Widgets Magazine
25
Apr / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്...


സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...


പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...


ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി... സി.പി.എം. നേതാവുമായ കെ. രാധാകൃഷ്ണന്റെ പ്രചാരണ വാഹനത്തില്‍ നിന്ന് ആയുധങ്ങള്‍ മാറ്റുന്ന ദൃശ്യം...പുറത്തുവിട്ട് യു.ഡി.എഫ്. സ്ഥാനാര്‍ഥി രമ്യ ഹരിദാസ്....


വയനാട്ടില്‍ വോട്ടർമാർക്ക് വിതരണം ചെയ്യാൻ വ്യാപകമായി കിറ്റുകൾ... ബിജെപിയെ കുറ്റപ്പെടുത്തി ഇടത് - വലത് മുന്നണികൾ... വെറ്റിലയും മുറുക്കും പുകയിലയുമടക്കം ഉൾപ്പെട്ട കിറ്റാണ് പിടിച്ചെടുത്തതെന്നാണ് ആരോപണം...

നൊമ്പരപ്പെടുത്തുന്ന ഓര്‍മ്മകള്‍ പിന്നിലേയ്ക്ക് വലിയ്ക്കുമ്പോഴും അഭിമാനച്ചുവടുകളോടെ മധുവിന്റെ ചന്ദ്രിക മുന്നോട്ട്

17 MAY 2019 03:37 PM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

രാമവര്‍മപുരം കേരള പോലീസ് അക്കാദമിയിലെ പരേഡ് ഗ്രൗണ്ടില്‍ ഇക്കഴിഞ്ഞ ബുധനാഴ്ച പതറാത്ത ചുവടുകളോടെ മാര്‍ച്ച് ചെയ്ത് ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്കു മുന്നിലെത്തി അഭിവാദ്യമര്‍പ്പിച്ച് കടന്നുപോയ ആ നിമിഷം ചന്ദ്രികയുടെ മനസില്‍ മധുവിന്റെ ഓര്‍മകള്‍ നിറഞ്ഞുതുളുമ്പിയിരിക്കും. അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ട മുക്കാലിക്കടുത്തുള്ള കടുകുമണ്ണ ആദിവാസി ഊരിലെ ആദിവാസി യുവാവ് മധുവിന്റെ സഹോദരി ചന്ദ്രിക പാസിംഗ് ഔട്ട് പരേഡ് കഴിഞ്ഞ് കേരളപോലീസിന്റെ ഭാഗമായപ്പോള്‍ അത് അഭിമാനത്തിന്റെ നൊമ്പര നിമിഷങ്ങളാണ് പരേഡ്ഗ്രൗണ്ടിന് സമ്മാനിച്ചത്.

2018 ഫെബ്രുവരി 23-ന് അഗളി ഗവ.ആശുപത്രി മോര്‍ച്ചറിയില്‍ മധുവിന്റെ തണുത്തു വിറങ്ങലിച്ച ശരീരം പോസ്റ്റുമോര്‍ട്ടത്തിന് കൊണ്ടുപോകാന്‍ കഴിയാതെ കിടക്കുമ്പോള്‍ അകലെയല്ലാതെ കില സെന്ററില്‍ പോലീസ് ട്രെയിനിക്കുള്ള അഭിമുഖത്തിന് കാത്തുനിന്നിരുന്ന ചന്ദ്രികയുടെ മുഖത്തെ അതേ നിശ്ചയദാര്‍ഢ്യം കേരള പോലീസ് ചീഫില്‍ നിന്ന് സല്യൂട്ട് സ്വീകരിക്കുമ്പോഴും ദൃശ്യമായിരുന്നു.

ആദിവാസി മേഖലയില്‍ നിന്നും പ്രത്യേക നിയമനം വഴി കേരള പോലീസ് സേനയുടെ ഭാഗമായ 74 പോലീസ് കോണ്‍സ്റ്റബിള്‍മാരില്‍ ഒരാളാണ് മധുവിന്റെ പ്രിയസഹോദരി ചന്ദ്രിക. അട്ടപ്പാടിയിലെ മധുവിന്റെ ഊരിന്റെ മുഴുവന്‍ പ്രാര്‍ത്ഥനയും ആശീര്‍വാദങ്ങളും ഏറ്റുവാങ്ങിയാണ് ബുധനാഴ്ച രാവിലെ ചന്ദ്രിക പരേഡിനുള്ള ബൂട്ട് കെട്ടിയത്. ഗ്രൗണ്ടിലേക്ക് കാല്‍വെച്ചു കയറുമ്പോള്‍ മനസില്‍ മധുവിനെ പ്രാര്‍ത്ഥിച്ചു. അകലെയകലെയിരുന്ന് സഹോദരന്‍ എല്ലാം കണ്ട് സന്തോഷത്തോടെ അനുഗ്രഹിക്കുന്നുണ്ടാകുമെന്ന് ചന്ദ്രിക മനസില്‍ പറഞ്ഞുറപ്പിച്ചു. മനസിലെ വിഷമങ്ങളും നൊമ്പരങ്ങളും വേദനകളും യൂണിഫോം അണിഞ്ഞുകഴിഞ്ഞാല്‍ പിന്നെ പുറത്തുകാണിക്കരുതെന്ന് പരിശീലനകാലത്ത് പഠിച്ചെടുത്തത് ചന്ദ്രിക ഓര്‍മിച്ചു. അതോടെ നൊമ്പരങ്ങള്‍ക്ക് അവധികൊടുത്ത് പരേഡിന് സജ്ജമായി. പിന്നെ പിഴവില്ലാത്ത പരേഡ്.

അമ്മ മല്ലിയടക്കമുള്ളവര്‍ മകളുടെ പരേഡ് കാണാന്‍ രാമവര്‍മപുരത്തെത്തിയിരുന്നു. കാക്കി യൂണിഫോം അണിഞ്ഞെത്തിയ മകളെ കെട്ടിപ്പിടിച്ച് കവിളില്‍ ഉമ്മ നല്‍കുമ്പോള്‍ മകളുടെ നേട്ടത്തില്‍ അഭിമാനവും അതു കാണാന്‍ ഇല്ലാതെപോയ മകന്റെ വിയോഗത്തില്‍ തീരാവേദനയും മല്ലിക്കുണ്ടായിരുന്നു.പോലീസിലേക്കുള്ള നിയമന ഉത്തരവ് മുന്‍പ് മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്നാണ് ചന്ദ്രിക ഏറ്റുവാങ്ങിയത്. അന്ന് നിയമന ഉത്തരവ് ഏറ്റുവാങ്ങി മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ ചന്ദ്രികയെയല്ല ആ പരേഡ് ഗ്രൗണ്ടില്‍ കണ്ടത്. കഠിനമായ പരിശീലനങ്ങളേക്കാള്‍ കഠിനവും ക്രൂരവുമായ ജീവിതാനുഭവങ്ങള്‍ കടന്നെത്തിയ ചന്ദ്രികയുടെ മുഖത്ത് ആരുടെ മുന്നിലും തലകുനിക്കില്ലെന്ന ദൃഢനിശ്ചയമുണ്ടായിരുന്നു. ചന്ദ്രികയുടെ ഊരിലെ നിരവധി പേര്‍ രാമവര്‍മപുരത്തെത്തിയിരുന്നു. തങ്ങളുടെ പ്രിയപ്പെട്ടവള്‍ പോലീസുകാരിയായി വരുന്നത് കാണാന്‍.

മധുവിന്റെ ബന്ധുക്കളും നാട്ടുകാരുമെത്തിയത് രണ്ട് ട്രാവലറുകളില്‍. അട്ടപ്പാടി അഗളിയില്‍ നിന്ന് പുലര്‍ച്ചെ രണ്ടു ട്രാവലറുകളിലായാണ് ചന്ദ്രികയുടെ അമ്മയും അമ്മാവന്‍മാരും ചെറിയച്ഛന്‍മാരും അവരുടെ കുടുംബാംഗങ്ങളും ഊരിലുള്ളവരും തൃശൂരിലേക്ക് പുറപ്പെട്ടത്. രാവിലെ ആറുമണിയോടെ അവര്‍ രാമവര്‍മപുരത്തെത്തി. എന്നാല്‍ അപ്പോള്‍ അവര്‍ക്ക് ചന്ദ്രികയെ കാണാന്‍ കഴിഞ്ഞില്ല. പിന്നീട് പരേഡ് ഗ്രൗണ്ടില്‍ സേനാംഗങ്ങള്‍ പാസിംഗ് ഔട്ടിനായി അണിനിരന്നപ്പോഴാണ് പോലീസ് യൂണിഫോമില്‍ ചന്ദ്രികയെ അവര്‍ കണ്ടത്. സന്തോഷം കൊണ്ട് കണ്ണുനിറഞ്ഞെന്ന് അമ്മ മല്ലിയും വീട്ടുകാരും പറഞ്ഞു. പരേഡ് തുടങ്ങിയപ്പോള്‍ അമ്മ പ്രാര്‍ത്ഥനയിലായി. ചുവടുകള്‍ പിഴക്കല്ലേയെന്ന് കുലദൈവമായ മല്ലീശ്വരനെ വിളിച്ച് പ്രാര്‍ത്ഥിച്ചു. തലേന്ന് അഗളിയില്‍ ക്ഷേത്രത്തില്‍ പോയി മകള്‍ക്ക് നല്ലതുവരാന്‍ പ്രാര്‍ത്ഥനകളും പൂജകളും വഴിപാടുമൊക്കെ കഴിപ്പിച്ചാണ് ചന്ദ്രികയുടെ അമ്മ തൃശൂരിലേക്ക് വണ്ടികയറിയത്. എന്താ പറയേണ്ടത് എന്നറിയില്ല..സന്തോഷം മാത്രം. മകളുടെ ഈ നേട്ടത്തില്‍ നിറയെ സന്തോഷം..എല്ലാം കാണാന്‍ അവന്‍ ഇല്ലാത്തത് മാത്രം സഹിക്കുന്നില്ല... എന്നും പറഞ്ഞ് മല്ലി വിതുമ്പി.

പാസിംഗ് ഔട്ട് പരേഡ് ദിനത്തില്‍ വല്ലാത്ത പേടിയായിരുന്നു: എന്താണെന്നറിയില്ല പരേഡിനിറങ്ങുമ്പോള്‍ മനസില്‍ വല്ലാത്ത പേടിയായിരുന്നു. ഇന്നേവരെ ഇല്ലാത്ത ഒരു ആശങ്കയും പേടിയും. ചുവടുകള്‍ പിഴയ്ക്കുമോ തെറ്റുകള്‍ സംഭവിക്കുമോ എന്നൊക്കെയുള്ള പേടി. മല്ലീശ്വരനെ മനസില്‍ വിളിച്ച് പ്രാര്‍ത്ഥിച്ചു. പിന്നെ ഏട്ടനേയും. ബൂട്ട് കെട്ടി റൈഫിളുമായി പരേഡ് ഗ്രൗണ്ടിലേക്ക് കടന്നപ്പോള്‍ മനസിനെവിടെ നിന്നോ ധൈര്യം കിട്ടി. ഒന്നും പിഴക്കില്ലെന്നും നീ തിളങ്ങുമെന്നും ഒരു ചുവടും തെറ്റില്ലെന്നും എല്ലാം നന്നാകുമെന്നും എവിടെയോ ഇരുന്ന് ഏട്ടന്‍ പറയും പോലെ. അതൊരു ധൈര്യമായിരുന്നു. പിഴയ്ക്കാതെ ചുവടുകള്‍ വെച്ച് പരേഡ് പൂര്‍ത്തിയാക്കുമ്പോള്‍ ഏട്ടന്‍ സന്തോഷിച്ചിരിക്കും പാസിംഗ് ഔട്ട് പരേഡ് കഴിഞ്ഞ് ഏവരുടെയും അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങിയ ശേഷം ചന്ദ്രിക പറഞ്ഞു.

വീട്ടുകാരുടെ കയ്യില്‍ കൊടുത്തുവിടാനുള്ള സാധനങ്ങള്‍ പായ്ക്ക് ചെയ്യുന്നതിനിടെ ചന്ദ്രിക മനസുതുറന്നു. എന്റെ സമൂഹത്തിലെ ആളുകള്‍ക്ക് വേണ്ടി കാര്യമായി എന്തെങ്കിലും ചെയ്യണമെന്നുണ്ട്. ഞങ്ങളുടെ സമൂഹത്തിലേക്ക് കൂടുതലായി ഇറങ്ങിച്ചെല്ലണം. എല്ലാ കാര്യങ്ങളേയും കുറിച്ച് അവരെ പറഞ്ഞു മനസിലാക്കണം. അവരെ മറ്റുള്ളവരെപോലെ തന്നെ സമൂഹത്തിന്റെ മുന്‍നിരയിലേക്ക് കൊണ്ടുവരണം. പാവപ്പെട്ടവരുടേയും അശരണരുടേയും പ്രശനങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കും, തന്റെ സ്വപ്നങ്ങള്‍ ചന്ദ്രിക പങ്കിട്ടു.

മദര്‍ സ്റ്റേഷനില്‍ സേവനമനുഷ്ഠിക്കണമെന്നതിനാല്‍ അഗളി പോലീസ് സ്റ്റേഷനിലായിരിക്കും ആദ്യം ചുമതലയേല്‍ക്കുകയെന്ന് ചന്ദ്രിക സൂചിപ്പിച്ചു.വീട്ടുകാരുടെയും പ്രിയപ്പെട്ടവരുടേയുമൊക്കെ പ്രാര്‍ത്ഥനയും സ്‌നേഹവുമാണ് ഇന്നത്തെ ഈ നിലയിലെത്താന്‍ കാരണമായതെന്ന് ചന്ദ്രിക പറഞ്ഞു. യൂണിഫോമിട്ട് തന്നെ നേരത്തെയും അമ്മ കണ്ടിട്ടുണ്ടെങ്കിലും ഇന്ന് പരേഡ്ഗ്രൗണ്ടില്‍ കണ്ടപ്പോള്‍ വല്ലാത്ത അഭിമാനവും സന്തോഷവും സ്‌നേഹവും തോന്നിയെന്ന് അമ്മ പറഞ്ഞതായി ചന്ദ്രിക ചെറുചിരിയോടെ പറഞ്ഞു. വീട്ടുകാര്‍ അഗളിയിലേക്ക് മടങ്ങുന്നതിനു പിന്നാലെ കളിച്ചുവളര്‍ന്ന നാട്ടിലേക്ക് ചന്ദ്രികയും എത്തും ...കളിക്കൂട്ടുകാരുടേയും സുഹൃത്തുക്കളുടേയും നാട്ടുകാരുടേയും ഇടയിലേക്ക് ഊരിലെ മല്ലിയുടെ മകള്‍ ചന്ദ്രികയായിട്ടല്ല. കേരള പോലീസിലെ സിപിഒ ചന്ദ്രികയായിട്ട്. കൂടുതല്‍ ഉത്തരവാദിത്വങ്ങളോടെ. ചുമതലകളോടെ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവതിയെ ഭര്‍ത്താവിന്റെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (31 minutes ago)

കേരളം മുഴുവന്‍ തൃശൂരിലെ വിജയം ആഗ്രഹിക്കുന്നു... ജനങ്ങള്‍ നല്‍കുന്ന ഊര്‍ജം പറഞ്ഞറിയിക്കാനാവില്ലെന്ന് സുരേഷ് ഗോപി  (1 hour ago)

റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്..  (3 hours ago)

സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...  (4 hours ago)

ഒക്ടോബർ ഏഴിന് പിടികൂടി ബന്ദിയാക്കിയ ഇസ്രായേലി യുവാവിന്റെ വിഡിയോ പുറത്തുവിട്ട് ഹമാസ്. ഹെർഷ് ഗോൾഡ്ബെർഗ് പോളിന്റെ വിഡിയോയാണ് പുറത്തുവിട്ടത്.... ഒക്ടോബർ ഏഴിന് ശേഷം ആദ്യമായിട്ടാണ് ഇയാളെക്കുറിച്ചുള്ള വിവരം  (4 hours ago)

ഇന്നത്തെ വോട്ട് ചരിത്രപരമായ കടമ: രമേശ് ചെന്നിത്തല- മോദി- പിണറായി ഭരണ കൂടങ്ങൾക്കെതിരേ നൽകുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി...  (4 hours ago)

ദൃശ്യങ്ങൾ പുറത്ത്  (5 hours ago)

പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...  (5 hours ago)

പരസ്പരം പഴിചാരി പാർട്ടികൾ..!  (5 hours ago)

മാതാപിതാക്കളെ ആക്രമിച്ച കേസിൽ മകൻ അറസ്റ്റിൽ...  (5 hours ago)

ഇന്ത്യയെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കുന്നതിനുള്ള തെരഞ്ഞെടുപ്പാണിത്...നരേന്ദ്ര മോദി മൂന്നാമതും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ...  (6 hours ago)

കേരളത്തിൽ ബി.ജെ.പിയിലേക്ക് പോകുന്നത് സി.പി.എം നേതാവും എൽ.ഡി.എഫ് കൺവീനറുമായ ഇ.പി. ജയരാജൻ ആയിരിക്കുമെന്ന് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ. സുധാകരൻ. ...  (7 hours ago)

പോളിംഗ് സാമഗ്രികള്‍ നല്‍കുന്ന കേന്ദ്രങ്ങളില്‍ രാവിലെ മുതല്‍ വന്‍ തിരക്ക്... പോളിംഗ് സാമഗ്രികളുടെ വിതരണം തുടങ്ങി  (7 hours ago)

യെമനിൽ നിന്ന് സന്തോഷ വാർത്ത വരുമോ...?  (7 hours ago)

യാത്രക്കാർക്കും പരിക്കേറ്റു...!  (7 hours ago)

Malayali Vartha Recommends