Widgets Magazine
21
Sep / 2019
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അഴിമതി ആരോപണങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍; സര്‍ക്കാര്‍ ഭക്ഷണം കഴിച്ചിട്ടുണ്ട് പക്ഷെ അഴിമതി കാണിച്ചിട്ടില്ല; അതും പറഞ്ഞ് ആരും വിരട്ടാന്‍ വരേണ്ട; അഴിമതിക്കെതിരെ അതിശക്തമായ നടപടി ഉണ്ടാകും; ചെന്നിത്തലയ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി


വീണ്ടും മോദി അനുകൂല പ്രസ്താവനയുമായി ശശി തരൂര്‍; പങ്കെടുക്കുന്ന ഹൗഡി മോദി പരിപാടിയെ വിമര്‍ശിച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ നിലപാടിനെ തള്ളി ശശി തരൂര്‍; മോദിയെ വെറുതെ വിമര്‍ശിക്കരുതെന്ന് കോണ്‍ഗ്രസിനോട് തരൂര്‍


യുഎന്‍ ആസ്ഥാനത്ത് ഇന്ത്യ നിര്‍മിച്ചുനല്‍കുന്ന സോളാര്‍ പാനല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഈമാസം 24 ന് ഉദ്ഘാടനം ചെയ്യും... 193 അംഗരാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന 193 പാനലുകളാണ് പ്രധാനമന്ത്രി യു എൻ ആസ്ഥാനത്തിനു നൽകുന്നത് ...ഇതിനോടൊപ്പം അറുനൂറ് ഏക്കറോളം വ്യാപിച്ച് കിടക്കുന്ന ഗാന്ധി പീസ് ഗാർഡനും മോദി ഉദ്‌ഘാടനം ചെയ്യും


ഒരേ സമയത്ത് മൂന്ന് ന്യൂനമര്‍ദ്ദങ്ങള്‍ രൂപപ്പെടാൻ സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങൾ!! കേരളത്തില്‍ വീണ്ടും പരക്കെ മഴയ്ക്ക് സാധ്യത; വരാൻ പോകുന്നത് മഹാപ്രളയമോ?


തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ നാഗാര്‍ജുനയുടെ കൃഷിസ്ഥലത്ത് നിന്ന് കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു!! ആത്മഹത്യ കുറിപ്പ് കണ്ടെടുത്തതോടെ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

സമപ്രായക്കാര്‍ നാട്ടില്‍ ഒന്നാം വര്‍ഷ ഡിഗ്രിയ്ക്ക് പഠിക്കുമ്പോള്‍ നിരഞ്ജന യുഎസില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിനി!

11 JUNE 2019 03:49 PM IST
മലയാളി വാര്‍ത്ത

More Stories...

കുതിരാനിലെ കുഴിയും കുരുക്കും മുറിച്ചുകടക്കുന്ന ജോണീസ്’ ബസ്:- സോഷ്യൽ മീഡിയയിൽ കത്തിക്കയറിയ ആ വീഡിയോയ്ക്ക് പിന്നിൽ നിങ്ങളറിയാത്ത ഒരു കാരണമുണ്ട്...

കൈകോർത്തനിലയിൽ പുരാതന അസ്ഥിക്കൂടങ്ങൾ; പുരുഷന്മാരുടേതെന്ന് കണ്ടെത്തൽ

റിഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അംഗീകാരമുള്ള ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് യോഗ്യത നേടിയ കേരള പോലീസിലെ ഒരേയൊരു 'സഹദേവന്‍ പോലീസ്'!  

അയ്യന്തോള്‍ ദേശത്തിന്റേയും വീയയ്യൂര്‍ ദേശത്തിന്റേയും പുലികള്‍ നഗരത്തിലിറങ്ങിയപ്പോള്‍ ടിക് ടോക്കിൽ വൈറലായി നിന്ന ഇരുപത്തിരണ്ടുകാരി ക്ലിക്കായി; പുലിവേഷം കെട്ടിയ പാര്‍വതി എന്ന പെൺകുട്ടിക്ക് പിന്നാലെ സോഷ്യൽ മീഡിയ:- കക്ഷി ആരെന്ന് അറിഞ്ഞാൽ ഞെട്ടും

20 വര്‍ഷമായി ഐറിഷ് പൊലീസ് തിരയുന്ന ആ കൊലപാതകി എവിടെ..?

ഇത് വെറുമൊരു പത്തൊന്‍പത് വയസുകാരി. പേര് നിരഞ്ജന മേനോന്‍. ഇപ്പോള്‍ അമേരിക്കയിലെ അതിപ്രശസ്തമായ ഡ്യൂക്ക് യൂണിവേഴ്സിറ്റിയില്‍ മാസ്േറ്റഴ്സിന് പഠിക്കുന്നു. പൊളിറ്റിക്കല്‍ എക്കണോമി ആണ് വിഷയം. ഡിസംബറില്‍ പഠനം തീരുകയാണ്. നാട്ടിലെ സമപ്രായക്കാര്‍ ഒന്നാം വര്‍ഷ ഡിഗ്രിയ്ക്ക് പഠിക്കുമ്പോഴാണ് ഈ മിടുക്കി മാസ്റ്റര്‍ ബിരുദം കഴിയാന്‍ പോകുന്നത്.

പഠനത്തില്‍ അസാധാരണ കഴിവ് പ്രദര്‍ശിപ്പിക്കുന്ന സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക്് ഹൈസ്‌കൂള്‍ ഒഴിവാക്കി നേരിട്ട് ഡിഗ്രിക്ക് ചേരാനുള്ള ഒരു വിദ്യാഭ്യാസ പദ്ധതി അമേരിക്കയിലുണ്ട്. തൃശൂരില്‍ ഹരിശ്രീ വിദ്യാനിധി സ്‌കൂളില്‍ പഠിക്കുമ്പോള്‍ സ്വയം ഇന്റര്‍നെറ്റില്‍ പരതി നിരഞ്ജന എന്ന ഒന്‍പതാം ക്ലാസ്സുകാരി ഈ പഠന പദ്ധതിയെ കുറിച്ചുള്ള വിവരങ്ങള്‍ മനസ്സിലാക്കി.

തൃശൂരിലെ ഹൈസ്‌കൂള്‍ ക്ലാസുകള്‍ ബോറായപ്പോഴാണ് നിരഞ്ജന ഇത്തരം വഴികള്‍ അന്വേഷിച്ചു തുടങ്ങിയത്. അമേരിക്കയില്‍ കോളേജ് പ്രവേശനത്തിന് വേണ്ട സാറ്റ് പരീക്ഷ കൊച്ചിയിലുള്ള സെന്ററില്‍ എഴുതി വളരെ ഉയര്‍ന്ന സ്‌കോര്‍ വാങ്ങി. സാറ്റ് പരീക്ഷയ്ക്ക് ശേഷം മൂന്ന് ഇന്റ്‌റര്‍വ്യൂ ഉണ്ടായിരുന്നു. സ്വഭാവം, പഠനശേഷി, ഇംഗ്ലീഷ് സംഭാഷണ നൈപുണ്യം, അന്യരാജ്യത്തുവന്ന് തനിയെ ജീവിക്കാനുള്ള കഴിവ് എന്നിവ അളക്കാനായിരുന്നു ഇന്റര്‍വ്യൂകള്‍.

അമ്മയും അച്ഛനും നാട്ടില്‍ ആകാംക്ഷയോടെയിരിക്കുമ്പോള്‍ പതിനഞ്ചുകാരി നിരഞ്ജന ഒറ്റയ്ക്ക് അമേരിക്കയില്‍ വന്നെത്തി. വിമാനത്താവളത്തില്‍ നിന്ന് യൂണിവേഴ്സിറ്റിയില്‍ എത്താന്‍ മറ്റൊരു കുടുംബ സുഹൃത്ത് സഹായിച്ചു. ആദ്യദിവസം മുതല്‍ ഈ പെണ്‍കുട്ടി തനിക്കാവശ്യമുള്ള ഓരോ കാര്യങ്ങള്‍ കണ്ടുപിടിച്ച് ചെയ്തെടുത്തു. അമേരിക്കന്‍ ജീവിതവുമായി പെട്ടെന്ന് ഇഴുകിച്ചേര്‍ന്നു.
ലോകം മുഴുവനുമുള്ള കുട്ടികളില്‍ നിന്ന് വിരലിലെണ്ണാവുന്നവരെ മാത്രം തെരഞ്ഞെടുത്തതാണ് നിരഞ്ജനയുടെ ക്ലാസിലെ കുട്ടികളെ. കൂട്ടത്തില്‍ അമേരിക്കയുടെ പുറത്തുനിന്നുള്ള ഏക വിദ്യാര്‍ഥിനി നിരഞ്ജനയായിരുന്നു. അമേരിക്കയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട നാല് വിദ്യാര്‍ഥിനികള്‍ പതിമൂന്നു വയസുകാരായിരുന്നു.

തൃശ്ശൂരിലെ ഗോപകുമാര്‍ മേനോന്റേയും രേണുകയുടേയും മൂത്ത മകള്‍ നിരഞ്ജനക്ക് അമേരിക്കയിലെ വിര്‍ജീനിയയിലെ മേരി ബാള്‍ഡ്വിന്‍ യൂണിവേഴ്സിറ്റിയില്‍ നാലു വര്‍ഷ ബിരുദ കോഴ്സിന്, ഫീസില്‍ അന്‍പത് ശതമാനം സ്‌കോളര്‍ഷിപ്പോടെ പ്രവേശനം ലഭിച്ചു എന്ന അറിയിപ്പ് കിട്ടിയപ്പോഴും രക്ഷകര്‍ത്താക്കള്‍ക്കും സ്‌കൂളിനും കാര്യങ്ങള്‍ മുഴുവനായി മനസ്സിലായിരുന്നില്ല.

ഡ്യൂക്ക് യൂണിവേഴ്സിറ്റിയില്‍ ഡിഗ്രിയുടെ രണ്ടാം വര്‍ഷം മുതല്‍ പഠനത്തിനൊപ്പം നിരഞ്ജന പാര്‍ട്ട് ടൈം ജോലികള്‍ ചെയ്തു. പതിനാറു വയസില്‍ യൂണിവേഴ്സിറ്റിയിലെ ഒന്നാം വര്‍ഷക്കാരുടെ ട്യൂട്ടറായും ടീച്ചിങ് അസിസ്റ്റന്റ് ആയുമുള്ള ജോലികള്‍. പരീക്ഷാ പേപ്പര്‍ ഗ്രേഡ് ചെയ്യുന്ന ഉത്തരവാദിത്തവും ഉണ്ടായിരുന്നു. ഒന്നാം വര്‍ഷത്തെ പരീക്ഷകളില്‍ 'എ' ഗ്രേഡ് വാങ്ങിയതാണ് ഈ ജോലികള്‍ കിട്ടാന്‍ കാരണം. അമേരിക്കയില്‍ വിദ്യാര്‍ഥികള്‍ക്ക് ഒരാഴ്ചയില്‍ 20 മണിക്കൂര്‍ വരെ ജോലി ചെയ്യാന്‍ അനുവാദമുണ്ട്. മാസം ആയിരം ഡോളറോളം (നാട്ടിലെ എഴുപത്തിനായിരത്തില്‍ പരം രൂപ) സമ്പാദിക്കാന്‍ നിരഞ്ജനയ്ക്ക് കഴിയുന്നു. ബുക്കുകള്‍ വാങ്ങാനും മറ്റു വട്ടച്ചിലവുകള്‍ക്കുമായി ഈ പണം ഉപയോഗിക്കുകയാണ്. ഇതിനിടയില്‍ നാലുവര്‍ഷത്തെ ഡിഗ്രി കോഴ്സ് നിരഞ്ജന മൂന്നുവര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കി.

ഡിഗ്രി രണ്ടാം വര്‍ഷം പഠിക്കുമ്പോള്‍ ഒരു സെമസ്റ്റര്‍ ചൈനയില്‍ ഗവേഷണം ചെയ്യാന്‍ സ്‌കോളര്‍ഷിപ് കിട്ടി. ചൈനയില്‍ മൈക്രോഫിനാന്‍സ് പരാജയപ്പെടുന്നതിനുള്ള കാരണങ്ങളിലായിരുന്നു പഠനം. കടം വാങ്ങുന്നത് തെറ്റാണെന്ന ധാരണ ചൈനീസ് ഗ്രാമവാസികള്‍ക്കിടയില്‍ ഉള്ള കാര്യം പഠന വിഷയമായി. ബിരുദാനന്തര പഠനത്തിനു ശേഷം നിയമത്തില്‍ ഫെലോഷിപ് എടുക്കാനാണ് പരിപാടി. അതിനുശേഷം നിയമ പഠനമാണു ലക്ഷ്യം. ഇപ്പോള്‍ നിരഞ്ജന അമേരിക്കന്‍ തലസ്ഥാനമായ വാഷിംഗ്ടണ്‍, ഡി.സി. യില്‍ ഗ്രീന്‍പീസ് എന്ന പ്രസ്ഥാനത്തില്‍ വേനല്‍ക്കാല ഇന്റേണ്‍ഷിപ് ചെയ്യുകയാണ്. ഡിസംബറില്‍ മാസ്‌റ്റേഴ്സ് പഠനം കഴിയും. രണ്ടുവര്‍ഷത്തെ മാസ്‌റ്റേഴ്സ് ഒന്നര വര്‍ഷം കൊണ്ട് ഡിസംബറില്‍ തീര്‍ക്കുകയാണ് ഈ പെണ്‍കുട്ടി.

നാട്ടിലെ കുട്ടികളോട് നിരഞ്ജനയ്ക്കു പറയാനുള്ളത് എന്താണെന്നു ചോദിച്ചപ്പോള്‍ നല്ല മറുപടിയായിരുന്നു കിട്ടിയത്. 'ഗൂഗിളില്‍ നമുക്കാവശ്യമായ കാര്യങ്ങള്‍ കണ്ടെത്താന്‍ പഠിക്കുക. അതൊരു സ്വഭാവമാകണം. അവസരങ്ങളെ നമ്മള്‍ തേടിപ്പോണം, ഒന്നും ഇങ്ങോട്ട് നമ്മളെത്തേടി വരില്ല. ലോകത്തിന്റെ ഏതു കോണില്‍ ജീവിച്ചാലും അറിവുകള്‍ നേടാന്‍ വഴിയുണ്ട്. അത് പരമാവധി നേടുക.' ഇമെയില്‍ വിലാസം മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നതിന് നിരഞ്ജനയ്ക്ക് മടിയില്ല. അമേരിക്കയിലെ പഠനസാധ്യതകളെപ്പറ്റി നാട്ടിലെ സ്‌കൂള്‍ കുട്ടികള്‍ക്ക് കൂടുതല്‍ പറഞ്ഞുകൊടുക്കാന്‍ നിരഞ്ജനയ്ക്ക് സന്തോഷം മാത്രം. ഇതു പോലെ നിരഞ്ജനമാര്‍ നമ്മുടെ മക്കള്‍ക്കിടയില്‍ ഇനിയും ഉണ്ടാകും എന്നോര്‍ക്കുക.

ഒന്‍പതാം ക്ലാസിനിടയില്‍ ബോംബെയിലും പുനെയിലും കേരളത്തിലുമായി എട്ടു സ്‌കൂളുകളില്‍ പഠിക്കാന്‍ അവസരം ലഭിച്ച നിരഞ്ജന ഇംഗ്ലീഷ്, മലയാളം, ഹിന്ദി, മറാത്തി ഭാഷകള്‍ നന്നായി കൈകാര്യം ചെയ്യും. കുറെ ചൈനീസും അല്പം ജാപ്പനീസും അറിയാം. സ്വന്തം താല്‍പര്യത്തിലാണ് ജാപ്പനീസ് പഠിക്കുന്നത്. കൂടാതെ പാട്ട് പാടും, കീ ബോര്‍ഡ് വായിക്കും. സ്‌കൂളില്‍ പഠിക്കുമ്പോള്‍ ഉപന്യാസം, ക്വിസ്, ഡിബേറ്റ് മത്സരങ്ങളില്‍ പങ്കെടുത്തിരുന്നു. സ്പോര്‍ട്സില്‍ കൈവച്ചിട്ടില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അഴിമതി ആരോപണങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍; സര്‍ക്കാര്‍ ഭക്ഷണം കഴിച്ചിട്ടുണ്ട് പക്ഷെ അഴിമതി കാണിച്ചിട്ടില്ല; അതും പറഞ്ഞ് ആരും വിരട്ടാന്‍ വരേണ്ട; അഴിമതിക്കെതിരെ അതിശക്തമായ നടപടി ഉ  (9 hours ago)

വീണ്ടും മോദി അനുകൂല പ്രസ്താവനയുമായി ശശി തരൂര്‍; പങ്കെടുക്കുന്ന ഹൗഡി മോദി പരിപാടിയെ വിമര്‍ശിച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ നിലപാടിനെ തള്ളി ശശി തരൂര്‍; മോദിയെ വെറുതെ വിമര്‍ശിക്കരുതെന്ന് കോണ്‍ഗ  (9 hours ago)

സ്വത്ത് തട്ടിയെടുക്കാനായി പെറ്റമ്മയെ വീട്ടിനുള്ളില്‍ പൂട്ടിയിട്ട് മകന്റെ ക്രൂരത ..  (9 hours ago)

ഐക്യരാഷ്ട്ര സഭയ്ക്ക് ഇന്ത്യയുടെ സമ്മാനം സൗരോര്‍ജ പാര്‍ക്ക്  (10 hours ago)

പരസ്യ പ്രചരണം അവസാനിച്ചു; പാലായിൽ കൈതചക്ക പഴുക്കും അങ്കലാപ്പിലായത് ഇടത് മുന്നണി; ഇടതുമുന്നണി ഉയർത്തിയ അഴിമതി കഥകൾക്ക് മറുപടിയായി യുഡിഎഫും പ്രചാരണമാക്കിയത് അഴിമതി തന്നെ; പരസ്യ പ്രചരണത്തിന് സമാപനമായതോടെ  (12 hours ago)

പാലാ എൽ .ഡി .എഫ് അങ്കലാപ്പിൽ ...അവസാന ചിത്രം ഇങ്ങനെ ...!  (12 hours ago)

മരട് ഫ്ലാറ്റ് കേസില്‍ സുപ്രീം കോടതിയിൽ മാപ്പപേക്ഷിച്ച് ചീഫ് സെക്രട്ടറി ടോം ജോസ് ; പിണറായി സർക്കാർ അങ്കലാപ്പിൽ  (12 hours ago)

ഐ.എൻ.എസ് വിക്രാന്തിൽ നിന്ന് മോഷണം പോയത് കപ്പലിന്റെ രൂപരേഖ; സംഭവം അതീവ ഗുരുതരം  (12 hours ago)

കിരീടം ചൂടി ദുബായ്; എക്‌സ്‌പോയിലൂടെ പ്രവാസികൾക്കായി കാത്തിരിക്കുന്നത്  (12 hours ago)

മോഹൻലാൽ ഭാവിയിൽ ഉറപ്പായും സന്യാസിയാവും.ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സ്വാമി അശ്വതിതിരുനാൾ  (12 hours ago)

ഇന്ത്യൻ സാമ്പത്തിക രംഗത്ത് പുത്തൻ ഉണർവുമായി നിഫ്റ്റിയും സെൻസെക്‌സും  (12 hours ago)

തൃശൂരിൽ വൻ പെൺവാണിഭം  (12 hours ago)

ഇനി കടലാക്രമണത്തെ തടയാം ; ഷോര്‍ ബ്രേക്ക് വാട്ടര്‍ പദ്ധതിയുമായി കേരള സർക്കാർ  (13 hours ago)

നിങ്ങള്‍ ഭയപ്പെടുന്നുവെങ്കില്‍, എന്റെ കൈകള്‍ പിടിക്കുക, മക്കള്‍ നീതി മയ്യം നിങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തും; തമിഴ്‌നാട് സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി നടനും മക്കള്‍ നീതി മയ്യം അധ്യക്ഷനുമായ കമ  (13 hours ago)

ഉടനെ തന്നെ കാമുകിയെ വിവാഹം കഴിക്കണമെന്ന മോഹം; പഠനം കഴിഞ്ഞുമതിയെന്ന് കാമുകിയും...ഒടുവിൽ കാമുകൻ ചെയ്തത്  (13 hours ago)

Malayali Vartha Recommends