പണ്ഡിറ്റില് വിശ്വസിക്കൂ, ചിലപ്പോൾ നിങ്ങളും, സമയം നല്ലതെങ്കിൽ നിങ്ങളുടെ കുടുംബവും രക്ഷപ്പെടും... ഏതായാലും ടിക്- ടോക്ക് നഷ്ടപ്പെട്ട വിഷമത്തിൽ നില്കുന്നവർ എന്റെ പാട്ടുകളും, വീഡിയോകളും കണ്ട് രസിക്കുക... അത് നിരോധിച്ച വിഷമം പോയ് കിട്ടും.. ടിക് ടോക്ക് നിരോധിച്ചതില്‍ വിഷമമുള്ളവര്‍ക്കായി സന്തോഷ് പണ്ഡിത്തിന്റെ പൊടികൈ
വാട്സ് ആപ്പിനും ,ഫേസ്ബുക്കിനും പിന്നാലെ , യുവാക്കളെ ഹരം കൊള്ളിച്ച ആപ്പായ ടിക്ക് ടോക്ക് നിരോധിച്ചിരിക്കുകയാണ് ഗൂഗിൾ . ടിക്ക് ടോക്ക് പ്രേമികൾക്ക് ഇപ്പോൾ തിരിച്ചടി കിട്ടിയിരിക്കുകയാണ്. പിന്നാലെ ടിക് ടോക്ക് നിരോധിച്ചതില്‍ വിഷമമുള്ളവര്‍ക്ക് ആശ്വസിക്കാനുള്ള വഴി ഉപദേശിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ് സിനിമാ സംവിധായകനും, നടനുമായ സന്തോഷ് പണ്ഡിറ്റ്. നേരെ യൂട്യൂബിലേക്ക് പോയി താനഭിനയിച്ച സിനിമയിലെ പാട്ടുകള്‍ കണ്ടാസ്വദിക്കാനാണ് സന്തോഷ് പണ്ഡിറ്റിന്റെ ഉപദേശം.
ഫേസ്ബുക്ക് പോസ്റ്റിലൂടെ...
മക്കളേ..
അങ്ങനെ ടിക്-ടോക്ക് Google നിരോധിച്ചല്ലോ... ആ ആപ്പ് ചില ആളുകള്‍ അപകടകരമാം വിധം Miss use ചെയ്തു അഥവാ ചെയ്യുന്നു, ആത് കാരണം കുറേ അപകടം ഉണ്ടാകുന്നു എന്നും പറഞ്ഞ് ചില൪ കേസ് കൊടുത്തതാണ് ഈ വിധിയിലേക്ക് നയിച്ചത്..
എന്തിനേയും നല്ല രീതിയിലും പോസിറ്റീവായും ഉപയോഗിക്കുവാ൯ പലരും ശ്രമിക്കാറില്ല..
ഏതായാലും ടീക്- ടോക്ക് നഷ്ടപ്പെട്ട വിഷമത്തില്‍ നില്കുന്നവര് എന്ടെ പാട്ടുകളും, വീഡിയോകളും YouTube ലൂടെ കണ്ട് രസിക്കുക.. അത് നിരോധിച്ച വിഷമം പോയ് കിട്ടും..
(വാല് കഷ്ണം.. പണ്ഡിറ്റീന്ടെ ലീലാ വിലാസങ്ങളുടെ വീഡിയോകളുടെ മുമ്പില്‍ എന്തോന്ന് ടിക് ടോക്ക്..അവനവന്റെ ആവശ്യങ്ങളെയും അനാവശ്യങ്ങളെയും തിരിച്ചറിയുന്നിടത്താണ് ഒരാളുടെ യഥാർത്ഥ വളർച്ച ആരംഭിക്കുന്നത്. )
Pl comment by Santhosh Pandit (പണ്ഡിറ്റില് വിശ്വസിക്കൂ, ചിലപ്പോള്‍ നിങ്ങളും, സമയം നല്ലതെന്കില് നിങ്ങളുടെ കുടുംബവും രക്ഷപ്പെടും)
https://www.facebook.com/Malayalivartha