തന്നോടൊപ്പം ഒരുരാത്രി ചെലവഴിക്കാന്‍ കിം കര്ദാഷിയാന് പത്ത്ലക്ഷം ഡോളര്‍ വാഗ്ദാനം ചെയ്ത് സൗദി രാജകുമാരന്
ഒരു രാത്രിക്ക് പത്ത്ലക്ഷം രൂപ പ്രതിഫലം നല്‍കാമെന്ന് കേട്ട് അമേരിക്കന്‍ സൂപ്പര്‍മോഡല്‍ കിം കര്ദാഷിയാന് ഞെട്ടി. ഇനിക്ക് ഇത്രയും വിലയോ? അതിനേക്കാല്‍ രസം ഇത് ആരാണ് വാഗ്ദാനം ചെയ്തത് എന്നറിയുബോഴാണ്.സൗദി രാജകുമാരനാണ് തന്റെ ഒപ്പം ഒരു വൈകുന്നേരം ചെലവഴിക്കാന്‍ കിം കര്ദാഷിയാന് അദ്ദേഹം പത്ത് ലക്ഷം ഡോളര്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്. സൗദി രാജകുമാരന്റെ ആഗ്രഹം നിറവേറ്റാന്‍ സ്പെഷ്യല്‍ ഗസ്റ്റായി പുള്ളിക്കാരി ജനുവരിയില്‍ സൗദി അറേബ്യയിലേക്ക് പറക്കാനിരിക്കുകയാണ്.
ഒരു രാത്രിക്ക് 10 ലക്ഷം ഡോളര്‍ നല്‍കാമെന്നാണ് രാജകുമാരന് ഇന്‍സ്റ്റാഗ്രാമിലൂടെ വാഗ്ദാനം ചെയ്തിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ഈ സംഭവം വന്‍ വിമര്ശനക്കൊടുങ്കാറ്റാണ് അഴിച്ച് വിട്ടിരിക്കുന്നത്. തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ സൗദി രാജകുമാരന് നല്കിയ പ്രൊപ്പോസല്‍ പരിഗണിച്ചാണ് ഈ ഗ്ലാമര്‍താരം അറബിനാട്ടിലെത്തുന്നത്. സൗദി രാജകുടുംബത്തിലെ ഇളംതലമുറക്കാരനായ അഡെല്‍ അല്ഒട്ടെയ്ബിയാണ് കുറച്ച് ആഴ്ചകള്‍ക്ക് മുമ്പ് ഈ വാഗ്ദാനം നല്‍കിയിരിക്കുന്നത്. ഞാന്‍ ഒരു സൗദിയാണ്... ഓരോ രാത്രിക്കും ഞാന്‍ 10 ലക്ഷം ഡോളര്‍ നല്‍കാം.... ഇന്‍സ്റ്റാഗ്രാമിലുള്ള കര്‍ദാഷിയാന്റെ ഒരു ഗ്ലാമര്‍ ഫോട്ടോക്ക് ഈ വിധമാണ് രാജകുമാരന് കമന്റിട്ടിരിക്കുന്നത്. ഈ വാഗ്ദാനത്തില്‍ മനംമയങ്ങിയാണ് ഒരു കുട്ടിയുടെ അമ്മയായ താരം അടുത്ത വര്‍ഷം ജനുവരിയില്‍ സൗദിക്ക് പോകാന്‍ തയ്യാറായിരിക്കുന്നത്.
എന്നാല്‍ കര്ദാഷിയാന് ഇത് ഇനിയും സ്ഥിരീകരിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടുണ്ട്. എന്തായാലും ഈ സംഭവം സൗദി അറേബ്യന്‍ ഓണ്‍ലൈന്‍ ഫോറങ്ങളില്‍ ചൂടന്‍ ചര്‍ച്ചയായിത്തീര്‍ന്നിരിക്കുകയാണ്. 2012ല്‍ ഈ ഗ്ലാമര്‍ താരം സൗദി സന്ദര്‍ശിച്ചപ്പോള്‍ കര്ദാഷിനെകാണാനെത്തിയ ആള്‍ക്കൂട്ടത്തെ പിരിച്ച് വിടാന്‍ പൊലീസിന് കണ്ണീര്‍വാതകം വരെ പ്രയോഗിക്കേണ്ടി വന്നിരുന്നു. പാര്‍ട്ടികള്‍ക്കും ക്ലബ് നൈറ്റുകള്‍ക്കും പങ്കെടുക്കുന്നതിന് വന്‍തുക വാങ്ങുന്ന സൂപ്പര്‍മോഡലാണ് കര്ദാഷിയാന്. 2013ല്‍ 81 വയസ്സുള്ള ശതകോടീശ്വരനായ റിച്ചാര്‍ഡ് ലഗ്നര് വിയന്നയില്‍ നടത്തിയ ഒരു പരിപാടിയില്‍ പങ്കെടുത്തതിന് അവര്‍ക്ക് അഞ്ച് ലക്ഷം ഡോളറാണ് പ്രതിഫലമായി ലഭിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha