ ചര്‍ച്ച...ധീരജവാന്റെ കുടുംബത്തിന് വേണ്ടി കേരള സര്‍ക്കാര്‍ എന്തു ചെയ്തു?  (7 hours ago)

പുല്‍വാമ ഭീകരാക്രമണം...വീരമൃത്യുവരിച്ച ജവാന്മാരുടെ കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുക്കാമെന്ന് വിരേന്ദര്‍ സെവാഗ്  (8 hours ago)

കൊട്ടിയൂര്‍ പീഡനക്കേസ്...റോബിന്‍ വടക്കുഞ്ചേരിക്ക് ജീവപര്യന്തം ശിക്ഷ നല്‍കാതിരുന്നത് ആ കുഞ്ഞിനെ ഓര്‍ത്തെന്ന് വിധിന്യായത്തില്‍ കോടതി  (9 hours ago)

കൊട്ടിയൂര്‍ പീഡനക്കേസ്...മാനന്തവാടിയില്‍ നിന്നുള്ള ആദ്യത്തെ വിശുദ്ധന്‍ അദ്ദേഹമായിരിക്കുമെന്ന് അഡ്വ.എ.ജയശങ്കര്‍  (9 hours ago)

പുല്‍വായ ഭീകരാക്രമണം... കശ്മീരി വിദ്യാര്‍ത്ഥികള്‍ക്ക് ഭീഷണിയെന്ന് പരാതി; സുരക്ഷ നല്‍ക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം  (9 hours ago)

ബോംബും മിസൈലും വര്‍ഷിച്ച് യുദ്ധവിമാനങ്ങളുമായി വ്യോമസേനയുടെ അഭ്യാസ പ്രകടനം  (10 hours ago)

ശബരിമല യുവതീപ്രവേശനം നടത്തരുതെന്ന് ആവശ്യപ്പെട്ട എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ക്കെതിരെ രൂക്ഷവിമര്‍ശനം നടത്തിയ കോടിയേരി അയയുന്നു, ഭൂരിപക്ഷം എന്‍.എസ്.എസുകാരും സി.പി.എമ്മുകാരാണെന്നും വ്  (10 hours ago)

പുൽവാമ ചാവേർ ആദിൽ അഹമ്മദ് ദര്‍ ഭീകരവാദിയാവാന്‍ കാരണം സൈനികരാണെന്നാണ് പിതാവ് ഗുലാം ഹസന്‍ ദർ  (10 hours ago)

ആക്രമണത്തില്‍ കൊല്ലപ്പെട്ട സിആര്‍പിഎഫ് ജവാന്റെ കുടുംബത്തിന് രേഖകൾ പോലും ആവശ്യപ്പെടാതെ 48 മണിക്കൂറിനകം ഇൻഷുറൻസ് തുക നൽകി എല്‍ഐസി; അകമഴിഞ്ഞ നന്മയെ പ്രശംസിച്ച് സോഷ്യൽ മീഡിയ  (10 hours ago)

പാക്കിസ്ഥാനെ ഒറ്റപ്പെടുത്താനുള്ള ഇന്ത്യയുടെ നീക്കം ലക്ഷ്യം കാണില്ല; അഫ്ഗാനിസ്ഥാനും താലിബാനുമായുള്ള സമാധാനചര്‍ച്ചകളോട് അനുകൂലമായ നിലപാടാണ് പാക്കിസ്താന്‍ എന്നും സ്വീകരിച്ചിട്ടുള്ളത്; ഇന്ത്യയുടെ നീക്കം ല  (10 hours ago)

Malayali Vartha Recommends