കേരളം മുഴുവന്‍ അറിയപ്പെടുന്ന സ്റ്റാറാണെന്ന് ആ പെണ്ണു കെട്ടാത്ത കുതിരയ്ക്ക് അറിയില്ലല്ലോ..പേടി പുറത്തു കാണിക്കാതെ ഞാനൊപ്പിച്ചു. ഓ എന്നെ സമ്മതിക്കണം… എസ്എസ്എല്‍സി പരീക്ഷയ്ക്ക് കുതിരപ്പുറത്ത് പേയ കൃഷ്ണ അഭിനന്ദിച്ച് സന്തോഷ് പണ്ഡിറ്റ്
കൃഷ്ണയെ വാഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് സന്തോഷ് പണ്ഡിറ്റ് . കൃഷ്ണ എസ്എസ്എല്‍സി പരീക്ഷയ്ക്ക് കുതിരപ്പുറത്ത് പേയത് വരെ സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തയായിരുന്നു. തൃശ്ശൂര്‍ ജില്ലയിലെ മാളയ്ക്കടുത്തുള്ള കൊച്ചു ഗ്രാമത്തിലാണ് കൃഷ്ണയുടെ താമസം. സന്തോഷ് പണ്ഡിറ്റ് വീട്ടില്‍ ചെന്നാണ് കുട്ടിയെ കണ്ടത്. പക്വതയുള്ള കൃഷ്ണയാണ് യഥാര്‍ത്ഥ ഉരുക്കു വനിത. മോള് ഈ നാട്ടിലെ എല്ലാ കുട്ടികള്‍ക്കും യുവതികള്‍ക്കും ഒരു മാതൃകയാണെന്ന് സന്തോഷ് പണ്ഡിറ്റ് പറഞ്ഞു. കുതിരയുടെ അടുത്ത് വളരെ പേടിച്ചാണ് താന്‍ നില്ക്കുന്നതെന്നു സന്തോഷ് പറഞ്ഞു. വലിയ ധൈര്യവാനാണെന്ന് കാണിക്കാന്‍ ചുമ്മാ ചിരിക്കുന്നതാ. എന്നെ കണ്ടതു മുതല്‍ അവിടുത്തെ കുതിരകള്‍ ഭീകരമായി നോക്കി കണ്ണുരുട്ടി. കേരളം മുഴുവന്‍ അറിയപ്പെടുന്ന സ്റ്റാറാണെന്ന് ആ പെണ്ണു കെട്ടാത്ത കുതിരയ്ക്ക് അറിയില്ലല്ലോ..പേടി പുറത്തു കാണിക്കാതെ ഞാനൊപ്പിച്ചു. ഓ എന്നെ സമ്മതിക്കണം… എന്നും സന്തോഷ് പണ്ഡിറ്റ് പറഞ്ഞു. മഹീന്ദ്ര ചെയര്മാന് ആനന്ദ് മഹീന്ദ്ര വരെ ഈ കൊച്ചുമിടുക്കിയെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു.
https://www.facebook.com/Malayalivartha