കാത്തിരിപ്പിനൊടുവില്‍ യാസ്മിന് പിറന്നു
ഉണ്ണിയേശുവിന്റെ പിറവിക്കായ് ഒരു ജനത കാത്തിരുന്നതു പോലെയാണ് ഒരു കുഞ്ഞിന്റെ ജനനത്തിനായി ഫലസ്തീനിലെ ഒരു ഗ്രാമം കാത്തിരുന്നത്. അവസാനം ആ അത്ഭുതം സംഭവിക്കുക തന്നെ ചെയ്തു. യാസ്മീന് എന്ന പെണ്‍കുഞ്ഞിന്റെ ജന്മമാണ് അത്ഭുതത്തോടെ ലോകം കാണുന്നത്. യാസ്മിന്റെ പിറവിക്കായ് ഒരു ഗ്രാമം മുഴുവന്‍ പ്രാര്‍ഥനയിലായിരുന്നു. കാത്തിരുപ്പിനൊടുവില്‍ വെടിയുണ്ടകളുടേയും തീഗോളങ്ങളുടേയും ലോകത്തേക്ക് അവള് പിറന്നു.
ഫലസ്തീനികളുടെ ബദ്ധവൈരികളായ ഇസ്രയേലിലെ ജയിലില്‍ കഴിയുന്ന അച്ഛന്റെ ബീജം രഹസ്യമായി കടത്തി ഗര്‍ഭം ധരിച്ച അമ്മയിലൂടെയാണ് യാസ്മീന് പിറന്നത്. കടത്തിക്കൊണ്ടു വന്ന ബീജം കൃത്രിമസങ്കലനത്തിലൂടെയാണ് അമ്മ സമിറ നിംറിന്റെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിച്ചത്. വെസ്റ്റ്ബാങ്കിലെ ആശുപത്രിയില്‍ കഴിഞ്ഞ ദിവസമാണ് സമിറ യാസ്മീന് ജന്മം നല്‍കിയത്. ആശുപത്രി കിടക്കയ്ക്ക് അരികിലായി അഛന് യഹ്യ നംറിന്റെ വലിയ ചിത്രവും വച്ചിട്ടുണ്ട്. ഇസ്രയേലി ജയില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന യഹ്യക്ക് പരോളും അനുവദിച്ചിട്ടില്ല.
ഇസ്രയേലി ജയിലില്‍ കഴിയുന്ന അച്ഛന്മാരുടെ ബീജമെടുത്ത് കൃത്രിമബീജ സങ്കലനത്തിലൂടെ അമ്മാമാര്‍ ഗര്‍ഭം ധരിച്ച സംഭവങ്ങള്‍ നടന്നിട്ടുണ്ട്. വിവാഹ സംബന്ധമായ സന്ദര്‍ശനങ്ങള്‍ക്ക് ഫലസ്തീന് തടവുകാരെ ഇസ്രയേല്‍ അനുവദിക്കാറില്ല. 2012ല്‍ ദലാല്‍ സിബെന് എന്ന 32കാരിയും പതിനഞ്ചു വര്‍ഷമായി താന്‍ കാണാത്ത ഇസ്രയേലി ജയിലില്‍ കഴിയുന്ന ഭര്‍ത്താവ് അമ്മാറിന്റെ ബീജം കടത്തി കൊണ്ടു വന്ന് ഇങ്ങനെ ഗര്‍ഭം ധരിച്ച് കുഞ്ഞിന് ജന്മം നല്‍കിയിരുന്നു. ബീജം ജയിലുകളില്‍ നിന്നെങ്ങനെ കടത്തുന്നുവെന്നത് അതീവ രഹസ്യമാണ്. വെസ്റ്റ്ബാങ്കിലെ നബ്ലുസിലെ ഫെര്‍ട്ടിലിറ്റി ക്ലിനിക്കുകള്‍ ഭര്ത്താക്കന്മാര് ജയിലില്‍ കഴിയുന്ന ഭാര്യമാര്‍ക്ക് കൃത്രിമ ബീജ സങ്കലനം നടത്തിക്കൊടുക്കുന്നതില്‍ പേരെടുത്തവയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha