Widgets Magazine
23
May / 2019
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ക്ലാസിൽ പഠിക്കാൻ മിടുമിടുക്കി.... കോളേജ് യൂണിയന്‍ വൈസ് ചെയര്‍പേഴ്‌സണ്‍; കരാട്ടെയിലെ അടവുകള്‍ പറഞ്ഞു കൊടുക്കുന്ന ഇന്‍സ്ട്രക്ടര്‍ കൂടിയായ 'കരാട്ടേ വൈഷ്ണവി'... അമ്മയെക്കുറിച്ച് വാ തോരാതെ പറയും.... അച്ഛനെക്കുറിച്ച്‌ അധികം മിണ്ടാറുമില്ല; വൈഷ്ണവി ഇനി തങ്ങളോടൊപ്പമില്ലെന്ന് ഇപ്പോഴും പലര്‍ക്കും വിശ്വസിക്കാനാകാതെ നെയ്യാറ്റിന്‍കര പനച്ചുംമൂടിലെ വൈറ്റ് മെമ്മോറിയല്‍ കോളേജിലെ ബികോം വിദ്യാര്‍ത്ഥികൾ

16 MAY 2019 03:01 PM IST
മലയാളി വാര്‍ത്ത

നെയ്യാറ്റിന്‍കര പനച്ചുംമൂടിലെ വൈറ്റ് മെമ്മോറിയല്‍ കോളേജിലെ ബികോം വിദ്യാര്‍ത്ഥിയാണ് വൈഷ്ണവി. ക്ലാസില്‍ വരാതിരുന്നതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോള്‍ എംബിബിഎസ് പ്രവേശനപരീക്ഷയ്ക്കുളള തയ്യാറെടുപ്പിലാണ് എന്നാണ് വൈഷ്ണവി കൂട്ടുകാരോട് പറഞ്ഞിരുന്നത്. എംബിബിഎസ്് പഠനത്തിന് അവസരം ലഭിച്ചാല്‍ ബികോം പഠനം നിര്‍ത്തുമെന്നാണ് വൈഷ്ണവി പറഞ്ഞത്. വൈഷ്ണവിയെ ക്ലാസില്‍ കാണാതായപ്പോള്‍ എംബിബിഎസ് പ്രവേശനത്തിനുളള പഠനത്തിലായിരിക്കുമെന്നാണ് തങ്ങള്‍ കരുതിയിരുന്നതെന്നും കൂട്ടുകാരികള്‍ പറയുന്നു. മനക്കരുത്തുളള, ബ്ലാക്ക് ബെല്‍റ്റായ, ഡോക്ടറാകണമെന്ന് അതിയായി ആഗ്രഹിച്ച വൈഷ്ണവി ഇതു ചെയ്‌തെന്ന് കൂട്ടുകാര്‍ക്ക് ഇപ്പോഴും വിശ്വസിക്കാനാകുന്നില്ല. കോളേജ് യൂണിയന്‍ വൈസ് ചെയര്‍പേഴ്‌സണ്‍ കൂടിയായ വൈഷ്ണവി മറ്റുളളവരുടെ പ്രശ്‌നങ്ങളില്‍ ഇടപെടുന്ന മിടുക്കിയായ പെണ്‍കുട്ടിയാണ് എന്ന കാര്യത്തില്‍ ഒരു കുട്ടിക്കും എതിരഭിപ്രായമില്ല.

വൈഷ്ണവിയെ കുറിച്ച്‌ ചോദിച്ചാല്‍ കൂട്ടുകാര്‍ എല്ലാം വാചാലരാവും. അതിനുശേഷം എന്തിന് ഇതു ചെയ്തെന്ന് ഓര്‍ത്ത് കൂട്ടുകാര്‍ വിതുമ്ബി. അമ്മ ലേഖയെക്കുറിച്ച്‌ എപ്പോഴും വാതോരാതെ കൂട്ടുകാരോട് സംസാരിച്ചിരുന്നു. എന്നാല്‍ അച്ഛനെക്കുറിച്ച്‌ അധികം മിണ്ടിയതുമില്ല. മകളെ എംബിബിഎസിനു ചേര്‍ക്കാന്‍ പണം കണ്ടെത്താനുള്ള ഓട്ടത്തിലായിരുന്നു അമ്മ. കോച്ചിങിന് ഒരു സ്ഥാപനത്തില്‍ ചേര്‍ന്നിരുന്നു. സര്‍ട്ടിഫിക്കേറ്റ് വാങ്ങാനാണ് ഏറ്റവുമൊടുവില്‍ കോളേജില്‍ എത്തിയത്.
കുറച്ചു നാളുകളായി വൈഷ്ണവി ഏറെ മാനസികവിഷമം അനുഭവിച്ചിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറയുന്നു. വീടു ജപ്തി ഭീഷണിയിലാണെന്നും നഷ്ടപ്പെടുമെന്നുമുള്ള പേടി ഉണ്ടെന്നും കൂട്ടുകാരില്‍ ചിലരോട് പറഞ്ഞിരുന്നു. ഒരിക്കലും വൈഷ്ണവി സുഹൃത്തുക്കളെ വീട്ടിലേക്കു ക്ഷണിച്ചിരുന്നില്ല. വീട്ടില്‍ പ്രശ്‌നങ്ങളുണ്ടെന്നായിരുന്നു മറുപടി. വൈഷ്ണവി ഇനി തങ്ങളോടൊപ്പമില്ലെന്ന് ഇപ്പോഴും പലര്‍ക്കും വിശ്വസിക്കാനാകുന്നില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലീഡ് രണ്ട് ലക്ഷം കടന്നു; രാഹുൽ ഗാന്ധി കേരള ചരിത്രം മാറ്റിയെഴുതുന്നു; ഉത്തര്‍പ്രദേശിലെ അമേഠിയില്‍ പിന്നില്‍ നില്‍ക്കുമ്പോഴും കേരളത്തിലെ വയനാട്ടില്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തിലേക്ക് രാഹുല്‍ ഗാന്ധി  (57 minutes ago)

ആശ്വസിക്കാന്‍ മമതയ്ക്ക് വകയില്ല... മമതയും മോദിയും തമ്മിലുള്ള അങ്കത്തില്‍ മമതയ്ക്ക് കാലിടറുന്നു; ബംഗാളില്‍ ബിജെപി കുതിക്കുന്നു; സിപിഎം സിറ്റിങ് സീറ്റുകളിലും തൃണമൂല്‍ കോണ്‍ഗ്രസ് പിന്നില്‍  (1 hour ago)

ആന്ധ്രാപ്രദേശിൽ ചന്ദ്രബാബു നായിഡു ഇനി വെറും ഓട്ടക്കാലണ  (1 hour ago)

ബ്രേക്കപ്പ് ആഘോഷങ്ങള്‍ക്കായി നേപ്പാളിൽ റിമി ടോമി... ചിത്രങ്ങൾ വൈറൽ  (1 hour ago)

രാഹുലിന്റെ പൊടിപോലുമില്ല... വീണ്ടും മോദി തരംഗം ആഞ്ഞടിക്കുന്നു; എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ ശരിവെച്ച് കേന്ദ്രത്തില്‍ വീണ്ടും എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്ന് ഉറപ്പാകുന്നു; ഒരു പ്രതീക്ഷയും ന  (1 hour ago)

ഈ വര്‍ഷത്തെ ഹജ്ജ് വിമാന സര്‍വ്വീസുകളുടെ സമയക്രമം നിശ്ചയിച്ചു, കരിപ്പൂരില്‍ നിന്നുള്ള ആദ്യവിമാനം ജൂലൈ ഏഴിന്  (1 hour ago)

മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണര്‍ റിട്ട. ജസ്റ്റിസ് പി. സദാശിവത്തെ സന്ദര്‍ശിച്ചു  (1 hour ago)

എക്സിറ്റ്പോൾ ഫലങ്ങൾ ശരിവച്ച് എൻഡിഎ കുതിപ്പ്; എന്‍ഡിഎ - 335 , യുപിഎ - 102 , മറ്റുള്ളവ- 115; ആദ്യഫല സൂചനകളില്‍ എന്‍ഡിഎ ലീഡ് കേവല ഭൂരിപക്ഷം മറികടന്നു; എൻഡിഎ അവിശ്വസനീയമായ രീതിയിൽ മുന്നേറിക്കൊണ്ടിരിക്കുന്  (2 hours ago)

ഇന്ത്യ മാറുന്നു... ബിജെപി വന്‍ ഭൂരിപക്ഷത്തിലേക്ക് കുതിക്കുമ്പോള്‍ കാളക്കൂറ്റനും കുതിച്ചുയരുന്നു; സെന്‍സെക്‌സില്‍ വന്‍ കുതിപ്പ്; സെന്‍സെക്‌സ് 40,000 കടന്നു; ലോക രാജ്യങ്ങളും ഇന്ത്യയും ഉറ്റുനോക്കുന്നു  (2 hours ago)

കേന്ദ്രത്തിൽ ബിജെപിക്ക് കേവല ഭൂരിപക്ഷം... മോദിക്കു രണ്ടാമൂഴം...  (2 hours ago)

രാഹുൽ പിന്നിൽ; അമേഠിയിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പിന്നിൽ; അമേഠിയിൽ ഇരുപതിനായിരത്തോളം വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നത് ബിജെപി സ്ഥാനാർഥിയും കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനി  (2 hours ago)

മാല പിടിച്ചു പറിക്കാൻ ശ്രമിക്കല്ലേ മക്കളെ... അങ്ങനെയിങ്ങനെയൊന്നും പെട്ടെന്ന് ഇനി രക്ഷപെടാൻ ആവില്ല! മാലപൊട്ടിച്ചാല്‍ ഇനി പത്ത് വര്‍ഷം ശിക്ഷ  (2 hours ago)

തമിഴ്നാട് ഫലം വരുമ്പോൾ സർക്കാർ താഴെ വീഴുമോ എന്ന ആശങ്കയിൽ  (2 hours ago)

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഫലസൂചനകള്‍ പുറത്ത് വരുന്ന ആദ്യ മണിക്കൂറുകളില്‍ യു.ഡി.എഫ് തരംഗം... പ്രതീക്ഷിക്കാത്ത മണ്ഡലങ്ങളില്‍ അട്ടിമറിക്ക് സാധ്യത  (2 hours ago)

ഓഖിയും പ്രളയവും ശബരിമലയും ചര്‍ച്ച് ആക്ടും പള്ളിത്തര്‍ക്കവും പെരിയ ഇരട്ടക്കൊലപാതകവും കര്‍ഷക ആത്മഹത്യകളും ഒന്നും മറന്നില്ല ജനം  (2 hours ago)

Malayali Vartha Recommends