പൊളിഞ്ഞ് ഇളകിയത് എളുപ്പത്തില്‍ ഒട്ടിക്കാന്‍ സാധിക്കും... കണ്ണ് മിഴിക്കേണ്ട, സംഭവം സത്യമാണ്! ന്യൂഡില്‍സ് കഴിക്കാന്‍ മാത്രമല്ല ഒട്ടിക്കാനും ബെസ്റ്റാ... വൈറലായ വീഡിയോ ഏറ്റെടുത്ത് സോഷ്യൽമീഡിയ
ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരമായി മാറുകയാണ് ന്യൂഡില്‍സ്. കുട്ടികളുടെ ഇഷ്ട വിഭവമായി മാറിയ ന്യൂഡില്‍സ് ഇപ്പോൾ മുതിർന്നവരുടെ ഇഷ്ടമായി മാറുകയാണ്. മറ്റൊന്നുമല്ല പൊളിഞ്ഞ് ഇളകിയത് എളുപ്പത്തില്‍ ഒട്ടിക്കാന്‍ സാധിക്കുമെന്ന്. നൂഡില്‍സ് കൊണ്ട് പൊട്ടല്‍ ശരിയാക്കുന്ന വിഡിയോ നിരവധി പേര് ഇതിനോടകം കണ്ട് കഴിഞ്ഞു. കണ്ണ് മിഴിക്കേണ്ട, സംഭവം സത്യമാണ്.
പൊളിഞ്ഞ് ഇളകിയ വാഷ്ബെയ്സിന്റെ ഭാഗ്യം ന്യൂഡില്‍സ് വെച്ച് അടക്കുന്ന വീഡിയോ ആണ് വൈറലാകുന്നത്. പൊട്ടിയ ഭാഗത്തേക്ക് രണ്ട്പാക്കറ്റ് പൊട്ടിച്ച ന്യൂഡില്‍സ് വെച്ചശേഷം പശ തേക്കുന്നു. ശേഷം നൂഡില്‍സ് രാകിമിനുക്കി സിമന്റുപോലെ പൊട്ടിയഭാഗത്ത് തേച്ച് ഒട്ടിച്ചു. തുടര്‍ന്ന് വെള്ള സ്പ്രേ പെയ്ന്റ് കൊണ്ട് ഈ ഭാഗം മറച്ചു. പണി കഴിഞ്ഞപ്പോള്‍ വാഷ്ബെയ്സന് പൊട്ടിയതാണെന്ന് ആര്‍ക്കും തോന്നുകയുമില്ല. അത്ര ഭംഗിയായിട്ടാണ് നൂഡില്‍സ് കൊണ്ട് പൊട്ടിയഭാഗം യോജിപ്പിച്ചത്.
https://www.facebook.com/Malayalivartha