Widgets Magazine
22
Sep / 2019
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സബ് ഇന്‍സ്‌പെക്ടറെന്ന് അവകാശപ്പെട്ട് യുവതി പോലീസ് ക്യാമ്പില്‍ താമസിച്ചു


മൂത്ത മകന്റെ വിവാഹ സല്‍ക്കാര ചടങ്ങ് മാറ്റിവച്ച തുകയില്‍ നിന്നും 5 ലക്ഷം പെരിയയില്‍ കൊല്ലപ്പെട്ട ക്രുപേഷിന്റെ സഹോദരിക്ക് കൈമാറാന്‍ പ്രതിപക്ഷ നേതാവ് മകനും മരുമകള്‍ക്കുമൊപ്പമെത്തി


ഞങ്ങളുടെ കുടുംബം രാധികയുടെ മരണത്തിൽ നിന്ന് ഇതുവരെ കരകയറിയിട്ടില്ല:- റിയാലിറ്റി ഷോ പരിപാടിക്കിടെ പൊട്ടിക്കരഞ്ഞ് ഗായിക സുജാത


സാനിയ മിർസയുടെ ബെൽറ്റിൽ ഞെട്ടി ഫാഷൻ ലോകം; അമ്പോ... ഇത്രയും വേണമായിരുന്നോ?


നായാട്ടുതോക്ക് കാട്ടി ഭീഷണിപ്പെടുത്തി വീട്ടമ്മയെ പീഡനത്തിനിരയാക്കിയ ഗുണ്ട, പോത്ത് ഷാജി ബന്ധുവിന്റെ വെട്ടേറ്റ് മരിച്ചു

ബുള്‍ഡോസറുകള്‍ക്ക് ഇടിച്ചു നിരത്താന്‍ കഴിഞ്ഞത് അവരുടെ കെട്ടിടങ്ങള്‍ മാത്രം, തകര്‍ക്കാനായില്ല അവരുടെ പോരാട്ടവീര്യം!

23 MAY 2019 12:00 PM IST
മലയാളി വാര്‍ത്ത

More Stories...

ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്... 30 ലക്ഷത്തില്‍ അധികം സ്ത്രീകളുടെയും ആദ്യ ലൈംഗീകബന്ധം ബലാത്സംഗത്തിലുടെയെന്ന് റിപ്പോര്‍ട്ട്

കുതിരാനിലെ കുഴിയും കുരുക്കും മുറിച്ചുകടക്കുന്ന ജോണീസ്’ ബസ്:- സോഷ്യൽ മീഡിയയിൽ കത്തിക്കയറിയ ആ വീഡിയോയ്ക്ക് പിന്നിൽ നിങ്ങളറിയാത്ത ഒരു കാരണമുണ്ട്...

കൈകോർത്തനിലയിൽ പുരാതന അസ്ഥിക്കൂടങ്ങൾ; പുരുഷന്മാരുടേതെന്ന് കണ്ടെത്തൽ

റിഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അംഗീകാരമുള്ള ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് യോഗ്യത നേടിയ കേരള പോലീസിലെ ഒരേയൊരു 'സഹദേവന്‍ പോലീസ്'!  

അയ്യന്തോള്‍ ദേശത്തിന്റേയും വീയയ്യൂര്‍ ദേശത്തിന്റേയും പുലികള്‍ നഗരത്തിലിറങ്ങിയപ്പോള്‍ ടിക് ടോക്കിൽ വൈറലായി നിന്ന ഇരുപത്തിരണ്ടുകാരി ക്ലിക്കായി; പുലിവേഷം കെട്ടിയ പാര്‍വതി എന്ന പെൺകുട്ടിക്ക് പിന്നാലെ സോഷ്യൽ മീഡിയ:- കക്ഷി ആരെന്ന് അറിഞ്ഞാൽ ഞെട്ടും

വിയത്‌നാം, കല്‍ക്കരിയെ വളരെയധികം ആശ്രയിച്ചുകൊണ്ട് ഊര്‍ജ്ജോത്പാദനം നടത്തുന്ന ഒരു രാജ്യമാണ്. സര്‍ക്കാരിന്റെ മുന്നില്‍ വൈദ്യുതോത്പാദനത്തിന് ഇത്ര എളുപ്പമുള്ള, ചെലവ് കുറവുള്ള മറ്റൊരു മാര്‍ഗമില്ല, അതുകൊണ്ടുതന്നെ എവിടെ നിന്നൊക്കെ കല്‍ക്കരി ഖനനം ചെയ്‌തെടുക്കാമോ അവിടെ നിന്നൊക്കെ എന്ത് വിലകൊടുത്തും അവര്‍ക്കത് ചെയ്‌തേ പറ്റൂ. 2030 ആവുമ്പോഴേക്കും കല്‍ക്കരിയുടെ ഡിമാന്‍ഡ് ഇനിയും അമ്പത് ശതമാനമെങ്കിലും കൂടുകയേയുള്ളൂ. അതിന് രാജ്യത്തിന്റെ ജനസാന്ദ്രമായ മറ്റു പല പ്രവിശ്യകളിലും കല്‍ക്കരി ഖനികള്‍ സ്ഥാപിക്കണം.

ഇതിനായി കണ്ടെത്തുന്നത് ജനവാസ കേന്ദ്രങ്ങളാണെങ്കില്‍ അവിടെ നിന്നും പ്രദേശവാസികളെ ഒഴിപ്പിക്കുമ്പോള്‍ അവര്‍ക്ക്, പകരം തുച്ഛമായ ഒരു നഷ്ടപരിഹാരവും സര്‍ക്കാര്‍ ചെലവിലുള്ള പുനരധിവാസ കേന്ദ്രങ്ങളും ഒക്കെ നല്‍കുന്നുണ്ട്. പക്ഷേ, ആ വീടുകള്‍ അവരുടെ പരമ്പരാഗത മത്സ്യബന്ധനകേന്ദ്രങ്ങളില്‍ നിന്നൊക്കെ ഒരുപാട് അകലെയാണ്. കൃഷിയിടങ്ങളില്‍ നിന്നും ഏറെ അകലെയാണ്. സ്ഥലത്തിന് ഗവണ്മെന്റ് നിശ്ചയിച്ചിരിക്കുന്ന നഷ്ടപരിഹാരവും എത്രയോ കുറഞ്ഞ ഒരു സംഖ്യയാണ്. സുമിമോട്ടോ കോര്‍പ്പറേഷന്‍ എന്ന ജാപ്പനീസ് കമ്പനിയാണ് ഈ പ്രദേശത്തെ കല്‍ക്കരി ഖനനം നിയന്ത്രിക്കുന്നത്.

വിയത്‌നാമില്‍ സര്‍ക്കാരിന്റെ അനുഗ്രഹാശിസ്സുകളോടും ജാപ്പനീസ് ധനസഹായത്തോടും നടപ്പിലാക്കുന്ന കല്‍ക്കരി ഖനനപ്ലാന്റിന് വേണ്ടി നടന്ന ഭൂമി ഏറ്റെടുക്കലില്‍ കിടപ്പാടം വിട്ടുകൊടുക്കാന്‍ വിസമ്മതിച്ച് നിന്നു പൊരുതിയ അപൂര്‍വം ചിലരില്‍ ഒരാളാണ് കാ എന്ന മുത്തശ്ശി. ഫാം തി കാ എന്ന വിയറ്റ്‌നാമീസ് മുത്തശ്ശിക്ക് പ്രായം 99 ആയി. എന്നാലും, അവരുടെ പോരാട്ടവീര്യത്തിന് ഇന്നും നിറയൗവ്വനമാണ്.

തന്റെ ആയുഷ്‌കാലത്തെ സമ്പാദ്യം കൊണ്ട് അവര്‍ കെട്ടിപ്പൊക്കിയ വീട് കല്‍ക്കരിക്കമ്പനിയുടെ ബുള്‍ഡോസര്‍ വന്ന് ഇടിച്ചു നിരത്തി. അതിനു മുമ്പ് അവിടം വിട്ടുപോവാന്‍ പണം വാഗ്ദാനം ചെയ്തു, എന്നിട്ടൊന്നും അവര്‍ വഴങ്ങിയിരുന്നില്ല. അവര്‍ ജനിച്ചു വളര്‍ന്ന നാടായിരുന്നു വാന്‍ താങ്ങ് ബേ .അവര്‍ ഓടിക്കളിച്ചു വളര്‍ന്ന വീടും പറമ്പും... അത് ഒരു സ്വകാര്യ കമ്പനിയ്ക്കും തീറെഴുതാന്‍ അവര്‍ ഒരുക്കമല്ലായിരുന്നു!

സ്ഥലം വിട്ടുകൊടുക്കാന്‍ പറ്റില്ല എന്ന് പറഞ്ഞ് അവര്‍ ചെറുത്ത് നിന്നപ്പോള്‍, കല്‍ക്കരിക്കമ്പനിക്കാരുടെ ഏറാന്‍ മൂളികളായ നൂറുകണക്കിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥരടങ്ങിയ ഒരു പട തന്നെ വന്നു ആ വൃദ്ധയെ കുടിയിറക്കാന്‍. ഉദ്യോഗസ്ഥ വൃന്ദത്തെ അനുഗമിച്ച പോലീസുകാര്‍ അവരെ നിര്‍ബന്ധിച്ച് കൈക്കുപിടിച്ചുവലിച്ച് പുറത്തിറക്കി. കാ മുത്തശ്ശിയും അവരുടെ കൊച്ചുമകനും നോക്കി നില്‍ക്കെ അവരുടെ വീട് ബുള്‍ഡോസറുകള്‍ ഇടിച്ചു നിരത്തി. അത് തടയാന്‍ അവര്‍ക്കായില്ല. പക്ഷേ, അവര്‍ വിട്ടുകൊടുത്തില്ല.

കമ്പനിയുടെ ബുള്‍ഡോസറുകള്‍ ഇടിച്ചു നിരത്തിയ തന്റെ വീടിന്റെ അവശിഷ്ടങ്ങള്‍ക്കരികില്‍ അവര്‍ ഓലമേഞ്ഞൊരു ചായ്പു കെട്ടി അതില്‍ താമസം തുടങ്ങി. ആ ചായ്പ്പിനുള്ളിലെ ഒരു കയറ്റുകട്ടിലില്‍ ഇരുന്നുകൊണ്ട് തൊട്ടപ്പുറത്തു കാണുന്ന തകര്‍ന്നടിഞ്ഞ അവശിഷ്ടങ്ങളിലേക്ക് വിരല്‍ ചൂണ്ടി അവര്‍ പറഞ്ഞു, 'ഇത് എന്റെ വീടായിരുന്നു ഒരിക്കല്‍... ഇത് ഇന്നും എന്റെ വീടുതന്നെയാണ്, എന്റെ സ്വന്തം പറമ്പാണിത്... എന്നെ അടക്കേണ്ടതും ഇവിടെത്തന്നെയാണ്... ഞാന്‍ എങ്ങും പോവാന്‍ ഉദ്ദേശിക്കുന്നില്ല... '

കൃഷിയിടം നഷ്ടമായപ്പോള്‍ കാ മുത്തശ്ശിയുടെ മകന്‍ ഹാന്‍ മത്സ്യബന്ധനത്തില്‍ തന്റെ ഉപജീവനം കണ്ടെത്താനുള്ള ശ്രമത്തിലാണ്. കഷ്ടിച്ച് ജീവിക്കാനുള്ള പണമേ അദ്ദേഹത്തിന് മത്സ്യബന്ധനത്തിലൂടെ കിട്ടുന്നുള്ളു. അതേപ്പറ്റി പറഞ്ഞു തുടങ്ങുമ്പോഴേ അദ്ദേഹത്തിന്റെ കണ്ണ് നിറയും.

ഈ കല്‍ക്കരി ഖനികള്‍ പ്രദേശത്തിനുണ്ടാക്കാന്‍ പോവുന്ന പാരിസ്ഥിതികാഘാതത്തെപ്പറ്റിയും വളരെയധികം ആശങ്കാകുലരാണ് കൃഷിയെയും മത്സ്യബന്ധനത്തെയും മാത്രം ആശ്രയിച്ച് ജീവിക്കുന്ന പ്രദേശവാസികള്‍. പ്രദേശത്തെ മത്സ്യസമ്പത്തിനെ ഈ പ്ലാന്റുകള്‍ ഗണ്യമായി നശിപ്പിക്കുമെന്ന് അവര്‍ കരുതുന്നു. പ്രാദേശികമായ പാരിസ്ഥിതികാഘാത പഠനങ്ങളെല്ലാം തന്നെ നടത്തിക്കഴിഞ്ഞു എന്ന് അവര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും ഒക്കെ വെറും പ്രഹസനങ്ങള്‍ മാത്രമാണെന്നാണ് സ്ഥലത്തെ പരിസ്ഥിതി പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്.

കാറ്റാടി യന്ത്രങ്ങളും, സോളാര്‍ പവര്‍ പ്ലാന്റുകളും മാത്രം കൊണ്ട് നികത്താവുന്നതല്ല വിയത്‌നാമിലെ വൈദ്യുതിയുടെ ആവശ്യം. മാത്രവുമല്ല, അവയെക്കാളൊക്കെ ചെലവുകുറഞ്ഞതും ലാഭം കൂടുതലുള്ളതുമായ വൈദ്യുതോത്പാദന മാര്‍ഗമാണ് കല്‍ക്കരി ഉപയോഗിച്ചുള്ളത്. അതാണ് വിദേശ നിക്ഷേപങ്ങളെ ഇവിടേക്ക് നയിച്ചത്. അങ്ങനെ വന്നുകേറിയ നിക്ഷേപങ്ങളാണ് വിയറ്റ്‌നാമിലെ കല്‍ക്കരി പോലുള്ള, പരിസ്ഥിതിയ്ക്ക് കടുത്ത ആഘാതമേല്‍പ്പിക്കുന്ന ഊര്‍ജ്ജോത്പാദനമാര്‍ഗങ്ങള്‍ക്ക് കീഴ്‌പ്പെടുത്തിയത്.

ഈ വൈദേശിക ശക്തികളുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് കീഴ്‌പ്പെടാന്‍ മനസ്സില്ലാതെ പോരാട്ടം തുടരുകയാണ്, ഒഴിയാത്ത ദാരിദ്ര്യത്തിനിടയിലും കാ മുത്തശ്ശിയെപ്പോലുള്ള പാവപ്പെട്ട വിയറ്റ്നാംകാര്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സബ് ഇന്‍സ്‌പെക്ടറെന്ന് അവകാശപ്പെട്ട് യുവതി പോലീസ് ക്യാമ്പില്‍ താമസിച്ചു  (8 hours ago)

മൂത്ത മകന്റെ വിവാഹ സല്‍ക്കാര ചടങ്ങ് മാറ്റിവച്ച തുകയില്‍ നിന്നും 5 ലക്ഷം പെരിയയില്‍ കൊല്ലപ്പെട്ട ക്രുപേഷിന്റെ സഹോദരിക്ക് കൈമാറാന്‍ പ്രതിപക്ഷ നേതാവ് മകനും മരുമകള്‍ക്കുമൊപ്പമെത്തി  (8 hours ago)

മുത്തൂറ്റ് മാനേജ്‌മെന്റിനെ വിമര്‍ശിച്ച് വി.എസ് അച്യുതാനന്ദന്‍  (8 hours ago)

മലപ്പുറത്ത് വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോകാല്‍; രണ്ട് യുവാക്കളെ മര്‍ദിച്ച സംഭവത്തില്‍ നാല് പേര്‍ കൂടി അറസ്റ്റില്‍  (9 hours ago)

സ്ത്രീകള്‍ക്ക് നേരെ നടുവിരല്‍ കാണിച്ചാല്‍ സ്ത്രീത്വത്തെ അപമാനിക്കുന്നതിന് തുല്യമെന്ന് കോടതി  (9 hours ago)

മരട് ഫ്‌ലാറ്റ് വിഷയത്തില്‍ മറ്റുള്ളവരെപ്പോലെ താനും കബളിപ്പിക്കപ്പെട്ടുവെന്ന് ജോണ്‍ ബ്രിട്ടാസ്  (9 hours ago)

ലാലേട്ടന്‍ തനിക്ക് എത്ര ഡയലോഗ് ഉണ്ട് എത്ര സീനുണ്ട് ഇതൊന്നും നോക്കാറില്ല  (10 hours ago)

വ്യവസായ ഇടനാഴി പദ്ധതി: കേന്ദ്രം അനുവദിച്ച നിര്‍മാണ ക്ലസ്റ്ററിനു വേണ്ടി ഭൂമി ഏറ്റൊടുക്കല്‍ നടപടികള്‍ വേഗത്തിലാക്കാന്‍ കലക്ടര്‍മാരോട് മുഖ്യമന്ത്രിയുടെ നിര്‍ദേശം  (10 hours ago)

അമേരിക്കന്‍ പട്ടാളം കൂട്ടത്തോടെ സൗദിയിലേക്ക്  (11 hours ago)

ഡബ്ല്യു.സി.സിയുടെ വരവ് മലയാള സിനിമയില്‍ സ്വാതന്ത്ര്യം നഷ്‌ടപ്പെടുത്തി'' ആരോപണവുമായി നടി മാലാ പാർവതി  (11 hours ago)

രാജ്യം മുൾമുനയിൽ; തമിഴ്‌നാട്ടിലെ തിരുനെല്‍വേലിയില്‍ ഐഎസ് ബന്ധമുണ്ടെന്ന് സംശയിക്കുന്നവരുടെ വീടുകളിൽ ദേശീയ അന്വേഷണ ഏജന്‍സി റെയ്ഡ് നടത്തി  (12 hours ago)

റിട്ടയേര്‍ഡ് ജഡ്ജി മരുമകളെ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍  (12 hours ago)

തോറ്റവരും ജയിക്കും മന്ത്രി ജലീലിന്റെ മാജിക്ക്; പരീക്ഷയിൽ തോറ്റ ബിടെക്ക് വിദ്യാർത്ഥിയെ ജയിപ്പിക്കാൻ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീൽ ഇടപെട്ടതായി ആരോപണം  (12 hours ago)

കലിപ്പ് മാറാതെ അമേരിക്ക; മിസൈല്‍ വേധ സംവിധാനങ്ങള്‍, ഡ്രോണുകള്‍ കൂടുതല്‍ പോര്‍ വിമാനങ്ങള്‍; സൗദി അറേബ്യയിലേക്കു കൂടുതല്‍ സൈന്യത്തെ അയയ്ക്കാനൊരുങ്ങി അമേരിക്ക  (12 hours ago)

73 പേജുള്ള പരാതിയിൽ കണ്ണുതള്ളി രാജ്യം; കശ്​മീരിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ ചൂണ്ടിക്കാട്ടി അമേരിക്കയിലെ ഹൂസ്​റ്റണില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കേസ്  (12 hours ago)

Malayali Vartha Recommends