കാലിനകത്ത് ആഫ്രിക്കന്‍ ഗിനിവിരയുമായി 4 വര്‍ഷം
ഓസ്ട്രേലിയയിലെ മെല്‍ബണില്‍ സ്ഥിരതാമസമാക്കിയ സുഡാന്കാരന് കഴിഞ്ഞ ഒരു വര്‍ഷമായി നീരുകൊണ്ടു വീര്‍ത്ത പാദങ്ങളുടെ വേദന സഹിക്കാന്‍ വയ്യാതായപ്പോഴാണ് ഡോക്ടര്‍മാരെ കണ്ടത്.
ഡോ. ജോനാഥന് ഡാര്‍ബി പറഞ്ഞതനുസരിച്ച് എക്സ്റേ എടുത്തപ്പോഴാണ് അയാളുടെ കണങ്കാലിന്റെ പിന്‍ഭാഗത്തും, പാദത്തിനുള്ളിലും ആഫ്രിക്കന്‍ ഗിനിവിരയുടെ രണ്ടു കഷണങ്ങള്‍ ഉണ്ടെന്ന് കണ്ടെത്തിയത്. ശുദ്ധമല്ലാത്ത കുടിവെള്ളത്തിലൂടെ ശരീരത്തിനകത്തെത്തുന്ന ഈ വിരയുടെ ലാര്‍വകള്‍ മനുഷ്യന്റെ കുടലിലാണ് ജീവിക്കുന്നത്.
ഇവ മാസം തുളച്ചു ശരീരോപരിതലത്തിലെത്തുകയും, തൊലിപ്പുറത്തുണ്ടാക്കുന്ന പൊള്ളല്‍ പോലുള്ള കുമിള പൊട്ടിച്ച് അതിലൂടെ പുറത്തുവരികയും ചെയ്യാറാണ് പതിവ്. വര്‍ഷങ്ങളോളം മനുഷ്യശരീരത്തിനുള്ളില്‍ ജീവിക്കാന്‍ കഴിവുള്ളവയാണ് ഈ വിരകള്‍.
ഈ രോഗിയുടെ കാര്യത്തില്‍ വിര, അയാളുടെ ശരീരത്തിനുള്ളില്‍ വച്ച് ചത്തതിനുശേഷം ജീര്‍ണ്ണിച്ചു തുടങ്ങിയ അവസ്ഥയിലായിരുന്നു. ഗിനിവിര രോഗമെന്നറിയപ്പെടുന്ന ഡ്രാക്കുന്കുലിയാസിസ് എന്ന രോഗമാണിത്. തെക്കന്‍ സുഡാന്, എതേ്യാപ്യ, ഘാന, ചാഡ് എന്നീ രാജ്യങ്ങളിലാണ് ഈ വിരകള്‍ കാണപ്പെടുന്നത്.
ഇതിനെതിരെ പ്രത്യേക ചികിത്സയില്ല. ഇത് പകര്‍ച്ചവ്യാധിയുമല്ല. ശസ്ത്രക്രിയയിലൂടെ വിരയെ നീക്കം ചെയ്തതിനുശേഷം രോഗി സുഖം പ്രാപിച്ചു വരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha