Widgets Magazine
07
Dec / 2019
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെഗറ്റീവ് എനർജിയും, ആരോഗ്യ പ്രശ്നങ്ങളും നിങ്ങളെ അലട്ടുന്നുണ്ടോ? തിരിച്ചറിയാൻ ഒരു ഗ്ലാസിലെ ഉപ്പുവെള്ളം മതി


ഭര്‍ത്താവ് മരിച്ച സ്ഥലത്ത് അതേ രീതിയില്‍ തന്നെയും വെടിവെച്ച് വീഴ്ത്തണമെന്ന് അലറിവിളിച്ച് ഏറ്റുമുട്ടലിനിടെ തെലങ്കാന പോലീസ് വെടിവച്ചു കൊന്ന പ്രതികളിലൊരാളായ ചിന്നകേശവലുവിന്‍റെ ഭാര്യ: പ്രതികരണം അറിയാനെത്തിയ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ വികാരഭരിതയായപ്പോൾ...


ഇങ്ങനെ സ്വയം ശിക്ഷ നടപ്പിൽ വരുത്തി പോലീസുക്കാര്‍ പാവം വക്കീലന്മാരുടെ കഞ്ഞി കുടി മുട്ടിക്കരുത്...ഇതൊരു അപേക്ഷയാണ്; ഹൈദരാബാദിൽ ഡോക്ടറെ ബലാത്സംഗം ചെയ്തു കൊന്ന കേസിലെ നാലു പ്രതികളെ ഏറ്റുമുട്ടലിനിടെ വെടിവച്ചു കൊന്ന തെലങ്കാന പൊലീസിന്റെ നടപടിയില്‍ പ്രതികരണവുമായി സന്തോഷ് പണ്ഡിറ്റ്


ശബരിമലയിൽ സുരക്ഷയൊരുക്കിയ പൊലീസ് കമാന്‍റോകളെ വരെ ഭയപ്പെടുത്തി സന്നിധാനത്ത് പുലിയിറങ്ങി; ബെയ് ലി പാലത്തിന് കുറുകെ ചാടിയ പുലിയെക്കണ്ട് പാലത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ ജീവനും കൊണ്ട് രക്ഷപ്പെട്ടു; സംഭവമറിഞ്ഞതോടെ മെസ്സിലെ ജീവനക്കാരടക്കമുള്ളവർ അങ്കലാപ്പിലായതോടെ കേന്ദ്ര സേനാംഗങ്ങളെത്തി ആകാശത്തേക്ക് നിറയൊഴിച്ച് പുലിയെ വിരട്ടി തിരികെ കാടുകയറ്റി


മെറിന്‍ ജേക്കബ് എവിടെ? അഫ്ഗാനില്‍ സുരക്ഷ സേനയുടെ മുമ്പാകെ കീഴടങ്ങിയ 900 അംഗ സംഘത്തില്‍ തിരുവനന്തപുരം സ്വദേശിനി നിമിഷയും കാസര്‍ഗോഡ് സ്വദേശിനി അയിഷ എന്ന സോണിയയും ഉള്‍പ്പെട്ടതായി ബന്ധുക്കളും എന്‍.ഐ.എയും

നിന്നോട് പ്രണയം ഇനി ഈ പ്രായത്തില്‍ ,ആര്‍ക്കും ഉണ്ടാകില്ല .. കാമം , കരുതല്‍ , സ്‌നേഹം , അതൊക്കെ തന്നെ ഉണ്ടാകു ...'' വളരെ അടുത്ത ഒരു പുരുഷ സുഹൃത്ത് ഇതെന്റെ മുഖത്ത് നോക്കി പറഞ്ഞ നിമിഷം ഞാന്‍ ആദ്യം വല്ലാതെ അപമാനിത ആയി... കലാ ഷിബുവിന്റെ കുറിപ്പ് ഏറ്റെടുത്ത് സോഷ്യൽമീഡിയ...

14 MAY 2019 08:57 AM IST
മലയാളി വാര്‍ത്ത

More Stories...

ലഗ് ജാ ഗലേ സേ... എന്റെ പടച്ചോനെ !! ഞെട്ടിച്ചുകളഞ്ഞു ഈ കുഞ്ഞാവ; സിത്താര പോലും വണ്ടറടിച്ചുപോയി

നെഗറ്റീവ് എനർജിയും, ആരോഗ്യ പ്രശ്നങ്ങളും നിങ്ങളെ അലട്ടുന്നുണ്ടോ? തിരിച്ചറിയാൻ ഒരു ഗ്ലാസിലെ ഉപ്പുവെള്ളം മതി

തടസമായി പാർക്ക് ചെയ്തിരുന്ന കാർ കൈകൊണ്ട് പൊക്കിമാറ്റിയ ശക്തിമാന് സോഷ്യൽ മീഡിയയുടെ കയ്യടി

ഇക്കുറി വേനൽ കൊടും വരൾച്ചയുടേത് ; വരുന്നത് ചരിത്രത്തിലെ ഏറ്റവും ചൂടേറിയ കാലം; ലോക കാലാവസ്ഥാ ഓർഗനൈസഷൻ റിപ്പോർട്ട് ഞെട്ടിപ്പിക്കുന്നത്

ഫേസ്ബുക്കില്‍ കയറി ഗൗരിയുടെ പ്രൊഫൈല്‍ തപ്പിയെടുത്ത ശേഷം സംഭവിക്കുന്നത് മറ്റൊന്ന്... ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഫോട്ടോഗ്രാഫർ!! സോഷ്യല്‍ മീഡിയെ ഞെട്ടിച്ച ആ ചിത്രങ്ങള്‍ക്ക് പിന്നിലെ കഥ ഇങ്ങനെ...

പ്രമുഖ സൈക്കോളജിസ്റ്റ് കലാ ഷിബുവിന്റെ ഫേസ്ബുക്ക് കുറിപ്പ് ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽമീഡിയ. നിന്നോട് പ്രണയം ഇനി ഈ പ്രായത്തില്‍ ,ആര്‍ക്കും ഉണ്ടാകില്ല .. കാമം , കരുതല്‍ , സ്‌നേഹം , അതൊക്കെ തന്നെ ഉണ്ടാകു ...'' വളരെ അടുത്ത ഒരു പുരുഷ സുഹൃത്ത് ഇതെന്റെ മുഖത്ത് നോക്കി പറഞ്ഞ നിമിഷം ഞാന്‍ ആദ്യം വല്ലാതെ അപമാനിത ആയി. നന്നായി ചൊറിഞ്ഞ ആ ചങ്ങാതിയെ തിരിച്ചു ചൊറിയാന്‍ വാക്കുകള്‍ ഇല്ല .. 

കാരണം എന്നോട് പ്രണയം ആണെന്ന് ഭാവിച്ചു ഒരിക്കലും സമീപിച്ചിട്ടില്ല .ഇല്ലാത്ത സ്‌നേഹം ഉണ്ടെന്നു നടിച്ചിട്ടില്ല... ഇങ്ങനെ തുടങ്ങുകയാണ് വൈകാരികമായ കുറിപ്പ്.

കലാ ഷിബുവിന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ...

ഞാന്‍ എന്റെ അനുഭവങ്ങള്‍ , ചിന്തകള്‍ , ആണ് ഇവിടെ പകര്‍ത്തുന്നത് ..
ഇനി ആര്‍ക്കെങ്കിലും നല്ല പ്രണയങ്ങള്‍ ഉണ്ടെങ്കില്‍ ,
മദ്ധ്യവയസ്‌കരെ നിങ്ങള്‍ ഭാഗ്യം ചെയ്തവര്‍ ..

'' നിന്നോട് പ്രണയം ഇനി ഈ പ്രായത്തില്‍ ,ആര്‍ക്കും ഉണ്ടാകില്ല ..
കാമം , കരുതല്‍ , സ്‌നേഹം , അതൊക്കെ തന്നെ ഉണ്ടാകു ...''

വളരെ അടുത്ത ഒരു പുരുഷ സുഹൃത്ത് ഇതെന്റെ മുഖത്ത് നോക്കി പറഞ്ഞ നിമിഷം ഞാന്‍ ആദ്യം വല്ലാതെ അപമാനിത ആയി ..
ഞാന്‍ കേരളത്തിലെ കുല സ്ത്രീ ആയി ജീവിക്കാന്‍ വിധിക്കപെട്ടവള്‍ ആണ് ..ആ എന്നോട് ....

നന്നായി ചൊറിഞ്ഞ ആ ചങ്ങാതിയെ തിരിച്ചു ചൊറിയാന്‍ വാക്കുകള്‍ ഇല്ല ..
കാരണം എന്നോട് പ്രണയം ആണെന്ന് ഭാവിച്ചു ഒരിക്കലും സമീപിച്ചിട്ടില്ല .ഇല്ലാത്ത സ്‌നേഹം ഉണ്ടെന്നു നടിച്ചിട്ടില്ല ..

.മദ്ധ്യവയസ്സില്‍ ഒറ്റ ആയി പോയ എന്നോട് ഇനി അടുപ്പം കൂടാന്‍ വരുന്ന ഒരാളും പ്രേമജ്വരം കൊണ്ട് വരുന്നവന്‍ അല്ല എന്നൊരു മുന്നറിയിപ്പ് തന്നു എന്ന് മാത്രം ..
പരിചയമുള്ള ഒരു സ്ത്രീ അല്ലെ ?
നല്ല ഉദ്ദേശത്തിലാണ് ചങ്ങാതി പറഞ്ഞത് ..

കേരളത്തില്‍ ജനിച്ചു , ഇവിടെ വളര്‍ന്ന എന്നെ പോലെ ഒരു സ്ത്രീ ജീവിതത്തിന്റെ നട്ടുച്ചയ്ക്ക് ഒറ്റപെടുമ്ബോള്‍ ,
സ്വാഭാവികമായ സമൂഹത്തിന്റെ ചില ചോദ്യങ്ങള്‍ ഉണ്ട് ..
ഇനി എന്ത് ?

ഞാന്‍ തിരക്കിലാണ് ...
ജോലിയും ഉത്തരവാദിത്വങ്ങളും ഉണ്ട് ..
എന്നിരുന്നാലും എന്നിലെ വൈകാരിക താളം
എന്നിലേയ്ക്ക് നോക്കി ..
പ്രണയിച്ചിട്ടുണ്ടോ ഞാന്‍ ..
പ്രണയിക്കപ്പെട്ടിട്ടുണ്ടോ ..?
ഉണ്ട് ..; നല്ല അസ്സലായി ..
നിരവധി തവണ ..
..എങ്കിലും ,
അംഗഭംഗം വന്ന അപൂര്‍ണ്ണമായ പ്രണയം പോലും ഇപ്പൊ അലട്ടാറില്ല ..
അതെന്റെ ഇന്നത്തെ മനഃശാസ്ത്രം ....
നാളെ മാറി പോയേകാം ..

ജീവിതത്തിന്റെ ഇരുണ്ട കാലഘട്ടം ചിലര്‍ക്ക് അവസാനിക്കുന്നത് മദ്ധ്യവയസ്സില്‍ ആണ് ..
മറ്റുപലര്‍ക്കും തുടങ്ങുന്നത് അവിടെ നിന്നും ..
കരിഞ്ഞ സ്വപ്നങ്ങളുടെ ഗന്ധം ശ്വസിച്ചു തുടങ്ങി കഴിയുമ്ബോള്‍ പിന്നെ ഒരു ഭയമാണെന്നു ,
എത്രയോ പേര് പറയാറുണ്ട് ..
പ്രത്യേകിച്ചും പെണ്ണുങ്ങള്‍ ..

മനഃസമാധാനക്കേടിന്റെ അഗ്‌നികുണ്ഡവും പേറി നടക്കുന്ന ഒരുപാടു സമപ്രായക്കാര്‍ എനിക്കറിയാം ..
വിവാഹേതര ബന്ധം , വരണ്ടു തുടങ്ങിയ ജീവിതത്തിന്റെ മേല്‍ ഒരു ഇളം കാറ്റ് പോലെ തുടക്കത്തില്‍ തോന്നുമെങ്കിലും ,
പലപ്പോഴും ക്ഷമയും സഹിഷ്ണതയും കാണിച്ചു മെരുക്കാന്‍ പറ്റുന്ന ഒന്നല്ലാതായി തീരും ആ ഇടങ്ങള്‍ ..
ജീവിതത്തിന്റെ ചുട്ടു നീറുന്ന കുറെ അനുഭവങ്ങള്‍ക്ക് ഒടുവില്‍ എത്തുന്ന മൂന്നാമിടങ്ങള്‍ മുന്നോട്ടു നീങ്ങുന്നത് കാമം എന്നൊന്നില്‍ പിടിച്ചു തന്നെയാകും ...
പക്ഷെ അതിലേയ്ക്ക് എത്താന്‍ , കാട്ടികൂട്ടുന്ന അഭിനയമെന്ന കല ..

ഭൂരിപക്ഷം , പുരുഷനും കാഴ്ച്ചയില്‍ ആണ് കാമം ഉണ്ടാകുക ..
SEXOLOGIST ന്റെ അടുത്ത് ഭാര്യയോട് താല്പര്യം ഇല്ല എന്ന് പറയുമ്ബോള്‍
വളരെ ലളിതമായി പറഞ്ഞു കൊടുക്കുന്ന ഒന്ന് ..
VISUALIZATION ..
കണ്ടു മടുത്ത ശരീരത്തോട് കുറഞ്ഞു തുടങ്ങുന്ന ആസക്തി പിടിച്ചു നിര്‍ത്താന്‍ ഒരു മാര്‍ഗ്ഗം ..
അസ്തമിച്ചു കൊണ്ടിരിക്കുന്ന കാമത്തിന്റെ ഒരു ജ്വാല ഉണര്‍ത്താന്‍ ഉതകുന്ന മൂന്നാമിടങ്ങള്‍ അങ്ങനെ അല്ലെ ഉടലെടുക്കുന്നത് ..

സിനിമയിലെ രംഗം പോലെ ,
ജയന്റെ MUSCLE കണ്ടു വികാരം വരുന്ന മദ്ധ്യവയസ്‌കയായ ഷീലയെ പോലെ കഥാപാത്രം പെണ്ണുങ്ങള്‍ക്കിടയില്‍ വിരളം ..!
എന്ന് വെച്ച്‌ ,
പ്രായം കൂടും തോറും കുറഞ്ഞു വരുന്ന ഒന്നല്ല ലൈംഗികത ..
പടുകൂറ്റന്‍ തിരമാലകളായി അലച്ചു വന്നു , ഹൃദയഭിത്തികളില്‍ ആഞ്ഞടിച്ചു പൊട്ടിച്ചിതറി പോകേണ്ടി വരുന്ന അവസ്ഥകളെ മെരുക്കാന്‍ ആണ് പാട് ..

കാമത്തില്‍ പോലുമുണ്ട് ,പെണ്ണിന്റെ പരിമിതിയും പ്രതിസന്ധിയും ..
അനുഭവങ്ങളുടെ ചിന്തകള്‍ ജനിക്കുമ്ബോള്‍ .,
അവിടെ പച്ചയായ ജീവിതമേ സ്വീകരിക്കാന്‍ തോന്നു ..
സമൂഹത്തിന്റെ ,
സംസ്‌കാരത്തിന്റെ ,
മൂല്യങ്ങളെ , നിയമങ്ങളെ , മറികടന്നു മനസ്സിന്റെ അവസ്ഥയ്ക്ക് ഒത്തു നീങ്ങാന്‍ സാധിക്കാത്തതിന്റെ പിരിമുറുക്കത്തില്‍ നിന്നാണ് ഓരോ മൂന്നാമിടങ്ങളും ജനിക്കുന്നത് ...

യഥാര്‍ത്ഥ ജീവിതത്തിന്റെ പൊള്ളുന്ന പ്രശ്‌നങ്ങളില്‍ നിന്നും രക്ഷപെടാന്‍ ..
ബോധതലങ്ങളെ നഷ്ടമാക്കാന്‍ ..
വ്യവസ്ഥാപിതമായ എല്ലാ ബന്ധങ്ങഉം നിരര്ഥകമാണെന്നു തോന്നിത്തുടങ്ങുമ്ബോള്‍ ,
അമ്മയും ഭാര്യയും മകളും പെങ്ങളും മാത്രം വ്യഭിചരിക്കാതെ നോക്കുന്നവനും കുലസ്ത്രീയും ഒന്നിച്ചു കണ്ടെടുക്കുന്ന ഇടനേരം ..മൂന്നാമിടങ്ങള്‍ ..!

പല ബന്ധങ്ങളും കാണുമ്ബോള്‍ തോന്നാറുണ്ട് ,
കാമിക്കുമ്ബോള്‍ മാത്രം ജ്വലിച്ചു നില്‍ക്കുന്ന ആത്മാര്‍ഥത ..
അതിലെന്താണ് ഭംഗി ..?
പരസ്പരം മനസ്സിലാക്കാനും സ്വത്വം അലിഞ്ഞു ചേരാനും പറ്റാത്ത ബന്ധം ..

തന്റെ വന്യമായ വശീകരണത്തിനു മുന്നില്‍ കീഴടങ്ങി എന്ന് അഹങ്കരിച്ചു കൊണ്ട് കുറച്ചു നാള്‍ .,
സ്ത്രീയോ പുരുഷനോ മണ്ടരാകും ..
സ്വന്തം അസ്തിത്വത്തിന്റെ അപരിചിതമായ അവസ്ഥ അവിടെ തുടങ്ങുന്നു പലപ്പോഴും ..
ഭ്രാന്തിന്റെ അങ്ങേ അറ്റത് പോയവരുണ്ട് ..
മൂന്നാമിടങ്ങളിലെ ചതിക്ക് ഇര ആയി ..
മധ്യവയസ്സ്സില്‍, അതിന്റെ ആവശ്യം ഉണ്ടോ ?

ഉച്ചവെയില് ശേഷം ഊഷ്മാവിന് മാറ്റം വരണം ..
മദ്ധ്യവയസ്സില്‍ സംഘര്ഷങ്ങളും വൈരുധ്യങ്ങളും ഇല്ലാത്ത ലളിതവും വ്യക്തവുമായ ഒരു ലോകമാണ് സുഖം..
സ്‌നേഹിക്കാം..
കരുതലും വാത്സല്യവും നല്‍കാം ..
പ്രണയിച്ചു പറ്റിക്കാതെ കാമിക്കാം ..
അര്‍ദ്ധരാത്രിയില്‍ തെരുവ് പെണ്ണുങ്ങളെ പ്രാപിക്കുന്നവന് ഒരന്തസ്സുണ്ട് ...അവിടെ വൈകാരികമായ ശാരീരിക ബന്ധങ്ങളുണ്ട് ..

അനുഭവങ്ങള്‍ പകത്വതയില്‍ എത്തി കഴിയുമ്ബോള്‍ , പിന്നെ FANTASY യ്ക്ക് സ്ഥാനമില്ല ..
പ്രണയം ,സൃഷ്ടിക്കുന്ന വര്‍ണ്ണാഭയമായ ലോക്ള്‍ത്ത് വിഹരിക്കുന്ന ജോഡികളായി മാറാന്‍ അത് കൊണ്ട് ഇമ്മിണി പാടാണ്..
ആത്മീയതയിലേയ്ക്കും മയക്കുമരുന്നിലേയ്ക്കും മൂന്നാമിടങ്ങളിലെയ്ക്കും പോകാതെ ,
സ്‌നേഹിക്കാം ..

വായിച്ചു അടയാളപ്പെടുത്തിയതില്‍ നിന്നും ,
ഇതും കൂടി ചേര്‍ക്കാം ,
'' മോസസ് തോറ എഴുതിക്കൊണ്ടിരിക്കുമ്ബോള്‍ ഒരു പദ്യം ദൈവനിന്ദയ്ക്ക് കാരണം ആകുന്നു എന്ന് അദ്ദേഹം പരാതിപ്പെട്ടു ..
അപ്പോള്‍ ദൈവം പറഞ്ഞു .,
അമ്രാമിന്റെ മകനെ , നീ എഴുതു..
ആര്‍ക്കെങ്കിലും വഴി തെറ്റുന്നു എങ്കില്‍ തെറ്റട്ടെ...
തെറ്റുകളെ തടുക്കാന്‍ സാധ്യമല്ല ..!

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോക്സഭയില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ കോണ്‍ഗ്രസ് അംഗങ്ങളായ ടി.എന്‍ പ്രതാപനെയും ഡീന്‍ കുര്യാക്കോസിനെയും സസ്പെന്‍ഡ് ചെയ്യാന്‍ നീക്കം...  (14 minutes ago)

കാട്ടുതീ സിഡ്‌നിയുടെ ഉറക്കം കെടുത്തുന്നു..... വീശിയടിക്കുന്ന കാറ്റിനൊപ്പം കൂടുതല്‍ മേഖലകളിലേക്ക് കാട്ടുതീ വ്യാപിക്കുന്നു, നഗരം പുകയില്‍ മുങ്ങി, നൂറിലധികം വീടുകള്‍ക്ക് നാശം  (26 minutes ago)

വിവാഹത്തില്‍ പരിപാടി അവതരിപ്പിക്കുന്നതിനുവേണ്ടി മുംബൈയില്‍നിന്നു ക്ഷണിച്ചുവരുത്തിയ നര്‍ത്തകിയെ ഛത്തിസ്ഗഡില്‍ കൂട്ടമാനഭംഗത്തിനിരയാക്കി  (35 minutes ago)

മൃതദേഹങ്ങള്‍ സംസ്‌കരിക്കരുത്.... വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ പൊലീസ് ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയ സംഭവത്തില്‍ ഇടപെട്ട് തെലങ്കാന ഹൈക്കോടതി  (49 minutes ago)

ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ ബലാത്സംഗക്കേസ് പ്രതികളുള്‍പ്പെട്ട സംഘം തീകൊളുത്തിയ യുവതി മരിച്ചു... 90 ശതമാനം പൊള്ളലേറ്റ പെണ്‍കുട്ടി സഫ്ദര്‍ജംഗ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു, ബലാത്സംഗക്ക  (56 minutes ago)

മാറനല്ലൂർ ക്രൈസ്റ്റ് നഗർ കോളേജിൽ ഇഗ്നോ കോഴ്‌സുകൾ ആരംഭിച്ചു, പ്രവേശന രീതികൾ ഇങ്ങനെ  (8 hours ago)

കാഞ്ഞിരപ്പള്ളിയില്‍ അജ്ഞാതന്‍ എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ചു  (11 hours ago)

തെലുങ്കാന സംഭവത്തില്‍ പ്രതികരിച്ച് ഇറോം ശര്‍മിള  (11 hours ago)

ചികിത്സതുടരാന്‍ പണമില്ലാതിരുന്നതിനാല്‍ രോഗിയായ ഭാര്യയെ ജീവനോടെ കുഴിച്ചിട്ടു  (12 hours ago)

തെലങ്കാന പൊലിസിനെ അഭിനന്ദിച്ച് നടി സുരഭി ലക്ഷ്മി  (12 hours ago)

തെലങ്കാനയിലെ സംഭവം... ഇനിയാരും ഇങ്ങനെ ചെയ്യാന്‍ ധൈര്യപ്പെടരുത്; പൊലീസിന്റെ നടപടിയെ പിന്തുണച്ച് ഹര്‍ഭജനും  (12 hours ago)

ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം... വരും ദിവസങ്ങളില്‍ ഹോട്ടലുകള്‍ അടച്ചിടേണ്ടി വരുമെന്ന് മുന്നറിയിപ്പ്  (12 hours ago)

ഐഐടി വിദ്യാര്‍ഥിനി ഫാത്തിമയുടെ മരണം: സിബിഐ അന്വേഷണം ആവശ്യപ്പെട്ടിട്ടില്ലെന്ന് പിതാവ്  (13 hours ago)

വാഹനാപകടകേസില്‍ പ്രതിക്ക് ജാമ്യം നിന്നയാള്‍ കുടുങ്ങി... പ്രതി നാട്ടിലേക്ക് രക്ഷപ്പെട്ടതിനാല്‍ ജാമ്യംനിന്നയാള്‍ അരലക്ഷം റിയാല്‍ നല്‍കണം  (13 hours ago)

ശാരീരിക ബന്ധത്തിൽ ഏര്‍പ്പെട്ട ശേഷം യുവാവ് ഒഴിവാക്കിയ മനോവിഷമത്തിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച കാമുകിയെ ഐസിയുവില്‍ വച്ച്‌ താലികെട്ടിയ ശേഷം കാമുകൻ അതിവിദഗ്ധമായി മുങ്ങി...  (14 hours ago)

Malayali Vartha Recommends