Widgets Magazine
25
Apr / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം നാളെ വിധിയെഴുതും... അവസാന മണിക്കൂറിലും പരമാവധി വോട്ട് സ്വന്തമാക്കാനുള്ള കരുനീക്കങ്ങളുമായി മുന്നണികളും സ്ഥാനാര്‍ത്ഥികളും, തെരഞ്ഞെടുപ്പിനുള്ള പോളിങ് സാമഗ്രികളുടെ വിതരണം രാവിലെ എട്ട് മണി മുതല്‍ ആരംഭിക്കും


വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി സ്‌പേസ് പാര്‍ക്കിലെ ജോലി നേടിയെന്ന കേസില്‍ സ്വപ്ന സുരേഷ്  കോടതിയില്‍ ഹാജരാകും... സ്‌പേസ് പാര്‍ക്കിലെ നിയമനത്തിനായി വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്നാരോപിച്ച് കണ്ടോന്‍മെന്റ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് സ്വപ്‌ന ഹാജരാകുന്നത്


സംസ്ഥാനത്ത് ആവേശത്തിരയിളക്കി പരസ്യ പ്രചാരണത്തിന് സമാപനം കുറിച്ച് കൊട്ടിക്കലാശം...ഇനിയുള്ള മണിക്കൂറുകള്‍ നിശബ്ദ പ്രചാരണം , കൊട്ടിക്കലാശത്തിനിടെ പ്രവര്‍ത്തകരുടെ ആവേശം അതിരുവിട്ടതോടെ പലയിടത്തും സംഘര്‍ഷമുണ്ടായി , തിരുവനന്തപുരത്ത് ഉള്‍പ്പെടെ മഴയ്ക്കിടെയായിരുന്നു കൊട്ടിക്കലാശം, വോട്ടെടുപ്പ് നാളെ


സുഹൃത്തിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ...


യുവാവിനെ ആക്രമിച്ച് പണം കവർന്ന കേസിൽ രണ്ടുപേർ അറസ്റ്റിൽ...

അര്‍ധരാത്രി എത്തിയ ആയുധധാരികളായ ഭീകരരെ ഒറ്റയ്ക്ക് നേരിട്ട് തോല്‍പ്പിച്ച പതിനാറുകാരന് ശൗര്യചക്ര സമ്മാനിച്ച്  രാജ്യത്തിന്റെ ആദരം!

20 MARCH 2019 01:15 PM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

രാഷ്ട്രപതി രാംനാഥ് കോവിന്ദ് ധീരതക്കുള്ള ഇത്തവണത്തെ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചപ്പോള്‍ രാജ്യം പ്രത്യേകം ശ്രദ്ധിച്ച ഒരു മുഖമാണ്, ശൗര്യചക്ര പുരസ്‌കാരം നേടിയ ഷോപ്പിയാന്‍ സ്വദേശി ഇര്‍ഫാന്‍ റംസാന്‍ ഷെയ്ഖിന്റേത്. കൗമാരക്കാരനായ ഈ ആണ്‍കുട്ടി എങ്ങനെയാണ് ഈ ചെറുപ്രായത്തില്‍ ശൗര്യചക്ര അവാര്‍ഡ് സ്വന്തമാക്കിയതെന്നായിരുന്നു പലരുടെയും ചോദ്യം. പൊതുവെ സൈനികര്‍ക്ക് നല്‍കിവരുന്ന ഈ പുരസ്‌കാരം ഈ കുട്ടിയ്ക്ക് നല്‍കിയതെന്തേ എന്നും ആളുകള്‍ സംശയിച്ചു.

എന്നാല്‍ അപകടകാരികളായ കാഷ്മീരി തീവ്രവാദികളെ ഒറ്റയ്ക്ക്, ധീരതയോടെ നേരിട്ട് പരാജയപ്പെടുത്തിയതിനാണ് പുരസ്‌കാരം എന്ന് മനസിലാക്കിയപ്പോള്‍ ആളുകള്‍ക്ക് ഇര്‍ഫാനോട് ഉള്ള ബഹുമാനം പതിന്മടങ്ങായി.

2017 ഒക്ടോബറിലായിരുന്നു സംഭവം. ഒക്ടോബര്‍ 16-നു രാത്രി വാതിലില്‍ തുടരെ മുട്ടുന്നത് കേട്ടാണ് ഇര്‍ഫാന്‍ റംസാന്‍ ഉണര്‍ന്നത്. പൊതുപ്രവര്‍ത്തകനായ അച്ഛന്‍ റംസാന്‍ ഷെയ്ഖിനെ കാണാന്‍ ആരെങ്കിലും അത്യാവശ്യമായി വന്നതായിരിക്കുമെന്നാണവന്‍ കരുതിയത്.


വാതില്‍ തുറന്നപ്പോള്‍ ആയുധധാരികളായ ഭീകരരെയാണ് കണ്ടത്. അപകടം മണത്ത ഇര്‍ഫാന്‍ ഭീകരര്‍ അകത്തേക്ക് കയറാതെ തടഞ്ഞു. അച്ഛനാണ് ലക്ഷ്യമെന്ന് മനസിലാക്കിയതോടെ തോക്ക് ധാരികളോട് ധൈര്യപൂര്‍വ്വം ഇര്‍ഫാന്‍ പോരാടി. അപ്പോഴേക്കും മകനെ സഹായിക്കാന്‍ അച്ഛനും എത്തി. സംഘര്‍ഷത്തിനിടെ ഭീകരര്‍ വെടിവെച്ചെങ്കിലും പിടിവലിക്കിടെ വെടികൊണ്ടത് സംഘാംഗത്തിനു തന്നെയായിരുന്നു.

കയ്യില്‍ കിട്ടിയ ആയുധങ്ങളുമായി ഭീകരരെ നേരിട്ടതോടെ നില്‍ക്കക്കള്ളിയില്ലാതെ പരിക്കേറ്റയാളെ ഉപേക്ഷിച്ച് ഭീകരര്‍ ജീവനും കൊണ്ടോടി. പരിക്കേറ്റ ഭീകരന്‍ അപ്പോഴേക്കും മരിച്ചു. ഇര്‍ഫാന്റെ പിതാവ് റംസാന്‍ ഷേഖിനു പരിക്കേറ്റു. ഇര്‍ഫാനും സംഘട്ടനത്തില്‍ പരിക്കേറ്റിരുന്നു. ഇര്‍ഫാന്റെ പിതാവ് പിന്നീട് ചികിത്സയിലിരിക്കെ മരിച്ചു.

ഭീകരരെ പ്രതിരോധിച്ച ഇര്‍ഫാന്‍ നാടിന്റെ ഹീറോയായി. അങ്ങനെയാണ് ശൗര്യചക്ര ഇര്‍ഫാനെ തേടിയെത്തിയത്. പൊതുവെ സൈനികര്‍ക്ക് നല്‍കുന്ന ശൗര്യചക്ര അസാധാരണമായ ധീരത പ്രകടിപ്പിക്കുന്ന സിവിലിയന്മാര്‍ക്കും നല്‍കാറുണ്ട്. ചെറുപ്രായത്തില്‍ തന്നെ അസമാന്യധീരതയും പക്വതയുമാണ് ഇര്‍ഫാന്‍ പ്രകടിപ്പിച്ചതെന്ന് മെഡലിനൊപ്പമുള്ള ഫലകത്തില്‍ പറയുന്നു.

 

ഐപിഎസ് ഓഫീസറാകുക എന്നതാണ് ഇര്‍ഫാന്‍ സ്വപ്നം കാണുന്നത്. ഇപ്പോള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ഇര്‍ഫാന്‍.

  
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആര്‍എല്‍വി രാമകൃഷ്ണനെ യൂട്യൂബ് ചാനലിലൂടെ ജാതീയമായി അധിക്ഷേപിച്ച കേസില്‍ നര്‍ത്തകി സത്യഭാമ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണനയില്‍  (1 minute ago)

പാലക്കാട്ട് താപനില 41 ഡിഗ്രി പിന്നിട്ടതോടെ 27 വരെ ജില്ലയിലെ വിവിധയിടങ്ങളില്‍ ഉഷ്ണതരംഗ സാഹചര്യമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (19 minutes ago)

കെഎസ്ആര്‍ടിസിക്ക് 30 കോടി രൂപ കൂടി സര്‍ക്കാര്‍ സഹായമായി അനുവദിച്ചു....  (24 minutes ago)

പോളിംഗ് ഡ്യൂട്ടിക്ക് ഹാജരാകാത്ത ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്ത് ജോലിക്കു നിയോഗിക്കും  (43 minutes ago)

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി എംഎം വര്‍ഗീസിന് നോട്ടീസ് അയച്ച് എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ്.. അടുത്ത തിങ്കളാഴ്ച കൊച്ചി ഓഫീസില  (1 hour ago)

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം നാളെ വിധിയെഴുതും... അവസാന മണിക്കൂറിലും പരമാവധി വോട്ട് സ്വന്തമാക്കാനുള്ള കരുനീക്കങ്ങളുമായി മുന്നണികളും സ്ഥാനാര്‍ത്ഥികളും, തെരഞ്ഞെടുപ്പിനുള്ള പോളിങ് സാമഗ്രികളുടെ വിതരണം ര  (1 hour ago)

ഐപിഎല്ലിലെ ആവേശപ്പോരാട്ടത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ നാല് റണ്‍സിന് തകര്‍ത്ത് ഡല്‍ഹി ക്യാപിറ്റല്‍സ് വീണ്ടും വിജയത്തില്‍...  (2 hours ago)

വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി സ്‌പേസ് പാര്‍ക്കിലെ ജോലി നേടിയെന്ന കേസില്‍ സ്വപ്ന സുരേഷ്  കോടതിയില്‍ ഹാജരാകും... സ്‌പേസ് പാര്‍ക്കിലെ നിയമനത്തിനായി വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്നാരോപിച്ച്  (2 hours ago)

സംസ്ഥാനത്ത് നാളെ നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സുരക്ഷാക്രമീകരണങ്ങള്‍ പൂര്‍ത്തിയായി.... സംസ്ഥാനത്ത് 41,976 പൊലീസ് ഉദ്യോഗസ്ഥരെയാണ് തെരഞ്ഞെടുപ്പ് ജോലികള്‍ക്കായി നിയോഗിച്ചു  (3 hours ago)

തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണത്തിന്റെ കലാശക്കൊട്ട് കഴിഞ്ഞുമടങ്ങിയ സിപിഎം പ്രവര്‍ത്തകന്‍ ജീപ്പില്‍ നിന്ന് വീണു മരിച്ചു  (3 hours ago)

സംസ്ഥാനത്ത് ആവേശത്തിരയിളക്കി പരസ്യ പ്രചാരണത്തിന് സമാപനം കുറിച്ച് കൊട്ടിക്കലാശം...ഇനിയുള്ള മണിക്കൂറുകള്‍ നിശബ്ദ പ്രചാരണം , കൊട്ടിക്കലാശത്തിനിടെ പ്രവര്‍ത്തകരുടെ ആവേശം അതിരുവിട്ടതോടെ പലയിടത്തും സംഘര്‍ഷമ  (3 hours ago)

കരുവന്നൂര്‍ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എംഎം വര്‍ഗീസിന് വീണ്ടും നോട്ടീസ് അയച്ച് ഇഡി  (8 hours ago)

കേരളത്തില്‍ കനത്ത ചൂട്... ഇന്ന് 12ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്  (8 hours ago)

മദ്യനയ അഴിമതിക്കേസില്‍ അരവിന്ദ് കെജ്രിവാള്‍ വന്‍ തോതില്‍ തെളിവ് നശിപ്പിച്ചുവെന്ന് എന്‍ഫോഴ്സ്മെന്റ്  (8 hours ago)

കൊട്ടിക്കലാശത്തിന് പിന്നാലെ അവശ്യസാധനങ്ങള്‍ അടങ്ങിയ ഭക്ഷ്യകിറ്റ് പിടിച്ചെടുത്തു....  (8 hours ago)

Malayali Vartha Recommends