പെപ്കോയുടെ സൗജന്യ ചിക്കന്‍ ഭക്ഷ്യമേള ഹിറ്റായി.. തിന്നുതീര്‍ത്തത് 3000കിലോയുടെ ചിക്കന്‍ വിഭവങ്ങള്‍
മലയാളികള്‍ അങ്ങനെയാണ് ഓസിന് എന്ത് കിട്ടിയാലും കഴിക്കും. പക്ഷിപ്പനിയെന്നോ, എലിപ്പനിേെയാ എന്തായാലും പ്രശ്നമില്ല. കഴിഞ്ഞ ദിവസം തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് പക്ഷിപ്പനി ഭീതി ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ പെപ്കോ, ദേശീയ മുട്ട-കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി, പൗള്‍ട്രി ഫാര്‍മേഴ്സ് അസോസിയേഷന് എന്നിവയുടെ നേതൃത്വത്തില്‍ നടത്തിയ സൗജന്യ ചിക്കന്‍ ഭക്ഷ്യമേളയിലായിലാണ് ജനക്കൂട്ടം കൊണ്ട് ശ്രദ്ധേയമായത്.
വണ്മോന്ഷോ എന്ന സിനിമയില്‍ സലിംകുമാര്‍ പറയുന്നത് പോലെ ഗേറ്റിന്റെവിടെ ആരോ ബിരിയാണി കൊടുക്കുന്നു എന്നതുപോലെ പുത്തരികണ്ടത്ത് ആരോ പന്തലൊക്കെയിട്ട് ചിക്കന്കൊടുക്കുന്നു എന്ന് പറഞ്ഞു, പറഞ്ഞ് ചിക്കന്‍ ഭക്ഷ്യമേള ഹിറ്റാക്കി. ചിലപ്പോള്‍ ബിരിയാണി കൊടുക്കുന്നെങ്കിലോ എന്ന് കേട്ട് എത്തിയവരാണ് കൂടുതലും. പക്ഷിപ്പനിയല്ലേ... ഇതൊക്കെ ഇപ്പോ കഴിക്കാമോ എന്ന് ചോദിച്ച തൃശ്ശൂര്കാരനോട്, അത് അങ്ങ് ആലപ്പുഴയിലല്ലേ ഇവിടെ അതൊന്നും വരൂല എന്ന് പറഞ്ഞ തിരുവനന്തപുരത്തുകാരനും, എല്ലാവരും ഭക്ഷിപ്പനി ഭീതിമാറ്റി ചിക്കന്‍ കഴിച്ച് ഏമ്പക്കം വിട്ട് വീട്ടില്‍ പോയി.
ഭക്ഷ്യമേള വൈകിട്ട് അഞ്ച് മണിക്ക് ആരംഭിക്കുമെന്നായിരുന്നു സഘാടകര്‍ അറിയിച്ചിരുന്നത്. നാലുമണിക്കുതന്നെ ആളുകള്‍ ചിക്കന്‍ തിന്നാന്‍വേണ്ടി പുത്തരിക്കണ്ടത്തേക്ക് ഒഴുകി. എന്നാല്‍ അഞ്ച് മണിയായിട്ടും പരിപാടി തുടങ്ങാത്തതിനാല്‍ വിശപ്പിന്റെ വിളികേട്ടവര്‍ ബഹളംവെച്ചു. സമയം പോകും തോറും ആളുകളുടെ ക്ഷമ നശിച്ചുകൊണ്ടേയിരുന്നു. പതുക്കെ പതുക്കെ ആളുകള്‍ ബഹളം വെക്കാന്‍ തുടങ്ങി. സ്ത്രീകളും കുട്ടികളും എല്ലാവരും ഉണ്ട് കൂട്ടത്തില്‍. ഉദ്ഘാടനം നടത്തിയിട്ട് പരിപാടി തുടങ്ങാമെന്ന് സംഘാടകര്‍. എങ്കില്‍പ്പിന്നെ പെട്ടന്ന് തുടങ്ങിക്കോ എന്ന് ജനം. ഇനി താമസിച്ചാല്‍ പണികിട്ടുമെന്നറിഞ്ഞ് പെട്ടന്ന് തന്നെ ഉദ്ഘാടന പരിപാടി തുടങ്ങി. ഉദ്ഘാടനം ചെയ്ത ഇ പി ജയരാജന് എംഎല്‍എയുടെ പ്രസംഗം നീണ്ടുപോകാന്‍ തുടങ്ങിയപ്പോള്‍ വീണ്ടും കൂകല്‍. മതി സാറെ ചിക്കന്താ എന്നൊരു അമ്മാവന്... അഞ്ച് മിന്നിട്ട് കൊണ്ട് ഉദ്ഘാടനം പൂര്‍ത്തിയാക്കി നേതാക്കന്മാര് സ്ഥലം കാലിയാക്കി. പിന്നെ ചിക്കന്‍ തീറ്റി മത്സരം. എല്ലാം ശുഭം. ഒന്നും ബാക്കിവെച്ചില്ല. എല്ലാം തീര്‍ന്നു. ഇനിയും ചിക്കന്‍ ബേണം എന്ന വിളിമാത്രം കേള്‍ക്കാം.
ഇതിനിടയില്‍ ഒരുകുട്ടിയെ കാണാതെ പോയി. തീറ്റിയുടെ ഇടയില്‍ അയ്യോ എന്റെ കൊച്ചിനെ കാണാനില്ലേ എന്ന് ഒരു ചേച്ചിയുടെ വിളി. ഉടനെ മൈക്കിലൂടെ അനൗന്‍സ്മെന്റ്, കുട്ടിയെ കണ്ടവര്‍ ഇത്രയും പെട്ടന്ന് വിവരമറിയിക്കണം അല്ലങ്കില്‍ സ്റ്റേജിനു മുന്നില്‍ എത്തിക്കണം. മോനെ നിന്റെ അമ്മ ചിക്കനുമായി കാത്തിരിക്കുന്നടാ എന്നതും കേള്‍ക്കാമായിരുന്നു.
3000കിലോ കോഴിയിറച്ചിയാണ് ചിക്കന്‍ വിഭവങ്ങള്‍ തയ്യാറാക്കാനായി ഉപയോഗിച്ചത്.3000 മുട്ടപുഴുങ്ങിയതും, രണ്ടായിരം മുട്ടപഫസും മണിക്കൂറുകള്‍ക്കുള്ളില്‍ ജനം വയറ്റിലാക്കി. തൃശൂര്ക്കാരന് സംഘാടകരിലൊരാളെ തേടിപ്പിടിച്ചു ചോദിച്ചു ചേട്ടായേ...ഈ സമരമെപ്പളാ തൃശൂരില്‍...പത്രത്തിക്കൊടുക്കോ.....
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha