Widgets Magazine
29
Mar / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ അരവിന്ദ് കെജ്‌രിവാളിനെ, ഡൽഹി മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് നീക്കണമെന്ന ഹർജി ഡൽഹി ഹൈക്കോടതി തള്ളി...


കങ്കണയ്‌ക്കെതിരെ വിവാദ പോസ്റ്റിട്ട, സുപ്രിയ ഷ്രിനേതിന്റെ സ്ഥാനാർത്ഥിത്വം പിൻവലിച്ച് കോൺഗ്രസ്... അശ്ലീല പരാമർശത്തിനെതിരെ പ്രതിഷേധം വ്യാപകമായിരുന്നു...


ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ബിജെപിയുടെ നിർദ്ദേശം... കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ നിരസിച്ചു....'കയ്യിൽ പണമില്ല'...ആന്ധ്രാപ്രദേശിൽ നിന്നോ തമിഴ്നാട്ടിൽ നിന്നോ മത്സരിക്കുന്നതിൽ തനിക്ക് ആശയക്കുഴപ്പങ്ങൾ ഉള്ളതായും ധനമന്ത്രി... ടൈംസ് നൗ ഉച്ചകോടി 2024 ലാണ് ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്...


മക്കളെ കൊന്ന് അച്ഛൻ ആത്മഹത്യ ചെയ്ത സംഭവം...ഞെട്ടലോടെ നാട്ടുകാർ...ഭാര്യ മരിച്ചിട്ട് രണ്ടു വർഷം...വീട്ടിൽ മൂന്നു പേർ മാത്രമാണ് താമസം...എന്താണ് സംഭവിച്ചത് എന്നറിയാതെ അയൽവാസികൾ...


ഹമാസിന്റെ തടവിലായിരിക്കെ നേരിടേണ്ടിവന്ന ലൈംഗികാതിക്രമം... വെളിപ്പെടുത്തി യുവതി... ഇയാൾ തന്റെ ഷർട്ട് പൊക്കി നോക്കുന്നത് പതിവായിരുന്നുവെന്നും, വീട്ടിലേക്ക് കൊണ്ടുവന്നത് മുതൽ ഉപദ്രവിക്കാൻ തുടങ്ങിയെന്നും ഇവർ...

റോട്ടില്‍ കിട്ടുന്ന ജാറ്‌ കഴിവതും മാണ്ട, പണിയാകും... നിങ്ങള്‍ക്ക്‌ മാത്രല്ല, ഞങ്ങള്‍ ഡോക്‌ടര്‍മാര്‍ക്കും; 'ഫുള്‍ ജാര്‍ സോഡ കൊണ്ടുള്ള പ്രയോജനമെന്താണെന്ന് തെളിയിക്കുന്ന ഫേസ് ബുക്ക് കുറിപ്പുമായി ഡോക്ടര്‍ ഷിംന അസീസ്‌

03 JUNE 2019 12:54 PM IST
മലയാളി വാര്‍ത്ത

More Stories...

ഗുണാ കേവിലൊളിഞ്ഞിരുന്ന മരണം!!! 'ചെകുത്താന്റെ അടുക്കളയിൽ' വർഷങ്ങൾക്ക് മുന്നേ സംഭവിച്ചത്!!!! ‘മനിതര്‍ ഉണര്‍ന്തു കൊള്ള ഇത് മനിതർ കാതലല്ല...അതെയും താണ്ടി പുനിതാനത്...! ഇത് മഞ്ഞുമ്മലിന്റെ കഥ

ലോക നന്മയ്ക്കായി കാളകൂട വിഷം ഏറ്റുവാങ്ങിയ പരമശിവൻ ..ഇന്ന് മഹാ ശിവരാത്രി

SFIO പേടിയില്‍ ഇച്ചിമുള്ളി മുഖ്യന്‍! 'മരപ്പട്ടി'യെ ഡയപ്പറിടീച്ച് ഗോവിന്ദന്‍, ക്ലിഫ് ഹൗസ് പൊളിക്കണം

രാംലല്ലയുടെ വസ്ത്രം രൂപകൽപന ഭഗവൻ കാട്ടിത്തന്ന പോലെഎന്ന് മനീഷ് ത്രിപാഠി; കാശിയിൽ നിർമ്മിച്ച വസ്ത്രത്തിൽ ഉപയോഗിച്ചിരിക്കുന്നത് സ്വർണം, വെള്ളി; ആദ്യ ഏഴ് ദിവസത്തെ വസ്ത്രങ്ങൾ തയ്യാറാക്കിയത് ദിവസങ്ങൾക്കനുസരിച്ചു

വിവാഹദിവസം തന്നെ അതും പുറത്തായി!!! കുഞ്ചാക്കോ ബോബൻ വിവാഹിതനായപ്പോൾ വാവിട്ട് കരഞ്ഞ പെൺകുട്ടിയാണ് ഇപ്പോൾ വിവാഹിതയായി നിൽക്കുന്നത്! ഭാ​ഗ്യയുടെ റിസപ്ഷനെത്തിയ കുഞ്ചാക്കോ ബോബനെയും കുടുംബത്തെയും ഞെട്ടിച്ച് സുരേഷ്‌ഗോപിയുടെ തുറന്നു പറച്ചിൽ...

ശരീരത്തിന് ഫുള്‍ ജാര്‍ സോഡ കൊണ്ടുള്ള പ്രയോജനമെന്താണെന്ന് തെളിയിക്കുന്ന ഫേസ് ബുക്ക് കുറിപ്പുമായി ഡോക്ടര്‍ ഷിംന അസീസ്‌ രംഗത്ത് . ഈ പാനീയം കൊണ്ട് കൂടുതല്‍ പ്രയോജനമൊന്നുമില്ലെങ്കിലും നമ്മുടെ ആമാശയത്തിന് ഇത് അത്ര നല്ലതല്ലെന്നതാണ് വസ്തുത. കാര്‍ബണ്‍ ഡയോക്സൈഡ് കലര്‍ത്തിയ ഫുള്‍ ജാര്‍ സോഡയിലെ അമിതമായ എരിവും മറ്റും ശരീരത്തിന് ഹാനികരമാണ്. മാത്രമല്ല വൃത്തിഹീനമായ സാഹചര്യത്തില്‍ ഉണ്ടാക്കുന്ന ഇത്തരം പാനീയങ്ങള്‍ നിരവധി രോഗങ്ങള്‍ക്ക് കാരണമാകുമെന്നും ഡോക്ടറുടെ കുറിപ്പില്‍ വ്യക്തമാക്കുന്നു. ഡോക്ടര്‍ ഷിംന അസീസീന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം ഇങ്ങനെ :

'ഏത്‌ സോഷ്യല്‍ മീഡിയ ആപ്പ്‌ തുറന്നാലും ഫുള്‍ജാര്‍ സോഡയും വേറേതാണ്ട്‌ സോഡയുമൊക്കെ നിറഞ്ഞ്‌ കവിഞ്ഞ്‌ ഒഴുകുകയാണ്‌. നോമ്ബ് തുറന്ന്‌ കഴിഞ്ഞാല്‍ പിന്നെ സര്‍വ്വം പതപതാന്ന്‌ ഒഴുകണം. കണ്ടിട്ട്‌ പേട്യാകുന്നത്‌ പോരാഞ്ഞിട്ട്‌ ചേരുവകള്‍ എന്താന്ന്‌ കേട്ടിട്ടും പേടിയാവുന്നുണ്ട് . പാവം ആമാശയം !

ബൈ ദ വേ, ഈ സോഡ എന്ന്‌ പറയുന്ന കാര്‍ബണ്‍ ഡയോക്‌സൈഡ്‌ വാതകം കലക്കിയ വെള്ളം അഥവാ കാര്‍ബോണിക്‌ ആസിഡ്‌ ആരോഗ്യത്തിന്‌ നല്ലതാണോ കുട്ടികളേ? ദഹനത്തിന്‌? സ്‌ഥിരമായി കുടിച്ചാല്‍ വായിലെ പല്ല്‌ മുതല്‍ സകല സിസ്‌റ്റംസിനും ഹാനികരമാകാവുന്ന സാധനമാണ്‌ സോഡ. ദഹനം സുഗമമാക്കാന്‍ എന്നും ഗ്യാസ്‌ കളയാന്‍ എന്നും പറഞ്ഞ്‌ സോഡ കുടിക്കുമ്ബോള്‍ തികട്ടി വരുന്നത്‌ നിങ്ങളുടെ ദഹനവ്യൂഹത്തിലെ ഗ്യാസാവണമെന്ന്‌ പോലുമില്ല. സോഡയില്‍ കുത്തിക്കേറ്റിയ ഗ്യാസെന്നാ സുമ്മാവാ? 'ഹേം' എന്ന്‌ ഒട്ടകത്തെ അനുസ്‌മരിപ്പിക്കുന്ന സൗണ്ടുണ്ടാക്കുമ്ബോ വെറുതേ ഒരു മന:സുഖം, അല്ലാതെന്ത് ! എന്നാലും നിങ്ങള്‍ക്ക്‌ അണ്‍സഹിക്കബിള്‍ സോഡാക്രാന്തം വരുന്നുണ്ടേല്‍ ഫില്‍റ്ററില്‍ നിന്നെടുത്ത വെള്ളത്തിലോ തിളപ്പിച്ചാറിയ വെള്ളത്തിലോ സോഡ മേക്കറില്‍ ഡിഷ്‌ക്യൂന്ന്‌ പറഞ്ഞ്‌ സോഡയുണ്ടാക്കിയോ വിശ്വസിക്കാവുന്നിടത്ത്‌ നിന്ന്‌ വാങ്ങിയോ എപ്പഴേലും കുടിച്ചാല്‍ സാരമില്ലാന്ന്‌ കരുതാം.

ഇങ്ങള്‌ കഥാപ്രസംഗം നടത്തി ബേജാറാക്കാണ്ട്‌ ഫുള്‍ജാറിന്റെ കഥ പറയീ എന്നാണോ? പകല്‍ നോമ്ബെടുത്ത്‌ വൈകുന്നേരം മേല്‍ പറഞ്ഞ സോഡയും എക്‌സ്‌ട്രീം എരിവുള്ള, കുടിച്ചാല്‍ സ്വര്‍ഗോം നരകോം പാതാളോം കടലിന്റടിത്തട്ടും ഒന്നിച്ച്‌ കാണിക്കുന്ന കാന്താരി മുളകും ഇഞ്ചിയും പുതിനയും നാരങ്ങനീരും കസ്‌കസും ഒന്നിച്ച്‌ ചേര്‍ത്ത ഫുള്‍ജാര്‍ എങ്ങനെ നോക്കിയാലും അനാരോഗ്യകരമാണ്‌. നോമ്ബെടുത്തിട്ടില്ലെങ്കില്‍ പോലും വയറ്റില്‍ സുനാമിയുണ്ടാക്കുന്ന ഈ വസ്‌തു കുടിക്കുന്ന ത്രില്ലിനപ്പുറം (എന്തരോ എന്തോ) ഒരു കുന്തവും തരാന്‍ പോണില്ല.

കഴിഞ്ഞ ദിവസം ഈ ജാര്‍ കുടിക്കാന്‍ പോയ മനുഷ്യരെല്ലാം കൂടി എങ്ങാണ്ട്‌ ട്രാഫിക് ജാം ഉണ്ടാക്കിയെന്നും കേട്ടു. അത്തരം കടകളില്‍ ഗ്ലാസ്‌ കഴുകുന്നതിന്റെ അവസ്‌ഥ അറിയാമോ? മഞ്ഞപ്പിത്തം തൊട്ട്‌ രോഗങ്ങളുടെ ലിസ്റ്റെടുക്കാം. ജനിച്ചിട്ട്‌ വെള്ളം കാണാത്ത, സോഡയിലേക്ക്‌ പ്ലുക്കോ എന്നിടുന്നത്‌ വഴി ബൈ ഡീഫോള്‍ട്ട്‌ വൃത്തിയാകുമെന്ന്‌ വിശ്വസിക്കപ്പെടുന്ന വൈന്‍ ഗ്ലാസും ബ്ലും ബ്ലുംന്ന്‌ പതഞ്ഞൊഴുകുന്നതോണ്ട്‌ വല്ല്യ കഴുകല്‍ പ്രക്രിയ നടക്കാത്ത അണ്‌ഡാവ്‌ പോലത്തെ ആ വല്ല്യ ഗ്ലാസും അസ്സല്‍ രോഗവാഹകരാണ്‌. ആ വൈന്‍ ഗ്ലാസിന്റെ അടീലുള്ള ഇച്ചീച്ചി ബേ മൊത്തം വയറ്റിലേക്കാണ്‌ എന്നതുമോര്‍ക്കണം. കാന്താരിമുളക്‌ അരച്ചത്‌ കലക്കിയാല്‍ നീറാനുള്ള കണ്ണോ ഇറങ്ങിയോടാനുള്ള കാലോ ബാക്‌ടീരിയക്കും വൈറസിനുമില്ല. ഇതിലും കിടിലം പാനീയങ്ങളുണ്ടാക്കീട്ട്‌ അവര്‍ അവരുടെ ജോലി കൃത്യമായി ചെയ്യാതിരുന്നിട്ടുമില്ല. രോഗമുണ്ടാക്കുന്ന കാര്യത്തില്‍ അതുങ്ങള്‍ക്ക്‌ ഒരു ജാതി വൃത്തികെട്ട ഡെഡിക്കേഷനാണ്‌. കൊണ്ടേ പോകൂ.

തുപ്പല്‍ വഴിയും മലിനമായ ജലം വഴിയും എന്തോരം അസുഖം വരാം എന്നറിയോ? ഗ്ലാസ്‌ കഴുകുന്ന വെള്ളവും സോഡയുണ്ടാക്കുന്ന വെള്ളവും ഒക്കെ മാത്തമാറ്റിക്സാണ്‌ സേട്ടാ… E.Coli എന്ന ബാക്‌ടീരിയയെ പറ്റി കേട്ടിട്ടുണ്ടോ? ഇപ്പോ കേട്ടല്ലോ, അവരേത്‌ വഴിയാ വരുന്നേന്ന്‌ കൂടി പോയി ഗവേഷിക്കൂ.

മൊത്തത്തില്‍, ബയോളജിക്കലി ആന്റ്‌ മെഡിക്കലി സ്‌പീക്കിംഗ്‌ നല്ല അലമ്ബ് ഐറ്റമാണിത്‌. നല്ല ഓപറേറ്റിംഗ് സിസ്‌റ്റവും ഹാര്‍ഡ്‌വെയറുമായി ജനിച്ച്‌ വീണതല്ലേ ? വെറുതേ സിസ്‌റ്റം ഹാങ്ങാവുന്ന പ്രോഗ്രാം റണ്‍ ചെയ്യല്ലേ. പോയി ഇച്ചിരെ നാരങ്ങാവെള്ളം കലക്കി കുടിക്കൂ. അതില്‌ പുതിനയിലയോ അണ്ടിപ്പരിപ്പോ ഏലക്കാപ്പൊടിയോ ഇഞ്ചിയോ പൈനാപ്പിളോ ഒക്കെ ഓരോ ദിവസമായി ചേര്‍ത്ത്‌ നോക്കൂ. എഴുതുമ്ബോ തന്നെ ഒരു കുളിര്‌. ഉണ്ടാക്കി കുടിക്കുമ്ബോ എന്ത്‌ രസായിരിക്കും. ഒരു ജാര്‍ ഫുള്‍ ഉണ്ടാക്കി മോന്തിക്കോളൂ.

ഇനി ഫുള്‍ജാര്‍ സോഡ തന്നെ വേണോ? വൃത്തിയുടെ കാര്യത്തില്‍ അത്ര വിശ്വാസമുള്ളിടത്ത്‌ നിന്നോ യൂട്യൂബ്‌ നോക്കി വീട്ടീന്നോ ഉണ്ടാക്കി വല്ലപ്പോഴും കുടിച്ചോളൂ. ഏതായാലും റോട്ടില്‍ കിട്ടുന്ന ജാറ്‌ കഴിവതും മാണ്ട, പണിയാകും. നിങ്ങള്‍ക്ക്‌ മാത്രല്ല, ഞങ്ങള്‍ ഡോക്‌ടര്‍മാര്‍ക്കും.'

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരള ഹിന്ദിപ്രചാരസഭയില്‍ അവധിക്കാല ഹിന്ദിക്‌ളാസുകള്‍ സംഘടിപ്പിക്കുന്നു... പ്രായപരിധിയില്ലാതെ ആര്‍ക്കും ചേരാം  (16 hours ago)

ചികിത്സ പിഴവ് മൂലം കുവൈറ്റില്‍ രോഗി മരിച്ച സംഭവം... കുവൈറ്റില്‍ ഡോക്ടര്‍മാര്‍ക്ക് വന്‍തുക പിഴ  (17 hours ago)

സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ജുഡിഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു  (18 hours ago)

നെയ്യാറ്റികര ഊരുട്ടുകാല യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... വാഹനത്തിന്റെ ഫൈനാന്‍സ് ഇടപാടിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ നാല് പേര്‍ പിടിയില്‍  (18 hours ago)

ലോക്‌സഭാ തെരഞ്ഞെടുപ്പ്... നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള ആദ്യ ദിവസം സംസ്ഥാനത്ത് വിവിധ ലോക്‌സഭ മണ്ഡലങ്ങളിലായി 14 പേര്‍ നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു  (19 hours ago)

രാജു നിനക്ക് കെട്ടിപിടിച്ചൊരുമ്മ... വിധിയുടെയും പടച്ചോന്റെയും നടുവിലൂടെയുള്ള നജീബിന്റെ യാത്രയാണ് ആടുജീവിതമെന്ന് നടന്‍ ജയസൂര്യ  (19 hours ago)

ബംഗളൂരുവിലെ രാമേശ്വരം കഫേയിലുണ്ടായ സ്ഫോടനത്തിലെ മുഖ്യപ്രതിയെ എന്‍ഐഎ അറസ്റ്റ് ചെയ്തു...  (19 hours ago)

സാമ്പത്തിക തട്ടിപ്പ് കേസില്‍ മോന്‍സണ മാവുങ്കലിന്റെ മുന്‍ മാനേജര്‍ അറസ്റ്റില്‍  (19 hours ago)

കെജ്‌രിവാളിന് മുഖ്യമന്ത്രിയായി തുടരാം  (1 day ago)

കങ്കണയ്‌ക്കെതിരെ അധിക്ഷേപം  (1 day ago)

ആസ്തി ഇങ്ങനെ  (1 day ago)

ഞെട്ടലോടെ നാട്ടുകാർ...!  (1 day ago)

നരേന്ദ്രമോദിയുടെ ഭരണത്തിൽ അഴിമതി കാട്ടിയവർ കണക്ക് പറയേണ്ടി വരും; മാസപ്പടി ആരോപണത്തിൽ ഉപ്പ് തിന്നുന്നവർ വെള്ളം കുടിക്കുമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ  (1 day ago)

ആദ്യമായാണ് ബന്ദിയുടെ വെളിപ്പെടുത്തൽ  (1 day ago)

വെറ്ററിനറി സർവകലാശാലാ വിദ്യാർഥി ജെ.എസ്.സിദ്ധാർഥന്റെ മരണം; മുൻ ഹൈക്കോടതി ജഡ്ജി എ.ഹരിപ്രസാദ് ചാൻസലർ കൂടിയായ ഗവർണറെ കാണും; അന്വേഷണത്തിന്റെ വിഷയങ്ങൾ അടങ്ങുന്ന വിജ്ഞാപനം ഇറക്കും  (1 day ago)

Malayali Vartha Recommends