Widgets Magazine
19
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇറാനെതിരെ ഇസ്രയേൽ തിരിച്ചടി തുടങ്ങിയതോടെ ആശങ്ക ഇന്ത്യയ്ക്കും...അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഉയർന്നതാണ് ഇന്ത്യൻ വിപണിയെ ആശങ്കപ്പെടുത്തുന്നത്...ഇനിയും ഉയരാൻ സാധ്യതയുണ്ട്...


ജെസ്‌ന മരിച്ചെങ്കിൽ, എങ്ങനെ, എപ്പോൾ, എവിടെ വച്ച് തുടങ്ങിയ ചോദ്യങ്ങൾക്ക് ഉത്തരം നൽകേണ്ടത് ജെസ്‌നയുടെ പിതാവ്...


കേരളപര്യടനത്തിന് ഉപയോഗിച്ച നവകേരള ബസ് ഇടക്കാലം കൊണ്ട് താരമായിരുന്നു..ഇപ്പോൽ ആ വിവിഐപി ബസിന്റെ അവസ്ഥ കണ്ടാൽ നിങ്ങൾ ഞെട്ടും..!! ഗാരേജിൽ ആർക്കും വേണ്ടാതെ വെറുതേ കിടക്കുകയാണ് ഈ ബസ്...


കേരളപര്യടനത്തിന് ഉപയോഗിച്ച നവകേരള ബസ് ഇടക്കാലം കൊണ്ട് താരമായിരുന്നു..ഇപ്പോൽ ആ വിവിഐപി ബസിന്റെ അവസ്ഥ കണ്ടാൽ നിങ്ങൾ ഞെട്ടും..!! ഗാരേജിൽ ആർക്കും വേണ്ടാതെ വെറുതേ കിടക്കുകയാണ് ഈ ബസ്...


യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ശിക്ഷകാത്ത്, കഴിയുന്ന നിമിഷ പ്രിയയുടെ മോചനം സാധ്യമാകുമോ? ആ പ്രതീക്ഷയോടെയാണ് അമ്മ യെമനിലേക്ക് യാത്ര തിരിക്കാൻ ഒരുങ്ങുന്നത്..

നമുക്ക് വേണ്ടി വീരമൃത്യു വരിച്ചവരും നമ്മള്‍ സല്യൂട്ട് ചെയ്തവരും ആരാണെന്നു അറിയേണ്ട സാമാന്യ അവകാശം രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കുമുണ്ട്, ആര്‍മി അല്ല സിആര്‍പിഎഫ്; വ്യത്യാസമുണ്ട്; അറിയണമത്!

19 FEBRUARY 2019 11:03 AM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ആര്‍മിയും സിആര്‍പിഎഫും തമ്മിലുള്ള വ്യത്യാസം വിശദീകരിച്ചുകൊണ്ടുള്ള കുറിപ്പ് വൈറലാകുന്നു. 44 സിആര്‍പിഎഫ് ജവാന്‍മാരാണ് കശ്മീരില്‍ നടന്ന ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്. ആര്‍മിയും സിആര്‍പിഎഫും ഒന്നാണെന്നാണ് പലരുടേയും ധാരണ. ആ ധാരണ തിരുത്തിക്കൊണ്ടും രണ്ടിന്റെയും ഡ്യൂട്ടി സ്വഭാവം സൈനിക ശക്തി, സാമ്പത്തിക ആനുകൂല്യം, നിയന്ത്രണ വിഭാഗം, യൂണിഫോം തുടങ്ങിയ കാര്യങ്ങളിലുള്ള വ്യത്യാസങ്ങള്‍ വിശദീകരിച്ചു കൊണ്ടുമാണ് കുറിപ്പ്.

പോസ്റ്റ് ഇങ്ങനെ:

''തല്ലുകൊള്ളാന്‍ ചെണ്ടയും പണം വാങ്ങാന്‍ മാരാരും എന്ന മലയാളം ചൊല്ലിന് പറ്റിയ ഏറ്റവും വലിയ ഉദാഹരണമാണ് CRPF- ന്റെ ജവാന്മാര്‍ മരിച്ചപ്പോള്‍ നടന്ന #Salute_Army ഹാഷ് ടാഗ്.

പലരും കരുതുന്നത് ഇതു രണ്ടും ഒന്നാണെന്നും നിയന്ത്രിയ്ക്കാനുള്ള ബുദ്ധിമുട്ട് കൊണ്ടു പല പേരുകളില്‍ അറിയപ്പെടുന്നു എന്നൊക്കെ... ആര്‍മിയെ ബഹുമാനിച്ചു കൊണ്ടു പറയട്ടെ, ആര്‍മി അല്ല CRPF, രണ്ടിന്റെയും ഡ്യൂട്ടി സ്വഭാവം, സൈനിക ശക്തി, സാമ്പത്തിക ആനുകൂല്യം, നിയന്ത്രണ വിഭാഗം, യൂണിഫോം തുടങ്ങി ഉപ്പുതൊട്ടു കര്‍പ്പൂരം വരെയുള്ള എല്ലാത്തിലും വ്യത്യാസമുണ്ട്.

പട്ടാളക്കാര്‍ എന്നു നമ്മള്‍ പൊതുവേ വിളിയ്ക്കുന്ന ഈ രണ്ടും തമ്മിലുള്ള വ്യത്യാസം കുറച്ചെങ്കിലും നാം അറിഞ്ഞിരിയ്ക്കണം, അറിയുന്നത് പി എസ്സ് സി പരീക്ഷയ്ക്ക് വേണ്ടിയല്ല, മറിച്ചു നമുക്ക് വേണ്ടി വീരമൃത്യു വരിച്ചവരും നമ്മള്‍ സല്യൂട്ട് ചെയ്തവരും ആരാണെന്നു അറിയേണ്ട സാമാന്യ അവകാശം രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കുമുണ്ട്.

മോഹന്‍ലാലും മമ്മൂട്ടിയും കേരളത്തിലെ രണ്ടു സിനിമാ നടന്മാരാണ്, ഇതില്‍ ഒരാളുടെ പടം പൊട്ടിയാല്‍ മറ്റെയാളെ നമ്മള്‍ കളിയാക്കുമോ? രണ്ടുപേരും സിനിമാനടന്മാര്‍ അല്ലേ? അതുപോലെയാണ് ആര്‍മിയും CRPF ഉം. ആര്‍മി എന്നാല്‍ കരസേന എന്നാണ് അര്‍ത്ഥം, ഇതു മിലിട്ടറി വിഭാഗത്തില്‍ ഉള്ളതാണ്, ആര്‍മി കൂടാതെ വായു സേന, നാവിക സേന എന്നിവ മാത്രമേ ഈ കൂട്ടത്തില്‍ ഉള്ളു, പ്രതിരോധ മന്ത്രാലയത്തിന്റെ കീഴിലാണ് ഇതുള്ളത്.

ഇനി CRPF എന്നത് (Cetnral Reserve Police Force) ആഭ്യന്തര മന്ത്രാലയത്തിന് കീഴിലും. പേരില്‍ പോലീസ് ഉള്ളത് കൊണ്ടല്ല, ,CRPF, BSF, RPF, CISF...തുടങ്ങിയ ബഹു ഭൂരിപക്ഷവും അര്‍ദ്ധ സൈനിക വിഭാഗത്തില്‍ പെടുന്നവയാണ്, ഇവയുടെ തലപ്പത്ത് IPS-കാരായ ഉദ്യോഗസ്ഥരാണ്. IPS എന്നാല്‍ Indian Police Service എന്നാണെന്ന് പറയേണ്ടല്ലോ അല്ലേ.

കഴിഞ്ഞ ദിവസം CRPF കാര്‍ കൊല്ലപ്പെട്ടപ്പോള്‍ ആര്‍മിയ്ക്കു ഹാഷ് ടാഗ് അടിച്ചതിനുള്ള നമ്മുടെ തെറ്റില്‍ സംഭവിയ്ക്കുന്നത് എന്തെന്നാല്‍.... സ്വന്തം ജീവന്‍ കൊടുത്തിട്ടും ബഹുമാനം മറ്റുള്ളവര്‍ക്ക് കിട്ടുന്നു എന്ന സാധാരണ ജവാന്റെ മാനസ്സിക വിഷമം എല്ലാ പാരാമിലിട്ടറിക്കാര്‍ക്കും ഉണ്ടാവാന്‍ സാധ്യതയുണ്ട്. രണ്ടും ഒരമ്മയുടെ മക്കള്‍ ആയിട്ടും കഷ്ടപ്പെട്ടത് അനിയനും പേര് ചേട്ടനും എന്നപ്പോലുള്ള ഫീലിംഗ്.

ആരായാലും സേനയല്ലേ എന്ന ഒഴുക്കന്‍ ചോദ്യത്തില്‍, സേനയ്ക്ക് കിട്ടുന്ന ആനുകൂല്യങ്ങള്‍ CRPF-നു കിട്ടുന്നില്ല എന്നും സൈന്യം എന്ന പേര് CRPF-നു നല്‍കുന്നില്ല അറിയുക.

അവ എന്തെന്നാല്‍, ആര്‍മി, കശ്മീരിലെ LOC -യിലെ കുറച്ചു ഭാഗം ഒഴികെ ബാക്കി മുഴുവന്‍ സ്വന്തം ക്യാമ്പില്‍ ഡ്യൂട്ടി ചെയ്യുന്ന ഒരു വിഭാഗമാണ്, ട്രെയിനിങ് ആണ് മുഖ്യ ജോലി, ആപത്ത് ഘട്ടങ്ങളില്‍ മാത്രം മറ്റു ഡ്യൂട്ടി ചെയ്യുന്നു, അല്ലെങ്കില്‍ യുദ്ധം വരുമ്പോള്‍... 1999-നു ശേഷം ഇതുവരെ ഇന്ത്യയില്‍ യുദ്ധം നടന്നിട്ടില്ല എന്നും ഓര്‍ക്കുക.

ഇനി CRPF എന്നാല്‍ 365 ദിവസവും ഡ്യൂട്ടി ചെയ്യുന്ന വിഭാഗം, ആന്തരിക സുരക്ഷ ആണ് പ്രധാന ജോലി. ഇലക്ഷന്‍ സമയത്തു, നക്‌സല്‍ ഓപ്പറേഷന്‍, ആഭ്യന്തര കലാപം, മത ലഹള, രാഷ്ട്രീയ പ്രശ്‌നങ്ങള്‍, തുടങ്ങി വെള്ളപ്പൊക്കം സുനാമി, ഭൂകമ്പം, ഉരുള്‍ പൊട്ടല്‍, അങ്ങനെ എന്തൊക്കെ ജോലിയ്ക്ക് സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ആള്‍ ബലം ആവശ്യമാണോ അതെല്ലാം ചെയ്യേണ്ടി വരുന്നു. അതിര്‍ത്തി സംരക്ഷണം ഒഴികെ.

അതിര്‍ത്തിയില്‍ : BSF (മെയിന്‍ റോള്‍), ആര്‍മി(LoC മാത്രം), ITBP, SSB എന്നിവര്‍. ഇങ്ങനെയുള്ള CRPF-നാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ ആള്‍ നഷ്ടം സംഭവിയ്ക്കുന്നത്, നക്‌സല്‍ പ്രഭാവ പ്രദേശങ്ങളില്‍ CRPF ജവാന്മാര്‍ ബലിയാടാവുന്നതിനു കൈയ്യും കണക്കുമില്ല. പക്ഷേ നമ്മള്‍ അറിയുന്നില്ല എന്നു മാത്രം.

ഡ്യൂട്ടി യില്‍ മാത്രമല്ല സര്‍ക്കാരിന്റെ സൗകര്യങ്ങളും ഒരുപാട് വ്യത്യാസം ആര്‍മിയും CRPF-ഉം തമ്മിലുണ്ട്, അവ എന്തെന്നാല്‍.
അവധി : ആര്‍മി= 90 ദിവസം, CRPF = 75.

അവധിയ്ക്ക് പോകാനുള്ള ഫ്രീ ടിക്കറ്റ് , ആര്‍മി ഓരോ വര്‍ഷവും 4(6) എണ്ണം , കൂടാതെ കൂടുതല്‍ ലീവിന് ഓരോ യാത്രയുടെയും പകുതി.

CRPF = വര്‍ഷത്തില്‍ 3 എണ്ണം മാത്രം. കൂടാതെ ആര്‍മിയ്ക്കു മിലിട്ടറി കമ്പാര്‍ട്ടു മെന്റ് ട്രെയിനും, റയില്‍വേ സ്‌റ്റേഷനില്‍ കാതിരിയ്‌ക്കേണ്ടി വന്നാല്‍ MCO-യും. CRPF-നു സാധാരണ പൗരനെ പോലെ തന്നെ എല്ലാം.

കാന്റീന്‍ സര്‍വീസ് : ആര്‍മിയ്ക്കു മാസത്തില്‍ 4 കുപ്പി മദ്യം, പിന്നെ ഗ്രോസറി സാധനങ്ങള്‍ക്ക് പൂര്‍ണ്ണമായും നികുതി ഇല്ല.

CRPF-നും പൂര്‍ണ്ണമായും മദ്യം ലഭിയ്ക്കില്ല, അഥവാ കിട്ടിയാലും എണ്ണത്തില്‍ കുറവും, വില കൂടുതലും. ഗ്രോസറി സാധനങ്ങള്‍ക്ക് GST ബാധകം.

യൂണിഫോം: ആര്‍മിയ്ക്കു കിട്ടുന്നത് ഏറ്റവും മികച്ചത് ആണെങ്കില്‍ അതുപോലെ മികച്ചത് CRPF-നു വേണേല്‍ അധികം പണം നല്‍കി പുറത്തെ കടയില്‍ നിന്നും വാങ്ങണം.

ശമ്പളം : ആര്‍മി ജവാന്‍ 10 വര്‍ഷം ജോലി ചെയ്യുമ്പോള്‍ കിട്ടുന്ന മൊത്തം ശമ്പളം CRPF-കാരന്‍ ജോലി ചെയ്തു നേടണമെങ്കില്‍ 16 വര്‍ഷമെങ്കിലുമെടുക്കും. മാത്രമല്ല ആര്‍മിയ്ക്കു ലഭിയ്ക്കുന്ന എസ്ട്രാ ഡ്യൂട്ടിക്ക് (കേരളത്തിലെ വെള്ളപ്പൊക്ക ഡ്യൂട്ടി പോലെ) കൂടുതല്‍ ശമ്പളം നല്‍കുന്നു.

One Rank One Pension (OROP) ഒരിയ്ക്കലും CRPF-നെ പോലുള്ള പാരാ മിലിട്ടറിക്കാര്‍ക്കു അനുവദിച്ചിട്ടില്ല, മാത്രമല്ല ഒരു ആര്‍മി ജവാനും ഒരു CRPF- ജവാനും പെന്‍ഷന്‍ പറ്റുമ്പോള്‍ അവരുടെ പെന്ഷനില്‍ 3000 മുതല്‍ 5000 രൂപയുടെ വരെ വ്യത്യാസമുണ്ട്, ആര്‍മി ജവാന്‍ പെന്‍ഷന്‍ ആയാല്‍ Ex-Service പദവി ലഭിയ്ക്കുകയും വിദ്യാഭ്യാസം അനുസരിച്ചു സ്‌റ്റേറ്റ് സര്‍ക്കാരില്‍ വീണ്ടും ജോലി ലഭിയ്ക്കും. എന്നാല്‍ CRPF ജവാന്‍ പെന്‍ഷന്‍ ആയാല്‍ അവന്റെ കായികശാരീരിക ക്ഷമത അനുസരിച്ചു സെക്യൂരിറ്റി ആയി ജോലി ചെയ്യേണ്ടി വരും

പ്രൊമോഷന്‍ : ആര്‍മി 6 വര്‍ഷം കൊണ്ട് ഒരു ജവാന്‍ പ്രമോഷന്‍ നേടുമെങ്കില്‍ CRPF-ല്‍ 18 വര്‍ഷമോളം എടുക്കും, പക്ഷേ എന്നിട്ടും ഡ്യൂട്ടി പഴയതു തന്നെ. കൂടാതെ ആയുധങ്ങള്‍, വാഹന സൗകര്യം, മറ്റു എല്ലാവിധ സൗകര്യങ്ങളും ആര്‍മിയ്ക്കു കിട്ടുന്നതിന്റെ പകുതി പോലും CRPF-നു ലഭിയ്ക്കുന്നില്ല.

ഇതൊക്കെ സഹിച്ചു ഡ്യൂട്ടി ചെയ്തു മരണം സംഭവിച്ചാലോ? ആര്‍മി ജവാനെ പോലെ CRPF-കാരന് രക്തസാക്ഷി പദവി ലഭിയ്ക്കില്ല, സര്‍ക്കാരില്‍ നിന്നും ലഭിയ്ക്കുന്ന ഏതാനും ലക്ഷങ്ങള്‍ ഒഴികെ വേറെ ഒന്നുമില്ല, എന്നാല്‍ ആര്‍മി ജവാന് ഭാര്യയ്ക്ക് ജോലി, പെട്രോള്‍ പമ്പ്, വീട്ടിലെ നികുതി ഒഴിവ് അങ്ങനെ എന്തെല്ലാം.

ആര്‍മി ജവാന് പലതരം ബഹുമതികളും ലഭിയ്ക്കുമെങ്കിലും CRPF-ജവാന് വെറും ഡ്യൂട്ടി മാത്രം മിച്ചം. കൂടുതല്‍ തുറന്നു എഴുതാന്‍ നിയമം അനുവദിയ്ക്കുന്നില്ല, എങ്കിലും നമ്മള്‍ സല്യൂട്ട് ചെയ്യുന്ന ആര്‍മി അല്ല നമ്മുടെ CRPF- ജവാന്മാര്‍ എന്നു നാം അറിഞ്ഞിരിയ്ക്കണം.

ആര്‍മിയ്ക്കു കിട്ടുന്ന സൗകര്യം CRPF-നും, അതുപോലെ ഡ്യൂട്ടി ചെയ്യുന്ന പാരാമിലിട്ടറികാര്‍ക്കും കൊടുക്കാന്‍ നമ്മുടെ സര്‍ക്കാര്‍ തയ്യാറല്ല, സര്‍ക്കാരിന് എന്നും ഇങ്ങനെ മാധ്യമങ്ങളുടെ മുന്നില്‍ മുതലക്കണ്ണീര്‍ ഒഴുക്കിയാല്‍ മതി...പക്ഷേ നമ്മള്‍ ഈ വ്യത്യാസം മനസ്സിലാക്കേണ്ടത് കടമയാണ്, രാജ്യസ്‌നേഹം എന്നാല്‍ കണ്ണടച്ചു ജയ് വിളിയ്ക്കുന്നത് മാത്രമല്ല ഇതൊക്കെ അറിഞ്ഞിരിയ്‌ക്കേണ്ടത് കൂടിയാണ് എന്നുമല്ലേ...

നമ്മളെക്കൊണ്ടു ചെയ്യാന്‍ കഴിയുന്ന ഏറ്റവും വലിയ പ്രവൃത്തി എന്തെന്നാല്‍ CRPF-നും ആര്‍മിയെ പോലുള്ള സൗകര്യങ്ങള്‍ നല്‍കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കുക എന്നത് മാത്രമാണ്.... എന്തേ ശ്രമിച്ചാല്‍ പറ്റില്ലേ? കാരണം, നമുക്ക് വേണ്ടിയാണ് അവര്‍ പൊട്ടി ചിതറിയത്, അപ്പോള്‍ നമ്മള്‍ അവരെ അറിഞ്ഞിരിയ്‌ക്കേണ്ടേ? അവര്‍ക്കു അര്‍ഹമായ ആനുകൂല്യങ്ങള്‍ നേടിക്കൊടുക്കേണ്ടേ?'' 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്റെ ഇപ്പോഴത്തെ അവസ്ഥ നിങ്ങൾക്ക് അറിയാം... വർഷങ്ങളായി മലയാളി പ്രേക്ഷകരെ ചിരിപ്പിച്ചുകൊണ്ടിരിക്കുന്ന താൻ കഴിഞ്ഞ കുറച്ചു കാലമായി, കരയുകയാണ്- ദിലീപ്  (2 minutes ago)

വ്യോമാക്രമണം ഇന്ത്യയ്‌ക്ക് ആശങ്കയാകുമോ?  (17 minutes ago)

ജെസ്‌ന മരിച്ചെങ്കിൽ, എങ്ങനെ, എപ്പോൾ, എവിടെ വച്ച് തുടങ്ങിയ ചോദ്യങ്ങൾക്ക് ഉത്തരം നൽകേണ്ടത് ജെസ്‌നയുടെ പിതാവ്...  (19 minutes ago)

നവകേരള ബസ് ഇപ്പോഴത്തെ അവസ്ഥ...  (28 minutes ago)

നിമിഷപ്രിയയെ കാണാൻ അമ്മ നാളെ യെമനിലേക്ക്  (32 minutes ago)

നമ്മൾ റോക്കറ്റുകൾ പരസ്‌പരം അയക്കുകയല്ല വേണ്ടത്, പകരം നക്ഷത്രങ്ങളിലേക്ക് അയക്കണം:- ഇസ്രയേലിനും, ഇറാനും നിർദ്ദേശം...  (35 minutes ago)

കടലുണ്ടിപ്പുഴയിൽ മുങ്ങിമരിച്ച സഹോദരിമാർക്ക് അന്ത്യയാത്ര നൽകി നാട്....  (54 minutes ago)

ഇറാന്‍ - ഇസ്രായേല്‍ സംഘർഷ ഭീതി ശക്തമാക്കി ഇസ്രായേല്‍ മിസൈല്‍ ഇറാനില്‍ പതിച്ചു:- ആക്രമണ ഭീഷണി ശക്തമായതോടെ ഇറാൻ്റെ വ്യോമാതിർത്തിയിലൂടെ സഞ്ചരിക്കുന്ന നിരവധി വിമാനങ്ങൾ വഴിതിരിച്ച് വിട്ടു...  (1 hour ago)

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തോടനുബന്ധിച്ചുള്ള പള്ളിവേട്ട നാളെ നടക്കും....  (2 hours ago)

കാണാതായ അസിസ്റ്റന്റ് പോസ്റ്റ് മാസ്റ്ററെ മരിച്ച നിലയില്‍ കണ്ടെത്തി...ആലുവയിലെ പോസ്റ്റല്‍ സൂപ്രണ്ട് ഓഫീസിലാണ് മൃതദേഹം കണ്ടെത്തിയത്  (2 hours ago)

പതിനെട്ടാം ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പില്‍ ബംഗാളില്‍ ഉയര്‍ന്ന പോളിങ്.... 102 മണ്ഡലങ്ങളിലായി 1625 സ്ഥാനാര്‍ത്ഥികളാണ് ഒന്നാം ഘട്ടത്തില്‍ ജനവിധി തേടുന്നത്  (3 hours ago)

ഗോദയിൽ കാനം ഒറ്റക്കായി.  (3 hours ago)

ഇനി തുറന്ന യുദ്ധമോ?  (3 hours ago)

കണ്ണൂരില്‍ നിര്‍ത്തിയിട്ട ടൂറിസ്റ്റ് ബസിന് പിറകില്‍ സ്‌കൂട്ടറിടിച്ച് യുവാവിന് ദാരുണാന്ത്യം  (3 hours ago)

കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പില്‍ നിന്നും രാജിവെച്ച സജി മഞ്ഞക്കടമ്പില്‍ എന്‍ഡിഎയിലേക്ക്...സജിയുടെ നേതൃത്വത്തില്‍ പുതിയ കേരള കോണ്‍ഗ്രസ് പാര്‍ട്ടി രൂപീകരിക്കും  (3 hours ago)

Malayali Vartha Recommends