കുഞ്ഞിനെ ഫയര്‍ഫോഴ്സ് രക്ഷിച്ചു
കളിക്കുന്നതിനിടയില്‍ ഒന്നരവയസുകാരന്റെ തലയില്‍ സ്റ്റീല്‍ കലം കുടുങ്ങി. മകന്റെ വെപ്രാളപ്പെട്ടുള്ള കരച്ചില് കേട്ട് എന്തു ചെയ്യണമെന്നറിയാതെ മാതാപിതാക്കള്ളും.
ഊരകം ചിറയമ്മല് ഹൗസില്‍ ഷിനോയിയുടെ മകന് അക്ഷജിയുടെ തലയിലാണു കളിക്കുന്നതിനിടെ സ്റ്റീല്കലം കുടുങ്ങിയത്. വീട്ടുകാര്‍ പലപ്രാവിശ്യം കലം ഊരിയെടുക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഒടുവില്‍ മകനെയും എടുത്തുകൊണ്ട് വീട്ടുകാര്‍ ഫയര്‍ സ്റ്റേഷനില്‍ എത്തുകയായിരുന്നു. ഈ സമയം അത്രയും കുട്ടിക്ക് ശ്വാസം മുട്ടാതിരിക്കാന്‍ ശ്രമിച്ചു.
പിന്നീട് അഗ്നിശമന സേനാംഗങ്ങള്‍ ഹൈഡ്രോളിക് മെഷിന് ഉപയോഗിച്ച് സ്റ്റീല്‍ കലം മുറിച്ചു മാറ്റി. കലത്തില്‍ നിന്നും രക്ഷപ്പെടയുടന് കുട്ടി കരച്ചിലടക്കി അമ്മയുടെ തോളില്‍ കയറി. കുട്ടിക്കു മറ്റു പരുക്കുകളൊന്നുമില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha