Widgets Magazine
25
Apr / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്...


സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...


പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...


ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി... സി.പി.എം. നേതാവുമായ കെ. രാധാകൃഷ്ണന്റെ പ്രചാരണ വാഹനത്തില്‍ നിന്ന് ആയുധങ്ങള്‍ മാറ്റുന്ന ദൃശ്യം...പുറത്തുവിട്ട് യു.ഡി.എഫ്. സ്ഥാനാര്‍ഥി രമ്യ ഹരിദാസ്....


വയനാട്ടില്‍ വോട്ടർമാർക്ക് വിതരണം ചെയ്യാൻ വ്യാപകമായി കിറ്റുകൾ... ബിജെപിയെ കുറ്റപ്പെടുത്തി ഇടത് - വലത് മുന്നണികൾ... വെറ്റിലയും മുറുക്കും പുകയിലയുമടക്കം ഉൾപ്പെട്ട കിറ്റാണ് പിടിച്ചെടുത്തതെന്നാണ് ആരോപണം...

  നിര്‍ധനരുടെ വിശപ്പടക്കാന്‍ ജില്ലാ ഭരണകൂടം ആവിഷ്‌ക്കരിച്ച പദ്ധതി: 'നുമ്മ ഊണ്', ഒരു ലക്ഷത്തിലധികം പേര്‍ക്ക് സൗജന്യഭക്ഷണം നല്‍കി

31 MAY 2019 12:28 PM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

എറണാകുളം കലക്ടര്‍ മുഹമ്മദ് സഫിറുല്ല പഴമക്കാരുടെ ഉപദേശം അക്ഷരാര്‍ഥത്തില്‍ നടപ്പാക്കുകയാണ്. വിശക്കുന്നവര്‍ക്ക് ഊണ് കൊടുക്കാനായില്ലെങ്കില്‍ ഊട്ടു പുരയെങ്കിലും കാട്ടിക്കൊടുക്കണമെന്നാണ് പഴമക്കാരുടെ ഉപദേശം. എറണാകുളം ജില്ലാ ഭരണകൂടം ഒരു വര്‍ഷം കൊണ്ടു 'നുമ്മ ഊണ്' പദ്ധതിയിലൂടെ വിശപ്പൊടുക്കിയത് ഒരു ലക്ഷത്തിലധികം പേര്‍. ഇവരെല്ലാം കയ്യില്‍ കാശില്ലാതെ വിശന്നു വലഞ്ഞവര്‍.

'നുമ്മ ഊണ്' പദ്ധതി പെട്രോനെറ്റ് എല്‍എന്‍ജി ഫൗണ്ടേഷന്റെയും കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്റ് അസോസിയേഷന്റെയും സഹകരണത്തോടെയാണ് നടപ്പാക്കുന്നത്.

സൗജന്യ ഉച്ചഭക്ഷണത്തിനുള്ള കൂപ്പണ്‍, എറണാകുളം ജില്ലയിലെ ആള്‍ത്തിരക്കുള്ള കേന്ദ്രങ്ങളില്‍ വിതരണം ചെയ്യുന്നതാണു പദ്ധതി. ഈ കൂപ്പണ്‍ സമീപത്തെ ഹോട്ടലുകളില്‍ നല്‍കിയാല്‍ ഭക്ഷണം ലഭിക്കും. കലക്ടറേറ്റ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ഓഫിസുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്‍ഡുകള്‍, ആശുപത്രികള്‍ എന്നിവിടങ്ങളിലാണു സൗജന്യ ഭക്ഷണ കൂപ്പണ്‍ നല്‍കുന്നത്.

കൂപ്പണുമായി ചെല്ലുന്നവര്‍ക്കു സൗജന്യ ഭക്ഷണം നല്‍കാന്‍ 20 ഹോട്ടലുകളെ ചുമതലപ്പെടുത്തി. ഹോട്ടലുകാര്‍ കൂപ്പണ്‍ ഹാജരാക്കുമ്പോള്‍ ഊണിന്റെ വില ജില്ലാ ഭരണകൂടം നല്‍കും. പല ആവശ്യങ്ങള്‍ക്കായി വരുന്ന പൊതുജനങ്ങളില്‍ സാമ്പത്തിക ശേഷി കുറഞ്ഞവര്‍ക്കാണു സൗജന്യ ഉച്ചഭക്ഷണം.

കൈവശം പണമില്ലാത്തതിനാല്‍ ഉച്ചഭക്ഷണം കഴിക്കാത്ത ഒട്ടേറെ പേര്‍ സര്‍ക്കാര്‍ ഓഫിസുകളിലും മറ്റും, പല ആവശ്യങ്ങള്‍ക്കു കാത്തു നില്‍ക്കേണ്ടി വരുന്നതു ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണു കലക്ടര്‍ മുന്‍കയ്യെടുത്തു നുമ്മ ഊണ് പദ്ധതിക്കു രൂപം നല്‍കിയത്.

യാത്രാച്ചെലവിനുള്ള ചില്ലറത്തുട്ടുകള്‍ തപ്പിയെടുത്തു പല കാര്യങ്ങള്‍ക്കായി പുറത്തേക്കിറങ്ങുന്ന നിര്‍ധനരുടെ വിശപ്പടക്കാന്‍ ജില്ലാ ഭരണകൂടം ആവിഷ്‌ക്കരിച്ച പദ്ധതിയുടെ മേന്മ രാഷ്ട്രപതി ഭവന്‍ വരെയെത്തി. കലക്ടര്‍ മുഹമ്മദ് സഫിറുല്ലയെ രാഷ്ട്രപതി ഭവനില്‍ ക്ഷണിച്ചു വരുത്തിയാണ് അഭിനന്ദിച്ചത്. നുമ്മ ഊണ് പദ്ധതിയെക്കുറിച്ച് അറിഞ്ഞ രാഷ്ട്രപതിയുടെ സെക്രട്ടറി സഞ്ജയ് ഗോത്താരിയാണു കലക്ടറെ രാഷ്ട്രപതി ഭവനിലേക്കു വിളിപ്പിച്ചത്.

ആശയം രൂപപ്പെട്ടതും സ്‌പോണ്‍സര്‍മാരുടെ സഹകരണത്തോടെ അതു നടപ്പാക്കിയ രീതിയുമെല്ലാം കലക്ടര്‍ വിശദീകരിച്ചു. കൂപ്പണുമായി ചെല്ലുന്നവര്‍ക്കു ഭക്ഷണം പാഴ്‌സലായി നല്‍കാതെ ഹോട്ടലില്‍ തന്നെ കഴിക്കാന്‍ സൗകര്യം നല്‍കണമെന്നു നിര്‍ദേശിച്ചിട്ടുണ്ട്. ഉള്ളവനും ഇല്ലാത്തവനും ഒരേ മേശയില്‍ ഭക്ഷണം കഴിക്കണമെന്ന കാഴ്ചപ്പാടാണ് ഇതിനു പിന്നില്‍.

'നുമ്മ ഊണ്' പദ്ധതി ആദ്യം ഏര്‍പ്പെടുത്തിയത് കലക്ടറേറ്റിലാണ്. ഉച്ച ഭക്ഷണം കഴിക്കാന്‍ കയ്യില്‍ പണമില്ലാത്തവര്‍ക്കു കലക്ടറേറ്റ് കൗണ്ടറില്‍ നിന്നു സൗജന്യ കൂപ്പണ്‍ നല്‍കിത്തുടങ്ങിയതു 2018 ഫെബ്രുവരി ഒന്നു മുതലായിരുന്നു. കലക്ടറേറ്റ് കന്റീനിലും സമീപത്തെ അളകാപുരി ഹോട്ടലിലും കൂപ്പണുമായി ചെന്നാല്‍ ഉച്ചഭക്ഷണം സൗജന്യം. അതേ ആഴ്ച തന്നെ എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനിലും നുമ്മ ഊണ് പദ്ധതി നടപ്പാക്കി. ഇവിടത്തെ ആര്യാസ് ഹോട്ടല്‍, ആര്യാഭവന്‍, മുഗള്‍ ഹോട്ടല്‍ എന്നിവിടങ്ങളില്‍ കൂപ്പണുമായി ചെല്ലുന്നവര്‍ക്കാണു സൗജന്യ ഭക്ഷണം.

പണമില്ലാത്തതിന്റെ പേരില്‍ വിശന്നു വലയരുതെന്ന കാഴ്ച്ചപ്പാടാണു പദ്ധതിക്കു പിന്നിലുള്ളത്. ഒട്ടേറെ പേര്‍ക്കു ഇതു പ്രയോജനം ചെയ്യുന്നുണ്ട്. 'നുമ്മ ഊണ്' പദ്ധതി കൂടുതല്‍ കേന്ദ്രങ്ങളിലേക്കു വ്യാപിപ്പിക്കാനുള്ള ചര്‍ച്ച നടക്കുകയാണ്. വിശപ്പ് രഹിത ജില്ലയാണു ലക്ഷ്യം.

കാക്കനാട് നുമ്മ ഊണ് പദ്ധതി തുടങ്ങിയ 2018 ജനുവരി 26 മുതല്‍ ഏപ്രില്‍ 30 വരെ സൗജന്യ കൂപ്പണ്‍ വഴി ഉച്ചഭക്ഷണം കഴിച്ചവര്‍ 6,000 പിന്നീടുള്ള മാസങ്ങളില്‍ കൂപ്പണ്‍ വാങ്ങിയവരുടെ എണ്ണം: മേയ് 2,349, ജൂണ്‍ 6,770, ജൂലൈ 9,746, ഓഗസ്റ്റ് 8,765, സെപ്റ്റംബര്‍ 8,589, ഒക്ടോബര്‍ 9,086, നവംബര്‍ 9,540, ഡിസംബര്‍ 9,738, ഈ വര്‍ഷം ജനുവരി 9,433, ഫെബ്രുവരി 9,356, മാര്‍ച്ച് 10,752. ആകെ 1,00,124.

കൂപ്പണ്‍ വിതരണ കേന്ദ്രങ്ങള്‍

കലക്ടറേറ്റ്
താലൂക്ക് ഓഫിസുകള്‍
കണയന്നൂര്‍, കൊച്ചി,
കുന്നത്തുനാട്, പറവൂര്‍,
മൂവാറ്റുപുഴ


പെരുമ്പാവൂര്‍, അങ്കമാലി
മുനിസിപ്പല്‍ ഓഫിസുകള്‍
കെഎസ്ആര്‍ടിസി
സ്റ്റാന്‍ഡുകള്‍
എറണാകുളം, ആലുവ, മൂവാറ്റുപുഴ
റെയില്‍വേ സ്റ്റേഷനുകള്‍
എറണാകുളം സൗത്ത്,
നോര്‍ത്ത്, അങ്കമാലി
പിറവം, മട്ടാഞ്ചേരി
ഗവ.ആശുപത്രികള്‍
പൂണിത്തുറ (വൈറ്റില)
വില്ലേജ് ഓഫിസ്
കോതമംഗലം പൊലീസ്
എയ്ഡ് പോസ്റ്റ്.

ഭക്ഷണം ലഭിക്കുന്ന ഹോട്ടലുകള്‍

കാക്കനാട്: കലക്ടറേറ്റ് കന്റീന്‍, അളകാപുരി ഹോട്ടല്‍
എറണാകുളം സൗത്ത്:
മുഗള്‍ ഹോട്ടല്‍, ആര്യാസ് ഹോട്ടല്‍, ആര്യാഭവന്‍, ഗോകുല്‍ ഊട്ടുപുര
എറണാകുളം നോര്‍ത്ത്:
റാം നിവാസ് ഹോട്ടല്‍,
ബ്ലൂസ്റ്റാര്‍ ഹോട്ടല്‍
എറണാകുളം കെഎസ്ആര്‍ടിസി: അമ്പാടി ഹോട്ടല്‍,
ഡീലക്‌സ് ഹോട്ടല്‍
വൈറ്റില: മുരുകാ ഹോട്ടല്‍,
നാലുകെട്ട് ഹോട്ടല്‍
മട്ടാഞ്ചേരി: പിപി ഹോട്ടല്‍,
സ്വാദ് റസ്റ്ററന്റ്
കൊച്ചി:
കുന്നംപുറം അങ്കിള്‍സ് റസ്റ്ററന്റ്, ലക്കി സ്റ്റാര്‍ ഹോട്ടല്‍
വൈപ്പിന്‍: ടോപ് ഹോം ഹോട്ടല്‍, ആല്‍വിന്‍ ഹോട്ടല്‍
പെരുമ്പാവൂര്‍: കുടുംബശ്രീ കന്റീന്‍, മലബാര്‍ പാലസ്,
രാജലക്ഷ്മി ഹോട്ടല്‍,
ഇന്ദ്രപ്രസ്ഥ ഹോട്ടല്‍
പറവൂര്‍: ഹോട്ടല്‍ സ്വാഗത്,
ഷേണായിസ് ലഞ്ച് ഹോം
ആലുവ: സാഗര്‍ ഹോട്ടല്‍,
താഹൂര്‍ ഹോട്ടല്‍
മൂവാറ്റുപുഴ: ഭാരത് ഹോട്ടല്‍,
പാലസ് ഹോട്ടല്‍,
സിറ്റി ഹോട്ടല്‍, നാന ഹോട്ടല്‍,
മഹാറാണി ഹോട്ടല്‍
കോതമംഗലം: ഹോട്ടല്‍ മേള, ഹോട്ടല്‍ ശ്രീ കൃഷ്ണ
അങ്കമാലി: ഹോട്ടല്‍ ശരവണ, ഹോട്ടല്‍ ചിപ്പീസ്,
നെല്‍വയല്‍ ഹോട്ടല്‍,
ഈഡന്‍ പാര്‍ക്ക് ഹോട്ടല്‍
പിറവം: ഐശ്വര്യ ഹോട്ടല്‍

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്..  (10 minutes ago)

സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...  (53 minutes ago)

ഒക്ടോബർ ഏഴിന് പിടികൂടി ബന്ദിയാക്കിയ ഇസ്രായേലി യുവാവിന്റെ വിഡിയോ പുറത്തുവിട്ട് ഹമാസ്. ഹെർഷ് ഗോൾഡ്ബെർഗ് പോളിന്റെ വിഡിയോയാണ് പുറത്തുവിട്ടത്.... ഒക്ടോബർ ഏഴിന് ശേഷം ആദ്യമായിട്ടാണ് ഇയാളെക്കുറിച്ചുള്ള വിവരം  (1 hour ago)

ഇന്നത്തെ വോട്ട് ചരിത്രപരമായ കടമ: രമേശ് ചെന്നിത്തല- മോദി- പിണറായി ഭരണ കൂടങ്ങൾക്കെതിരേ നൽകുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി...  (1 hour ago)

ദൃശ്യങ്ങൾ പുറത്ത്  (1 hour ago)

പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...  (1 hour ago)

പരസ്പരം പഴിചാരി പാർട്ടികൾ..!  (1 hour ago)

മാതാപിതാക്കളെ ആക്രമിച്ച കേസിൽ മകൻ അറസ്റ്റിൽ...  (1 hour ago)

ഇന്ത്യയെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കുന്നതിനുള്ള തെരഞ്ഞെടുപ്പാണിത്...നരേന്ദ്ര മോദി മൂന്നാമതും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ...  (3 hours ago)

കേരളത്തിൽ ബി.ജെ.പിയിലേക്ക് പോകുന്നത് സി.പി.എം നേതാവും എൽ.ഡി.എഫ് കൺവീനറുമായ ഇ.പി. ജയരാജൻ ആയിരിക്കുമെന്ന് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ. സുധാകരൻ. ...  (3 hours ago)

പോളിംഗ് സാമഗ്രികള്‍ നല്‍കുന്ന കേന്ദ്രങ്ങളില്‍ രാവിലെ മുതല്‍ വന്‍ തിരക്ക്... പോളിംഗ് സാമഗ്രികളുടെ വിതരണം തുടങ്ങി  (4 hours ago)

യെമനിൽ നിന്ന് സന്തോഷ വാർത്ത വരുമോ...?  (4 hours ago)

യാത്രക്കാർക്കും പരിക്കേറ്റു...!  (4 hours ago)

കോട്ടയം മെഡിക്കല്‍ കോളേജില്‍ പത്താമത്തെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ... 4 പേര്‍ക്ക് പുതുജീവിതം നല്‍കി തമിഴ്നാട് സ്വദേശി  (4 hours ago)

ലോക്‌സഭാ തെരഞ്ഞെടുപ്പ് വോട്ടിംഗ് നടക്കുന്നതിനാല്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ഉള്‍പ്പെടെ എല്ലാ സ്ഥാപനങ്ങള്‍ക്കും നാളെ പൊതു അവധി....  (4 hours ago)

Malayali Vartha Recommends