Widgets Magazine
19
Apr / 2019
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആ സെറ്റില്‍ വെച്ചാണ് ഫഹദും നസ്രിയയും തമ്മില്‍ പ്രണയത്തില്‍ ആകുന്നതും വിവാഹം കഴിക്കുന്നതും; അവരുടെ വിവാഹം നടക്കാൻ കാരണക്കാരി ഞാനാണ്- നിത്യ മേനോന്‍


രാഷ്ട്രീയ അവസരവാദത്തിന്റെ പ്രതിനിധിയായ ഒരാള്‍ കൊല്ലം പാര്‍ലമെന്റ് മണ്ഡലത്തിന്റെ പ്രതിനിധിയാവുന്നത് കൊല്ലം ജനതയ്ക്ക് അപമാനമാണ്; എൻ കെ പ്രേമചന്ദ്രന്റെ ആര്‍ എസ് എസ് ബന്ധത്തിന്റെ തെളിവുകൾ പുറത്ത് വിട്ട് എം എ ബേബി


വിവാഹക്ഷണക്കത്ത് തയ്യാറാക്കാൻ സഹായിക്കാനെത്തിയെ ബന്ധുവായ എട്ടുവയസ്സുകാരിയെ നവവരൻ പീഡനത്തിനിരയാക്കി


ക്ലാസുകള്‍ ആരംഭിക്കുന്നതിന് മുന്‍പായി എല്ലാ വിദ്യാര്‍ത്ഥികളും വസ്ത്രങ്ങള്‍ നീക്കി നഗ്‌നരാകണമെന്ന് അധ്യാപകർ... പരാതിയുമായി ഡാന്‍സ് ഡ്രാമ അക്കാഡമിയിലെ വിദ്യാര്‍ത്ഥി...


'നിന്റെ ജീവന്റെ ജീവന് സുരക്ഷിത സ്ഥാനമായി എന്നെയും എന്റെ വീടും പരിഗണിച്ചതിനു നന്ദി... ഇവനെ ഞാൻ പൊന്നുപോലെ നോക്കിക്കോളും... രഞ്ജിനിയ്ക്ക് മുന്നിൽ സര്‍പ്രൈസ് സമ്മാനവുമായി അര്‍ച്ചന...

അല്ലേലും അമ്മായിക്ക് ലൈംഗിക താല്‍പ്പര്യം വളരെ കൂടുതല്‍ ആണ് ..! അമ്മാവന്‍ ഇല്ലിയോ വീട്ടില്‍ ..? സീരിയലില്‍ അമ്മവേഷം കൈകാര്യം ചെയ്യുന്ന അറുപത്തൊന്നുകാരിയെ മുപ്പത്തേഴുകാരന്‍ പീഡനത്തിനിരയാക്കിയെന്ന് പരാതി നല്‍കിയതിന് പിന്നലെ സമൂഹ മാധ്യമങ്ങളില്‍ അവരെ ആക്ഷേപിക്കുന്നവരോട് കലാ ഷിബു പറയുന്നു, ഏതോ ഒരുത്തന്‍ അവരെ നാണം കെടുത്താന്‍ ആയി കിടപ്പറ രംഗങ്ങള്‍ വ്യാപിപ്പിക്കുക ആണ്.. അവരെ ആത്മഹത്യയിലേയ്ക്ക് തള്ളിവിടരുത്

15 APRIL 2019 10:53 AM IST
മലയാളി വാര്‍ത്ത

More Stories...

രണ്ടുപേരും റൊമാന്‍ഡിക് ആയി ചിരിക്കണം... വെള്ളം വീഴുമ്പോൾ കിസ് ചെയ്യണം; സേവ് ദ് ഡേറ്റ് വീഡിയോ ഷൂട്ടിനിടെ വധുവിനെ ചുംബിക്കാനുള്ള വരന്റെ ശ്രമം വിജയിച്ചു, പക്ഷെ വഞ്ചിയുടെ ഒരുഭാഗം മറിഞ്ഞ് ഇരുവരും വെള്ളത്തിൽ...

ശ്രീധന്യയെ നേരില്‍ കണ്ട് അഭിനന്ദനമറിയിക്കാന്‍ രാഹുല്‍ എത്തി

നോത്രദാമിന് തീ പിടിക്കുമ്പോൾ...

പണ്ഡിറ്റില് വിശ്വസിക്കൂ, ചിലപ്പോൾ നിങ്ങളും, സമയം നല്ലതെങ്കിൽ നിങ്ങളുടെ കുടുംബവും രക്ഷപ്പെടും... ഏതായാലും ടിക്- ടോക്ക് നഷ്ടപ്പെട്ട വിഷമത്തിൽ നില്കുന്നവർ എന്റെ പാട്ടുകളും, വീഡിയോകളും കണ്ട് രസിക്കുക... അത് നിരോധിച്ച വിഷമം പോയ് കിട്ടും.. ടിക് ടോക്ക് നിരോധിച്ചതില്‍ വിഷമമുള്ളവര്‍ക്കായി സന്തോഷ് പണ്ഡിത്തിന്റെ പൊടികൈ

എപ്പോഴും വെള്ളവസ്ത്രമണിഞ്ഞ് ഒരു ചെറുചിരിയോടുകൂടിയാണ് അയാള്‍ നടക്കുന്നത്. ആ നടപ്പ് ഒരു കള്ളന്റേതായിരുന്നെന്ന് ഏറെ വൈകിയാണ് അറിഞ്ഞത്... പന്ത്രണ്ട് വയസുള്ള ഒരു പെണ്‍കുട്ടിയെ പലരീതിയില്‍ അയാള്‍ വശീകരിച്ചെടുത്തു... ഗ്രൂമിങ്ങ് എന്താണെന്ന് പോലും അറിയാതിരുന്ന പ്രായത്തില്‍ എന്നെ അതിന് വിധേയയാക്കി; കണക്ക് അധ്യാപകന്റെ ക്രൂര ലൈംഗിക വൈകൃതങ്ങള്‍ക്ക് ഇരയായ മകളുടെ അനുഭവകുറിപ്പ് പങ്കുവെച്ച്‌ പിതാവ്

മലയാളത്തിലെ പ്രമുഖ ചാനലിലെ സീരിയിലില്‍ അമ്മവേഷം കൈകാര്യം ചെയ്യുന്ന അറുപത്തൊന്നുകാരിയെ മുപ്പത്തേഴുകാരന്‍ പീഡനത്തിനിരയാക്കിയെന്ന പരാതിയുമായി സീരിയല്‍ നടി രംഗത്തെത്തിയതിനു പിന്നലെ സോഷ്യല്‍ മീഡിയയില്‍ നിരവധിപേര്‍ ആക്ഷേപവുമായി രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ ഈ വിഷയത്തില്‍ പ്രതികരണവുമായി കൗണ്‍സിലിങ് സൈക്കോളജിസ്റ്റ് കലാ ഷിബു രംഗത്തെത്തിയിരിക്കുകയാണ്.

അശ്ലീല വീഡിയോകള്‍ പ്രചരിപ്പിച്ചും പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയും സ്ത്രീകളെ ചൂഷണം ചെയ്യുന്ന സംഭവങ്ങള്‍ ദിനംപ്രതി വര്‍ധിച്ചു വരികയാണ്. ഇത്തരം സംഭവങ്ങളുണ്ടായാല്‍ അതില്‍ ഉള്‍പ്പെടുന്ന സ്ത്രീകളുടെ മാനസികാവസ്ഥ മനസിലാക്കാനോ അവരനുഭവിക്കുന്ന സംഘര്‍ഷങ്ങളെക്കുറിച്ച് ആലോചിക്കാനോ ആരും തയ്യാറാവില്ലെന്നാണ് കല ഷിബു പറയുന്നത്. അശ്ലീല കമന്റുകളിലൂടെ അവരെ പുച്ഛിക്കാനും ഒറ്റപ്പെടുത്താനുമുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. സമൂഹത്തിന്റെ അപകടകരമായ ഈ അവസ്ഥയെ കുറിച്ചാണ് കലാ ഷിബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്…

ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ...

ഇമ്മിണി വലിയ പോസ്റ്റ് ആണ് ..
വേണേല്‍ വായിച്ചോ ..

അച്ഛന്‍ ആണ് ആദ്യത്തെ ശത്രു എന്ന് പറഞ്ഞ ഒരു പതിമൂന്ന് വയസ്സുള്ള പെണ്‍കുട്ടി ..
അവളെ വഴക്കു പറഞ്ഞത് , അടിച്ചതു ഒക്കെ അവള്‍ പറഞ്ഞു ..
'' അയാളുടെ കൂട്ടുകാര്‍ വന്നപ്പോള്‍ ഞാന്‍ മുന്നില്‍ ചെന്ന് നിന്നെന്നു പറഞ്ഞായിരുന്നു അടിച്ചത് ..'''
ഞാന്‍ ആ കുട്ടിയുടെ അമ്മയെ നോക്കി ..
അവര്‍ മുഖം കുനിച്ചു ..
'' അച്ഛനല്ലേ അറിയു..അവരൊക്കെ എത്ര വൃത്തികെട്ടവന്മാരാണെന്നു !!
അച്ഛനും ആ കൂട്ടത്തില്‍ പെട്ടത് ആണെന്ന് ഓര്‍ക്കണം ..'
പകയോടെ അവള്‍ പറഞ്ഞു ..
വര്ഷങ്ങള്ക്കു മുന്‍പുള്ള ഈ സംഭവം ഇടയ്ക്കു ഞാന്‍ ഓര്‍ക്കും ..
സ്വന്തം വീട്ടില് ഒരു നിയമം , നാട്ടില്‍ മറ്റൊരു നിയമം ..!!

രാമനാഥന്‍ ഡോക്ടര്‍ ന്റെ മാനസികാരോഗ്യ കേന്ദ്രത്തില്‍ ജോലി നോക്കുന്ന സമയം വന്ന ഒരു കേസ് ഉണ്ട് ..
ഡോക്ടര്‍ നോട് എന്നും എനിക്ക് നന്ദി ഒരു കാര്യത്തില്‍ ആണ് ..
ധാരാളം സമയം , ഓരോ രോഗികളെയും കാണാനും അവരോടു ഇടപെടാനും തുടക്കകാരി ആയ എനിക്ക് തരുമായിരുന്നു ..
അദ്ദേഹം അര്‍പ്പിച്ച ആ വിശ്വാസത്തില്‍ എനിക്ക് അഭിമാനം ആയിരുന്നു ..
റിട്ടയര്‍ ആകാന്‍ ഏതാനും മാസമുള്ള ഒരു സ്‌കൂള്‍ ടീച്ചര്‍ , അവരുടെ മകന്‍ , ഭാര്തതാവ് ..
ഇവരാണ് വന്നത് ..
ടീച്ചര്‍ ന്റെ സ്വഭാവത്തില്‍ പെട്ടന്നുണ്ടായ മാറ്റം .,
മകന്റെ വിവാഹം അടുത്തിരിക്കുക ആണ് .,.
കരഞ്ഞു കലങ്ങിയ കണ്ണുകള്‍ ; ഭയന്ന ഭാവം ..
ഒന്നും സംസാരിക്കാന്‍ കൂട്ടാക്കാതെ ഇരിക്കുന്ന അവരോടു എന്തൊക്കെ ചോദിച്ചിട്ടും മറുപടി ഇല്ല ..
എന്നിരുന്നാലും തുടര്‍ച്ചയായി അവരെ കണ്ടു കൊണ്ടേ ഇരുന്നു ..
രണ്ടാം ദിവസം അവര്‍ സംസാരിച്ചു ..
ഉള്ളില്‍ കെട്ടിനിന്ന സങ്കടക്കടല്‍ അങ്ങ് പൊട്ടിയൊഴുകി ..

'''വേണമെന്ന് വെച്ചല്ല ..സംഭവിച്ചു പോയി ..
ഭാര്തതാവിന്റെ കുറവ് കൊണ്ടല്ല ..
എനിക്ക് , അറിയില്ല ., എങ്ങനെയോ അങ്ങനെ സംഭവിച്ചു പോയി .''

സ്‌കൂളിലെ പ്യൂണ്‍ ആയി അവര്‍ക്കു വര്ഷങ്ങളായി ഉണ്ടായിരുന്ന ബന്ധം ..
അരുതാത്തതു അടുത്തിടെ മറ്റൊരു അധ്യാപകന്‍ കാണാന്‍ ഇടയായി ..
സ്‌കൂളിലെ പ്രധാന അദ്ധ്യാപിക ആണ് ..പ്യൂണ്‍ വളരെ പ്രായം കുറഞ്ഞ വ്യക്തിയും ..!
സംഘര്‍ഷത്തിന്റെ കൊടുമുടിയില്‍ ആക്കിയത് ,
സഹപ്രവര്‍ത്തകന്റെ ഭീഷണി ആണ് ..
'' ഇതിപ്പോ ഒരാളോട് മാത്രമായി എങ്ങനെ നടക്കും ..
ഞങ്ങളും ഒക്കെ ഇവിടെ ഉണ്ട് ..
ആലോചിച്ചു മറുപടി പറഞ്ഞാല്‍ മതി ..'
'
സാധാരണകാരി ആയ ഒരു കുടുംബിനിയുടെ സമനില താറുമാറാകാന്‍ ഇതില്‍ കൂടുതല്‍ എന്താ വേണ്ടത് ..?
അവരുടെ ഭാര്തതാവിനോടല്ല ; മകനോടാണ് വിവരങ്ങള്‍ അറിയിച്ചത് .
ആ മുഖം ഇന്നും എന്റെ മനസ്സില്‍ ഉണ്ട് ..
ആദ്യം കുറെ നേരം കൈപ്പത്തികളാല്‍ മുഖം പൊത്തി അമര്‍ത്തിപ്പിടിച്ചു ഇരുന്നു ..
പിന്നെ ആ മുഖം ഉയര്‍ത്തുമ്പോള്‍ ,കണ്ണുകളില്‍ ജലാംശം പെരുകി ,ശക്തമായി കിതയ്ക്കുകയും ചെയ്തു കൊണ്ടേ ഇരുന്നു ..
എത്രയോ നേരമെടുത്ത് ആണ് അയാള്‍ സംസാരിക്കാന്‍ ഉള്ള കഴിവ് വീണ്ടെടുത്തത് എന്നെനിക്കു അറിയാം ..
ഉള്‍കൊള്ളാന്‍ ആര്‍ക്കാണ് കഴിയാത്തതു ആ മകന്റെ നിസ്സഹായാവസ്ഥ ..
അവന്റെ മനസ്സില്‍ കൂടി കടന്നു പോകുന്ന ചിന്തകളെ ഊഹിക്കാം ..
'അമ്മ ആണ് ..
അതാണ് ആദ്യത്തെ ഷോക്ക് ..!
പിന്നെ അവരുടെ പ്രായം ..
വിവാഹപ്രായം എത്തിയ മകന്‍ ..
റിട്ടയര്‍ ആകാന്‍ അധികം നാളുകള്‍ ഇല്ല ..
ഡോക്ടര്‍ , ഞാന്‍ ..
ഞങ്ങള്‍ രണ്ടുപേരും ഒരുപാടു നേരം സംസാരിച്ചു ,അവന്റെ ഉള്‍ക്കാഴ്ചകള്‍ നേരെ ആക്കി കൊണ്ട് വന്നു ..
നമ്മള്‍ കാണുന്ന പോലെ അല്ല മനസ്സ് അല്ലെ ?
അവന്‍ എന്നോട് ചോദിച്ച ചോദ്യം അതായിരുന്നു ..

ഞാന്‍ എന്തിനാണ് ഈ കേസ് ഇപ്പൊ എഴുതിയത് എന്ന് വെച്ചാല്‍ ,
നമ്മളില്‍ പലരും കണ്ട ഒരു വീഡിയോ ..
പ്രായം ആയ ഒരു സീരിയല്‍ സ്ത്രീ .
അവരുടെ വിശ്വാസത്തെ ചൂഷണം ചെയ്തു , ഏതോ ഒരുത്തന്‍ അവരെ നാണം കെടുത്താന്‍ ആയി കിടപ്പറ രംഗങ്ങള്‍ വ്യാപിപ്പിക്കുക ആണ് ..
ആ വാര്‍ത്തയുടെ താഴേ വന്ന അശഌല കമന്റു മഴ വായിക്കാന്‍ ഇത്തിരി ശക്തി കൂടുതല്‍ വേണം ..

എന്തെങ്കിലും ഒരു പോസ്റ്റ് ഞാന്‍ , ഉള്‍പ്പടെ ഏത് സ്ത്രീയോ അവരെ ഒന്ന് സാന്ത്വനപ്പെടുത്താന്‍ ഇട്ടു എന്ന് ഇരിക്കട്ടെ ..
ഇടുന്ന പോസ്റ്റ് നു താഴെ വരുന്ന പൊങ്കാല എന്താകും എന്ന് ഊഹിക്കാം ..

''ഇവരെ പോലെ കുറെ എണ്ണം ഇറങ്ങും ..ഫെമിനിച്ചികള്‍ ...!!
ഇവളുടെ ഒക്കെ കഴപ്പ് തീര്‍ക്കാന്‍ ആരുമില്ലേ വീട്ടില്‍ ..?
അല്ലേലും അമ്മായിക്ക് ലൈംഗിക താല്‍പ്പര്യം വളരെ കൂടുതല്‍ ആണ് ..!
എഴുത്തില്‍ ഒക്കെ ഉണ്ട് ..
അമ്മാവന്‍ ഇല്ലിയോ വീട്ടില്‍ ..?
ഇതൊക്കെ കുറവാ ..!
ദ്വയാര്‍ത്ഥ പ്രയോഗത്തിലെ അമ്മായിയോ ,ചേച്ചിയോ , ഒക്കെ ആയി ഞാന്‍ മാറ്റപ്പെട്ടു കൊണ്ടേ ഇരിക്കും ..
ഇതിന്റെ അപ്പുറത്തേയ്ക്ക് പോകും ..!

തൊടുപുഴയിലെ കുഞ്ഞിന്റെ അമ്മയെ ന്യായീകരിച്ചില്ല ..ആ അവസ്ഥ എന്തായിരുന്നു എന്ന് ചിന്തിച്ചു വിശകലനം ചെയ്തു ..
സമൂഹമേ ,നമ്മളറിയാതെ, നിങ്ങള്‍ അറിയാത്ത സ്ത്രീ ജീവിതങ്ങള്‍ ഉണ്ട് ..മനുഷ്യ ജീവിതം ഉണ്ട്..

വായിച്ചു കേട്ടതോ ., ആരെങ്കിലും പറഞ്ഞു കെടുത്തും വെച്ച് വിടുവായത്തരം പറയുകയോ അല്ല ..
ഏഴ് വര്ഷം എന്റെ ഔദ്യോഗിക ജീവിതം ., കൊല്ലം ജില്ലയിലെ ഏറ്റവും കൂടുതല്‍ പീഡനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത സ്ഥലത്തായിരുന്നു ..
ഞാന്‍ പ്രധാന സാക്ഷി ആയ പീഡന കേസുകള്‍ ഇനിയും വിളിക്കാന്‍ ഉണ്ട് ..
ജീവന്‍ പണയം വെച്ച് രക്ഷിച്ച പെണ്കുട്ടികള്‍ പോലും , ഒരു ഘട്ടം കഴ്ഞ്ഞു തിരിച്ചു മോശപ്പെട്ട പഴയ അവസ്ഥയില്‍ മടങ്ങി പോകുന്നത് നോക്കി നില്‍ക്കേണ്ടി വന്നിട്ടുണ്ട് ..
ഇവിടത്തെ നിയമവ്യവസ്ഥ അതാണ് ..
അന്ന് പോക്‌സോ നിയമം നിലവില്‍ വന്നിട്ടില്ല ..
ഇന്നും നിലവില്‍ വന്നിട്ടും കെട്ടികിടക്കുന്ന എത്രയോ കേസുകള്‍ ..അതൊന്നും ചോദ്യം ചെയ്യാന്‍ ചെയ്യാന്‍ ആരെയും കണ്ടിട്ടില്ല. .
ആ പോട്ടെ ..
അതൊന്നും ഇവിടെ വിഷയം അല്ല .!!
ഇവിടെ , ഓരോ വ്യക്തിയുടെയും നിസ്സഹായാവസ്ഥ ചൂണ്ടി കാണിക്കുമ്പോ ,
അതിന്റെ ചുവട്ടില്‍ വന്നു അശ്ലീലം എഴുതുന്ന ആ മാനസികാവസ്ഥ ഉണ്ടല്ലോ ..
അതാ പറഞ്ഞു വരുന്നത് ..
നമ്മുക്ക് അറിയില്ല സഹോദരി സഹോദരന്മാരെ ..
ആരുടെയും ജീവിതം എങ്ങനെ , ഏത് തരത്തില്‍ എന്നൊക്കെ ..
സദാചാര കുരു പൊട്ടുന്ന ഏതെങ്കിലും നന്മ മനസ്സുകള്‍ , ഒരു അക്രമം കണ്ടാല്‍ ചെറുക്കുമോ ?
അതിനു ധൈര്യം ഉണ്ടോ ?
ഒരു സ്ത്രീയും പുരുഷനും ഒന്നിച്ചു ഇടപെട്ടാല്‍ മാത്രമേ ആ കുരു പൊട്ടു ..
വ്യക്തിപരമായി പറയാം ..
എനിക്കുണ്ട് ധൈര്യം ..
എന്റെ കുഞ്ഞിന് ഞാന്‍ ഉണ്ട് ..
അങ്ങനെ ഒരു കൈ അവള്‍ക്കു നേരെ വന്നാല്‍ , നിയമത്തിനു വിട്ടു കൊടുക്കില്ല ..
കൊന്നു കളഞ്ഞേക്കും ഞാന്‍ ..
എന്റെ അല്ലാത്ത മക്കള്‍ക്ക് വേണ്ടി ഞാന്‍ ഒരുപാടു ചെയ്തിട്ടും , അതിന്റെ പ്രശ്‌നങ്ങളേ നേരിട്ടിട്ടും ഉണ്ട് ..
പക്ഷെ എല്ലാ സ്ത്രീകളും അങ്ങനെ അല്ല ..
അതവര്‍ വളര്‍ന്നു വന്ന സാഹചര്യം പോലെ ആണ് എന്ത് അക്രമത്തെയും ചെറുക്കാന്‍ ഉള്ള ഉശിരു ..!
കരാട്ടെ ബ്ലാക്ക് ബെല്‍റ്റ് നേടിയാലും ആ നേരം പ്രതികരിക്കാന്‍ സാധിക്കണം എന്നില്ല ..
'അമ്മ മഹത്വം ഒന്നും വാഴ്ത്തിയിട്ടു ഒരു കാര്യമില്ല ..
മനസ്സാണ് ..അതിന്റെ ശക്തിയും ദൗര്‍ബല്യവും അവനവനു പോലും അറിയില്ല പലപ്പോഴും ..

എന്തിനാണ് ഈ എഴുത്ത് എന്ന് വെച്ചാല്‍,
ആ സ്ത്രീ ..
വീഡിയോ അവരുടേത് തന്നെ ആയിക്കോട്ടെ ..
അവരെ ആത്മഹത്യയിലേക്കു തള്ളിവിടുന്ന തരത്തില്‍ പ്രതികരണം വേണോ ..?
അവരെ അറിയില്ല ..
ഈ സമയം അവര്‍ക്കു നേരിടാന്‍ കരുത്ത് ഉണ്ടാകട്ടെ എന്നൊരു പ്രാര്‍ത്ഥന ..
ഇനി , ഇത് ഞാന്‍ ന്യായീകരിക്കുന്നത് എനിക്ക് കഴപ്പ് കൂടിയിട്ട് ആണെന്ന് തോന്നുന്നവരോട് ;
ആ സാധനം ,.അതങ്ങനെ നില്കുന്നത് അല്ലെ നല്ലത് ..?
ആരെയും ഞാന്‍ ആയി വേദനിപ്പിക്കുന്നില്ല ,നശിപ്പിക്കുന്നില്ല .
എന്റെ അനുവാദം ഇല്ലാതെ ഒരാളും എന്നെ തൊട്ടിട്ടില്ല ..ഇഷ്ടമില്ലാതെ ആരെയും അങ്ങോട്ടും പീഡിപ്പിച്ചിട്ടില്ല ..
പിന്നെ എന്താണെന്നു കഴപ്പ് കൂടിയാല് ..!! 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വയനാട് രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷം കുത്തനെ ഇടിയുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്... ഇടതു മുന്നണി സ്ഥാനാര്‍ത്ഥി പി.പി സുനീറും എന്‍ ഡി എ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളിയും അത്ഭുതങ്ങള്‍ സൃഷ്ടിക്കുമ  (3 minutes ago)

കൊട്ടാരക്കരയില്‍ ഭര്‍ത്താവ് ഭാര്യയുടെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി കൊന്നു  (24 minutes ago)

കനത്ത മഴ: നാല് ജില്ലകളില്‍ ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ് ; അഞ്ച് ജില്ലകളിൽ ഉരുൾപൊട്ടാൻ സാധ്യത ; ജാഗ്രത നിർദേശം നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം  (33 minutes ago)

ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രമാണിച്ച് സംസ്ഥാനത്തെ സര്‍ക്കാര്‍, സ്വകാര്യ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വോട്ടെടുപ്പിന്റെ തലേ ദിവസമായ 22 ന് അവധി നല്‍കണമെന്നു തെരഞ്ഞെടുപ്പു കമ്മീഷ  (37 minutes ago)

സംസ്ഥാനത്ത് പലയിടങ്ങളിലായി കനത്ത മഴയും കാറ്റും : വിവിധയിടങ്ങളിൽ വ്യാപക നാശനഷ്ടം  (52 minutes ago)

എന്‍ ഡി എ സര്‍ക്കാര്‍ ഒരിക്കല്‍ കൂടി അധികാരത്തിലേറിയാല്‍ കോടതി മുതല്‍ പാര്‍ലമെന്റ് വരെ വിശ്വാസങ്ങള്‍ സംരക്ഷിക്കാന്‍ പോരാടുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി, സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ നടന്ന എന്‍ ഡി  (1 hour ago)

തെരെഞ്ഞെടുപ്പ് ; യൂഡി എഫ് സ്ഥാനാർത്ഥി ക്കു ബിജെപി വോട്ട് അട്ടിമറിക്കുന്നുവെന്ന് ആരോപണം ; ജില്ലാ പ്രസിഡന്റിനെതിരെ രൂക്ഷ വിമർശനം  (1 hour ago)

കേന്ദ്രസര്‍ക്കാരിനോട് അടിയന്തരസഹായം ആവശ്യപ്പെട്ട് ജെറ്റ് എയര്‍വേസ് ജീവനക്കാര്‍  (1 hour ago)

ഇന്ത്യ നടത്തിയ ബലാക്കോട്ട് ആക്രമണത്തില്‍ പാക് പൗരന്മാരോ,പാക് സൈനികരോ കൊല്ലപ്പെട്ടിട്ടില്ലെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്  (1 hour ago)

ജമ്മു കാശ്മീരില്‍ നിയന്ത്രണരേഖ വഴിയുള്ള വ്യാപാരത്തിനു വിലക്ക്, നിയന്ത്രണരേഖയിലെ വ്യാപാര പാത ദുരുപയോഗം ചെയ്യുന്നതായുള്ള റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് നടപടി  (2 hours ago)

മുന്‍ തെരഞ്ഞെടുപ്പുകളിലെ പോലെ സ്ലിപ് മാത്രമായി പോളിങ് ബൂത്തില്‍ എത്തിയാല്‍ വോട്ട് ചെയ്യാനാകില്ല... തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്ന വോട്ടേഴ്‌സ് സ്ലിപ് തിരിച്ചറിയല്‍ രേഖയായി വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ  (2 hours ago)

ലോക്‌സഭാ തെരഞ്ഞെടുപ്പിനുശേഷം എന്‍ഡിഎയ്‌ക്കോ യുപിഎയ്‌ക്കോ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഭൂരിപക്ഷം ലഭിക്കില്ലെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി  (2 hours ago)

വിഷു ഉത്സവങ്ങള്‍ക്ക് ശേഷം ശബരിമല നട ഇന്ന് അടയ്ക്കും, കഴിഞ്ഞ വര്‍ഷത്തെ വിഷു സീസണ്‍ അപേക്ഷിച്ച് ഇത്തവണ തീര്‍ഥാടകരുടെ എണ്ണത്തില്‍ കാര്യമായ കുറവുണ്ടായി  (2 hours ago)

കല്യോട്ട് കൊല്ലപ്പെട്ട യൂത്തുകോണ്‍ഗ്രസ് പ്രവര്‍ത്തകരിലൊരാളായ കൃപേഷിന്റെ വീടിന്റെ പാലുകാച്ചല്‍ ഇന്ന്, ഓലക്കുടിലിനു മുന്നിലായി കൃപേഷിന്റെ അച്ഛന്റെ പേരില്‍ പട്ടയംകിട്ടിയ ഭൂമിയിലാണ് വീടുയര്‍ന്നത്  (2 hours ago)

യേശുവിന്റെ കാല്‍വരിയിലെ യാഗബലിയുടെ ഓര്‍മ പുതുക്കി ദേവാലയങ്ങളില്‍ ഇന്ന് ദുഃഖ വെള്ളി ആചരിക്കുന്നു, ദുഃഖവെള്ളിയോടനുബന്ധിച്ച് ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനകളും തിരുക്കര്‍മങ്ങളും നടക്കും  (2 hours ago)

Malayali Vartha Recommends