മൂന്നാം വിരുന്നിന് വീട്ടിലെത്തിയ നവവധു വീട്ടില്‍ താമസിച്ചിരുന്ന യുവാവിനൊപ്പം മുങ്ങി
വിവാഹപ്പിറ്റേന്ന് ഭര്‍ത്താവിനോടൊപ്പം മാതൃഗൃഹത്തിലെത്തിയ യുവതി അവിടെ താമസിച്ചിരുന്ന ബന്ധുവിനൊപ്പം ഒളിച്ചോടിയതായി പരാതി. നെയ്യാറ്റിന്‍കരക്കാരിയായ യുവതിയാണ് കല്യാണം കഴിഞ്ഞ് സ്വന്തം വീട്ടില്‍ തിരിച്ചെത്തിയ ദിനം തന്നെ ഒപ്പം വളര്‍ന്ന ബന്ധുവായ യുവാവിനൊപ്പം മുങ്ങിയത്.
വര്‍ക്കല സ്വദേശിയായ യുവാവുമായി ഡിസംബര്‍ 7 നായിരുന്നു പെണ്‍കുട്ടിയുടെ വിവാഹം നടന്നത്. പിറ്റേദിവസം തന്നെ ഇരുവരും പെണ്‍വീട്ടില്‍ എത്തിയതിന് പിന്നാലെയാണ് പെണ്‍കുട്ടിയെ വീട്ടില്‍ തന്നെ താമസിച്ചിരുന്ന യുവാവിനൊപ്പം കാണാതായത്. ആഭരണങ്ങള്‍ വാങ്ങി നല്‍കാമെന്ന് പറഞ്ഞ് യുവാവ് പെണ്‍കുട്ടിയെ വിളിക്കുകയും ഇരുവരും ബൈക്കില്‍ കയറി പോകുകയുമായിരുന്നു.
യുവാവിന് മാതാപിതാക്കള്‍ ഇല്ലാത്തതിനാല്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്നാണ് വളര്‍ന്നത്. ഇവര്‍ക്ക് തമ്മില്‍ പ്രണയത്തില്‍ ആയിരുന്നെന്ന് തങ്ങള്‍ ഒരിക്കല്‍ പോലും അറിഞ്ഞിരുന്നില്ലെന്ന് പിതാവ് മാരായമുട്ടം പോലീസ് സ്റ്റേഷനില്‍ നല്കിയ പരാതിയില്‍ പറയുന്നു. ലോറി ഡ്രൈവറാണ് വീട്ടില്‍ നിന്നു വളര്‍ന്ന യുവാവ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha